"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
|- | |- | ||
|} | |} | ||
2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു. | 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു. | ||
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു. | |||
പി.ടി.എ. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു. | |||
നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി. | |||
രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=-O2nc12VUjQ '''പ്രവേശനോത്സവം 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=-O2nc12VUjQ '''പ്രവേശനോത്സവം 2025'''] | ||
| വരി 163: | വരി 159: | ||
==സെപ്തംബർ== | ==സെപ്തംബർ== | ||
===അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം=== | ===അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-aksharamuttam school.jpg|200px]]|| | |||
[[പ്രമാണം:21302-1aksharamuttam school.jpg|200px]] | |||
|- | |||
|} | |||
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്തംബർ 16ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ശ്രിഖ പ്രശാന്തിനാണ് . ശ്രീരാം കെ എസിന് രണ്ടാം സ്ഥാനവും രശ്മി ആർ, അവനിക ആർ എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മൂന്നും നാലും ക്ലാസിലെ എല്ലാ കുട്ടികളും ക്വിസിൽ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഉപജില്ല തല മത്സരത്തിൽ പങ്കെടുക്കും. | ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്തംബർ 16ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ശ്രിഖ പ്രശാന്തിനാണ് . ശ്രീരാം കെ എസിന് രണ്ടാം സ്ഥാനവും രശ്മി ആർ, അവനിക ആർ എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മൂന്നും നാലും ക്ലാസിലെ എല്ലാ കുട്ടികളും ക്വിസിൽ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഉപജില്ല തല മത്സരത്തിൽ പങ്കെടുക്കും. | ||
| വരി 174: | വരി 176: | ||
സ്കൂൾ തല കായിക മത്സരങ്ങൾ സെപ്തംബർ 17 ന് നടന്നു. ഇതിനായി കുട്ടികളെ നാല് ഹൗസുകളായി തിരിച്ച് പരിശീലനം നൽകിയിരുന്നു. GVGHSS ലെ അധ്യാപകരായ ജയകുമാർ, പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഉദ്ഘാടനച്ചടങ്ങിൽ ഓരോ ഹൗസിലുമുള്ള കുട്ടികൾ അവരവരുടെ ഹൗസിൻ്റെ നിറത്തിലുള്ള പതാകയേന്തി മാർച്ച് പാസ്റ്റ് നടത്തി. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.എൽ. കവിത അഭിവാദ്യം സ്വീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.എ. ശ്രീജിത്ത് കുമാർ ആശംസകൾ നേർന്നു. തുടർന്ന് LP മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റാൻഡിങ്ങ് ബ്രോഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും LP കിഡ്ഡീസ് വിഭാഗക്കാർക്ക് 50 m ഓട്ടം, 100 മീറ്റർ ഓട്ടം ലോങ് ജമ്പ്, റിലേ മത്സരങ്ങളും നടത്തി. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ സമ്മാനദാനം നടത്തി. വിജയം നേടിയ ഹൗസിലെ അംഗങ്ങളും വ്യക്തിഗത ചാമ്പ്യൻമാരും ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി. | സ്കൂൾ തല കായിക മത്സരങ്ങൾ സെപ്തംബർ 17 ന് നടന്നു. ഇതിനായി കുട്ടികളെ നാല് ഹൗസുകളായി തിരിച്ച് പരിശീലനം നൽകിയിരുന്നു. GVGHSS ലെ അധ്യാപകരായ ജയകുമാർ, പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഉദ്ഘാടനച്ചടങ്ങിൽ ഓരോ ഹൗസിലുമുള്ള കുട്ടികൾ അവരവരുടെ ഹൗസിൻ്റെ നിറത്തിലുള്ള പതാകയേന്തി മാർച്ച് പാസ്റ്റ് നടത്തി. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.എൽ. കവിത അഭിവാദ്യം സ്വീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.എ. ശ്രീജിത്ത് കുമാർ ആശംസകൾ നേർന്നു. തുടർന്ന് LP മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റാൻഡിങ്ങ് ബ്രോഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും LP കിഡ്ഡീസ് വിഭാഗക്കാർക്ക് 50 m ഓട്ടം, 100 മീറ്റർ ഓട്ടം ലോങ് ജമ്പ്, റിലേ മത്സരങ്ങളും നടത്തി. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ സമ്മാനദാനം നടത്തി. വിജയം നേടിയ ഹൗസിലെ അംഗങ്ങളും വ്യക്തിഗത ചാമ്പ്യൻമാരും ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gXsFLw75t1Y '''സ്കൂൾ കായിക മത്സരം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gXsFLw75t1Y '''സ്കൂൾ കായിക മത്സരം - 2025'''] | ||
===സ്കൂൾ കലോത്സവം - കിലുക്കം 2025=== | ===സ്കൂൾ കലോത്സവം - കിലുക്കം 2025=== | ||
| വരി 184: | വരി 185: | ||
|} | |} | ||
നമ്മുടെ സ്കൂൾ കലോത്സവം കിലുക്കം- 2025, സെപ്തംബർ 15, 16 തീയതികളിൽ അരങ്ങേറി. ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം. ശിവകുമാർ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡൻ്റ് ജി.സുഗതൻ, MPTA പ്രസിഡൻ്റ് ശരണ്യ, പ്രധാനാധ്യാപിക ദീപ എ എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃത്തം, കഥാകഥനം, അഭിനയഗാനം, ലളിത ഗാനം, കന്നഡ പദ്യം ചൊല്ലൽ , ഇംഗ്ലീഷ് പദ്യം ചൊല്ലൽ , മലയാളം പദ്യം ചൊല്ലൽ , പ്രസംഗം, മാപ്പിളപ്പാട്ട്, അറബി പദ്യം, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസം നടന്ന തമിഴ് കലോത്സവത്തിൽ തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈസൊല്ലുതൽ, കവിതൈ സൊല്ലുതൽ, ലളിതഗാനം, മോണോ ആക്ട് എന്നീ മത്സരങ്ങൾ നടന്നു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളാണ് ഗ്രേഡ് നിശ്ചയിച്ച് വിജയികളെ കണ്ടെത്തിയത്. വിജയികൾ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കും. സ്കൂൾതല സർട്ടിഫിക്കറ്റുകളും നൽകി. | നമ്മുടെ സ്കൂൾ കലോത്സവം കിലുക്കം- 2025, സെപ്തംബർ 15, 16 തീയതികളിൽ അരങ്ങേറി. ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം. ശിവകുമാർ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡൻ്റ് ജി.സുഗതൻ, MPTA പ്രസിഡൻ്റ് ശരണ്യ, പ്രധാനാധ്യാപിക ദീപ എ എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃത്തം, കഥാകഥനം, അഭിനയഗാനം, ലളിത ഗാനം, കന്നഡ പദ്യം ചൊല്ലൽ , ഇംഗ്ലീഷ് പദ്യം ചൊല്ലൽ , മലയാളം പദ്യം ചൊല്ലൽ , പ്രസംഗം, മാപ്പിളപ്പാട്ട്, അറബി പദ്യം, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസം നടന്ന തമിഴ് കലോത്സവത്തിൽ തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈസൊല്ലുതൽ, കവിതൈ സൊല്ലുതൽ, ലളിതഗാനം, മോണോ ആക്ട് എന്നീ മത്സരങ്ങൾ നടന്നു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളാണ് ഗ്രേഡ് നിശ്ചയിച്ച് വിജയികളെ കണ്ടെത്തിയത്. വിജയികൾ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കും. സ്കൂൾതല സർട്ടിഫിക്കറ്റുകളും നൽകി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Lm1azngXTXs '''സ്കൂൾതല കലോത്സവം - കിലുക്കം 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Lm1azngXTXs '''സ്കൂൾതല കലോത്സവം - കിലുക്കം 2025'''] | ||
| വരി 194: | വരി 194: | ||
===GAINTS ഗ്രൂപ്പ് ചിറ്റൂർ - സംഭാവന=== | ===GAINTS ഗ്രൂപ്പ് ചിറ്റൂർ - സംഭാവന=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-giants.jpg|200px]] | |||
|- | |||
|} | |||
GAINTS ഗ്രൂപ്പ് ചിറ്റൂർ, നമ്മുടെ സ്കൂളിലേക്ക് 5 മാതൃഭൂമി പത്രം സംഭാവന ചെയ്തു. 22-9-25, തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ GAINTS ഗ്രൂപ്പ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. | GAINTS ഗ്രൂപ്പ് ചിറ്റൂർ, നമ്മുടെ സ്കൂളിലേക്ക് 5 മാതൃഭൂമി പത്രം സംഭാവന ചെയ്തു. 22-9-25, തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ GAINTS ഗ്രൂപ്പ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. | ||
| വരി 201: | വരി 206: | ||
==ഒക്ടോബർ== | ==ഒക്ടോബർ== | ||
===ഭക്ഷ്യമേള=== | ===ഭക്ഷ്യമേള=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1foodfest.jpg|200px]]|| | |||
[[പ്രമാണം:21302-foodfest.jpg|200px]] | |||
|- | |||
|} | |||
ഭക്ഷ്യദിനമായ ഒക്ടോബർ 16ന് ഭക്ഷ്യമേള നടത്തി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നിന്ന് ഏകദേശം 150 കുട്ടികളോളം പങ്കെടുത്തു. നാടൻ വിഭവങ്ങൾ ആയിരുന്നു കൂടുതലും കൊണ്ടുവന്നിരുന്നത്. ഇലയട, അവലോസുണ്ട, അരിയുണ്ട, പുട്ട്, ഉണ്ണിയപ്പം, നെയ്യപ്പം, തുടങ്ങി വിവിധതരം പലഹാരങ്ങളുണ്ടായിരുന്നു. PTAവൈസ് പ്രസിഡൻ്റ് ജി. സുഗതൻ, എസ് എം സി ചെയർമാൻ ബി. മോഹൻദാസ് എന്നിവർ സന്നിഹിതരായി. കുട്ടികളുടെ കലാപരിപാടികളുംനടത്തി. | ഭക്ഷ്യദിനമായ ഒക്ടോബർ 16ന് ഭക്ഷ്യമേള നടത്തി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നിന്ന് ഏകദേശം 150 കുട്ടികളോളം പങ്കെടുത്തു. നാടൻ വിഭവങ്ങൾ ആയിരുന്നു കൂടുതലും കൊണ്ടുവന്നിരുന്നത്. ഇലയട, അവലോസുണ്ട, അരിയുണ്ട, പുട്ട്, ഉണ്ണിയപ്പം, നെയ്യപ്പം, തുടങ്ങി വിവിധതരം പലഹാരങ്ങളുണ്ടായിരുന്നു. PTAവൈസ് പ്രസിഡൻ്റ് ജി. സുഗതൻ, എസ് എം സി ചെയർമാൻ ബി. മോഹൻദാസ് എന്നിവർ സന്നിഹിതരായി. കുട്ടികളുടെ കലാപരിപാടികളുംനടത്തി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=f7dy4Yq07NI '''ഭക്ഷ്യമേള - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=f7dy4Yq07NI '''ഭക്ഷ്യമേള - 2025'''] | ||
| വരി 206: | വരി 217: | ||
==നവംബർ == | ==നവംബർ == | ||
===കേരളപ്പിറവിദിനം === | ===കേരളപ്പിറവിദിനം === | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-keralappirai25.jpg|200px]]|| | |||
[[പ്രമാണം:21302-1keralappirai25.jpg|200px]] | |||
|- | |||
|} | |||
