"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Pages}}
==സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ==
അഞ്ചാമത് സംസ്ഥാന ജൂനിയർ ഗേൾസ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ ഗേൾസ് സ്കൂളിലെ ആത്മിക ഷോമി സ്വർണ്ണമെഡൽ നേടി. സെപ്റ്റംബർ 4, 5 തീയതികളിലായി തിരുവനന്തപുരം ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടന്നത്. കേരള ബോക്സിംഗ് റിവ്യൂ കമ്മറ്റിയാണ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്  സംഘടിപ്പിച്ചത്. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ചവരാണ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ മത്സരിച്ചത്.  49 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ആത്മിക 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്രധാനാദ്ധ്യാപിക ഷൈനി ആന്റോ, പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ, കായിക അദ്ധ്യാപകൻ വിമൽ വർഗ്ഗീസ് എന്നിവ‍ർ അഭിനന്ദിച്ചു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:Boxing 23013.jpeg|399x225px|center]]
|[[പ്രമാണം:23013boxing.png|399x225px|center]]
|-
!സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻഷിപ്പ്
|ഗോൾഡ് മെഡൽ
|-
|}
==മോട്ടിവേഷൻ ക്ലാസ് ==
ഈ വർഷത്തെ SSLC ബാച്ചിനുള്ള ആദ്യ മോട്ടിവേഷൻ ക്ലാസ് 2023 ജൂലൈ മാസം 22-ാം തിയതി ഉച്ചക്ക് 2 മണിക്ക് എച്ച് എസ് എസ് ഹാളിൽ വച്ചു നടന്നു . പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷാലിമ ഹനീഫാണ് ക്ലാസ് നയിച്ചത് . പി ടി എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിന് സീനിയർ അദ്ധ്യാപിക വി എ ശ്രീലത സ്വാഗതം പറഞ്ഞു . ടെൻഷൻ ഫ്രീ ആയി പരീക്ഷയെ എങ്ങനെ നേരിടാമെന്നും , ഉയർന്ന മാർക്കോടെ വിജയം ഉറപ്പാക്കാമെന്നും വളരെ ലളിതമായി ക്ലാസ്സിൽ വിശദീകരിക്കപ്പെട്ടു . അദ്ധ്യാപകരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ക്ലാസ്സിൽ മെഡിറ്റേഷൻ ചെയ്യുന്നതെങ്ങിനെയെന്നും , അതുവഴി മനസിന്റെ  ശ്രദ്ധ വർധിപ്പിക്കാനും കഴിയുന്നതും , മനസിനെയും ശരീരത്തിനെയും റിലാക്സ് ചെയ്യിപ്പിക്കുന്നതെങ്ങിനെയെന്നും കുട്ടികളെ അനുഭവത്തിലൂടെ വിശദീകരിച്ചു കൊടുത്തു . രണ്ടര മണിക്കൂർ നീണ്ടുനിന്ന ക്ലാസ്സിന്റെ അനുഭവങ്ങൾ പങ്കുവച്ചു 10ഇ ക്ലാസിലെ ഹസ്ന , 10ബി ക്ലാസിലെ അഫീഫ എന്നിവർ സംസാരിച്ചു .
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013motivation.jpeg|399x225px|center]]
|-
!മോട്ടിവേഷൻ ക്ലാസ്
|-
|}
==ചുമർപത്രിക നിർമ്മാണ മത്സരം==
കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിൽ ജൂലൈ 21ന് ചാന്ദ്രദിനത്തിൽ ചുമർപത്രിക നിർമ്മാണ മത്സരം നടന്നു. യുപി വിഭാഗം കുട്ടികൾക്കായാണ് മത്സരം നടത്തിയത്. ഓരോ ക്ലാസിൽ നിന്നും ഓരോ ടീം വീതമാണ് മത്സരത്തിൽ പങ്കെടുത്തത്.  ടീമംഗങ്ങൾ വാശിയേറിയ മത്സരം കാഴ്ചവച്ചു. ചാന്ദ്രയാൻ 3, ചന്ദ്രനെ കുറിച്ചുള്ള വിവരണം, ചിത്രങ്ങൾ തുടങ്ങിയ വിഭാഗങ്ങളായി കുട്ടികൾ ചുമർ പത്രികകൾ തയ്യാറാക്കി. യുപി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിന്റെ വിധി നിർണയം ഹൈസ്കൂൾ വിഭാഗം ഊർജ്ജതന്ത്രം അധ്യാപകനായ ശരത്, യു പി വിഭാഗം അധ്യാപികയായ റിനി എന്നിവരാണ് നടത്തിയത്. മത്സരത്തിൽ 7എ ഒന്നാം സ്ഥാനവും 7ബി, 7ഡി എന്നിവർ യഥാക്രമം രണ്ട്, മൂന്ന് ശാസ്ത്ര പഠനത്തിന് കൂടുതൽ താല്പര്യം ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് വിധി നിർണ്ണയത്തിന് ശേഷം വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-7a.jpeg|299x125px|center]]
|[[പ്രമാണം:23013-7d.jpeg|299x125px|center]]
|-
!ഒന്നാം സ്ഥാനം- 7എ
!രണ്ടാം സ്ഥാനം- 7ഡി
|-
|[[പ്രമാണം:23013-7b.jpeg|299x125px|center]]
|[[പ്രമാണം:23013-7c.jpeg|299x125px|center]]
|-
!മൂന്നാം സ്ഥാനം- 7ബി
!മൂന്നാം സ്ഥാനം- 7സി
|-
|}
==അക്കാദമിക മാസ്റ്റർ പ്ലാൻ==
2023-24 അക്കാദമിക വർഷത്തിലെ  അക്കാദമിക മാസ്റ്റർ പ്ലാൻ ജൂലൈ 19ന് പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ പ്രകാശനം ചെയ്തു . ഹ്രസ്വകാലം , ദീർഘകാലഎന്നീ തലത്തിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന അക്കാദമിക പ്രവർത്തനത്തിന്റെ  സമഗ്ര പ്ലാനാണ് മാസ്റ്റർ പ്ലാനിന്റെ ഉള്ളടക്കം . ജൂൺ ആദ്യവാരത്തിൽ ചേർന്ന എസ് ആർ ജി യോഗത്തിൽ വിഷയാധിഷ്ഠിത കൗൺസിലിലാണ് മാസ്റ്റർ പ്ലാനിന്റെ കരട് തയ്യാറയത്. തുടർന്ന് സബ്ജക്ട് കൺവീനേഴ്സിന്റെ നേതൃത്വത്തിൽ കരട് ചർച്ച ചെയ്യുകയും ഫൈനൽ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ജൂൺ 10 ന് മാസ്റ്റർ പ്ലാൻ തയ്യാറായി. ഓരോ പ്രവർത്തങ്ങളുടേയും  പുരോഗതി വിലയിരുത്തി ആവശ്യമായ ഭേദഗതികൾ നടത്താമെന്ന് പ്രധാനാധ്യാപിക ഷൈനി ജോസ്  അഭിപ്രായപ്പെട്ടു. എസ് ആർജി കൺവീനർ കെ.ജെ ഷീല, ഫസ്റ്റ് അസിസ്റ്റന്റ്  വി സ്  ശ്രീലത, ഒ എസ് ഷൈൻ , നിമ്മി മേപ്പുറത്ത്, പിടിഎ എക്സിക്യൂട്ടിവ് അംഗം പി ബി രഘു എന്നിവർ പങ്കെടുത്തു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013academic masterplan.jpeg|399x225px|center]]
|-
!അക്കാദമിക മാസ്റ്റർ പ്ലാൻ
|-
|}
==ഔഷധക്കഞ്ഞി വിതരണം നടത്തി==
കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി ജൂലൈ 20 വ്യാഴായ്ച ഔഷധക്കഞ്ഞി തയ്യാറാക്കി. ചെറൂള, ,മുത്തങ്ങ, നിലപ്പന , ,മുക്കുറ്റി, ,തിരുതാളി, ,പൂവാംകുരുന്നില, ,മുയൽച്ചെവിയൻ, ,കീഴാർനെല്ലി, തഴുതാമ ,കുറുന്തോട്ടി, തുടങ്ങിയ ഔഷധ സസ്യങ്ങളോടൊപ്പം ഉണക്കലരി ,ഉലുവ, ,ആശാളി, ,ചെറുപയർ, ജീരകം ചേർത്തരച്ച നാളികേരം എന്നിവ ചേർത്താണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞിയുടെ വിതരണം ഹെഡ്മിസ്ട്രസ് ഷൈനി ആൻ്റോ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഔഷധക്കഞ്ഞിയുടെ ഒരു പങ്ക് എൻ.എസ്.എസ് വളണ്ടിയർമാർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വിതരണം ചെയ്തു. പാചക തൊഴിലാളികളായ മിനി കണ്ണൻ, ഷൈല, പി.ടി.എ ഭാരവാഹികളായ ജിൻസി സമീർ, ചിഞ്ചു, സനിത, റസീന അദ്ധ്യാപകരായ സി.പി ബിന്ദു, യു.ജി രേഖ, സി.വൈ ബിൻസി, സുനേന, എസ്.പി.സി കേഡറ്റുകൾ, വിദ്യാർത്ഥികൾ എന്നിവർ ഔഷധക്കഞ്ഞി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഔഷധസസ്യങ്ങളെ തിരിച്ചറിയുന്നതിനും ഔഷധക്കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013Aushadhakanji.jpeg|399x225px|center]]
|-
!ഔഷധക്കഞ്ഞി വിതരണം
|-
|}
==ലോക മലാല ദിനാചരണം==
ജൂലൈ 12ന് മലാല ദിനാചരണം നടത്തി. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെയും , അതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവർത്തനങ്ങളുടെയും പേരിലാണ് മലാല യൂസഫ് സായി അറിയപ്പെട്ടത്. ഒരുകാലത്ത് പാകിസ്താനി സ്ത്രീകളും , കുട്ടികളും അനുഭവിച്ചിരുന്ന അവകാശമില്ലായ്മയെ തന്റെ വാക്കുകളിലൂടെ ലോകത്തിനു മുന്നിലെത്തിച്ച ധീരയാണ് മലാല . ലോകമലാല ദിനാചരണത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കെ കെ ടി എം ജി ജിഎച്ച് എസ് എസ് കൊടുങ്ങല്ലൂരിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലിയിൽ വെച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രധാനാധ്യാപിക ഷൈനി ടീച്ചർ മലാല ദിനത്തിന്റെ സന്ദേശം നൽകി. ഹൈസ്കൂൾ വിദ്യാർത്ഥിനികളായ പാർവതി വി. ചന്ദ്ര  ,ദിയ ഡെൻസ് എന്നിവർ  പ്രസംഗം, കഥാപ്രസംഗം അവതരിപ്പിച്ചു , കൂടാതെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിനികൾ ഈ ദിനത്തിന്റെ പോസ്റ്ററുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013Malala.jpeg|399x225px|center]]
|-
!ലോക മലാല ദിനാചരണം
|-
|}
==സ്വദേശ് മെഗാ ക്വിസിൽ പങ്കെടുത്തു==
കെ പി എസ് ടി എ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസിൽ കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. കേരളത്തിലെ എൽ പി, യു പി, എച്ച് എസ്,  എച്ച് എസ് എസ് വിദ്യാലയങ്ങളിലെ കുട്ടി കൾക്കായി ഈ ക്വിസ് നടത്തപ്പെടുന്നു. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ വിവിധ ഘട്ടങ്ങളായി നടക്കുന്ന ക്വിസിലൂടെ ഭാരതത്തി ലെ ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര ചരിത്രം, സാമൂഹ്യ പരിഷ്കർത്താക്കൾ എന്നീ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും കുട്ടികളിൽ ദേശീയതയും മതേതരത്വവും വളർ ത്തിയെടുക്കുന്നതിനും സാധിക്കുന്നു. സ്കൂൾ തല ത്തിൽ നടന്ന മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും 6 ബി ക്ലാസിലെ നന്ദിത ആർ വി, 7 സി ക്ലാസിലെ ഗൗരി പാർവതി, 6 സി ക്ലാസിലെ ലക്ഷ്മി നിഹാര എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 8ഇ ക്ലാസിലെ ലക്ഷ്മി ഷെറിൻ പി, 8സി ക്ലാസിലെ പാർവതി സി എൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
==ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഒന്നാം സ്ഥാനം==
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഓൾ ഇന്ത്യ ക്വിസ് ഓൺ ഫിനാൻഷ്യൽ ലിറ്ററസി 2023ന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ നടത്തിയ ക്വിസിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അഭിരാമി പി.ആർ ,ശിഖ സി.എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഓൺ ലൈനായി പങ്കെടുത്ത മത്സരത്തിൽ വിദ്യാർത്ഥികൾ 60 ൽ 57 മാർക്ക് നേടി. ജൂൺ 15ന് ട്രയൽ റൗണ്ട് നടന്നിരുന്നു . അതിനു ശേഷമാണ് ജൂൺ 26 ന് നടന്ന മെയിൻ റൗണ്ടിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിച്ചത്. ആർ ബി ഐ പ്രസിദ്ധീകരിച്ച പ്രത്യേക സിലബസിലെ ഫിനാൻഷ്യൽ എജ്യുക്കേഷനുമായി ബന്ധപ്പെട്ട 30 ഓളം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. ആർ ബി ഐയുടെ ഫിനാൻഷ്യൽ എജ്യുക്കേഷൻ വെബ്സൈറ്റുകളും 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള തീവ്ര പരിശീലനത്തിന് നേതൃത്വം നൽകിയത് സോഷ്യൽ സയൻസ് അദ്ധ്യാപകരായ വി എ ശ്രീലത , ടി എസ് സോണിയ എന്നിവരാണ്. പ്രധാനാധ്യാപിക ഷൈനി ആന്റോ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013financial quiz.jpeg|399x225px|center]]
|-
!ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഒന്നാം സ്ഥാനം
|-
|}
==ജൂനിയർ റെഡ്ക്രോസ് എഴുത്ത് പരീക്ഷ ==
ജൂനിയർ റെഡ്ക്രോസ് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി എ ലെവൽ കാഡറ്റുകളാവാനുള്ള എഴുത്ത് പരീക്ഷ നടന്നു . മുപ്പത് കുട്ടികൾക്കായുള്ള പരീക്ഷയിൽ എൺപത്തെട്ട് കുട്ടികളാണ് പരീക്ഷ എഴുതിയത് . ഓരോ മാർക്ക് വീതമുള്ള 25  ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന പരീക്ഷയിൽ യു പി പ്രാഥമിക ലെവലിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി നൽകും. പരീക്ഷയിൽ വിജയിക്കുന്ന കുട്ടികളുടെ പട്ടിക ഉടനെ പ്രസിദ്ധീകരിക്കുമെന്ന് ജൂനിയർ റെഡ്ക്രോസ് സ്കൂൾ ഇൻ ചാർജ്ജ് നിമ്മി മേപ്പുറത്ത് പറഞ്ഞു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013jrcexam.jpeg|399x225px|center]]
|-
!ജൂനിയർ റെഡ്ക്രോസ് എഴുത്ത് പരീക്ഷ
|-
|}
==കൃഷി ആൽബം പ്രകാശനം ചെയ്തു==
യു.പി വിഭാഗം സയൻസ് ക്ലബ് പരിപാടികൾ സംഘടിപ്പിച്ചു.  പ്രധാനാധ്യാപിക ഷൈനി ആന്റോ മാജിക്ക് പൂവ് വരച്ചു കൊണ്ട് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സെമിനാർ, പരീക്ഷണം, ശാസ്ത്രകവിത, യുദ്ധവിരുദ്ധ പോസ്റ്റർ ഇവ പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ചു. കൃഷിയിലെ വിവിധ മേഖലകളെ പ്രതിബാധിക്കുന്ന കൃഷി ആൽബം പ്രധാനാധ്യാപിക പ്രകാശനം ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനറായ ബിൻസി സി വൈ നന്ദി പ്രകാശിപ്പിച്ചു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-krushi.jpeg|399x225px|center]]
|-
!കൃഷി ആൽബം പ്രകാശനം
|-
|}
==ലോക ജനസംഖ്യാ ദിനം സെമിനാർ അവതരണം==
ലോക ജനസംഖ്യാ ദിന ത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സെമിനാർ അവതരണവും നടന്നു. സീനിയർ അസിസ്റ്റൻറ് വി എ ശ്രീലത ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സോഷ്യൽ സയൻസ് ക്ലബ് കൺവീനറായ സി വി പ്രീതി സ്വാഗതവും, എം. എസ് സാബിറ അധ്യക്ഷതയും വഹിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളായ അരുണിമ എം എൽ , മിൻഹ പി എം എന്നിവർ സെമിനാർ അവതരിപ്പിച്ചു. യു പി വിഭാഗത്തിൽനിന്ന് ഗൗരി പർവതി എം ബി , ദേവനന്ദ പി പി, ആവണി വി എസ് , ആദിലക്ഷ്മി വി എ , നന്ദിത ആർ വി , ആൻ മരിയ ഗ്രേസ് , ദേവനന്ദ കെ എസ് എന്നീ കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. യുപി വിഭാഗം സീനിയർ അധ്യാപികയായ ഗ്രേസി ടീച്ചറുടെ നന്ദിയോടെ പരിപാടിക്ക് സമാപനമായി.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013social.jpeg|399x225px|center]]
|-
!ലോക ജനസംഖ്യാ ദിനം
|-
|}
==ഞാൻ വായിച്ച പുസ്തകം ==
വായനയുടെ മഹത്വം കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിനും വായന പരിപോഷിപ്പിക്കുന്നതിനുമായി "ഞാൻ വായിച്ച പുസ്തകം " സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ കാൻവാസിൽ കുട്ടികളും അധ്യാപക-അനധ്യാപകരും പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളും രേഖപ്പെടുത്തി . കഴിഞ്ഞ വർഷം സ്കൂളിൽ നിന്ന് വിരമിച്ച മലയാളം അധ്യാപിക പി.ജെ ലീനയുടെ ആമുഖം ( കവിതാ സമാഹാരം), യു.പി അധ്യാപിക നൈസി ഡി കോസ്റ്റയുടെ ഉണ്ടികപ്പാനി (കഥാസമാഹാരം) എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങൾ കുട്ടികളുടെ വായനയിൽ ഉൾപ്പെട്ടു. ആരാച്ചാരും, ഭൂമിയുടെ അവകാശികളും, നെയ്പായസവും, ഐതിഹ്യമാലയും മഴക്കണ്ണാടിയോടൊപ്പം പ്രിയപ്പെട്ടതായി. ഹാരി പോർട്ടർ,ഫോർഗോട്ടൻ ചൈൽഡ്,ഡെത്ത് ഓൺ നൈൽ,ഗളിവേഴ്സ് ട്രാവെൽസ് തുടങ്ങി ഇംഗ്ലീഷ് സാഹിത്യവും കുട്ടികൾ ഇഷ്ടത്തോടെ വായിക്കുന്നു.  വ്യത്യസ്തസാഹിത്യ ശാഖകളെ പരിചയപ്പെടാനും എഴുത്തുകാരെ അറിയാനും ഉതകുന്നതായിരുന്നു "ഞാൻ വായിച്ച പുസ്തകം " എന്ന പരിപാടി. പി.ടി.എ പ്രസിഡണ്ട് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാനാധ്യാപിക ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീല പണിക്കശ്ശേരി മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ബീന റഫീക്ക്, അംഗങ്ങളായ പി.ബി രഘു ,ജിൻസി സമീർ സീനിയർ അസിസ്റ്റന്റ് വി.എസ്.ശ്രീലത, വിദ്യാരംഗം കൺവീനർ സി.ബി സുധ, നിമ്മി മേപ്പുറത്ത്, എസ് നിലീന , പി.സി.സജിത ഒ.എസ്.ഷൈൻ,വിമല തോമസ് എന്നിവർ പങ്കെടുത്തു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-njan vayicha book.jpeg|399x225px|center]]
|-
!ഞാൻ വായിച്ച പുസ്തകം
|-
|}
==പേപ്പർ ബാഗ് ഡേ==
പേപ്പർ ബാഗ് ഡേ യോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യു പി ഹാളിൽ വച്ച് പേപ്പർ ബാഗ് നിർമ്മാണം നടന്നു. പ്രധാനാധ്യാപിക ഷൈനി ആന്റോ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർമാരായ സി വി പ്രീതി, എം എസ് സാബിറ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ ഉത്സാഹത്തോടെ പേപ്പർ ബാഗ് നിർമ്മാണത്തിൽ പങ്കെടുത്തു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-Paper_bag.jpeg|399x225px|center]]
|-
!പേപ്പർ ബാഗ് ഡേ
|-
|}
==ശാസ്ത്രോത്സവം സംഘാടകസമിതി രൂപീകരിച്ചു==
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2023-2024 അദ്ധ്യയനവർഷത്തെ ശാസ്ത്രോത്സവം  സംഘാടക സമിതി രൂപീകരിച്ചു. ശാസ്ത്രോത്സവം ഒരു പുത്തൻ അനുഭവമാക്കുന്നതിന് 2023 ആഗസ്റ്റ് 4 ന് നടത്തുന്നതിന്റെ ഭാഗമായാണ് രൂപീകരണം നടന്നത്. 2023 ജൂലൈ 10ന് സ്കൂൾ ഹാളിൽ നടന്ന രൂപീകരണ യോഗത്തിൽ എച്ച്.എസ്സ്, യു.പി വിഭാഗങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയം, സാമൂഹ്യശാസ്ത്ര, ഐടി ക്ലബ് കൺവീനർമാരുടെ സുദൃഢനിര പങ്കെടുത്തു. ശാസ്ത്രോത്സവം കൺവീനർ ശരത് എം.എം, ജോയിൻ്റ് കൺവീനർ സുധ സി.എസ്സ് എന്നിവരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാസ്ത്രോത്സവം പൂർവ്വാധികം ശ്രദ്ധയാകർഷിക്കുംവിധം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കുട്ടികൾ ആർജിച്ച അറിവുകൾ പ്രവൃത്തിതലത്തിലെത്തിക്കുന്നത് കൂടാതെ  ഉപജില്ല, ജില്ല, സംസ്ഥാന തല ശാസ്ത്രോത്സ വത്തിലെ പങ്കാളിത്തം കൂടെ ലക്ഷ്യമിടുന്നു. കുട്ടികളിലെ താൽപര്യമനുസരിച്ച് വിഷയ മേഖല തിരഞ്ഞെടുത്ത് അതത് വിഷയാദ്ധ്യാപകരുടെ ചിട്ടയായ മേൽനോട്ടം കുട്ടികൾക്ക് ലഭ്യമാക്കാനും ഈ യോഗം ഉപകാരപെടുമെന്ന് അംഗങ്ങൾ അഭിപ്രായപെട്ടു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:|399x225px|center]]
|-
!ശാസ്ത്രോത്സവം സംഘാടകസമിതി
|-
|}
==എക്സിപ്നോസ് 2023==
==എക്സിപ്നോസ് 2023==
കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ എക്സിപ്നോസ് 2023 എന്ന പേരിൽ മെറിറ്റ് ഡേ ആഘോഷിച്ചു. കൊടുങ്ങല്ലൂർ എം എൽ എ അഡ്വ.വി.ആർ സുനിൽകുമാർ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ ചടങ്ങിൽ അധ്യക്ഷസ്ഥാനം വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ ടി കെ ഗീത ഹൈസ്കൂൾ വിഭാഗം ബഹുമുഖ പ്രതിഭകളായ വൈഗ ബിജോയ്, മറിയം ഹനൂന ആസാദ്, ഫാത്തിമ വഫ എന്നിവർക്ക് എൻഡോവ്മെന്റ് നൽകി കൊണ്ട് എൻഡോവ്മെന്റ് വിതരണോദ്ഘാടനം നടത്തി. മുഖ്യാതിഥിയായ  കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന് ഹയർസെക്കന്ററി വിദ്യാർത്ഥിനി മീനാക്ഷി വരച്ച ഒരു ചിത്രം ചടങ്ങിനിടയിൽ വച്ച് സമ്മാനിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ.വി എസ് ദിനൽ, ഷീല പണിക്കശ്ശേരി, ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, കെ എസ് കൈസാബ്,ഒ എൻ ജയദേവൻ, ടി എസ് സജീവൻ ,സി എസ് സുമേഷ്, എസ് എം സി ചെയർമാൻ വി ബി ഷാലി , പിടി എ വൈസ് പ്രസിഡന്റ് ബീന റഫീക്ക്, മുൻ പ്രിൻസിപ്പാൾ ആശ ആനന്ദ്,എച്ച് എസ്, എച്ച് എസ് എസ് സീനിയർ അസിസ്റ്റന്റ് ആയ ശ്രീലത വി എ ,മിനി കെ, എച്ച് എസ്, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറിമാരായ നിമ്മി മേപ്പുറത്ത്, ഉല്ലാസ് കെ കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫുൾ A+ നേടിയ 66 കുട്ടികളെയും 9A+ 12 കുട്ടികളേയും ഉന്നത വിജയം കരസ്ഥമാക്കിയ 215  വിദ്യാർത്ഥിനികൾക്കും മെമന്റോയും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു. കൂടാതെ അഞ്ചു മുതൽ ഒൻപതു വരെയുള്ള 5 ക്ലാസ് ടോപ്പേഴ്സ് ,യു എസ് എസ് സ്കോളർഷിപ്പ് നേടിയ 15 മിടുക്കികൾ,എൻഎൻഎംഎസ്, ന്യൂമാത്സ്, തളിര് സ്കോളർഷിപ്പ് നേടിയ ഓരോ മിടുക്കികൾക്കും മെമന്റോയും ക്യാഷ് അവർഡുകളും നൽകി.

വരി 7: വരി 137:
|-
|-
|}
|}
==എന്റോവ്മെന്റ് വിതരണം==
==എന്റോവ്മെന്റ് വിതരണം==
2022-23 അധ്യയന വർഷത്തെ വിജയോത്സവത്തിന്റെ ഭാഗമായി എന്റോവ്മെന്റ് വിതരണം നടന്നു . എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 66 കുട്ടികൾക്കും 500 രൂപ വീതം ക്യാഷ് അവാർഡ് നൽകി. യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ 15 കുട്ടികൾ, ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുത്ത 2 പേർ, എൻ എംഎം എസ് നേടിയവർ, ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർ, ന്യൂമാത്സ് പരീക്ഷയിൽ വിജയികളായവർ എന്നിവർക്കും 500 രൂപ വീതമുള്ള ക്യാഷ് അവാർഡ് നൽകി.  ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്, ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്റ് റണ്ണർ അപ്പ് എന്നിങ്ങനെ ടൈറ്റിൽ അവാർഡുകൾക്ക് (2000, 1000, 500രൂപ ) യഥാക്രമം വൈഗ ബിജോയ് , മറിയം ഹനൂന ആസാദ് , ഫാത്തിമ വഫ എന്നീ കുട്ടികൾ അർഹരായി . സ്കൂളിലെ മുൻ അറബി അദ്ധ്യാപിക ഏർപ്പെടുത്തിയ അറബി ഒന്നാം ഭാഷ എടുത്ത് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ 14 കുട്ടികൾക്കും , 9 എ പ്ലസ് നേടിയ 5 കുട്ടികൾക്കും 500, 300 വീതം ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു . എന്റോവ്മെന്റ് നായി ബാങ്കിൽ നിക്ഷേപിച്ച തുകകളിൽ നിന്നുള്ള പലിശ , ഓരോ വർഷവും സ്ഥിരമായി കുറച്ചു വ്യക്തിത്വങ്ങൾ നൽകുന്ന തുക , ഓരോ വർഷവും പുതിയതായി കിട്ടുന്ന തുകകൾ എന്നിവയിലൂടെയാണ് ക്യാഷ് അവാർഡുകൾ നൽകാനുള്ള പൈസ ലഭിക്കുന്നത് . ആകെ 60,100 രൂപയുടെ ക്യാഷ് അവാർഡുകൾ ആണ് ഈ വർഷം വിതരണം ചെയ്തത് .

