"എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ നെടുവീർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 92: വരി 92:
| സ്കൂൾ കോഡ്= 14867
| സ്കൂൾ കോഡ്= 14867
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഇരിട്ടി
| ജില്ല=കണ്ണൂർ
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}
{{Verification|name=pkgmohan|തരം=കവിത}}

16:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നെടുവീർപ്പ്

വറ്റി വരണ്ട നദിയുടെ
        ചാരെ
      
   നിന്നെന്നമ്മഎന്നോട്
 ചൊല്ലി..
            
ഈ നദിയ്ക്കും പണ്ട്

 നിന്നെപ്പോലൊരു

 ബാല്യമുണ്ടായിരുന്നുണ്ണി.

ഒരു കുളിർക്കാറ്റിനായി

 ആഗ്രഹിച്ചങ്ങനെ

 ഉഷ്ണം സഹിച്ചു ഞാൻ

 നിൽക്കെ..

 ചൂടുകാറ്റങ്ങനെ

 പ്രതികാരദാഹിയായ്

വീശിയടിച്ചിടുമ്പോൾ.

വീണ്ടും പറഞ്ഞമ്മ

ഈ വഴി വക്കിൽ

തണലേകിടാൻ പണ്ട്

 തരു നിരകളുണ്ടായിരുന്നു.

ഇന്നവ എല്ലാം

 മറഞ്ഞുപോയെങ്കിലും

ഓർമയിൽ

 കുളിരേകിടുന്നു.

കുന്നും മലയും

 പൂംചോലയുമെല്ലാം

പണ്ടിവിടുണ്ടായിരുന്നു.

പിന്നെയാ കുന്നുകൾ

സഞ്ചരിക്കുന്നതു

 കണ്ണാലെ ഞാനും കണ്ടു.

ചാണകം മെഴുകിയ

 മുറ്റത്തിനൊരു ചാരുത

ഉണ്ടായിരുന്നു.

പാടത്തു പണിയുന്ന

മാലോകർക്കെല്ലാം

മണ്ണിന്റെ ഗന്ധമായിരുന്നു.

ചൊല്ലി നിറുത്തിയെന്നമ്മ

എന്നെ ചേർത്തു

 പിടിച്ചിടുമ്പോൾ,

തൂകിയ മിഴികളിൽ

കണ്ടു ഞാൻ മാഞ്ഞോരു

നല്ല കാലത്തിന്റെ നഷ്ടം

അഭിനീത് ജോസഫ് ബിജു
5A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത