"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
== ചാന്ദ്രയാൻ-3 ==
ഓഗസ്റ്റ് 23 വൈകുന്നേരം 5 27ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് ലൈവ് സ്ട്രീം പരിപാടി സ്കൂളിൽ നടത്തി. സ്കൂളിലെ പരിസരപ്രദേശത്തുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും വൈകുന്നേരം 5: 15ന് സ്കൂളിൽ എത്തുകയും ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ലൈവ് ആയി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് രക്ഷിതാക്കളിലും കുട്ടികളിലും വളരെ ആവേശം ഉളവാക്കുന്ന രീതിയിലുള്ള പ്രവർത്തനമായി മാറി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അസുലഭ മുഹൂർത്തങ്ങളിൽ ഒന്നായ ഈ ഒരു പരിപാടി സ്കൂളിൽ വെച്ച് തന്നെ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് രക്ഷിതാക്കൾ ആവേശത്തോടെ നോക്കി കണ്ടു.<gallery>
പ്രമാണം:47045-chandrayaan-1.jpg
പ്രമാണം:47045-chandrayaan-2.jpg
പ്രമാണം:47045-chandrayaan-3.jpg
പ്രമാണം:47045-chandrayaan-4.jpg
പ്രമാണം:47045-chandrayaan-5.jpg
പ്രമാണം:47045-chandrayaan-6.jpg
</gallery>
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px|ഇടത്ത്‌]]
[[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px|ഇടത്ത്‌]]
വരി 9: വരി 20:
== പ്രീ ടെസ്റ്റ് ==
== പ്രീ ടെസ്റ്റ് ==
[[പ്രമാണം:47045-pretest 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47045-pretest 2.jpg|ഇടത്ത്‌|ലഘുചിത്രം]]
അഞ്ചു മുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ജൂൺ 5 തിങ്കൾ പ്രീ ടെസ്റ്റ് നടത്തി. കുട്ടികളുടെ ഇതുവരെയുള്ള നിലവാരം എങ്ങനെയുണ്ടെന്ന് പരിശോധിക്കുക എന്നതായിരുന്നു പ്രീ ടെസ്റ്റിന്റെ ലക്ഷ്യം.  മലയാളം, ഇംഗ്ലീഷ് ,കണക്ക് ,ഹിന്ദി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾ ആയിരുന്നു ആയിരുന്നു പ്രീ ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെ നേതൃത്വം നൽകിയാണ് ഈ ടെസ്റ്റ് നടത്തിയത് .ഓരോ ക്ലാസുകളിലേക്കും ഏകീകൃത ചോദ്യാവലി തയ്യാറാക്കി കൊണ്ടു തന്നെയായിരുന്നു പ്രീ ടെസ്റ്റ് നടത്തിയിരുന്നത് .ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾതല മോണിറ്ററിംഗ് നടത്തി
അഞ്ചു മുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ജൂൺ 5 തിങ്കൾ പ്രീ ടെസ്റ്റ് നടത്തി. കുട്ടികളുടെ ഇതുവരെയുള്ള നിലവാരം എങ്ങനെയുണ്ടെന്ന് പരിശോധിക്കുക എന്നതായിരുന്നു പ്രീ ടെസ്റ്റിന്റെ ലക്ഷ്യം.  മലയാളം, ഇംഗ്ലീഷ് ,കണക്ക് ,ഹിന്ദി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾ ആയിരുന്നു ആയിരുന്നു പ്രീ ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെ നേതൃത്വം നൽകിയാണ് ഈ ടെസ്റ്റ് നടത്തിയത് .ഓരോ ക്ലാസുകളിലേക്കും ഏകീകൃത ചോദ്യാവലി തയ്യാറാക്കി കൊണ്ടു തന്നെയായിരുന്നു പ്രീ ടെസ്റ്റ് നടത്തിയിരുന്നത് .ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾതല മോണിറ്ററിംഗ് നടത്ത


== അനുമോദന ചടങ്ങ് ==
== അനുമോദന ചടങ്ങ് ==
വരി 53: വരി 64:
[[പ്രമാണം:47045-nagasaki4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47045-nagasaki4.jpg|ഇടത്ത്‌|ലഘുചിത്രം]]
ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും കൈയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു .യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യൊപ്പ് രേഖപ്പെടുത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി ഹിരോഷിമ നാഗസാക്കി  ദിന സന്ദേശം നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,സീനിയർ അസിസ്റ്റൻറ് ബീന എം ,സോഷ്യൽ സയൻസ് അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ, പ്രിൻസ് ടിസി, ശരീഫ് കെ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മുഴുവൻ അധ്യാപകരും തങ്ങളുടെ കൈയൊപ്പ് രേഖപ്പെടുത്തി. ഇതിനുശേഷം നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്.
ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും കൈയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു .യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യൊപ്പ് രേഖപ്പെടുത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി ഹിരോഷിമ നാഗസാക്കി  ദിന സന്ദേശം നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,സീനിയർ അസിസ്റ്റൻറ് ബീന എം ,സോഷ്യൽ സയൻസ് അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ, പ്രിൻസ് ടിസി, ശരീഫ് കെ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മുഴുവൻ അധ്യാപകരും തങ്ങളുടെ കൈയൊപ്പ് രേഖപ്പെടുത്തി. ഇതിനുശേഷം നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്.
== സെപെക്ക് താക്കറോ പരിശീലനം ==
[[പ്രമാണം:47045-sepek takro4.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂളിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ഗെയിമിനത്തിൽപ്പെട്ട സെപെക് താക്കറോ ഗെയിം പരിശീലനത്തിന് തുടക്കം കുറിച്ചു.കായികാധ്യാപകൻ റിയാസത്തലി സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. കുന്നമംഗലം പോലീസ് കോച്ച് ഹജാസ് ആയിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയത്. ആദ്യദിവസത്തെ പരിശീലനത്തിൽ നിന്നും 12 കുട്ടികളെ ഗെയിമിലേക്ക് തെരഞ്ഞെടുക്കുകയും ഇവർക്ക് അഞ്ച് ദിവസത്തെ തീവ്ര പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പുല്ലൂരാം പാറയിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഇതിൽ നിന്ന് അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുന്നതാണ്. തികച്ചും മത്സരബുദ്ധിയോടെ കുട്ടികൾ ഗെയിമിൽ പങ്കാളികളാവണമെന്ന് ഉറച്ച വിശ്വാസത്തോടുകൂടി പരിശീലനം നടന്നുവരുന്നു.


== യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള അനുമോദനം ==
== യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള അനുമോദനം ==
വരി 61: വരി 76:
[[പ്രമാണം:47045-KKD-harghar3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47045-KKD-harghar3.jpg|ഇടത്ത്‌|ലഘുചിത്രം]]
"ഹർഗർ തിരംഗ" "സ്വതന്ത്ര സ്മരണാങ്കണം"  പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥിയായ ബെനഡിക്റ്റ് ബിജുവിന്റെ വീട്ടിൽ പോയി പതാക ഉയർത്തി. സ്കൂളിൽ വരാൻ കഴിയാത്ത ചലന പരിമിതിയുള്ള കുട്ടികളുടെ വീടുകളിൽ പോയി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് സ്കൂളിൽ വരാൻ കഴിയാത്ത പത്താം ക്ലാസിൽ പഠിക്കുന്ന ബെനഡിക്ട് ബിജു എന്ന കുട്ടിയുടെ വീട്ടിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി,10ബി ക്ലാസ് ടീച്ചർ  റിജുല സി പി  റിസോഴ്സ് ടീച്ചറായ റഹ്മത്ത്, വാർഡ് മെമ്പർ ബിന്ദു ജയൻ , വിദ്യാർത്ഥികൾ എന്നിവർ ഓഗസ്റ്റ് 14ന് രാവിലെതന്നെ വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിച്ചേരുകയും വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് പതാക ഉയർത്തുകയും ചെയ്തു .അതോടൊപ്പം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശഭക്തിഗാനം ചൊല്ലുകയും ചെയ്തു. തന്റെ അധ്യാപകരും കൂട്ടുകാരും വീട്ടിൽവന്ന് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തുന്നത് കണ്ടപ്പോൾ വിദ്യാർത്ഥിയുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു.[https://youtu.be/gZ6ntocapiQ കൂടുതൽ അറിയാൻ]
"ഹർഗർ തിരംഗ" "സ്വതന്ത്ര സ്മരണാങ്കണം"  പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥിയായ ബെനഡിക്റ്റ് ബിജുവിന്റെ വീട്ടിൽ പോയി പതാക ഉയർത്തി. സ്കൂളിൽ വരാൻ കഴിയാത്ത ചലന പരിമിതിയുള്ള കുട്ടികളുടെ വീടുകളിൽ പോയി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് സ്കൂളിൽ വരാൻ കഴിയാത്ത പത്താം ക്ലാസിൽ പഠിക്കുന്ന ബെനഡിക്ട് ബിജു എന്ന കുട്ടിയുടെ വീട്ടിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി,10ബി ക്ലാസ് ടീച്ചർ  റിജുല സി പി  റിസോഴ്സ് ടീച്ചറായ റഹ്മത്ത്, വാർഡ് മെമ്പർ ബിന്ദു ജയൻ , വിദ്യാർത്ഥികൾ എന്നിവർ ഓഗസ്റ്റ് 14ന് രാവിലെതന്നെ വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിച്ചേരുകയും വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് പതാക ഉയർത്തുകയും ചെയ്തു .അതോടൊപ്പം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശഭക്തിഗാനം ചൊല്ലുകയും ചെയ്തു. തന്റെ അധ്യാപകരും കൂട്ടുകാരും വീട്ടിൽവന്ന് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തുന്നത് കണ്ടപ്പോൾ വിദ്യാർത്ഥിയുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു.[https://youtu.be/gZ6ntocapiQ കൂടുതൽ അറിയാൻ]
== UDISE പരിശീലനം ==
[[പ്രമാണം:47045-udise6.jpg|ലഘുചിത്രം]]
കേരളത്തിലെ മുഴുവൻ സ്കൂളുകളുടെയും ഡാറ്റാബേസ് ആയ UDISE ഡാറ്റാ ബേസിനെ കുറിച്ചുള്ള പരിശീലനം സ്കൂളിൽ നടന്നു.എല്ലാ വർഷങ്ങളിലും ബിആർസി കേന്ദ്രീകരിച്ചുകൊണ്ട് UDISE ഡാറ്റാബേസ് തയ്യാറാക്കുന്നുണ്ടെങ്കിലും ഈ വർഷം അതിൽ നിന്നും വ്യത്യസ്തമായി എല്ലാ വിദ്യാർത്ഥികളുടെയും വ്യക്തിഗത ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതിനാൽ ബിആർസി തലത്തിൽ നടന്ന പരിശീലനത്തിൽ ഹെഡ്മാസ്റ്ററും എസ് ഐ ടി സിയും പങ്കെടുത്തു.തുടർന്ന് മുഴുവൻ ക്ലാസ് അധ്യാപകർക്കും ഡാറ്റ എങ്ങനെ ശേഖരിച്ച് അപ്‌ലോഡ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു പരിശീലനം എസ് ഐ ടി സിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.മുഴുവൻ ക്ലാസ് അധ്യാപകരും പങ്കെടുക്കുകയും പരിശീലനത്തെ കുറിച്ചുള്ള വ്യക്തമായ അറിവ് നേടുകയും സംശയങ്ങൾ നിവാരണം നടത്തുകയും ചെയ്തു.ഓഗസ്റ്റ് 31നകം 2022 - 23 അധ്യായനവർഷത്തിലെ മുഴുവൻ കുട്ടികളുടെയും വ്യക്തിഗത ഡാറ്റ യൂടൈസിൽ അപ്ഡേറ്റ് ചെയ്യാൻഅധ്യാപകർ പ്രാപ്തരായി.
== ക്യൂരിയോ കോൺ- പ്ലാസ്മ എക്സിബിഷൻ ==
[[പ്രമാണം:47045-curiocone.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂൾ വിദ്യാർത്ഥികളിൽ ഇന്നവേഷൻ നൈപുണികൾ മെച്ചപ്പെടുത്തുക, ഭാവി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി കരുതുന്ന പ്ലാസ്മാ - എന്ന ദ്രവ്യാവസ്ഥയയും ഊർജ്ജരൂപത്തെയും കുറിച്ച് കുട്ടികൾ, അധ്യാപകർ പൊതുസമൂഹത്തിന് അറിവ് നൽകുക, ശാസ്ത്ര രംഗത്തെയും നവീന സാങ്കേതികരംഗത്തെയും സംരഭക രംഗത്തെയും വിദഗ്ധരുമായി ആശയവിനിമയം നടത്താൻ കുട്ടികൾക്കും അധ്യാപകർക്കും അവസരമൊരുക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാലയങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ തന്നെ ശ്രദ്ധേയമായ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച്ന്റെ നേതൃത്വത്തിൽ നടക്കുന്ന പ്ലാസ്മ എക്സിബിഷനുംസപ്തംബർ 4 മുതൽ 8 വരെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), കോഴിക്കോട് ന്റെ നേതൃത്വത്തിൽ, എഡ്യൂ മിഷൻ, എൻ.ഐ.ടി കാലിക്കറ്റ്,  ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസേർച്ച് എന്നിവയുമായി ചേർന്ന്  "ക്യൂരിയോ കോൺ" - പ്ലാസ്മ എകസിബിഷനും സ്കൂൾ വിദ്യാർത്ഥികളുടെ ഇന്നവേഷൻ ഫെസ്റ്റും സംഘടിപ്പിച്ചു .ജില്ലയിലെ അഡൽ ടിങ്കറിംഗ് ലാബുകൾ, എഡ്യൂമിഷൻ ഇന്നവേഷൻ ലാബുകളുള്ള വിദ്യാലയങ്ങളിലെയും ഇൻസ്പെയർ മനാക്കിന്റെ ഭാഗമായി വേറിട്ട ആശയങ്ങൾ കണ്ടെത്തിയ വിദ്യാർത്ഥികളുടെയും ആശയങ്ങൾ ഷോക്കേസ് ചെയ്യാനും വിദ്യാലയങ്ങളിൽ ഇന്നവേഷൻ സംസ്കാരം വളർത്തുന്നതിനും വേണ്ടി വിവിധ ശാസ്ത്ര മേഖലകളെ കുറിച്ചുള്ള സെമിനാറുകളും ഉൾപ്പെടുന്ന ശാസ്ത്ര വിരുന്നാണ് ക്യൂരിയോ കോണിന്റെ ഭാഗമായി ഒരുക്കുന്നത്. ഇതിൽ സ്കൂളിൽ നിന്നും 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും പങ്കെടുത്തു.
== അധ്യാപക ദിനം ==
[[പ്രമാണം:47045-teachers day6.jpg|ലഘുചിത്രം]]
സെപ്റ്റംബർ 5 അധ്യാപക ദിനം സ്കൂളിൽ വിപുലമായി ആചരിച്ചു പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ഒരു സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകർക്കും മുമ്പിൽ അധ്യാപകദിന സന്ദേശം ഉൾപ്പെടെ താങ്കൾക്ക് അറിവ് പകർന്നു നൽകുന്ന അധ്യാപകരെ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.
== സ്പോർട്സ് ഫെസ്റ്റ് ==
[[പ്രമാണം:47045-sports 23-2.jpg|ലഘുചിത്രം]]
2023 24 അധ്യയന വർഷത്തെ കായികമേള ഏഴിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു . തിരുവമ്പാടി ശിയായി മിസ് രമ്യ കായികമേള ഉദ്ഘാടനം ചെയ്തു കുട്ടികളിൽ വളരെ ആവേശം ഉണർത്തുന്ന വാക്കുകളാൽ ഊർജ്ജം പകർന്നു നൽകിക്കൊണ്ട് സി ഐ ഉദ്ഘാടനം ചെയ്തു.ബ്ലൂ,യെല്ലോ എന്നീ രണ്ട് ഹൗസുകളിൽ ആയിട്ടായിരുന്നു മത്സരങ്ങൾ നടന്നത് തികച്ചും വാശിയേറിയ പോരാട്ടത്തോടെയും തുടയും കൂടിയായിരുന്നു കൂടി ആയിരുന്നു രണ്ട് ഹൗസുകളിലെയും വിദ്യാർത്ഥികൾ മത്സരിച്ചിരുന്നത്. വിവിധയിനം മത്സരങ്ങളിൽ മികച്ച വിജയം കാഴ്ചവച്ചുകൊണ്ട് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും സബ് ജില്ലാ കായികമേളയിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമായി.
== കലാരവം-2K23 ==
[[പ്രമാണം:47045-kalaravam-11.jpeg|ഇടത്ത്‌|ലഘുചിത്രം]]
2023 24 അധ്യയന വർഷത്തെ സ്കൂൾ കലാമേള "കലാരവം" എന്ന പേരിൽ സെപ്റ്റംബർ 30,31  തീയതികളിൽ നടന്നു.  കൈരളി പട്ടുറുമാൽ ഗായകൻ അനീസ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലൂ,യെല്ലോ എന്നീ രണ്ട് ഹൗസുകളിലായി കുട്ടികളെ തരം തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന കലാമേളയിൽ വാശിയേറിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം 743 പോയിൻറ് നേടി യെല്ലോ ഹൗസ് ബഹുദൂരം മുന്നിലെത്തി വിജയശ്രീലാളിതരായി. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന കലാരവം പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണം വളരെ ആവേശം ഉണർത്തി
== കേരളീയം ==
[[പ്രമാണം:47045-keraleeyam1.jpg|ലഘുചിത്രം]]
നവംബർ 1 കേരളപ്പിറവിയുമായി ബന്ധപ്പെട്ട് കേരളീയം വാരാചരണ പരിപാടി നടത്തി .ഇതിന്റെ ഭാഗമായി ഒരു നിയമസഭാ അസംബ്ലി കൂടുകയും യുപി വിഭാഗം അധ്യാപിക ഷമീമ ടീച്ചർ സന്ദേശം നൽകുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ 14 ജില്ലകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള കുട്ടികളുടെ അവതരണം വൈവിധ്യമാർന്നതായിരുന്നു. ഇതിൽ നിന്നും ജില്ലകളെ കുറിച്ചും അവ രൂപം കൊണ്ടത് എങ്ങനെയെന്നും അവയുടെ  ചരിത്രങ്ങളെ കുറിച്ചും ഉള്ള ഒരു അവബോധം കുട്ടികൾക്ക് ലഭിച്ചു
== പ്രതിഭകളെ ആദരിക്കൽ ==
[[പ്രമാണം:47045-stateprathibha 4.jpg|ഇടത്ത്‌|ലഘുചിത്രം]]
സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂളിൽ ആദരിച്ചു. 2023 24 അധ്യായനവർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് എഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദൃശ്യം അനുഗ്രഹ മരിയ ജോർജ് എന്ന വിദ്യാർത്ഥികളെ ആദരിച്ചു അതോടൊപ്പം കായിക മത്സരമായ ഫെൻസിങ്ങിൽ ജില്ലയിൽ മികച്ച വിജയം നേടി സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫവാസ്, സപ്പക്താക്കർ മത്സരത്തിൽ മികച്ച വിജയം കൈവരിച്ച സംസ്ഥാന തലത്തിൽ എത്തിയ മുഹമ്മദ് ഷാമിൽ എന്ന വിദ്യാർത്ഥികളെയും ആദരിച്ചു അങ്ങാടിയിൽ നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലേക്ക് അകമ്പടിയായി നീങ്ങുകയും സ്കൂളിൽ വെച്ച് അസംബ്ലി നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.. അതോടൊപ്പം മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. [https://youtube.com/shorts/T1G_RopI7DA?feature=shared കൂടുതൽ കാണുക]
== പഠനോത്സവം ==
5 ,6 ,7 ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽ വച്ച് നടത്തിയ പഠനോത്സവം അവരുടെ അറിവിന്റെയും കഴിവുകളുടെയും ഉത്സവമായി മാറി. തങ്ങൾക്ക് അധ്യാപകരിൽ നിന്നും ലഭിച്ച അറിവുകൾ തനതായ രീതിയിൽ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായി കുട്ടികൾ ഇതിനെ കണ്ടു. മാർച്ച് ഒന്നിന് സ്കൂളിൽ വച്ച് നടത്തിയ ഈ പഠനോത്സവം ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര വിഷയങ്ങളിലെ വിവിധ പരീക്ഷണങ്ങൾ, കടങ്കഥേളി, വായന, പുസ്തക പരിചയം, നിരവധി മോഡലുകൾ നിർമ്മിക്കൽ ,ഗണിത കേളികൾ  എന്നിവ പഠനോത്സവത്തിന്റെ ഭാഗമായി . സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളുടെ പ്രദർശനങ്ങൾ സന്ദർശിക്കുകയും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് കുട്ടികൾക്ക് ഏറെ ആവേശകരമായി മാറി.[https://youtube.com/shorts/t7BfM2vHXcA?si=DqobY6q_jcGdsIaJ കൂടുതൽ അറിയാൻ]
== ഫിയസ്റ്റ  വാർഷികാഘോഷം ==
2023-24 അധ്യയന വർഷത്തെ അവസാന അക്കാദമിക് പ്രവർത്തനമായ സ്കൂൾ വാർഷികാഘോഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് സാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുഖ്യ അതിഥിയായ മുൻ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറ് പാട്ടിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനം കവർന്നു. പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് പിടിഎ പ്രസിഡൻറ് വിൽസൺ പുല്ലവേലിയും അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ഹെഡ് മാസ്റ്റർ മുഹമ്മദ് ബഷീർ സാറു ആയിരുന്നു.ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപിക ബീന ടീച്ചർ അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിന് കബീർ സാർ നന്ദി പറയുകയും ചെയ്തു.11.30pm മുതൽ4.00pm വരെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.[https://youtu.be/E-VeSdTNZpo?si=du4FVGbMNt282WVR കൂടുതൽ കാണുക]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1942982...2483149" എന്ന താളിൽനിന്ന് ശേഖരിച്ചത്