വരി 437: വരി 568:
|-
|-
!സയൻസ് ക്ലബ് രൂപീകരിച്ചു
!സയൻസ് ക്ലബ് രൂപീകരിച്ചു
|-
|}
==യാത്രയയപ്പ് നൽകി.==
സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസ് പി.സ്മിത ടീച്ചർക്ക് യാത്രയയപ്പ് നൽകി. കഴിഞ്ഞ അധ്യയന വർഷത്തിലാണ് കോട്ടയം ജില്ലയിൽ നിന്നും നമ്മുടെ വിദ്യാലയത്തിലേക്ക് പ്രധാന അദ്ധ്യാപികയായി വന്നത്. സൗമ്യശീലയായ ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയം മികവിൽ നിന്ന് കൂടുതൽ മികവിലേക്ക് വളർന്നു. എസ് എസ് എൽ സി പരീക്ഷയ്ക്ക് 100 % വിജയവും 66 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ+ നേടാൻ സാധിച്ചു. കോഴിക്കോട് സ്വദേശിനിയായ ടീച്ചർ വീടിനടുത്ത് തന്നെയുള്ള പന്നൂർ ഗവ സ്കൂളിലേക്കാണ് സ്ഥലം മാറി പോവുന്നത്.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-Yathra.jpg|399x225px|center]]
|-
!യാത്രയയപ്പ്
|-
|-
|}
|}

==ആഹ്ലാദത്തിൻ്റെ നിറവിൽ പ്രവേശനോത്സവം.==
==ആഹ്ലാദത്തിൻ്റെ നിറവിൽ പ്രവേശനോത്സവം.==
കൊടുങ്ങല്ലൂർ നഗരസഭാ ടൗൺ ഹാളിൽ നടന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവേശനോത്സവ ചടങ്ങ് അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ സി.എസ് സുമേഷ് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.സ്മിത, പ്രിൻസിപ്പാൾ വി.രാജേഷ്, എസ്.എം.സി ചെയർമാൻ വി.ബി ഷാലി, പി.ടി.എ വൈസ് പ്രസിഡൻ്റ് ബീന റഫീക്ക്, എം.പി.ടി.എ പ്രസിഡൻ്റ് രമ്യ, ഷഫീഖ് മണപ്പുറത്ത്, ഒ.എസ് ഷൈൻ, കെ.ജെ ഷീല, വി.എ ശ്രീലത, പി.ബി രഘു എന്നിവർ സംസാരിച്ചു.
ജൂൺ 1ന് കൊടുങ്ങല്ലൂർ നഗരസഭാ ടൗൺ ഹാളിൽ നടന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവേശനോത്സവ ചടങ്ങ് അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ സി.എസ് സുമേഷ് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.സ്മിത, പ്രിൻസിപ്പാൾ വി.രാജേഷ്, എസ്.എം.സി ചെയർമാൻ വി.ബി ഷാലി, പി.ടി.എ വൈസ് പ്രസിഡൻ്റ് ബീന റഫീക്ക്, എം.പി.ടി.എ പ്രസിഡൻ്റ് രമ്യ, ഷഫീഖ് മണപ്പുറത്ത്, ഒ.എസ് ഷൈൻ, കെ.ജെ ഷീല, വി.എ ശ്രീലത, പി.ബി രഘു എന്നിവർ സംസാരിച്ചു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-pravesh.png|399x225px|center]]
|[[പ്രമാണം:23013-pravesh.png|399x225px|center]]
വരി 459: വരി 581:

==ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ് വിതരണം==
==ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ് വിതരണം==
സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങളായ കുട്ടികൾക്ക് ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. അഥിതി, ഫർഹാദിയ, ശിഖ, ശ്രീനിധി, ശ്രീലക്ഷ്മി, ഗൗരിനന്ദന , അസ്ന എന്നിവർക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.
സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങളായ കുട്ടികൾക്ക് ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. പ്രവേശനോത്സവ ദിനമായ ജൂൺ 1ലെ ചടങ്ങിൽ വച്ച് അഥിതി, ഫർഹാദിയ, ശിഖ, ശ്രീനിധി, ശ്രീലക്ഷ്മി, ഗൗരിനന്ദന , അസ്ന എന്നിവർക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-scout.jpg|399x225px|center]]
|[[പ്രമാണം:23013-scout.jpg|399x225px|center]]
വരി 466: വരി 588:
|-
|-
|}
|}
==രംഗപൂജ അവതരിപ്പിച്ചു==
==രംഗപൂജ അവതരിപ്പിച്ചു==
പ്രവേശനോത്സവ ചടങ്ങിന് മുന്നോടിയായി സ്കൂൾ നൃത്ത ക്ലബായ നൂപുര ധ്വനിയിലെ അംഗങ്ങൾ രംഗപൂജ അവതരിപ്പിച്ചു. ചടുലമായ ചുവടുകളോടെ നൃത്തമാടിയ കുട്ടികൾ ഏവരേയും ആകർഷിച്ചു. കൂടാതെ സ്കൂളിലെ സംഗീത ക്ലബായ സ്വരലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.
ജൂൺ 1ലെ പ്രവേശനോത്സവ ചടങ്ങിന് മുന്നോടിയായി സ്കൂൾ നൃത്ത ക്ലബായ നൂപുര ധ്വനിയിലെ അംഗങ്ങൾ രംഗപൂജ അവതരിപ്പിച്ചു. ചടുലമായ ചുവടുകളോടെ നൃത്തമാടിയ കുട്ടികൾ ഏവരേയും ആകർഷിച്ചു. കൂടാതെ സ്കൂളിലെ സംഗീത ക്ലബായ സ്വരലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
വരി 475: വരി 598:
|-
|-
|}
|}
==യാത്രയയപ്പ്==
==യാത്രയയപ്പ്==
സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസ് പി.സ്മിത ടീച്ചർക്ക് യാത്രയയപ്പ് നൽകി. കഴിഞ്ഞ അധ്യയന വർഷത്തിലാണ് കോട്ടയം ജില്ലയിൽ നിന്നും നമ്മുടെ വിദ്യാലയത്തിലേക്ക് പ്രധാന അദ്ധ്യാപികയായി വന്നത്. സൗമ്യശീലയായ ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയം മികവിൽ നിന്ന് കൂടുതൽ മികവിലേക്ക് വളർന്നു. എസ് എസ് എൽ സി പരീക്ഷയ്ക്ക് 100 % വിജയവും 66 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ+ നേടാൻ സാധിച്ചു. കോഴിക്കോട് സ്വദേശിനിയായ ടീച്ചർ വീടിനടുത്ത് തന്നെയുള്ള പന്നൂർ ഗവ സ്കൂളിലേക്കാണ് സ്ഥലം മാറി പോവുന്നത്.
സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസ് പി.സ്മിത ടീച്ചർക്ക് യാത്രയയപ്പ് നൽകി. പ്രവേശനോത്സവ ദിനമായ ജൂൺ 1ലെ ചടങ്ങിൽ വച്ചാണ് ടീച്ചർക്ക് യാത്രയയപ്പ് നൽകിയത്. കഴിഞ്ഞ അധ്യയന വർഷത്തിലാണ് കോട്ടയം ജില്ലയിൽ നിന്നും നമ്മുടെ വിദ്യാലയത്തിലേക്ക് പ്രധാന അദ്ധ്യാപികയായി വന്നത്. സൗമ്യശീലയായ ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയം മികവിൽ നിന്ന് കൂടുതൽ മികവിലേക്ക് വളർന്നു. എസ് എസ് എൽ സി പരീക്ഷയ്ക്ക് 100 % വിജയവും 66 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ+ നേടാൻ സാധിച്ചു. കോഴിക്കോട് സ്വദേശിനിയായ ടീച്ചർ വീടിനടുത്ത് തന്നെയുള്ള പന്നൂർ ഗവ സ്കൂളിലേക്കാണ് സ്ഥലം മാറി പോവുന്നത്.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-smithap.jpeg|399x225px|center]]
|[[പ്രമാണം:23013-smithap.jpeg|399x225px|center]]
2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923979...2449186" എന്ന താളിൽനിന്ന് ശേഖരിച്ചത്