കേരളത്തിൻ്റെ 69-ാമത് ജന്മദിനം നവംബർ 1ന് ആഘോഷിച്ചു. കുട്ടികൾ കേരളത്തനിമയുള്ള വേഷങ്ങൾ ധരിച്ചു വന്നു. മലയാള മണ്ണിൻ്റെ മാഹാത്മ്യം ഉണർത്തുന്ന കലാപരിപാടികളും അരങ്ങേറി. പാട്ട്, പ്രസംഗം, സംഘഗാനം,കേരളപ്പിറവി ആശംസകൾ തുടങ്ങിയ ഒട്ടനവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ദീപ എല്ലാ കുട്ടികൾക്കും കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവി ക്വിസിൽ ശ്രിഖ പ്രശാന്ത് ഒന്നാം സ്ഥാനവും മിത്രജശ്രീ എം രണ്ടാംസ്ഥാനവും ആദിദേവ് ആർ അഭിനിത എ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനവും നടത്തി. | കേരളത്തിൻ്റെ 69-ാമത് ജന്മദിനം നവംബർ 1ന് ആഘോഷിച്ചു. കുട്ടികൾ കേരളത്തനിമയുള്ള വേഷങ്ങൾ ധരിച്ചു വന്നു. മലയാള മണ്ണിൻ്റെ മാഹാത്മ്യം ഉണർത്തുന്ന കലാപരിപാടികളും അരങ്ങേറി. പാട്ട്, പ്രസംഗം, സംഘഗാനം,കേരളപ്പിറവി ആശംസകൾ തുടങ്ങിയ ഒട്ടനവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ദീപ എല്ലാ കുട്ടികൾക്കും കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവി ക്വിസിൽ ശ്രിഖ പ്രശാന്ത് ഒന്നാം സ്ഥാനവും മിത്രജശ്രീ എം രണ്ടാംസ്ഥാനവും ആദിദേവ് ആർ അഭിനിത എ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനവും നടത്തി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ssX7x45I0L8 '''കേരളപ്പിറവിദിനം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ssX7x45I0L8 '''കേരളപ്പിറവിദിനം - 2025'''] | ||
===അനുമോദനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-kalolsavam victory celebration2025.jpg|200px]]|| | |||
[[പ്രമാണം:21302-1kalolsavam victory celebration2025.jpg|200px]] | |||
|- | |||
|} | |||
2025-26 അധ്യയനവർഷത്തെ കലോത്സവ വിജയികൾക്കുള്ള അനുമോദനം നവംബർ ആറാം തീയതി വിദ്യാലയത്തിൽ വെച്ച് നടന്നു. പ്രധാനധ്യാപിക ദീപ എ അധ്യക്ഷത വഹിച്ചു.ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ് വിജയികളായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.മികച്ച ഗവൺമെൻറ് എൽ പി സ്കൂൾ,എൽ പി അഗ്രഗേറ്റ് ഒന്നാംസ്ഥാനം,തമിഴ് എൽ പി അഗ്രഗേറ്റ് ഒന്നാം സ്ഥാനം എന്നീ ട്രോഫികളാണ് ഈ വർഷത്തെ ഉപജില്ല കലോത്സവത്തിന് വിദ്യാലയത്തിന് ലഭിച്ചത്. കൂടാതെ ഭരതനാട്യം, നാടോടി നൃത്തം, സംഘഗാനം, English Recitation,തമിഴ് മോണോ ആക്ട്, തമിഴ് തിരുക്കുറൾ ഒപ്പുവിത്തൽ തുടങ്ങിയ ഇനങ്ങൾക്ക് വ്യക്തിഗത ട്രോഫികളും സമ്മാനമായി ലഭിച്ചു. കലോത്സവ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഉപജില്ല കായികമേള, ഉപജില്ല ശാസ്ത്രമേള തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=1KAIbKJLuS4 '''അനുമോദനം - 2025'''] | |||
===ശിശുദിനാഘോഷം=== | ===ശിശുദിനാഘോഷം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1childrens day25.jpg|200px]]|| | |||
[[പ്രമാണം:21302-childrens day25.jpg|200px]] | |||
|- | |||
|} | |||
ഈ വർഷത്തെ ശിശുദിനാഘോഷം നവംബർ 14 വെള്ളിയാഴ്ച നടത്തി. ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം കുട്ടികൾക്ക് പ്രിയങ്കരമായി. നിരവധി കുരുന്നുകൾ ചാച്ചാജിയുടെ വേഷം ധരിച്ച് ശിശുദിനാഘോഷത്തിൽ പങ്കുചേർന്നു. മാത്രമല്ല അംബേദ്കർ,ഝാൻസി റാണി,മദർ തെരേസ തുടങ്ങിയ മഹത് വ്യക്തികളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ശ്രദ്ധ നേടി.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രീപ്രൈമറി കുട്ടികളുടെ കുഞ്ഞു നാടകം കൗതുകമുണർത്തി.ആപ്പിൾ, മാമ്പഴം , തേങ്ങ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉണ്ടായിരുന്നു രണ്ടാം ക്ലാസിലെ ആഗത് .ആർ ചാച്ചാജിയുടെ മനോഹരമായ ചിത്രം വരച്ച് പ്രധാനാധ്യാപികയ്ക്ക് സമ്മാനിച്ചു. ചാച്ചാജിയുടെ പാട്ട്,ശിശുദിന പ്രസംഗം,സംഘഗാനം, ശിശുദിന ആശംസകൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. ശിശുദിന ക്വിസിൽ ആദിദേവ് ആർ ഒന്നാം സ്ഥാനവും ശ്രിഖ പ്രശാന്ത് ശ്രീരാം കെ.