"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണയെ നമ്മൾ അതിജീവിക്കും.തീർച്ച !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ നമ്മൾ അതിജീവിക്കും....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ .ഗേൾസ് എച്.എസ്.എസ് കോട്ടൺഹിൽ        
| സ്കൂൾ= ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
| സ്കൂൾ കോഡ്= 43085
| സ്കൂൾ കോഡ്= 43085
| ഉപജില്ല= തിരുവനന്തപുരം സൗത്ത്       
| ഉപജില്ല= തിരുവനന്തപുരം സൗത്ത്       
വരി 39: വരി 39:
| color= 4     
| color= 4     
}}
}}
{{Verified|name=PRIYA|തരം=ലേഖനം}}

00:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ നമ്മൾ അതിജീവിക്കും. തീർച്ച !

ഡിസംബർ 2019, ഹുബൈ പ്രവിശ്യയിലെ വൂഹാൻ നഗരം, ചൈനയിലെ ഏഴാമത്തെ ഏറ്റവും വലിയ നഗരം, ജനസംഖ്യ 11 ദശലക്ഷം. ഇവിടെനിന്നാണ് അജ്ഞാത കാരണത്താൽ നിമോണിയ പോലത്തെ ഒരു രോഗം ഉത്ഭവിച്ചത്. നിരന്തര പരിശ്രമത്തിനൊടുവിൽ ജനുവരി 2020-ൽ ചൈനീസ് ശാസ്ത്രജ്ഞർ നോവൽ കൊറോണവൈറെസിൻറെ സാന്നിധ്യം വൂഹാനിലെ രോഗികൾക്ക് ഇടയിൽ കണ്ടെത്തി. ഈ വൈറസിൻറെ ഉറവിടം വൂഹാനിലെ ഒരു പ്രാദേശിക ചന്തയിൽ നിന്നും ആണെന്ന് ആണ് വാർത്തകളുടെ അടിസ്ഥാനത്തിൽ ഉള്ള നിഗമനം. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന "മഹാമാരി" എന്ന തലക്കെട്ടോടെയുള്ള വാർത്തകളും അതിനോട് അനുബന്ധിച്ചുള്ള അസത്യങ്ങളും കിംവദന്തികളും ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇവിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന ചില തെറ്റിദ്ധാരണകളെ ഖണ്ഡിക്കുക ആണ്.

1) ഹാന്ഡ് ഡ്രൈയർ കൊറോണാ വൈറസിനെ കൊല്ലുന്നു
ഹാൻഡ് ഡ്രൈയർ കൊറോണാ വൈറസിനെ കൊല്ലുകയില്ല. ഈ വൈറസുകളിൽ നിന്നും സ്വയം സംരക്ഷിക്കുവാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ആണ് ചെയ്യേണ്ടത്.

2) കൊറോണ വൈറസ് ബാധിച്ച എല്ലാവരും മരണപ്പെടും
അടിസ്ഥാനരഹിതമായ ഒരു തെറ്റിദ്ധാരണ ആണ് ഇത്. കോവിഡ്-19 വളരെ ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ് അപകടകരം. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം 80 ശതമാനം ആളുകൾക്കും വളരെ ചെറിയ തോതിൽ ഈ അസുഖം രൂപപ്പെടുക ഉള്ളൂ.

3) ബ്ലീച്ച് കൊണ്ട് കവിൾകൊണ്ടാൽ രോഗം തടയാം
ബ്ലീച്ച് ഉപയോഗിച്ച് കവിൾ കൊള്ളുന്നത് ഒരു രീതിയിലും പ്രയോജനപ്പെടുകയില്ല എന്നു മാത്രമല്ല മറിച്ച് ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

4) ചൈനയിൽനിന്നുള്ള പാഴ്സലുകൾ വൈറസ് പരത്തുന്നു,,
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ് കിട്ടുന്ന കത്തുകളിലും പാഴ്സലു കളിലും ഈ വൈറസിന് ജീവിക്കാൻ സാധിക്കുകയില്ല.

5) കൊറോണ വൈറസ് മനുഷ്യർ അറിഞ്ഞതിൽ വെച്ച് ഏറ്റവും മാരകമായ വൈറസാണ്

അല്ല. കൊറോണ വൈറസിനേക്കാൾ കൂടുതൽ മരണനിരക്ക് ഇബോള വൈറസ്സിനാണ്.

6) കുട്ടികൾക്ക് കോവിഡ്-19 ബാധിക്കുകയില്ല

കൊറോണ വൈറസ്സ് എല്ലാ പ്രായക്കാരെയും ബാധിക്കും. എന്നാൽ വയസ്സായവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ആണ് ഇത് കഠിനമായി ബാധിക്കുന്നത്.

7) ആൽക്കഹോൾ അല്ലെങ്കിൽ ക്ലോറിൻ ചർമ്മത്തിൽ തളിക്കുന്നത് കൊറോണാ വൈറസിനെ കൊല്ലാൻ സഹായിക്കുന്നു

ഈ രാസവസ്തുക്കൾ മറ്റുള്ള ഉപരിതലങ്ങൾ അണുനശീകരികാൻ ഉപയോഗിക്കാമെങ്കിലും ചർമത്തിനു ഹാനികരമാണ്, പ്രത്യേകിച്ച് കണ്ണിലോ വായിലോ പ്രവേശിക്കുന്നത് വളരെ അപകടകരമാണ്.


കുറിപ്പ്:

ആരോഗ്യപരമായ വിവരങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഏറ്റവും നല്ല ഉറവിടം സർക്കാർ ആരോഗ്യ മന്ത്രാലയത്തിൻറെയും ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റുകൾ ആണ്. ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സമൂഹ നന്മയ്ക്കു വേണ്ടി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം. ഇപ്പോൾ നമ്മൾ കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സാമൂഹിക സേവനം-- പുറത്ത് ഇറങ്ങാതെ ഇരിക്കുക. സർക്കാറിൻറെ നിർദേശങ്ങൾ പാലിച്ച് അത്യാവശ്യത്തിനു മാത്രം വീട്ടിൽനിന്നും പുറത്തിറങ്ങുക. വീട്ടിൽ ഇരിക്കുന്ന ഈ സമയം നല്ല രീതിയിൽ പ്രയോജനപ്പെടുത്തുക. നമ്മുടെ ഉള്ളിൽ കിടക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുക. ധാരാളം പുസ്തകങ്ങൾ വായിക്കുക. കലാ മൂല്യങ്ങളുള്ള കാര്യങ്ങൾ ചെയ്യുക. ധ്യാനം പരിശീലിച്ച്, സദാ സന്തോഷമായി ഇരുന്ന് പ്രാർത്ഥിക്കുക. നമ്മൾ ഈ ദുരവസ്ഥയിൽ നിന്നും രക്ഷപ്പെട്ടു മുന്നോട്ടുപോകും. തീർച്ച!

ദേവിക മനോജ് മേനോൻ
7L ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം