"ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കെ അറ്റത്തുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:40042 landmark.jpg|thumb|ശാസ്താ ക്ഷേത്റം]]
കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കെ അറ്റത്തുള്ള പഞ്ചായത്താണ് കുളത്തുപ്പുഴ. കുളത്തുപ്പുഴ പഞ്ചായത്തിൻറെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും തെക്കു തിരുവനന്തപുരം ജില്ലയും പടിഞ്ഞാറ് അലയമൻ ഏരൂർ പഞ്ചായത്തുകളും വടക്ക് തെന്മല ആര്യങ്കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു.കാനന ചാരുത പകരുന്ന നിത്യ ഹരിത വനങ്ങളും കുന്നുകളും താഴ്വരകളും തടാകങ്ങളും കോണ്ട് മനോഹരമായ ഭൂപ്രദേശമാണ് കുളത്തുപ്പുഴ കല്ലട,കഴുത്തുരുട്ടി ശെന്തുരുണി തുടങ്ങിയ ആറുകളും കുന്നിമൻ തോടുകളും ദ്വീപുകളും ഉപദ്വീപുകളും കൊണ്ട് മനോഹരമായ മീൻമുട്ടി ,സഹ്യാദ്രിയുടെ മടിത്തട്ടിൽ കഴിയുന്ന ശംഖിലി വനങ്ങൾ കട്ടിളപ്പാറ,പള്ളംവെട്ടി, മാമൂട് പള്ളിവാസൽ ഹനുമാൻകുന്ന് കൂടാതെ റോസാപ്പൂവിന്റെ ഇതളുകൾ പോലെ മനോഹരമായ റോസിമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രവും ചേർന്ന് ഒട്ടനവധി സവിശേഷതകളുള്ള പ്രദേശമാണ് കുളത്തുപ്പുഴ .ശെന്തുരുണി എന്ന പേര് കിട്ടുവാൻ കാരണം ശെങ്കുറുഞ്ഞി എന്ന വൃക്ഷം ഇടതൂർന്നു വളരുന്നതിനാലാണ് പകൽ സമയത്തു പോലും സൂര്യകിരണങ്ങൾ മണ്ണിൽ പതിക്കാതെ ഇടതൂർന്ന വന്യപ്രദേശങ്ങറക്കാടുകൾ മ്ലാവ്,പുള്ളിമാൻ,ആന, കുരങ്ങൻ ,കാട്ടുപന്നി ,കാട്ടുപോത്ത് ,കടുവ, കരടി,കലമാൻ ,തുടങ്ങിയ വന്യ മൃഗങ്ങൾ , മയിൽ വേഴാമ്പൽ , വെള്ളരിപ്രാവ്‌ തുടങ്ങിയ അപൂർവ പക്ഷികൾ, ക്ഷേത്രക്കടവിലെ തിരുമക്കൾ (മൽസ്യം )എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.

കുളത്തൂപുഴ ആറിന്റെയും കല്ലട ആറിന്റെയും പുഷ്ടി പ്രദേശങ്ങളിൽ ഏറിയ പങ്കും ഉൾപ്പെടുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കേരളത്തിലെ മലനാട് ഉൾപ്പെടുന്ന മേഖലയിലാണ്. കേരളത്തിൽ വിസ്തീർണത്തിൽ എട്ടാം സ്ഥാനത്തും കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന പഞ്ചായത്താണ് കുളത്തൂപ്പുഴ: കുളന്തപ്പുഴ എന്ന പേരിൽ നിന്നാണ് കുളത്തൂപ്പുഴ ഉണ്ടായത്. "'''കുളന്ത'''" എന്നാൽ കുഞ്ഞ്. കുളന്തയായ അയ്യപ്പനെ കണ്ടെടുത്ത പുഴ എന്ന അർത്ഥത്തിൽ '''കുളന്തപ്പുഴ''' എന്ന പേര് ഈ പ്രദേശത്തി.നുണ്ടായി. കുളത്തപ്പുഴ രൂപഭേദം വന്ന് കുളത്തൂപ്പുഴയായി.പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തമായ ധർമശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കുളത്തുപ്പുഴ എന്ന പേര് പറയുന്നത്.
പണ്ട് താഴമൺ തന്ത്രിയും പാരികര്മിയും തമിഴ്നാട്ടിൽ നിന്ന് മല കയറി കക്കുളത്തുപ്പുഴയെത്തി.കല്ലടയാറിന്റെ തീരത്തു വിശ്രമിക്കുകയും ഭക്ഷണം പാകം ചെയ്യുന്നതിനായി അടുത്തുണ്ടായിരുന്ന ഒരു വീട്ടിലേക്ക് പാരികര്മിയെ അയച്ചു എന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു.ഗൃഹനാഥൻ പാത്രങ്ങളും പച്ചരി,നാളികേരള എന്നിവയും ക്ഷേത്രക്കടവിൽ എത്തിച്ചു.അദ്ദേഹം ആറ്റിൽ നിന്നും മൂന്നു കല്ലുകൾ മുങ്ങിയെടുത്തു. മാവൊരു മാവിന്റെ തണലിൽ അടുപ്പുണ്ടാക്കി.പത്രം അടുപ്പിൽ വച്ച് പരിശോധിക്കുമ്പോൾ ഒരു കല്ലിന് ഉയരക്കൂടുതൽ ഉള്ളതായി കണ്ടു.ആ കല്ല് വീണ്ടും കുഴിച്ചു താഴ്ത്തിയിട്ടു.പത്രം വച്ച് നോക്കിയപ്പോൾ പഴയതുപോലെ വീണ്ടും ഉയരക്കൂടുതൽ ഉള്ളതായി കണ്ടു.പലതവണ കുഴിച്ചിട്ടിട്ടും ഫലം അത് തന്നെ.അദ്ദേഹം ഉയരം കൂടിയ കല്ലിൽ മറ്റൊരു കല്ല് കൊണ്ട് ഇടിച്ചു.അപ്പോൾ ഉയരം കൂടിയ കല്ല് കഷണങ്ങൾ ആകുകയും രക്ത പ്രവാഹമുണ്ടാകുകയും ഇടിച്ച ആൾ ബോധരഹിതനാകുകയും ചെയ്തു.ഇദ്ദേഹത്തെ തല ഇടിച്ച കുറുപ്പ് എന്നാണ് പിൽക്കാലത്തു അറിയപ്പെട്ടത് .പരികർമി  കുളിച്ചു കൊണ്ട് നിന്ന തന്ത്രിയെ വിവരം അറിയിക്കുകയും തന്ത്രി ആറ്റിൽ നിന്നും വെള്ളവുമായി മന്ത്രോച്ചാരണങ്ങളോട് കൂടി ശിലാ കഷണങ്ങൾ ശുദ്ധി ചെയ്തു ചേർത്തുവച്ചു പഴയ ശിലയുടെ രൂപമാക്കി ചൂരൽ കീറി കെട്ടി താത്കാലികമായി ഒരു കൂര ഉണ്ടാക്കി അവിടെ സ്ഥാപിക്കുകയും ചെയ്തു.വെള്ളം മുഖത്തു തളിച്ച് ബോധം വീണു കിട്ടിയ ഗൃഹനാഥനെ വിളക്ക് ദിവസവും കത്തിക്കുന്നതിന്ചുമതലപ്പെടുത്തി.ഈ കാര്യങ്ങൾ തന്തി ഇളയിടത്തു രാജാവിനെ അറിയിക്കുകയും ക്ഷേത്രവുംപ്രതിഷ്ഠയും രാജകുടുംബത്തിൽ നിന്നും നടത്തുകയും ചെയ്തു.ഒൻപതു കഷണങ്ങളായ ആ ശില തന്നെ ആണ് ഇപ്പോഴും കുളത്തുപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹം.  കുളത്തുപ്പുഴ ക്ഷേത്രവുമായി അഭേദ്യമായ ബന്ധം ഉള്ളതാണ് കുളത്തുപ്പുഴ ആറ്റിലെ തിരുമക്കൾ എന്ന മത്സ്യങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലം കൂടിയാണ്
നൂറു ശതമാനം ഭരണഘടനാ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത് കൂടിയാണ് കുളത്തുപ്പുഴ
2023 ൽ  കുളത്തുപ്പുഴയിൽ കേരളത്തിലെ ആദ്യത്തെ വനം മ്യൂസിയം ഉദ്ഘടനം ചെയ്‌തു വന്യജീവികളുടെ ആവാസവ്യവസ്ഥയും മറ്റും വിവരിക്കുന്ന പ്രതിമകളും ചിത്രങ്ങളും മ്യൂസിയത്തിൽ കാഴ്ച്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. വനവൈവിധ്യങ്ങളുടെ മാതൃകകൾ, വന്യജീവി ശില്പങ്ങൾ, ഗോത്രസംസ്കാര പൈതൃകങ്ങൾ എന്നിവയെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ് കുളത്തൂപ്പുഴ വനം മ്യൂസിയം. ഇത് കൂടാതെ കുട്ടികളുടെ പാർക്ക്, വനവിഭവങ്ങളുടെയും തടി ഇനങ്ങളുടെയും മാതൃകകൾ, ഇൻഫർമേഷൻ സെൻറർ, ലഘുഭക്ഷണശാല, ഗസ്റ്റ് ഹൗസ് എന്നിവയെല്ലാം മ്യൂസിയത്തിലുണ്ട്.
[[പ്രമാണം:40042 forestmuseum.resized.jpg|thumb|museum]]
പ്രശസ്ത ഗാനരചയിതാവ് രവീന്ദ്രൻ മാസ്റ്ററുടെ ജന്മസ്ഥാലമായ കുളത്തുപ്പുഴയിൽ അദ്ദേഹത്തിന്റെ സ്മാരകം കൂടെ ഉണ്ട് <!--visbot  verified-chils->-->
== പൊതുസ്ഥാപനങ്ങൾ ==
* ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ
* വനം മ്യൂസിയം
* കുടുംബാരോഗ്യ  കേന്ദ്രം
* പോലീസ് സ്റ്റേഷൻ
* സർക്കാർ തടി ഡിപ്പോ
* റേഞ്ച് ഫോറെസ്റ്റ് ഓഫീസ്
* വില്ലേജ് ഓഫീസ്
* സബ്‌രജിസ്ട്രാർ ഓഫീസ്
* ഹോമിയോഡിസ്പെന്സറി
== ചിത്രശാല ==
<gallery>
പ്രമാണം:40042-FamilyHealth Centre.jpg|കുടുംബാരോഗ്യ  കേന്ദ്രം
പ്രമാണം:40042-PoliceStation.jpg|പോലീസ് സ്റ്റേഷൻ
പ്രമാണം:40042-Govt Timber Depot.png|സർക്കാർ തടി ഡിപ്പോ
പ്രമാണം:40042-Range Forest office.png|റേഞ്ച് ഫോറെസ്റ്റ്  ഓഫീസ്
</gallery>
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/174741...2468625" എന്ന താളിൽനിന്ന് ശേഖരിച്ചത്