എസ് എന്നിവർ രണ്ടാം സ്ഥാനവും മിത്രജശ്രീ എം മൂന്നാം സ്ഥാനവും നേടിയ വിജയികൾക്ക് സമ്മാനവും നൽകി. | ഈ വർഷത്തെ ശിശുദിനാഘോഷം നവംബർ 14 വെള്ളിയാഴ്ച നടത്തി. ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം കുട്ടികൾക്ക് പ്രിയങ്കരമായി. നിരവധി കുരുന്നുകൾ ചാച്ചാജിയുടെ വേഷം ധരിച്ച് ശിശുദിനാഘോഷത്തിൽ പങ്കുചേർന്നു. മാത്രമല്ല അംബേദ്കർ,ഝാൻസി റാണി,മദർ തെരേസ തുടങ്ങിയ മഹത് വ്യക്തികളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ശ്രദ്ധ നേടി.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രീപ്രൈമറി കുട്ടികളുടെ കുഞ്ഞു നാടകം കൗതുകമുണർത്തി.ആപ്പിൾ, മാമ്പഴം , തേങ്ങ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉണ്ടായിരുന്നു രണ്ടാം ക്ലാസിലെ ആഗത് .ആർ ചാച്ചാജിയുടെ മനോഹരമായ ചിത്രം വരച്ച് പ്രധാനാധ്യാപികയ്ക്ക് സമ്മാനിച്ചു. ചാച്ചാജിയുടെ പാട്ട്,ശിശുദിന പ്രസംഗം,സംഘഗാനം, ശിശുദിന ആശംസകൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. ശിശുദിന ക്വിസിൽ ആദിദേവ് ആർ ഒന്നാം സ്ഥാനവും ശ്രിഖ പ്രശാന്ത് ശ്രീരാം കെ.എസ് എന്നിവർ രണ്ടാം സ്ഥാനവും മിത്രജശ്രീ എം മൂന്നാം സ്ഥാനവും നേടിയ വിജയികൾക്ക് സമ്മാനവും നൽകി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BHrwC8VANnY '''ശിശുദിനാഘോഷം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BHrwC8VANnY '''ശിശുദിനാഘോഷം - 2025'''] | ||
==ഡിസംബർ== | |||
===ഭിന്നശേഷി ദിനം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302.posterwinner.jpg|200px]] | |||
|- | |||
|} | |||
ഡിസംബർ 3, ഭിന്നശേഷി ദിനത്തിന് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. ഭിന്നശേഷിദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു. തുടർന്ന് '''സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക''' എന്ന വിഷയത്തിൽ ക്ലാസ്തല പോസ്റ്റർ രചന മത്സരം നടത്തി. വിജയികളെ കണ്ടെത്തി സമ്മാനം നൽകി. മികച്ച പോസ്റ്ററുകൾ ബിആർസി തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചിറ്റൂർ ബി ആർ സി യിൽ നമ്മുടെ വിദ്യാർത്ഥിയായ ആഗത്. R ഒന്നാം സ്ഥാനം നേടുകയും ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=yR6QGPjcMD4 '''ഭിന്നശേഷി ദിനം - 2025'''] | |||
===തുഞ്ചൻ മഠത്തിലേക്ക്=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-thunjanmadam25.jpg|200px]]|| | |||
[[പ്രമാണം:21302-1thunjanmadam25.jpg|200px]] | |||
|- | |||
|} | |||
ഭാഷാപിതാവിൻ്റെ സമാധിസ്ഥലമായ തുഞ്ചൻ മഠം ചിറ്റൂരിലെ പ്രധാന പ്പെട്ട സന്ദർശന കേന്ദ്രമാണ്. എല്ലാ വർഷവും നമ്മുടെ വിദ്യാർത്ഥികൾ തുഞ്ചൻ മഠത്തിലേക്ക് പഠനയാത്ര നടത്താറുണ്ട്. വിദ്യാലയത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കാൽനടയായാണ് യാത്ര. പാടവരമ്പുകളും ഇടവഴികളും റോഡും പിന്നിട്ട് അഗ്രഹാരത്തിൻ്റെ ഒരറ്റത്തായി കാണുന്ന ഗുരുമഠത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ നിറയുന്നു. കിളിപ്പെണ്ണിൻ്റെ ശീലുകളിൽ രാമായണം പതിഞ്ഞ ഈണത്തിൽ കേൾക്കാം. ആചാര്യൻ ഉപയോഗിച്ച മെതിയടിയും നാരായവും എഴുത്തോലകളും അടുത്തു നിന്ന് കാണാം. എഴുത്തച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ ചുമരിൽ എഴുതിവെച്ചിരിക്കുന്നു. കുട്ടികൾക്ക് നാരായണൻ കുട്ടി സാർ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. കുട്ടികൾ രാമായണം തുറന്ന് പാരായണം ചെയ്തു. മലയാള ഭാഷയെക്കുറിച്ചോർത്ത് അഭിമാനവും സ്നേഹവും നിറഞ്ഞ മനസ്സോടെ ഈ സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ മടങ്ങി. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=wtMAsS-t8Mc '''തുഞ്ചൻ മഠത്തിലേക്ക് - 2025'''] | |||
===ആശാനോടൊപ്പം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-aasanodoppam.jpg|200px]] | |||
|- | |||
|} | |||
പാലക്കാടിൻ്റെ സ്വന്തം കലാരൂപമായ കണ്യാർകളിയെക്കുറിച്ചറിയാൻ ചിറ്റൂരിലെ പ്രശസ്തനായ മലമ കലാകാരൻ സന്തോഷ് തരകത്തിനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു. നാലു പതിറ്റാണ്ടുകളായി മലമകളിയിൽ സ്ത്രീവേഷം അവതരിപ്പിക്കുന്ന സന്തോഷ് തൻ്റെ ചിത്രങ്ങളും വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ചിറ്റൂരിലെ കൊങ്ങൻപട കഴിഞ്ഞ് മൂന്നാം നാൾ നടക്കുന്ന മലമയിലെ പ്രത്യേകതകളെ ക്കുറിച്ച് അദ്ദേഹം ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു. പ്രാദേശികമായ ഒട്ടേറെ അറിവുകൾ നേടാൻ ആശാനോടൊപ്പം എന്ന പരിപാടി അവസരമൊരുക്കി. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/shorts/klAIPTpFn5s '''ആശാനോടൊപ്പം'''] | |||
===ക്രിസ്തുമസ്=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-Xmas 2025.jpg|200px]]|| | |||
[[പ്രമാണം:21302-Xmas2025.jpg|200px]] | |||
|- | |||
|} | |||
അർദ്ധവാർഷിക പരീക്ഷയുടെ അവസാന ദിവസമായ 23-12-25 ചൊവ്വാഴ്ച്ചയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.ക്രിസ്തുമസിനെ വരവേൽക്കാനായി പ്രീ - പൈമ്രറിയിൽ പൂൽക്കൂട് ഒരുക്കി. പൂർവ്വ അധ്യാപികയായ ലില്ലിയുടെ വകയായി എല്ലാ കുട്ടികൾക്കും കേക്ക് നൽകി. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗ്ലാഡ്‌സൺ സാന്താക്ലോസിൻ്റെ വേഷം ധരിച്ച് ആടിയുംപാടിയും കുട്ടികളെ രസിപ്പിച്ചു.ക്രിസ്തുമസ് അപ്പൂപ്പൻ്റെ തൊപ്പി ധരിച്ച് കുട്ടികൾ കരോൾ പാടി നൃത്തം ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9xvbWw63Iok '''ക്രിസ്തുമസ് - 2025'''] | |||
== ജനവരി== | |||
===പൊങ്കൽ=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-pongal26.jpg|200px]]|| | |||
[[പ്രമാണം:21302-1pongal26.jpg|200px]] | |||
|- | |||
|} | |||
തമിഴ് കൊയ്ത്തു ത്സവമായ പൊങ്കൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ സ്റ്റേജിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മനോഹരമായി കോലമിട്ടു. കുട്ടികൾക്ക് വേണ്ടി പൊങ്കൽ തയ്യാറാക്കി. കുട്ടികൾ ആവേശത്തോടെ "പൊങ്കലോ പൊങ്കൽ" എന്ന് ആർത്തു വിളിച്ചു. തുടർന്ന് രസകരമായ ലഘു കളികളിൽ ഏർപ്പെട്ടു. പിന്നീട് കുട്ടികളെല്ലാവരും ഒരുമിച്ചിരുന്ന് പൊങ്കൽ കഴിച്ചു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_Mnefgfq6b8 '''പൊങ്കൽ - 2026'''] | |||
===പഠനയാത്ര === | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-1study tour2026.jpg|200px]]|| | |||
[[പ്രമാണം:21302-study tour2026.jpg|200px]] | |||
|- | |||
|} | |||
