"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
No edit summary
41409 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==ബാലരാമവിലാസിനി==
==ബാലരാമവിലാസിനി==
1901 ൽ ഒൻപതിന്റഴികത്ത് ചാന്നാൻ കൃഷ്ണൻ സ്വന്തം മകൾക്ക് അക്ഷരം പഠിക്കാനായി സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണിത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിന്നീട് സർക്കാരിനു കൈമാറി. കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 12 കി.മീ അകലെയാണ് ഈ സ്കൂൾ.
[[പ്രമാണം:41409 school old photo.png|ലഘുചിത്രം|വിദ്യാലയത്തിന്റെ ഒരു പഴയ ഫോട്ടോ]]
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിക്കൂടങ്ങളിൽ ഒന്നാണ് പ്രാക്കുളം ഗവൺമെന്റ് ലോവർ പ്രൈമറി സ്ക്കൂൾ. 1901 - കോയിപ്പുറത്തു മാതേവന്റെ മകൻ ഒൻപതിന്റഴികത്ത് ചാന്ദാൻ കൃഷ്ണൻ തന്റെ മകളെ അക്ഷരം പഠിക്കുവാൻ വേണ്ടി സ്വന്തം സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണ് ഇത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിൽക്കാലത്ത് പ്രാക്കുളം ഗവ: എൽ. പി. എസ്. ആയി തീർന്നു.  ശ്രീരാമഭക്തനും പിൽക്കാലത്ത് ശ്രീനാരായണഗുരുദേവന്റെ പ്രശസ്തനായ ഗൃഹസ്ഥശിക്ഷ്യനുമായിരുന്ന പലകശ്ശേരിയിൽ കുഞ്ചന്റെ മകൻ തെക്കേ കിഴക്കതിൽ കുഞ്ഞിരാമനാണ് സ്ക്കൂളിന്റെ മാനേജരെന്ന നിലയിൽ അറിയപ്പെട്ടത്. അദ്ദേഹം ചാന്ദാൻ കൃഷ്ണന്റെ ഭാഗിനേയനാണ്. വിദ്യാലയം പിന്നീട് സർക്കാരിനു കൈമാറി.  
 
