"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
26036 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കാലസാഹിത്യവേദി മലയാള ഭാഷയുടെ തനി ഉയർത്തികാട്ടുന്ന ഒന്നാണ്.  സ്കൂൾ വായന ശാല ഇതിന്റെ പ്രവർത്തനത്തിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്.  പ്രധാനാധ്യാപരും, മലയാള സംസ്കൃത ഭാഷാധ്യാപകരും ചേർന്നുള്ള നിർവാഹക സമിതിയിൽ മലയാളത്തിനോട് അഭിരുചിയുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾ അംഗമാകുന്നു.  അംഗത്വം നേടിയെടുക്കുന്ന കുട്ടികളുടെ സംഘം ഓരോ മാസത്തിലും ചെയ്യേണ്ട പ്രവർത്തനങ്ങൾ കൂടിയാലോചിച്ച് അധ്യാപപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്നു. കവിതാലാപനം,കൈയെഴുത്ത് മാസിക, കഥാരചന, കഥപറയൽ, കവിത കഥയുടെ ദൃശ്യാവിഷ്കാരങ്ങൾ, കഥാകൂട്ടം, പുസ്താകാസ്വാദനം, കുറിപ്പ് തയ്യാറാക്കൽ, കൈയെഴുത്ത് മത്സരങ്ങൾ, ഉപന്യാസരചന, വായനാ മത്സരങ്ങൾ, കവിതകൂട്ടം, വരക്കൂട്ടം, അഭിനയക്കൂട്ടം, നാടൻപാട്ട് കൂട്ടം, കാവ്യാലപന കൂട്ടം, ഇങ്ങനെയെറെ ശില്പശാലകൾ സംഘടിപ്പിക്കുന്നിടമാണ് വിദ്യാരംഗം. കുട്ടികൾ തന്നെ സ്വാഗതവും, നന്ദിയും യോഗത്തിൽ പറയുമ്പോൾ സഭാകമ്പം മാറ്റുവാനും ഈ വേദി സഹായിക്കുന്നു.  കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനും പ്രധാന പങ്കുവഹിക്കുന്നിടവും ഈ വേദി തന്നെ. വാങ്മയ ഭാഷാ പ്രതിഭ പരീക്ഷകൾ സംഘടിപ്പിച്ച് ഉപജില്ലാ,ജില്ലാതല മത്സരങ്ങളിൽ പങ്കെുടുപ്പിക്കുന്നതിനു വേണ്ട പരിശീലനവും നൽകിപോരുന്നു.