"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മഹാമാരി | ||
| color= | | color= 3 | ||
}} | }} | ||
നല്ല മഴയുള്ള ആ രാത്രിയിൽ വെള്ളപുതപ്പിച്ച മൃതദേഹവുമായി എത്തിയ ആ വാഹനം വിജനമായ ശവപ്പറമ്പിൽ നിറുത്തി. ഒട്ടും സമയം കളയാതെ പത്തടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് അയാളെ പതുക്കെ കിടത്തി. ഒരു ദീർഘനിശ്വാസത്തോടെ കുഴിമൂടി അവർ തിരിഞ്ഞു നടന്നു.അയാൾക്ക് വേണ്ടി കരയാൻ പോലും ആരുമില്ലായിരുന്നു.അനേകം ശരീരങ്ങൾ അവരേയും കാത്ത് ഇനിയും ഇരിക്കുന്നുണ്ടാവും . | |||
<br> ഇനി ആരംഭത്തിലേയ്ക്ക്........................... | |||
<br> രണ്ട് മാസത്തൊളമായി ഡോ.ടോം ജോസഫ് വീട്ടിലേയ്ക്കു പോയിട്ട്. കോവിഡ് മഹാമാരിയേത്തുടർന്ന് അയാൾ ആശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു.രോഗികൾ കൂടിയതോടുകൂടി അയാൾ ക്ക് വീട്ടിലേയ്ക്ക് ഫോൺ ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലായി. രോഗ ഭീതിയും ശരീരാവരണവും അയാളെ ശാരീരികമായും തളർത്തി. | |||
വീട്ടിലെ അവസ്ഥയും ഇതുപോലെ തന്നെയായിരുന്നു. വയ്യത്ത അച്ചൻ , അമ്മ മൂന്നും അഞ്ചും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും ഭാര്യയും ചേർന്നതായിരുന്നു അയളുടെ കുടുംബം . മരണസംഖ്യ ഉയർന്നു കൊണ്ടേയിരുന്നു വീട്ടിലിരുന്ന് മകന് ഒന്നും വരുത്തരുതേയെന്നു പ്രാർത്ഥിക്കുന്ന അച്ചനും അമ്മയും .പപ്പയെവിടെ എന്ന മക്കളുടെ ചോദ്യത്തിനു മുൻപിൽ പകച്ചു നില്ക്കുന്ന ഭാര്യ മരിയയും .നാഥനില്ലാത്ത ഭവനം . | |||
<br> ഒരു മാസമായി, ഡോ. ടോം ജോസഫിനു രോഗലക്ഷണം അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും കർമനിരതനായി ജോലി തുടർന്നു അദ്ദേഹം .അയച്ച സാമ്പിളുകളിൽ ഒന്നു ഡോക്ടറുടേതയിരുന്നു.പോസിറ്റീവ് ..............അയാൾ ആകെ അസ്വസ്ഥനായി. പക്ഷെ തളർന്നില്ല. ഡോക്ടറുടെ മനസ്സിലൂടെ ആയിരക്കണക്കിനു ചിത്രങ്ങൾ കടന്നുപോയി. വീട്ടിലേയ്ക്കൊന്നു വിളിക്കണമെന്നുണ്ട് . പക്ഷെ അവരോടെങ്ങനെ പറയും .മൂന്നു നാലു തവണ ഫോണെടുത്തെങ്കിലും അയാൾക്കു വിളിക്കനായില്ല. | |||
അവസാനം സകലശക്തിയും സംഭരിച്ച് അയാൾ ഭാര്യയെ വിളിച്ചു.കാര്യങ്ങൾ വിശദമായി പറഞ്ഞു. മറുതലക്കൽ ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു മറുപടി.എത്രയാണെങ്കിലും ഭയക്കാത്തവരായി ആരുമില്ലല്ലോ."എനിക്കു നിങ്ങളെ എല്ലാവരേയും കാണണം .". അയാൾ പറഞ്ഞു. പറഞ്ഞതെല്ലാം നിശബ്ദയായി കേട്ട് മരിയ നിന്നു. | |||
ഉച്ചക്കു ശേഷം മുഖത്ത് മാസ്കും കയ്യിൽ ഗ്ലൌസുമണിഞ്ഞു ഒരു രൂപം ഗേറ്റിൽ പ്രത്യക്ഷപ്പെട്ടു ----------------------- ഡോ. ടോം ജോസഫ് പഴയ ഡോക്ടറുടെ ഒരു ഛായയുമില്ല അയാൾക്ക് വീട്ടുകാരെല്ലാം വരാന്തയിലിറങ്ങി നിന്നു. പപ്പാ.......................മക്കൾ രണ്ടുപേരും ഗേറ്റിലേയ്ക്കു ഓടാനൊരുങ്ങി.മരിയ അവരെ പിടിച്ചുനിറുത്തി. അവർ കുതറി മാറി. പപ്പാ കയറിവാ.....മക്കൾ ഉറക്കെ നിലവിളിച്ചു . | |||
കണ്ണീരുതുടച്ചു കൊണ്ടയാൾ ഭാര്യയോടുപറഞ്ഞു എന്റെ കുറവറിയിക്കാതെ നീ മക്കളെ നോക്കണം . അപ്പനേയും അമ്മയേയും നിന്നെ ഏൽപ്പിക്കുന്നു.ശബ്ദമിടറിക്കൊണ്ടയാൾ പറഞ്ഞു.തിരിഞ്ഞു നടക്കുമ്പോൾ മക്കൾ തന്നെ വിളിച്ചു കരയുന്നതയാൾ കേട്ടു. അയാൾ നടത്തത്തിനു വേഗം കൂട്ടി. | |||
മരവിച്ച മനസ്സുമായി ഐസൊലേഷൻ വാർ ഡിന്റെ നിശബ്ദതയിലേയ്ക്ക് അയാൾ നടന്നു. ഓടിക്കളിക്കുന്ന തന്റെ പൊന്നോമനകളുടെ മുഖം അയാളുടെ മനസ്സുനീറ്റി.എങ്കിലും അയാൾ ധൈര്യം കൈവിട്ടില്ല. | |||
ദിനരാത്രങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.എല്ലാവരും പ്രതീക്ഷ കൈവെടിഞ്ഞു തുടങ്ങി.ശ്വാസതടസ്സം കൂടിയ ഒരുരാത്രിയിൽ വെള്ളത്തിനായി അയാൾ നേഴ്സിനെ വിളിച്ചു. അവർ വായിലേയ്ക്ക് ഇറ്റിച്ച നീരിറക്കനാവാതെ അയാൾ നിലവിളിച്ചു. | |||
ഡോ.ടോം ജോസഫ് തീരെ അവശനായിക്കഴിഞ്ഞിരുന്നു.ശ്വാസതടസ്സം ഏറിക്കൊണ്ടിരുന്നു.മറ്റ് ഡോക്ടേഴ്സ് എല്ലാം തങ്ങൾക്കു കഴിയും വിധം അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.എന്നാൽ അയാളുടെ മനസ്സിൽ ഗേറ്റുകൾക്കപ്പുറം നിന്നു തന്നെ ഉറ്റു നോക്കുന്ന നാലു കുഞ്ഞിക്കണ്ണു കളായിരുന്നു.പതിയെ ആ കണ്ണുകൾ അടഞ്ഞു എന്നെന്നേയ്ക്കുമായി. | |||
അപ്പോൾ അവിടെ നിന്നിരുന്നവരുടെ എല്ലാം ഉള്ളിൽ ഒരേ ചിന്തയായിരുന്നു. | |||
<br> ഇല്ല ഡോ. ടോം ജോസഫ് നിങ്ങൾ മരിക്കുകയില്ല..................എന്നും പ്രകാശം പരത്തുന്ന ഒരു വെള്ളി നക്ഷത്രമായി ഞങ്ങളുടെ ഉള്ളിൽ നിങ്ങളുണ്ടാവും . | |||
{{BoxBottom1 | |||
| പേര്= കാവ്യ മനു | |||
| ക്ലാസ്സ്= 9 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബഥനി ആശ്രമം ഹൈസ്കൂൾ ചെറുകുളഞ്ഞി | |||
| സ്കൂൾ കോഡ്= 38073 | |||
| ഉപജില്ല= പത്തനംതിട്ട | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കഥ | |||
| color= 5 | |||
}} | |||
{{Verified1|name=Mathew Manu| തരം= കഥ }} | |||