"Schoolwiki:എഴുത്തുകളരി/ANOOPswiki" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANOOPswiki (സംവാദം | സംഭാവനകൾ)
'കുമ്മാട്ടി ലഘുചിത്രം|നടുവിൽ|പകരം=kool|9th textbook കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ്‌ കുമ്മാട്ടിക്കളി. മകരം, കുംഭ മാസങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ANOOPswiki (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുമ്മാട്ടി
'''ഫോക്‌ലോർ - ഫോക്,''' ലോർ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അർത്ഥത്തിലാണ് ഫോക് എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോർ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കുന്നു.
[[പ്രമാണം:Shameema image.png|ലഘുചിത്രം|നടുവിൽ|പകരം=kool|9th textbook]]
'''കുമ്മാട്ടിപ്പുല്ല്''' - പർപ്പടകപ്പുല്ല്  എന്നും അറിയപ്പെടുന്നു. വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്.
കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ്‌ കുമ്മാട്ടിക്കളി. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. കമ്മാട്ടിപ്പുല്ലോ, വാഴയിലയോ കൊണ്ട്‌ ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ്‌ നർത്തകർ ഒരുങ്ങുക. കമുകിൻപാളയിലോ മുരിക്കിലോ ആണ്‌ മുഖംമൂടികൾ ഉണ്ടാക്കുക. ഈ മുഖം കൊണ്ടാണ്‌ വേഷങ്ങളെ തിരിച്ചറിയുന്നത്‌. ശ്രീകൃഷ്ണൻ, മഹാബലി, നാരദൻ, ഹനുമാൻ, ശിവഭൂതഗണങ്ങളായ കുംഭൻ, കഭോദരൻ, തളള എന്നിങ്ങനെ നീളുന്നു വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ്‌ പാട്ട്‌. പുരാണകഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറൂസംഘങ്ങളായി ആട്ടവും പാട്ടുമായാണ്‌ കമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്‌. കമ്മാട്ടിക്കളിയ്ക്ക്‌ നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്‌.
മാവിലർ - കാസർഗോഡ്  കണ്ണൂർ ജില്ലകളിൽ ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്.
'''ആതിച്ചൻ ചന്തിരൻ''' - കാളകളെ ഇറക്കി നിലമുഴുതു വെടിപ്പാക്കി ഞാറ് വിതച്ചാൽ അത് കിളുർത്ത് പൊങ്ങി കതിരാകും വരെ ഈശ്വരാനുഗ്രഹമുണ്ടാകണമെന്ന് കർഷകർ ആഗ്രഹിക്കുന്നു. അതിന്റെ സൂചനയാണ് നെല്ലിന്റെ മൂട്ടിൽ പെരമാവും കാവല് എന്ന വരി
മാരിമഴകൾ നനഞ്ചേ - കർഷക ജീവിതത്തിന്റെ ആഹ്ലാദം ഉൾക്കൊള്ളുന്ന ഒരു ഗാനം. മഴ വരുമ്പോൾ  പണിയാളർ ആർത്തുല്ലസിക്കുന്നു. ഉഴവും നടീലുമെല്ലാം അവർക്ക് ഉത്സവമാണ്.
കളപറിക്കൽ പാട്ട് - ജീവിതത്തിൽ ഒളിക്കാനും മറയ്ക്കാനും യാതൊന്നും ഇല്ലാത്ത ഗ്രാമീണരുടെ ലാളിത്യവും വിശുദ്ധിയും നിറഞ്ഞു നിൽക്കുന്ന ഒരു പാട്ട്
കൊയ്ത്തുപാട്ട് - നെല്ലു കൊയ്യുമ്പോൾ പാടുന്ന പാട്ട് .ആശയത്തിലുപരി താളത്തിനാണ് പ്രാധാന്യം.
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/ANOOPswiki" എന്ന താളിൽനിന്ന് ശേഖരിച്ചത്