"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30039 (സംവാദം | സംഭാവനകൾ)
30039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== സ്കൂൾ ഒളിംപ്ക്സ് 2025 ===
ഈ വർഷത്തെ സ്കൂൾ ഒളിംപിക്സ് 2025, സെപ്റ്റംബർ 18,19 തീയതികളിൽ നടത്തപ്പെടുകയുണ്ടായി. കൺവീനർ ശ്രീ ബിനു കൊച്ചുചെറുക്കൻ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ ഇനങ്ങളിലായി 65 മത്സരങ്ങൾ നടന്നു.
<gallery mode="packed-hover" heights="200">
പ്രമാണം:30039_oly2025.jpg
</gallery>
'''[https://www.facebook.com/gths.chakkupallam/videos/728008750247140/<small>വീഡിയോ കാണാം.....</small>]'''
=== ഓണാഘോഷം 2025 ===
ഈ വർഷത്തെ ഓണാഘോഷം പതിവുപോലെ ഭംഗിയായി നടത്തുകയുണ്ടായി. സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകനും നിലവിൽ കട്ടപ്പന എ ഇ ഒയുമായ ശ്രീ സി രാജശേഖരൻ സാർ മുഖ്യാതിഥിയായി സംബന്ധിച്ചു.
'''[https://youtube.com/shorts/HU_VpRZlvv4/ <small>വീഡിയോ കാണാം.....</small>]'''
=== സ്വാതന്ത്ര്യദിനാഘോഷം 2025 ===
ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷം അണക്കര റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസ ജോൺ പതാകയുയർത്തി. റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടന്നു. നെടുങ്കണ്ടം എക്സൈസ് റെയിഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ എംപി പ്രമോദ് സെമിനാർ നയിച്ചു.
'''[https://youtu.be/VBXidZBvWeA/ <small>വീഡിയോ കാണാം.....</small>]'''
=== വായന മാസാചരണം 2025 - സെമിനാർ===
വായന മാസാചരണത്തിന്റെ ഭാഗമായി 11-07-2025 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്കായി വായന പുതിയ കാലത്തിൽ എന്ന് വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. റിട്ടയേഡ് അദ്ധ്യാപകൻ ശ്രീ. ശ്രീകുമാർ  നായർ സെമിനാർ അവതരിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
=== വായന മാസാചരണം 2025===
വായന മാസാചരണത്തിന്റെ ഭാഗമായി 07-07-2025 തിങ്കളാഴ്ച വിദ്യാർത്ഥികൾക്കായി കടങ്കഥ - പഴഞ്ചൊൽ മത്സരങ്ങൾ നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
=== വൈദ്യുതി  സുരക്ഷാ ബോധവത്ക്കരണ പരിപാടി  2025===
02-07-2025 ബുധനാഴ്ച്ച കെ എസ് ഇ ബി അണക്കര സെക്ഷൻ ഓഫീസിന്റെ  നേതൃത്വത്തിൽ വൈദ്യുതി  സുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കാലവർഷക്കെടുതികൾ ഉണ്ടാകുന്ന അവസരങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ട സാഹചര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും പ്രഥമ ചികിത്സാരീതികളും കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയുണ്ടായി.
<gallery mode="packed-hover" heights="200">
പ്രമാണം:30039_kseb_2025.jpg
പ്രമാണം:30039_kseb1_2025.jpg
പ്രമാണം:30039_kseb2_2025.jpg
പ്രമാണം:30039_kseb3_2025.jpg
</gallery>
=== പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി ===
30-06-2025 തിങ്കളാഴ്ച്ച ചക്കുപള്ളം പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പേവിഷബാധയേൽക്കാനുള്ള സാഹചര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും ചികിത്സാരീതികളും കുട്ടികൾക്ക് ബോധ്യപ്പെടുകയുണ്ടായി.
<gallery mode="packed-hover" heights="200">
പ്രമാണം:30039_anti rabis_2025.jpg
പ്രമാണം:30039_anti rabis_1_2025.jpg
</gallery>
=== അന്താരാഷ്ട്ര യോഗാദിനാചരണം 2025 ===
21-06-2025  തിങ്കളാഴ്ച്ച രാവിലെ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് ആയുഷ് വകുപ്പിന്റെ നേതൃത്ത്വത്തിൽ യോഗാപരിശീലനം നടത്തി.
ശരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കുന്ന യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയായിരുന്നു ദിനാചരണത്തിന്റെ ഉദ്ദേശ്യം.കുട്ടികൾക്ക് അനായാസേന അഭ്യസിക്കുവാൻ സാധിക്കുന്ന '''പ്രാണായാമം, ശലഭാസനം, ഗോമുഖാസനം, മാർജ്ജാരാസനം''' എന്നീ യോഗ മുറകൾ പരിശീലിപ്പിക്കുകയുണ്ടായി.
<gallery mode="packed-hover" heights="300">
പ്രമാണം:30039 yoga day 2025.jpg
</gallery>
=== വായനാദിനാചരണം 2025 ===
13-06-2025 വെള്ളിയാഴ്ച്ച രാവിലെ വായനാദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പത്രവായന, പി എൻ പണിക്കർ ജീവചരിത്രക്കുറിപ്പ്, വായനാക്കുറിപ്പ്, കവിതാലാപനം, പ്രസംഗം എന്നിവയും നടത്തപ്പെടുകയുണ്ടായി. പരിപാടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി.
=== പരിസ്ഥിതി ദിനം 2025 ===
2025 ജൂൺ 5 വ്യാഴാഴ്ച്ച പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസരശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം എന്നിങ്ങനെ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടന്നു .പരിപാടികളുടെ സംഘാടനം സ്ക്കൂൾ എക്കോ ക്ലബ്ബ് നിർവ്വഹിച്ചു.
<gallery mode="packed-hover" heights="200">
പ്രമാണം:
പ്രമാണം:
</gallery>
=== പ്രവേശനോത്സവം 2025 ===
=== പ്രവേശനോത്സവം 2025 ===
20245- 26 അദ്ധ്യയന വർഷത്തിന് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കം.  
20245- 26 അദ്ധ്യയന വർഷത്തിന് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കം.