"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയുടെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=ലേഖനം  }}

16:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയുടെ പ്രാധാന്യം

                                                                                                 പരിസ്ഥിതിയുടെ പ്രാധാന്യം
പരിസ്ഥിതിയും മനുഷ്യനും ഒരു നാണയത്തിന് ഇരുവശം പോലെയാണ് .അവ തമ്മിൽ എന്നും അഭാജ്യമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. പരിസ്ഥിതി ഉണ്ടെങ്കി ൽ മാത്രമേ മനുഷ്യൻ ഭൂമിയിൽ നിലനിൽപ്പുള്ളൂ എന്നാൽ പലപ്പോഴും മനുഷ്യൻ ആ സത്യം വിസ്മരിക്കുന്നു . പരിസ്ഥിതി അല്ലെങ്കിൽ പ്രകൃതി മനുഷ്യന് ജീവിക്കാൻ വേണ്ടതെല്ലാം നല്കുന്നു. നമ്മളെ പരിപാലിക്കുന്നതിൽ പരിസ്ഥിതിക്ക് വലിയ പങ്കാണ് നിർവഹിക്കാനുള്ളത് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ് എന്ന് ഇന്ന് പലപ്പോഴും മനുഷ്യൻ മറന്നു പോകുന്നു. പ്രകൃതിയെ സംരക്ഷിക്കാൻ ആണ് പ്രകൃതിക്ക് എപ്പോഴും ഒരു സ്ത്രീയുടെ ബിംബമാണ് നൽകുന്നത് .പ്രകൃതിയും സ്ത്രീയും ഒരുപാട് ചൂഷണം ചെയ്യപ്പെടുന്നു പരിസ്ഥിതി ഇന്ന് തിരിച്ചടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ നാം കണ്ടത് പ്രകൃതിവിഭവങ്ങൾ എല്ലാം മനുഷ്യൻ ചൂഷണം ചെയ്യുന്നു പ്രകൃതിയുടെ അവസ്ഥ താളംതെറ്റുന്നു .
               ഒരുകാലത്ത് ഓ എൻ വി കുറുപ്പ് പ്രകൃതിയുടെ നിത്യഹരിത വസന്തത്തെ പറ്റി കവിത എഴുതി അതേ കവി തന്നെ പിന്നീട് ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിത എഴുതി .ആ കവിതയിൽ പരിസ്ഥിതി നശിച്ചു പോകുന്നതിന് പേരിൽ കവിക്കുള്ള ആശങ്കകളുമെല്ലാം പ്രകടിപ്പിക്കുന്നു. പരിസ്ഥിതി ആകെ മാറിപ്പോയിരിക്കുന്നു പ്രകൃതിവിഭവങ്ങളെ മനുഷ്യൻ തന്നെ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു പരിസ്ഥിതി ഓരോ ദിവസവും നശിച്ചുകൊണ്ടിരിക്കുന്നു ഇതിലൂടെ മനുഷ്യന് ധാരാളം ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുന്നു. പ്രളയം ,ഭൂകമ്പം എന്നിവ അതിൻ പ്രധാന ഭവിഷത്തുകളാണ് . അന്തരീക്ഷത്തിൽ ശുദ്ധവായു അളവു കുറയുന്നു. ആഗോളതാപനം ഉണ്ടാകുന്നു അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡ് അളവ് കൂടുന്നു. ഗ്രാമങ്ങൾ നഗരങ്ങളാവുന്നതിന് ഭാഗമായാണ് കൂടുതലും പരിസ്ഥിതി ചൂഷണം ചെയ്യപ്പെടുന്നത്. വികസനങ്ങൾ പലതും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഒരു കാരണമായി തീരുന്നു. വികസനങ്ങൾ നല്ലതാണ് ഒരു പക്ഷേ അത് പ്രകൃതിക്ക് കൂടുതൽ ദോഷകരമല്ലാത്ത തരത്തിലുള്ള ആയിരിക്കണം. കുന്നുകളും വയലുകളും ഇടിച്ചുനിരത്തി എന്നതുകൊണ്ട് കിണറുകളിൽ ജലക്ഷാമം ഉണ്ടാക്കുന്നു. വരൾച്ച കടുക്കുന്നു .വനങ്ങൾ വെട്ടി നശിപ്പിക്കുന്നതിനെ ഇവിടെ മഴയുടെ അളവ് കുറയുന്നു. ആവാസവ്യവസ്ഥ തന്നെ താളംതെറ്റുന്നു .പരിസ്ഥിതി നശിപ്പിക്കുന്നതിലൂടെ മനുഷ്യകുലത്തിന് തന്നെയാണ് ഏറ്റവും അപകടം എന്ന് നാം തിരിച്ചറിയണം. പ്രകൃതിയെ സംരക്ഷിക്കണം നാളത്തെ തലമുറയ്ക്ക് പ്രകൃതിയുടെ പഴയ ഓജസ്സും തേജസ്സും തിരിച്ചു കൊടുക്കണം. നമ്മുടെ കടമയാണ് അത് നമ്മൾ നിറവേറ്റിയേ തീരൂ.
                                                                                                                                                               പ്രീതി അന്ന സൈമൺ
                                                                                                                                                                ക്ളാസ് 9
 

പ്രീതി അന്ന സൈമൺ
9 ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം