"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}{{Yearframe/Header}}
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]  
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]  
വരി 11: വരി 11:


[[പ്രമാണം:12060 ghs thachangad academic master plan 2022 23.pdf|അക്കാദമിക മാസ്റ്റർ പ്ലാൻ ഇവിടെക്കാണാം]]
[[പ്രമാണം:12060 ghs thachangad academic master plan 2022 23.pdf|അക്കാദമിക മാസ്റ്റർ പ്ലാൻ ഇവിടെക്കാണാം]]
===തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.===
===ജൂൺ 1: പാട്ടും പറച്ചിലും ആട്ടവുമായി തച്ചങ്ങാട്ടെ പ്രവേശനോത്സവം===
അറിവിന്റെ ഖനി തേടി പ്രവേശനം നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്നപ്രവേശനോത്സവം തച്ചങ്ങാട് സ്കൂളിനും നാടിനും വേറിട്ട അനുഭവമായി. പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ ചുവടുകൾക്കൊപ്പം കുട്ടികളും നാട്ടുകാരും ആവേശത്തിൽ ഏറ്റുപാടി ചുവടുകൾ വെച്ചു. ആയിരത്തിൽ എഴുന്നൂറിൽ പരം കുട്ടികളേയും അവരുടെ രക്ഷിതാക്കളയും അധ്യാപകരേയും കൊണ്ട് സ്കൂൾ പരിസരം തിങ്ങി നിറഞ്ഞു. ഈ വർഷം മാത്രം മുന്നൂറിൽ കൂടുതൽ കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അക്ഷരങ്ങൾ കൊണ്ട് തയ്യാറാക്കിയ തൊപ്പികൾ ധരിച്ചും ബലൂണുകളും കടലാസ് പൂക്കൾ കയ്യിലേന്തിയും നവാഗതർ പ്രവേശനനോത്സവഗാനത്തിനൊപ്പം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌റ്റാഫ് കൗൺസിലിന്റെ വക നോട്ട്ബുക്ക് വിതരണവും മധുര പലഹാരങ്ങളും നൽകി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ സുകുമാരൻ വി.വി, നാരായണൻ ടി.വി, വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മവ്വൽ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ , അജിത ടി.എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ സുരേശൻ. പി.കെ, സ്വാഗതവും ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
===ജൂൺ 4: രക്ഷിതാക്കൾക്കുള്ള സൈബർബോധവൽക്കരണം===
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് ക്ലാസ് നയിച്ചത്. അഞ്ച് ബാച്ചുകളിലായി 150 അമ്മമാർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ സിവിൽ പോലീസ് ഓഫീസർ ടി.വി പത്മ നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ പി.കെ സുരേശൻ അദ്ധ്യക്ഷനായിരുന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. വിദ്യാർഥികളായ അഭിനയ, ആതിര എ.വി, ആയ്ഷത്ത് അസ്‍ല, അലൻ രാജ് എന്നിവരാണ് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത്.
===ജൂൺ 4: സൈക്കിൾ ദിന റാലി===
ആരോഗ്യരക്ഷയ്ക്ക് സൈക്കിൾ സവാരി എന്ന ലക്ഷ്യം മുൻനിർത്തി അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ സൈക്കിൾ റാലി നടത്തി. ബേക്കൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ബേക്കൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ യു.പി. നിർവ്വഹിച്ചു. ഞാൻ നിശബ്ദ രക്ഷകൻ, പുകയും ശബ്ദവുമേകാത്ത സുഹൃത്ത്, വിഷരഹിതസഞ്ചാരം, ശബ്ദരഹിതസഞ്ചാരം, ഞാൻ ആരോഗ്യമേകുന്ന കൂട്ടുകാരൻ തുടങ്ങി നിരവധി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിലേന്തി നാല്പതോളം കേഡറ്റുകൾ റാലിയിൽ അണിനിരന്നു. സ്കൂളിൽ നിന്നും ആരംഭിച്ച റാലി തച്ചങ്ങാട് ടൗൺ , മൗവ്വൽ ജങ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്കൂളിൽ അവസാനിച്ചു. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും റാലിയിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ സുരേശൻ പി.കെ, സീനിയർ അസിസ്‌റ്റന്റ് വിജയകുമാർ , എസ്.പി.സി യുടെ സി.പി.ഒ. ഡോ.സുനിൽകുമാർ കോറോത്ത്  പ്രണാബ് കുമാർ, സജിത പി എന്നിവർ സംസാരിച്ചു.
 
===ജൂൺ 5: തച്ചങ്ങാട് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം===
തച്ചങ്ങാട് ഗവ ഹൈസ്ക്കൂൾ തെളിനീർ ഹരിതസേന, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തോടനബന്ധിച്ച് പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ഉപന്യാസ രചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് വിവിധ വൃക്ഷതൈകളും, പുസ്തകങ്ങളും സമ്മാനമായി നൽകി.സ്ക്കൂൾ അങ്കണത്തിൽ നെല്ലി,ഞാവൽ, അൽഫോൺസ മാവ് എന്നിവ നട്ടുനനച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എൻവയോൺമെന്റൽ എഞ്ചിനീയർ ആർതർ സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.അനീഷ് ആന്റണി അസിസ്റ്റന്റ് എഞ്ചിനീയർ, സുരഭില അസിസ്റ്റന്റ് എഞ്ചിനീയർ, വിസ്മയ അസിസ്റ്റന്റ് എഞ്ചിനീയർ, സരിത എംവി അസിസ്റ്റന്റ് സയന്റിസ്റ്റ്, അശ്വിനി _ജി.ഇ.എ, ,ലക്ഷ്മി _ സി.എ, വിജയൻ മാസ്റ്റർ, അശോകൻ, ശ്രുതി മാധവ്, ജിഷ എന്നിവർ പങ്കെടുത്തു.പരിസ്ഥികി കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു.തുടർന്ന് പരിസ്ഥിതി സംരക്ഷണ വിഡിയോയും പ്രദർശിപ്പിച്ചു.
===ജൂൺ 5:നീർമാതളം പൂക്കുന്നതും കാത്ത് തച്ചങ്ങാട് ഹൈസ്കൂൾ===
മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ കൃതിയിലൂടെ ജന മനസ്സിൽ പ്രതിഷ്ഠം നേടിയ നീർമാതളത്തിന് തച്ചങ്ങാട് ഹൈസ്കൂളിൽ പിറവി. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ചേർന്നാണ് സ്കൂൾ വളപ്പിൽ നീർമാതളം നട്ടത്. പ്രശസ്ത പാരമ്പര്യ വൈദ്യനും കേരള വനമിത്ര പുരസ്ക്കാര ജേതാവുമായ മൈക്കിൽ രവീന്ദ്രൻ (ചരകൻ) ആണ് മരത്തൈ നട്ട് നനച്ചത്. നീർമാതളത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വൈദ്യർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൂടാതെ സ്കൂളിൽ തയ്യാറായി വരുന്ന മിയാ വാക്കി വനത്തിൽ നെല്ലി, വാക, കണിക്കൊന്ന തുടങ്ങിയ മരങ്ങളും നട്ടു. വിദ്യാലയത്തിലെ കുട്ടിപ്പോലീസ്, സീഡ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് ,റെഡ് ക്രാസ് അംഗങ്ങളെല്ലാവരും അവരവരുടെ വീടുകളിൽ മരങ്ങൾ നടാനും നട്ടുവളർത്തിയവയെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളിൽ മുഴുകി. എസ്.പി.സി.യുടെ സി.പി. ഒ .ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ് കുമാർ , എസ്.പി.സി, സീഡ് അംഗങ്ങളായ അരുണിമ ചന്ദൻ , ലക്ഷ്മി ദേവി, ആകാശ്, അഭിനന്ദ്, അദ്വൈത്, ദേവീചന്ദന , ഗോപിക, അനഘ തുടങ്ങിയവരും വിദ്യാലയാങ്കണത്തിൽ മരത്തെെകൾ നട്ടുപിടിപ്പിച്ചു.
===ജൂൺ 6:പ്രീ-പ്രൈമറി പ്രവേശനോത്സവം===
===ജൂൺ 10പോലീസ് സ്റ്റേഷൻ സന്ദർശനം===
സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിനക്യാമ്പിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ ബേക്കൽ പോലീസ് സ്‌റ്റേഷൻ സന്ദർശിച്ചു. സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ യു .പിയുടെ നേതൃത്വത്തിൽ പോലീസുദ്യോഗസ്ഥർ കേഡറ്റുകളെ സ്വീകരിച്ചു. സാർ 'ഞങ്ങളും പോലീസല്ലേ ഇത് ഞങ്ങളുടെ കൂടി പോലീസ് സ്റ്റേഷനല്ലേ' എന്ന ചോദ്യം എല്ലാവരിലും ചിരി പടർത്തി. നിയമങ്ങളും സ്റ്റേഷൻ പ്രവർത്തനങ്ങളും നന്നായി മനസ്സിലാക്കി ഈ വിദ്യാർത്ഥിപ്രായത്തിൽ തന്നെ ഭാവിയിൽ നാടിന്റെ രക്ഷകരാകണമെന്ന ബോധ്യം മനസ്സിൽ കുടിയിരുത്തണമെന്ന് ഇൻസ്പെക്ടർ ഓഫ് പോലീസ് വിപിൻ യു.പി കുട്ടികളോട് ആവശ്യപ്പെട്ടു. സിനിമയിൽ കണ്ട തോക്കുകളും ലോക്കപ്പും നേരിൽ കണ്ട കുട്ടികളിൽ കൗതുകവും അമ്പരപ്പും ഉണ്ടാക്കി. വനിതകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പരാതി നൽകാനുള്ള പ്രത്യേകം വിഭാഗങ്ങൾ, പി.ആർ.ഒ, ജി.ഡി, റൈറ്റർ, സ്റ്റേഷൻ ഡ്യൂട്ടിക്രമീകരണം,വ്യത്യസ്ത റാങ്കിലുള്ള ഉദ്യോഗസ്ഥർ, പരാതി നൽകുന്ന രീതി എന്നീ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവു പകർന്നു നൽകി. കേഡറ്റുകളുടെ തുടരെ തുടരെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സബ് ഇൻസ്പെക്ടർമാരായ രജനീഷ് മാധവ് , വിനയകുമാർ എന്നിവരും പങ്കാളികളായി.
തച്ചങ്ങാട് സ്കൂളിലെ എസ്.പി.സി. ഡ്രില്ലിങ്ങ് ഇൻസ്ട്രക്ടർ കേഡറ്റുകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. പാനീയവും ബിസ്ക്കറ്റും നൽകിയാണ് പോലീസ് ഉദ്യോസ്ഥർ കേഡറ്റുകളെ യാത്രയാക്കിയത്. എസ്.പി.സി യുടെ കമ്മ്യൂണിറ്റി പോലീസ് ഡോ.സുനിൽകുമാർ കോറോത്ത്, എ.സി.പി. ഒ. സുജിത എ.പി , എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പോലിസ് സ്റ്റേഷൻ സന്ദർശനത്തിൽ അധ്യാപകരായ മുരളി. വി.വി, അശോകൻ , രാജു , പ്രണാബ് , സരിത, ഗീത, സിന്ധു , ചാന്ദ്നി, ശശിധരൻ എന്നിവർ കേഡറ്റുകളെ അനുഗമിച്ചു. പോലീസ് സ്റ്റേഷൻ നേരിട്ട് കണ്ടതിന്റെ നവ്യാനുഭൂതി കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു.
 
===ജൂൺ 19: കുട്ടികളെ വിസ്മയിപ്പിച്ച് വായനാമാജിക്ക്===
വായനാമാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ വായനാമാജിക്ക് . കുട്ടികളെയും ഉൾപ്പെടുത്തി അവതരിപ്പിച്ച ഇന്ദ്രജാലങ്ങൾ ഓരോന്നും വായനയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നവയായിരുന്നു. കഥകൾ പറഞ്ഞും വായനാ മഹത്വം ബോധ്യപ്പെടുത്തിയും അവതരിപ്പിച്ച മാജിക് ഷോ വിദ്യാർത്ഥിസഹസ്രങ്ങൾക്ക് നവ്യാനുഭവമായി. പ്രശസ്ത മാന്ത്രികൻ സുധീർ മാടക്കത്താണ് വായനാമാജിക് അവതരിപ്പിച്ചു കൊണ്ട് വായനാമാസാചരണ പരിപാടി ഉദ്ഘാടനം ചെയ്തത്.വാർഡ് മെമ്പർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സ്‌റ്റാഫ് സെക്രെട്ടറി മുരളി. വി.വി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വിജയകുമാർ, അനിത രാധാകൃഷ്ണൻ, സജിത പി, ജിഷ, ധന്യ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. മനോജ് സ്വാഗതവും വിദ്യാരംഗം കൺവീനർ ഗീത നന്ദിയും പറഞ്ഞു.
വായനാമാസാചരണത്തിന്റെ ഭാഗമായി കവിസമ്മേളനം, അമ്മ വായന, കഥാപ്രസംഗം, രചനാ മത്സരങ്ങൾ , മെഗാ ഡിജിറ്റൽ ക്വിസ്, കഥാപാത്രാവതരണം, സംഗീതശില്പം, ബഷീർ ക്വിസ്സ് തുടങ്ങി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തുനടപ്പിലാക്കിയിട്ടുണ്ട്.
 
===ജൂൺ 21:തച്ചങ്ങാട് സ്കൂളിൽയോഗദിനം ആചരിച്ചു===
അന്താരാഷ്ട്രയോഗദിനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകള യോഗ അഭ്യസിച്ചു. യോഗ അധ്യാപിക ബിന്ദു പട്ടാളിയുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ യോഗ അനുഷ്ഠിച്ചത്. ജീവിതശൈലീരോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ആധുനിക ജനതയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ യോഗാചരണത്തിലൂടെ സാധിക്കുമെന്ന് പ്രധാനാധ്യാപകൻ കെ. മനോജ് വിശദീകരിച്ചു. വിജയകുമാർ ,കായികാധ്യാപകൻ അശോകൻ.കെ, സി.പി.ഒ. ഡോ.സുനിൽകുമാർ കോറോത്ത്, അഭിലാഷ് രാമൻ, അജിത ടി എന്നിവർ യോഗാചരണത്തിൽ പങ്കുചേർന്നു.
 
===ജൂൺ 22: കഥാകൃത്തുമായി മുഖാമുഖം:കെ.എൻ പ്രശാന്ത്===
 
===ജൂൺ 22:കവിയോടൊപ്പം പരിപാടിയിൽ ദിവാകരൻ വിഷ്ണുമംഗലം===
വായനാ മാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കവിയോടൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം കവിത ചൊല്ലിയും കുട്ടികളെ കവിതകൾ ചൊല്ലിപ്പിച്ചും അവരോട് സംവദിച്ചും ഹൃദ്യാനുഭവമാക്കി. കേഡറ്റുകള യോഗ അഭ്യസിച്ചു. വായന എങ്ങനെ എന്തിന് എന്ന വിഷയത്തിലൂന്നി കവിതയിലൂടെ കുട്ടികളെ ബോധവൽക്കരിച്ചു. അഭിലാഷ് രാമൻ , മനോജ് പിലിക്കോട്, ശ്രീജ.എ.കെ, പ്രഭാവതി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. മനോജ് സ്വാഗതം പറഞ്ഞു. വായനാമാസാചരണപരിപാടികളുടെ ഭാഗമായി നാളെ അമ്മ വായന നടക്കും.
===ജൂൺ 23: അമ്മവായന===
വായനാമാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന സംഘടിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ നിരവധി അമ്മമാർ പങ്കെടുത്തു. വിദ്യാരംഗം കൺവീനർ ഗീത, മനോജ്, ശ്രീജ എ.കെ, ജിഷ, സൗമ്യ, പ്രഭാവതി എന്നിവർ അമ്മവായനയ്ക്ക് നേതൃത്വം നൽകി.
 
===ജൂൺ 24:ഭരതനാട്യം_ശില്പശാല===
 
SPIC MACAY നോർത്ത് കേരള കാസറഗോഡ് ചാപ്റ്റർ ഭരതനാട്യം വർക്ക്ഷോപ്പ് ഡമോൺസ്ട്രേഷൻ നടത്തി.തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടക്കുന്ന വായനാ മസചരണത്തിന്റെ ഭാഗമായാണ് പരിപാി സംഘടിപ്പിച്ചത്.ശിവരഞ്ജനി ഹരീഷാണ് പരിപാടി അവതരിപ്പിച്ചത്.പ്രധാനാധ്യാപകൻ കെ. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.
 
===ജൂൺ 26: ലഹരിക്കെതിരെ  ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ===
അന്താരാഷ്ട്രലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കുട്ടിപ്പോലീസ്. ലഹരിക്കെതിരെ ഒപ്പമുണ്ട് എന്ന സന്ദേശം മുൻനിർത്തിയാണ് ഫ്ലാഷ് മോബ് ഒരുക്കിയത്. കാസർഗോഡ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഡി. ബാലചന്ദ്രൻ പാലക്കുന്ന് ജങ്ഷനിൽ ഉദ്ഘാടനം ചെയ്തു. ബേക്കൽ സബ് ഇൻസ്പെക്ടർ രജനീഷ് മാധവ് അധ്യക്ഷത വഹിച്ചു. ലഹരി മാരകം , ലഹരിവാഹകരെ ഒറ്റപ്പെടുത്തുക, ലഹരി ജീവവിനാശകം, ജീവിതം തന്നെ ലഹരി , മാനവിക തന്നെ ലഹരി, സമൂഹനന്മ തന്നെ ലഹരി തുടങ്ങി നാല്പതോളം പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് എസ്.പി.സി. കാഡറ്റുകൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. സ്കൂൾ പ്രധാനാധ്യാപകൻ കെ. മനോജ്, പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ജിതേന്ദ്രകുമാർ, മുരളി. വി.വി,അഭിലാഷ് രാമൻ, അശോകൻ.കെ, ഡോ. സുനിൽകുമാർ കോറോത്ത്, അസിസ്‌റ്റന്റ് നോഡൽ ഓഫീസർ കെ.ശ്രീധരൻ , പ്രണാബ്,മനോജ്, രജിത തുടങ്ങിയ അധ്യാപകർക്കൊപ്പം നിരവധി രക്ഷിതാക്കളും ഫ്ലാഷ് മോബിൽ പങ്കാളികളായി. വിജി മനോജ് ആണ് കേഡറ്റുകളെ നൃത്തച്ചുവടുകൾ അഭ്യസിപ്പിച്ചത്. പാലക്കുന്ന്, ബേക്കൽ, തച്ചങ്ങാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച പരിപാടി കാണികൾക്ക് നവ്യാനുഭവമായിരുന്നു.
===എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുമേനി 21 ഫൂൾ എ പ്ലസ്സ്===
ഈ വർഷത്തെ എസ്.എസ്.എൽ.എസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. കൂടാതെ  21 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തു.
1.ആകാശ് സി,2.ഭാവന ശ്രീധരൻ, 3.ദേവനന്ദ കെ, 4.ദേവിക പി കെ, 5.ധനുഷ, 6.ദിൽന സുരേഷ്, 7.കദീജത്ത് സനാബിൽ, 8.കാർത്തിക് എം, 9.കീർത്തന കെ എസ്, 10.മണികണ്ഠൻ ഇ, 11.മീര സഞ്ജന ടി വി, 12.മേഘ കെ, 13.നേഹ എ, 14.നിഘിത ദാമോദരൻ, 15.പ്രാർത്ഥന കെ ബി, 16.രോഹിത് തലയാനി, 17.ശരത് കെ, 18.സവിനയ് എം, 19.സിദ്ധാർത്ഥ് പി വി, 20.സോഹന ഇ, 21.വിദ്യ ജി വി.
 
===ജൂൺ 20: കിടപ്പുരോഗികൾക്കുവേണ്ടിയുള്ള കാരവൻ പദ്ധതിയ്ക്കൊപ്പം തച്ചങ്ങാട്ടെ കുട്ടിപോലീസും===
അപകടങ്ങളിലും മറ്റു മാരകരോഗങ്ങൾക്കും അടിപ്പെട്ട് നിത്യദുരിതത്തിൽ കഴിയുന്നവർക്ക് ആശ്വാസസഞ്ചാരമൊരുക്കാൻ ആരംഭിച്ച കാരുണ്യവുമായി കാരവൻ എന്ന സന്ദേശം മുൻനിർത്തി ആരംഭിച് ട്രിപ്പിൾ ഫൈവ് എന്ന പദ്ധതിക്ക് തച്ചങ്ങാട് കുട്ടി പോലീസിന്റെ പിന്തുണ. കോഴിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന SIPC (എസ്.ഐ.പി.സി) എന്ന വിദ്യാർത്ഥികൂട്ടായ്മയിലെ പ്രവർത്തകർ തച്ചങ്ങാട് സ്കൂളിലെത്തി കുട്ടി പോലീസംഗങ്ങളുമായി സംസാരിച്ചു. ഈ പദ്ധതിയുടെ പ്രചാരണത്തിനായി തളിപ്പറമ്പ് സർ സയിദ് കോളേജിലെ വിദ്യാർത്ഥികളായ മുഹമ്മദ് സബാഹ് , മുഹമ്മദ് ഷിൻസ് ഷുക്കൂർ , ജാബീർ അലി എന്നിവർ ആരംഭിച്ച സൈക്കിൾ റാലിക്ക് തച്ചങ്ങാട് സ്കൂളിൽ സ്വീകരണവും നൽകി.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തി പദ്ധതിയ്ക്കാവശ്യമായ ഇരുപത്തിരണ്ട് ലക്ഷം രൂപ സമാഹരിക്കുകയാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം. പദ്ധതിയിലേക്കുള്ള ആദ്യവിഹിതം പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്റ്റുഡൻഡ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് സെന്റർ പ്രവർത്തകർക്ക് കൈമാറി. പ്രധാനാധ്യാപകൻ മനോജ് . കെ , പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.പി.സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.സുനിൽകുമാർ കോറോത്ത് എന്നിവരുടെ നേതൃത്വത്തിൽ കാരവൻ പദ്ധതി പ്രവർത്തകരെ സ്വീകരിച്ചു.
 
===ജൂലൈ 1:സ്കൂൾ വിക്കി അവാർഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഏറ്റുവാങ്ങി===
സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ  കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ 'സ്കൂൾവിക്കി’ പോർട്ടലിൽ  മികച്ച താളുകൾ ഏർപ്പെടുത്തിയ സ്കൂളുകൾക്കുള്ള ജില്ലാതല അവാർഡുകളിൽ ഒന്നാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഏറ്റുവാങ്ങി.നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്നചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു.പൊതുവിദ്യാഭ്യാസ ഡയരക്ടർ കെ.ജീവൻ ബാബു ഐ.എ.എസ്,എസ്.എസ്.കെ ഡയരക്ട‍ർ ഡോ.സുപ്രിയ എ.ആർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ ഒ കെ.അൻവർ സാദത്ത് സ്വാഗതവും എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജയപ്രകാശ് ആർ.കെ നന്ദിയും പറഞ്ഞു. സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് ഐ,ടി ക്ലബ്ബ് അംഗങ്ങളായ അലൻ രാജ്, ആയ്ഷത്ത് അസ്‍ല, അഭിനയ എന്നിവരും പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ് സജിത പി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, ഡോ.കെ.സുനിൽ കുമാർ കോറോത്ത്, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി.കാൽ ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് ജില്ലാ തലത്തിൽ  ഒന്നാം സ്ഥാനം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ചത്.
 
===ജൂലൈ 8:പി.കെ.സുരേശൻ മാസ്റ്റർക്ക് യാത്രയയപ്പ്===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴചവച്ച പി.കെ സുരേശൻ മാസ്റ്റർ ബേക്കൽ എ.ഇ.ഒ ആയി നിയമിതനായതിനെത്തുർന്ന് തച്ചങ്ങാട് ഗവ.സ്കൂൾ സ്റ്റാഫ് കൗൺസിലും പി.ടി.എ.യും സംയുക്തമായി യാത്രയപ്പ് നൽകി.
 
===ജൂലൈ 12: ലിറ്റിൽ കൈറ്റ്സ് ഐ.ടി  ജില്ലാ ക്യാംപിലേക്ക് അഹമ്മദ് ഷമ്മാസ്===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ജില്ലാ ക്യാംപിലേക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അഹമ്മദ് ഷമ്മാസ് തെരെഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലാ തലത്തിൽ മികച്ച പ്രകചനം കാഴചവയ്ക്കുന്ന വിദ്ാർത്ഥികളെയാണ് ജില്ലാ ക്യാംപിലേക്ക് തെരെഞ്ഞെടുക്കുന്നത്.
 
===ജൂലൈ 14to 16 :ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി തച്ചങ്ങാട്ട് ഫോട്ടോപ്രദർശനം===
പ്രകൃതിയിലെ സൂക്ഷ്മജീവികളെയും ചാരുതയാർന്ന പ്രകൃതിദൃശ്യങ്ങളേയും ജീവസ്സുറ്റ രീതിയിൽ ചിത്രീകരിക്കുന്ന ഫോട്ടോപ്രദർശനം തച്ചങ്ങാട് ഹൈസ്കൂളിൽ ആരംഭിച്ചു. മൊബൈൽ ഫോണിലും ക്യാമറകളിലുമായി നബിൻ ഒടയംചാൽ പകർത്തിയ നൂറോളം ചിത്രങ്ങളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കോൺഫറൻസ് ഹാളിൽ ഒരുക്കിയിട്ടുള്ളത്. പ്രധാനാധ്യാപകൻ മനോജ് കെ. പ്രദർശനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫോട്ടോഗ്രാഫർ കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ചു ഓരോ ചിത്രങ്ങൾക്കും നൽകിയിട്ടുള്ള ചിന്തോദീപകങ്ങളായ കാപ്ഷനുകൾ വായനയിലൂടെ ലഭിച്ചതാണെന്ന് നബിൻ അഭിപ്രായപ്പെട്ടു. ഡോ.സുനിൽകുമാർ കോറോത്ത്, അഭിലാഷ് രാമൻ, ഗീത, സജിത, പ്രണാബ്കുമാർ ,സരിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ ത്രിദിന ഫോട്ടോപ്രദർശനത്തിന് സാക്ഷികളായി.
===ജൂലൈ 16:ചരിത്ര ക്വിസ്സ്===
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി ചരിത്ര ക്വിസ്സ് സംഘടിപ്പിച്ചു. അധ്യാപികമാരായ മിനി, ഡോണ ഗജീസ് , അഞ്ജിത ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നമിത് എം. ഒന്നാം സ്ഥാനവും ഭാമ.എസ്.നായർ സ്ഥാനവും രണ്ടാം സ്ഥാനവും ആദർശ് കെ മൂന്നാം സ്ഥാനവും നേടി.
 
===ജൂലൈ 22:ചാന്ദ്രദിനാഘോഷം===
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവ് പകരുന്നതിനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി. കൂടാതെ ചാന്ദ്രദിന ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. ക്ലാസ്സ് തലത്തിൽ നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെ ഉൾപ്പെടുത്തി ഫൈനൽ ക്വിസ് മത്സരം നടത്തി. യു.പി. ഹൈസ്കൂൾ കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപികമാരായ ശ്രീദേവി, രഷ്മിത, രജിത തുടങ്ങിയവർ മത്സരത്തിന് നേതൃത്വം വഹിച്ചു. വിജയികൾ ഹൈസ്കൂൾ വിഭാഗം. ഒന്നാം സ്ഥാനം അക്ഷര . കെരണ്ടാം സ്ഥാനം നമിത്. എം മൂന്നാം സ്ഥാനം ആദർശ് . കെ എന്നിവർ കരസ്ഥമാക്കി.
===ജൂലൈ 23:ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്===
വിദ്യാഭ്യാസ കാലത്തു ലഹരി ഉപയോഗിച്ചു തുടങ്ങുന്നവർ അതിനടിമപ്പെട്ട് ജീവിതം നശിപ്പിക്കുന്നതിന്റെ അപകടം തിരിച്ചറിയുന്നതിനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ലഹരിവൈരം തന്നെ ഞങ്ങളുടെ ലഹരി എന്ന സന്ദേശം മുൻനിർത്തി ഡ്രീംസ് എന്ന സംഘടനയാണ് ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തത്. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിൽ ഫ്ലാഷ് മോബുകൾ നടത്തിയും പട്ടം പറത്തിയും റാലികൾ സംഘടിപ്പിച്ചും സ്കിറ്റുകൾ അവതരിപ്പിച്ചും ലഹരിക്കെതിരെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഡ്രീംസ് നടത്തിയിട്ടുള്ളത്. ലഹരി ഉപയോഗത്തിന്റെ ഗുരുതരാവസ്ഥകൾ ബോധ്യപെടുത്തിക്കൊണ്ട് ഡ്രീംസ് പ്രവർത്തക സംഗീത ക്ലാസ്റ്റെടുത്തു. വേറിട്ടും കർശനവുമായ മാർഗങ്ങളിലൂടെ ലഹരിയെ തുരത്തും എന്ന് കേഡറ്റുകൾ പ്രതിജ്ഞ ചെയ്തു. പ്രധാനാധ്യാപകൻ മനോജ് കെ , പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, അജിത .ടിഎന്നിവർ സംസാരിച്ചു.
 
===ജൂലൈ 23:അലീഫ് അറബിക് ടാലന്റ് ടെസ്റ്റ് വിജയികൾ===
അലീഫ് അറബിക് ജില്ലാ തല ടാലന്റ് ടെസ്റ്റിൽ ഹൈസ്കൂൾ വിഭാഗത്തിൽ സഫിയ കെയും യ.പി വിഭാഗത്തിൽ വി.ടി അലീഫ അമാനും ഒന്നാം സഥാനം നേടി.
 
===ജൂലൈ 24:തച്ചങ്ങാട്ടെ മഞ്ഞപ്പട===
ഇന്നു രാവിലെ നടക്കാവ് സിന്തറ്റിക് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ പരിശീലനമത്സരത്തിൽ പടന്നക്കടപ്പുറം സ്കൂളിനെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി നമ്മുടെ തച്ചങ്ങാട് സ്കൂൾ പെൺകുട്ടികൾ അവരുടെ ആദ്യ വിജയം കൈവരിച്ചു.വിദ്യാർത്ഥികളോടൊപ്പം കായികാധ്യാപകൻ അശോകൻ മാഷും, മുൻ കായികാധ്യാപകൻ ബിജു മാഷും.
 
===ജൂലൈ 27:ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം===
ജൽജീവൻ മിഷൻ പള്ളിക്കര ഗ്രാപഞ്ചായത്ത് , സുസ്ഥിര – സെന്റഫോർ സസ്റ്റൈനബിൾ
ഡവലപ്പ്മെന്റ് സ്റ്റഡീസ് ജലശ്രീ ക്ലബ്ബ് പ്രവർത്തനോദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ്,പ്രസിഡണ്ട് ശ്രീമതി.നാസ്നിൻ വഹാബ് അധ്യക്ഷനായി.
 