2025-26 അധ്യയന വർഷത്തെ പഠനയാത്ര 23/01/2026 വെള്ളിയാഴ്ച എറണാകുളത്തേക്കായിരുന്നു. രാവിലെ 5 മണിക്ക് പുറപ്പെട്ട യാത്രയിൽ 56 കുട്ടികളും ഏഴ് അധ്യാപകരും 6 പി ടി എ പ്രതിനിധികളും ഉണ്ടായിരുന്നു.ആദ്യം നെടുമ്പാശ്ശേരി എയർപോർട്ടിലാണ് എത്തിയത്. വിമാനങ്ങൾ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ കാഴ്ചകൾ കുട്ടികളിൽ ഏറെ ആവേശം നിറച്ചു. എയർഹോസ്റ്റസ്, ക്യാബിൻ ക്രൂ, സെക്യൂരിറ്റി ജീവനക്കാർ, വിദേശയാത്രികർ തുടങ്ങി പലതരം തൊഴിൽ മേഖലകൾ കുട്ടികൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. അവിടെനിന്നും മട്ടാഞ്ചേരി ജൂത പള്ളിയിലെത്തി. ജൂത ത്തെരുവിൽ വിൽപ്പനക്കായി പ്രദർശിപ്പിച്ചിരിക്കുന്ന മധ്യകാല കേരളത്തിന്റെ ശേഷിപ്പുകളായ ആന്റിക് ശേഖരങ്ങളും അത്തറുകളും കരകൗശല വസ്തുക്കളും കുട്ടികളിൽ കൗതുകമുണർത്തി. സിനഗോഗിന്റെ ചരിത്രത്തെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. പിന്നീട് വാട്ടർ മെട്രോയിൽ കയറി. ബോട്ടുകളും, കോസ്റ്റ് ഗാർഡിന്റെ കൂറ്റൻ കപ്പലുകളും, തീരത്തായുള്ള ഫ്ലാറ്റ് സമുച്ചയങ്ങളും കണ്ടു. ബോട്ടിനകത്ത് കുട്ടികളുടെ റീൽസ് ചിത്രീകരണവും നടന്നു. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിൽ ആയിരുന്നു. ലുലു മാളിൽ എത്തി, ഉച്ച ഭക്ഷണത്തിനുശേഷം അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെനിന്നും ലഭിച്ച സ്നേഹോപഹാരങ്ങളായ ജ്യൂസ്,കേക്ക്, പെൻസിൽ, സ്കെയിൽ തുടങ്ങിയവയുമായി തിരിച്ചുള്ള യാത്ര തുടങ്ങി. രാത്രി 11:30 ന് തിരികെ സ്കൂളിൽ എത്തി. രക്ഷിതാക്കളോടൊപ്പം കുട്ടികൾ പോകുമ്പോൾ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകൾ ഏവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നതിന് ഈ പഠന യാത്ര പര്യാപ്തമാണെന്ന് ഉറപ്പായിരുന്നു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9lqHfpE1Mg4 '''പഠനയാത്ര - 2025'''] | |||
===റിപ്പബ്ലിക് ദിനം=== | |||
ഇന്ത്യയുടെ 77-ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8:45ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. 9 മണിക്ക് പ്രധാന അധ്യാപിക ദീപ എ ദേശീയ പതാക ഉയർത്തി. കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു.തുടർന്ന് പതാക വന്ദനഗാനം ആലപിച്ചു. പ്രധാന അധ്യാപിക | |||
ദീപ. എ, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ.സി.എ എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. കുട്ടികൾ റിപ്പബ്ലിക് ദിന പ്രസംഗം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു, തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | |||
===രക്തസാക്ഷി ദിനം=== | |||
ഗാന്ധിജിയുടെ ചരമവാർഷിക (ജനുവരി 30) ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ ഗാന്ധിജിയുടെ ജീവചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിവിധ ദേശസ്നേഹികളെയും പരിചയപ്പെടുത്തി. തുടർന്ന് 11 മണിക്ക് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് കുട്ടികൾ രണ്ടു മിനിറ്റ് മൗനം ആചരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷൻ ഉണ്ടായിരുന്നു. | |||
===ശലഭോത്സവം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-annualday26.JPG|200px]]|| | |||
[[പ്രമാണം:21302-annual day26.JPG|200px]] | |||
|- | |||
|} | |||