ശതാബ്ദി പിന്നിട്ട് 125-ാം വാർഷികത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ പൈതൃകത്തിന്റെ അഭിമാനചിഹ്നമാണ്.
ശ്രീനാരായണഗുരുദേവൻ എസ്. എൻ. ഡി. പി. യോഗം സ്ഥാപിക്കുന്നതിനും രണ്ടുവർഷം മുൻപാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈഴവരാദി അധഃസ്ഥിത സമുദായങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് ഈഴവർ സ്വന്തം സ്ഥലത്ത് സ്ക്കൂൾ സ്ഥാപിച്ചു എന്നത് ഒരു കടംകഥപോലെ തോന്നാം.
[[പ്രമാണം:41409 founding manager Kunjiraman.jpg|ലഘുചിത്രം|സ്ഥാപക മാനേജർ പി.കെ. കുഞ്ഞുരാമൻ]]
അനധികൃതമായി സ്ക്കൂൾ സ്ഥാപിച്ചതിന്റെ ശിക്ഷയിൽനിന്നും മോചനം ലഭിക്കണമെങ്കിൽ സ്ക്കൂൾ സർക്കാരിന് വിട്ടുകൊടുക്കണമെന്ന് ഹജൂർ ഉത്തരവുണ്ടായി. 1906-ൽ പള്ളിക്കൂടം ഇൻസ്പെക്ടർ ആഫീസിൽ നിന്നും ലഭിച്ച ഉത്തരവനുസരിച്ച് 2100 കലിപ്പണം മതിപ്പുവിലയുള്ള സ്ക്കൂളും ഉപകരണങ്ങളും സർക്കാരിന് വിട്ടുകൊടുത്തു. വിടുതൽ പത്രത്തിൽ ഇങ്ങനെ കാണുന്നു. 1081-ാമാണ്ട് കുംഭമാസം 13-ാം തീയതി തിരുവതാംകൂർ സംസ്ഥാനത്തിലേക്ക് കൊല്ലം താലൂക്കിൽ പെരിനാട് പ്രവർത്തിയിൽ തെക്കേചേരിയിൽ കോയിപ്പുറത്ത് ഈഴംമാതേവന്റെ മകൻ കച്ചവടം 63 വയസ്സുള്ള ചാന്ദാൻ കൃഷ്ണനും ടി ചേരിയിൽ പടിഞ്ഞാറ്റേ പലകശ്ശേരിയിൽ ടി ജാതി കുഞ്ചന്റെ മകൻ കച്ചവടം 30 വയസ്സുമുള്ള ചാന്ദാൻ കുഞ്ഞിരാമനും കൂടി എഴുതികൊടുത്ത വിടുതൽ പത്രം ഞങ്ങളിൽ ഒന്നാം പേരുകാരന്റെ വകയും ടിയാന് പട്ടയം കിട്ടി അനുഭവിച്ചു കരംതീർത്ത് തുടർന്നു വരുന്നതുമായ താഴെപ്പറയുന്ന സ്ഥലത്ത് പള്ളിക്കൂടം തീർപ്പിച്ച് രണ്ടാം പേരുകാരൻ മാനേജരായി നടത്തിവരുന്നതും ടി പള്ളിക്കൂടം മുതലായതുകളെ ഗവൺമെന്റ് അധീനതയിലേക്ക് വിട്ടുകൊ ടുക്കണമെന്ന് ഹജൂർ ഉത്തരവുണ്ടായിട്ടുള്ളതനുസരിച്ച് പള്ളിക്കൂടം ഇൻസ്പെക്ടർ ആഫീസിൽനിന്നും ഉത്തരവുണ്ടായിട്ടുള്ളതുപോലെ താഴെപ്പറയുന്ന പള്ളിക്കൂടം മുതലായതുകളെ ഞങ്ങൾ സകല ബാദ്ധ്യതകളും ഒഴിഞ്ഞ് ഈ പ്രമാണസഹിതം വിട്ടിരിക്കുന്നു. ഇങ്ങനെ സർക്കാർ ഉത്തരവനുസരിച്ച് വിട്ടുകൊടുക്കേണ്ടി വന്ന വിദ്യാലയമാണിത്.
[[പ്രമാണം:41409 SNDP Whos who page.jpg|ലഘുചിത്രം|എസ്.എൻ.ഡി.പി 1930 കളിൽ പ്രസിദ്ധീകരിച്ച ഹൂ ഈസ് ഹൂ വിലെ താൾ]]
[[പ്രമാണം:41409 SNDP Yogam whos who.jpg|ലഘുചിത്രം]]
1952 മാർച്ച് മാസം 12-ാം തീയതി മുതൽ ഇതൊരു സർക്കാർ സ്ക്കൂളായാണ് പ്രവർത്തിച്ചുവരുന്നത്. 2409-ാം നമ്പർ വിടുതൽ പത്രപ്രകാര മാണ് സ്ക്കൂൾ തിരുവിതാംകൂർ - കൊച്ചി സർക്കാരിന് വിട്ടുകൊടുത്തത്.
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് പ്രാക്കുളം എൽ. പി. എസ്.<ref>ടി.ഡി. സദാശിവൻ, ശതാബ്ദി ആഘോഷ സ്മരണിക - സാഫല്യം 2003</ref>
 
==അവലംബം==
<references/>


==ശതാബ്ദി ആഘോഷം==
==ശതാബ്ദി ആഘോഷം==
2001 - 2002 കാലഘട്ടത്തിൽ സ്കൂൾ ശതാബ്ദി ആഘോഷം വിപുലമായി നടന്നു. സെലിൻ യേശുദാസ് ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്. പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ അഭ്യുദയ കാംക്ഷികളുമായ ചരിത്രകാരൻ ടി.ഡി. സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇബ്രാഹിംകുട്ടി, ബാബുദാസ്, മെംബർ ശരത്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. സാഫല്യം എന്ന പേരിൽ സ്മരണികയും പുറത്തിറക്കി.
* [https://gpura.org/item/2003-saphalyam-prakkulam-govt-lp-school-smaranika ശതാബ്ദി ആഘോഷ സ്മരണിക - സാഫല്യം 2003]
* [https://gpura.org/item/2003-saphalyam-prakkulam-govt-lp-school-smaranika ശതാബ്ദി ആഘോഷ സ്മരണിക - സാഫല്യം 2003]
==ശതോത്തര രജത ജൂബിലി ആഘോഷം 2026==