"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==''സ്‌ക‌ൂൾതല ശാസ്ത്രമേള''==
<gallery>
44029_2086.jpg|
</gallery>
സ്ക‌ൂൾതല ശാസ്ത്രമേളയ‌ുടെ ഉദ്ഘാടനം 30/08/2024 വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ നിർവ്വഹിച്ച‌ു. പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ അധ്യക്ഷനായിര‍ുന്ന ചടങ്ങിൽ ഹയർസെക്കന്ററി ടീച്ചറായ ശ്രീമതി പത്മസ‌ുധ, ഹൈസ്ക്കൂൾ എസ് ആർ ജി കൺവീനറായ ശ്രീമതി സീതാലക്ഷ്മി ടീച്ചർ, യ‌ുപി എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച‌ു. സ്റ്റാഫ് സെക്രട്ടറി സിന്ധ‌ു ടീച്ചർ കൃതജ്ഞത രേഖപ്പെട‌ുത്തി. സ്ക‌ൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമ‌ൂഹ്യശാസ്ത്ര-പ്രവ‌ൃത്തി പരിചയ-ഐടി മേളയിൽ ക‌ുട്ടികള‌ുടെ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്.
==''പ‌ുസ്‌തക പ്രദർശനം''==
<gallery>
44029_2082.jpg|
44029_2083.jpg|
44029_2084.jpg|
44029_2085.jpg|
</gallery>
സ്‌ക‌ൂൾ എൻ എസ് എസ് യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ ആഗസ്റ്റ് 21,22 തീയതികളിൽ പ‌ുസ്തക പ്രദർശനം സംഘടിപ്പിച്ച‌ു. ധാരാളം പ‌ുസ്തകങ്ങൾ പ്രദർശനത്തിനായി തയ്യാറാക്കിയിട്ട‌ുണ്ടായിര‌ുന്ന‌ു. ക‌ുട്ടികൾക്ക് പ‌ുസ്‌തക പ്രദർശനം കാണാന‌ും, താത്പര്യമ‌ുള്ള ക‌ുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങാന‌ും അവസരമൊര‌ുക്കിയിര‌ുന്ന‌ു.സമീപ സ്ക‌ൂള‌ുകളിലെ ക‌ുട്ടികള‌ും പ‌ുസ്തക പ്രദർശനം കാണാനായി എത്തിച്ചേർന്ന‍ു.
==''സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്''==
2025-25 അധ്യയന വർഷത്തിലെ സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് 16/08/2024 വെള്ളിയാഴ്ച നടത്തി. ലാപ്‌ടോപ്പുകളെ വോട്ടിംഗ് മെഷീന‌ുകളാക്കി കൊണ്ട് തികച്ച‌ും മികവുറ്റ രീതിയിലാണ് വർഷങ്ങളായി സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് നടത്തി വര‍ുന്നത്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബും, സോഷ്യൽ സയൻസ് ക്ലബ്ബ‌ും സംയ‌ുക്തമായാണ് സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിന് ച‌ുക്കാൻ പിടിച്ചത്. പൊത‌ു തെരഞ്ഞെട‌ുപ്പിന്റെ അതേ രീതിയിൽ ഐഡി കാർഡ് പരിശോധിച്ച്, വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് പരിശോധിച്ച് ,ഒപ്പിട്ട് , ച‌ൂണ്ട‌ു വിരലിൽ മഷി പതിപ്പിച്ച് നേരേ വോട്ടിംഗ് മെഷീനായ ലാപ്‌ടോപ്പിനട‌ുത്തേക്ക്...... ഇഷ്ട സ്ഥാനാർത്ഥിയ‌ുടെ ചിത്രത്തിന‌ും, പേരിന‌ും, ചിഹ്നത്തിന‌ും നേരേയ‌ുള്ള ഐക്കണിൽ മൌസ് ക്ലിക്ക് ചെയ്താൽ ബീപ്പ് ശബ്ദം.... വോട്ട് രേഖപ്പെട‌ുത്തിയ സന്തോഷവ‌ുമായി റിസൾട്ടിനായ‌ുള്ള കാത്തിര‌ുപ്പ്. ക്ലാസ്സിലെ എല്ലാ ക‌ുട്ടികള‌ും വോട്ട് രേഖപ്പെട‌ുത്തി കഴിഞ്ഞാൽ ക‌ുട്ടികള‌ുടെ മ‌ുന്നിൽ വച്ച് തന്നെ റിസൾട്ട് പ്രഖ്യാപനം. ക‌ുട്ടികൾ ആവേശത്തോടെയാണ് സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിനെ സ്വീകരിച്ചത്.
==''സ്വാതന്ത്ര്യദിനാഘോഷം''==
സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഷിസി ടീച്ചറ‌ും ഹയർസെക്കന്ററി സീനിയർ അധ്യാപികയായ ശ്രീമതി വിഫി ടീച്ചറ‌ും ചേർന്ന് പതാക ഉയർത്തി. ത‌ുടർന്ന് ക‌ുട്ടികള‌ുടെ വിവിധ പരിപാടികള‌ും,സ്വാതന്ത്യദിന സന്ദേശറാലിയ‍‌ും, പായസ വിതരണവ‍ും നടത്തി.
==''വിജയോത്സവം''==
2023-24 അദ്യയന വർഷത്തിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നല്‌കി ആദരിച്ച‌ു.പ്രശസ്ത നാടക നടന‌ും,സംഗീത നാടക അക്കാദമി അവാർഡ് ജേതാവ‌ുമായ ശ്രീ നെയ്യാറ്റിൻകര സനൽ മ‌ുഖ്യാതിഥി ആയിര‌ുന്ന‌ു.
==''ഹിരോഷിമ-നാഗസാക്കി ദിനാചരണം''==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ആഗസ്റ്റ് 9 വെള്ളിയാഴ്‌ച ഹിരോഷിമ-നാഗസാക്കി ദിനാചരണത്തി ന്റെ ഭാഗമായി യ‌ുദ്ധവിര‌ുദ്ധ പോസ്റ്റർ രചനാമത്സരം, പ്രസംഗ മത്സരം എന്നവ സംഘടിപ്പിച്ച‌ു.
==''വയനാട് ദ‌ുരന്തത്തിനൊര‌ു കൈത്താങ്ങ്''==
വയനാട് പ്രക‌ൃതി ദ‌ുരന്തത്തിൽ നാശം സംഭവിച്ച വെള്ളാർമല ജി വി എച്ച് എസ് എസ്സിലെ ക‌ുട്ടികൾക്കായി പഠനോപ കരണങ്ങൾ ശേഖരിച്ച‌ു. ക‌ുട്ടികളിൽ നിന്ന‌ും രക്ഷകർത്താക്കളിൽ നിന്ന‌ും മികച്ച പ്രതികരണമാണ് ഉണ്ടായത്.
==''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''==
<gallery>
44029_2074.jpg|
44029_2075.jpg|
44029_2076.jpg|
44029_2077.jpg|
44029_2078.jpg|
44029_2079.jpg|
</gallery>
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്ക്ലാഴ്ച നടന്ന‌ു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്സാസ്സിന് നേതൃത്വം നല്‌കിയത്.  രാവിലെ 9.30 ന് സീനിയർ അധ്യാപികയായ ശ്രീമതി നന്ദിനി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച‌ു. ഗ്ര‌ൂപ്പിങ്, ക്വിസ് മത്സരം, ഗെയിം നിർമ്മാണം, ആനിമേഷൻ തയ്യാറാക്കൽ, റോബോട്ടിക്സ് .......... ഇവയൊക്കെ ക‌ുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ക്യാമ്പിന്റെ അവസാനത്തെ സെക്ഷനായ പാരന്റ്സ് മീറ്റിംഗിൽ 32 രക്ഷകർത്താക്കൾ പങ്കെട‌ുത്ത‌ു. പാരന്റ്സ് മീറ്റിംഗിൽ വെച്ച് ജില്ലാക്യാമ്പിൽ പങ്കെട‌ുത്ത ലിറ്റിൽ കൈറ്റ്സ് തങ്ങള‌ുടെ അന‌ുഭവങ്ങൽ രക്ഷകർത്താക്കള‌ുമായി പങ്ക് വച്ച‌ു.
==''ലോക ജനസംഖ്യാദിനാചരണം''==
<gallery>
44029_2069.jpg|
44029_2070.jpg|
44029_2071.jpg|
44029_2072.jpg|
44029_2073.jpg|
</gallery>
ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ 11/07/2024 വ്യാഴാഴ്‌ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച‌ു. അസംബ്ലിയിൽ സ്കിറ്റ് അവതരണവ‍ും ഉണ്ടായിര‍ുന്ന‍ു.
==''കോടതി സന്ദർശനം''==
<gallery>
44029_2062.jpg|
44029_2063.jpg|
44029_2063.jpg|
44029_2064.jpg|
</gallery>
സ്ക‌ൂൾ കുട്ടികൾക്ക് കോടതി നടപടികളെ ക‌ുറിച്ച‌ുള്ള ബോധവത്ക്കരണം നല്‌ക‌ുന്നതിന്റെ ഭാഗമായി സ്ക‌ൂളിലെ 30 ക‌ുട്ടികൾക്ക് നെയ്യാറ്റിൻകര കോടതി സന്ദർശിക്കാന‌ും, കോടതി നടപടികളെ ക‌ുറിച്ച് മനസ്സിലാക്കുന്നതിന‌ുമ‌ുള്ള അവസരം ലഭിച്ച‌ു.
==''ബഷീർ അന‌ുസ്‌മരണം''==
==''ബഷീർ അന‌ുസ്‌മരണം''==
<gallery>
<gallery>
4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513537...2559673" എന്ന താളിൽനിന്ന് ശേഖരിച്ചത്