===ജൂലൈ 29: ഫുട്ബോൾ ഏറ്റുവാങ്ങൽ===
തച്ചങ്ങാട്ടെ ഫുട്ബോൾ ടീമിനുവേണ്ടി ഫ്രണ്ട്സ് മവ്വൽ ഫുട്ബോൾ നൽകി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ മനോജ് കെ ഫുട്ബോൾ ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു.കായിക വിഭാഗം അധ്യാപകൻ അശോകൻ സ്വാഗതം പറഞ്ഞു.കുഞ്ഞബ്ദുള്ള മവ്വൽ, ഖദീജ മുനീർ, അബ്ബാസ് മവ്വൽ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
 
===ജൂലൈ 29: യാത്രികർക്കായി പുസ്തകക്കൂടൊരുക്കി തച്ചങ്ങാട്ടെ കുട്ടിപ്പോലീസ്===
സാങ്കേതിക വിദ്യയും ഡിജിറ്റൽ വായനയും ഏറി വരുന്ന കാലത്ത് ഗ്രാമീണ വായനയ്ക്കായി പുസ്തകക്കൂട് ഒരുക്കി തച്ചങ്ങാട്ടെ കുട്ടി പോലീസ് വ്യത്യസ്തമായൊരു പാത സ്വീകരിക്കുകയാണ്. ഗ്രാമത്തിന്റെ പല പല ഭാഗങ്ങളിലുള്ള ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ പുസ്തകക്കൂട് സ്ഥാപിച്ച് കഥകളും കവിതകളും പൊതു വിജ്ഞാനങ്ങളുമടങ്ങുന്ന ചെറു പുസ്തകങ്ങൾ സജ്ജീകരിക്കുകയാണ് പദ്ധതിയുടെ പ്രത്യേകത. ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മോഹനൻ എം പുസ്തകക്കൂട് നാടിന് സമർപ്പിച്ചു. ജനമൈത്രി പോലീസ് സി.പി. ഒ മനോജ് കുമാർ എം പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ 144 കേഡറ്റുകൾ , രക്ഷിതാക്കർ, നാട്ടുകാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി. യാത്രയ്ക്കായി കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്നവരെയും കവലകളിൽ കൂട്ടുചേരാനെത്തുന്നവരെയും വായനയിലേക്കടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിറകിൽ . ഏത് ഇടവും വായനയ്ക്ക് എന്നതാണ് ഈ പദ്ധതിയുടെ സന്ദേശം. മരത്തിലും ഗ്ലാസ്സിലുമായി പണിതീർത്ത കൊച്ചു കൂടുകളാണ് വ്യത്യസ്തമേഖലകളിലെ ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ തയ്യാറാക്കി വയ്ക്കുന്നത്. ആവശ്യക്കാർക്ക് ഏത് സമയത്തും പുസ്തകമെടുത്ത് വായിച്ചതിനു ശേഷം പുസ്തകക്കൂടിൽ തിരികെ വയ്ക്കാം.വായനാനുഭവങ്ങളും പദ്ധതിയുടെ പ്രത്യേകതകളും രേഖപ്പെടുത്തുന്നതിനായി നോട്ടുബുക്കും പുസ്തകക്കൂടിനൊപ്പം ഉണ്ടാവും. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സൂപ്പർ സീനിയർ കേഡറ്റായ അരുണിമചന്ദ്രന്റെ രക്ഷിതാക്കളായ ചന്ദ്രനും വിജിഷചന്ദ്രനുമാണ് മരത്തിൽ പണിതീർത്ത പുസ്തകക്കൂട് തയ്യാറാക്കി എസ്.പി.സി ക്ക് നൽകിയത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.സുനിൽകുമാർ കോറോത്ത്, ഗാർഡിയൻ പി.ടി.എ പ്രസിഡന്റ് ജിതേന്ദ്രകുമാർ , അഭിലാഷ് രാമൻ തുടങ്ങിയവർ പുസ്തകക്കൂടിന് നേതൃത്വം നൽകി.
 
===ആഗസ്റ്റ് 2: പി.ടി.എ ജനറൽ ബോഡി യോഗവും വിജയോത്സവവും സംഘടിപ്പിച്ചു.===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2022-23വർഷത്തെ പി.ടി.എ ജനറൽ ബോഡി യോഗവും വിജയോത്സവവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ എ.ഇ.ഒ സുരേശൻ പി.കെ മുഖ്യാതിഥി ആയിരുന്നു.എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ, എൽ.എസ്.എസ്. യു.എസ്.എസ്, എൻ.എം.എം.എസ്, തളിര് സ്കോളർഷിപ്പ്, സംസ്കൃതം സ്കോളർഷിപ്പ് എന്നിവ നേടിയ വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ വകയായുള്ള ഉപഹാരവും വിതരണം ചെയ്തു. സ്കൂൾ വിക്കി അവാർഡ് സ്കൂളിന് നേടിക്കൊടുക്കാൻ നേതൃത്വം കൊടുത്ത മലയാളം അധ്യാപകൻ അഭിലാഷ് രാമനെയും യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു.യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.മണികണ്ഠൻ, വാർഡ് മെമ്പർ എം.പി ജയശ്രീ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർപി.ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, എസ്.എം.സി ചെയർമാൻ നാരായണൻ ടി.വി , വികസനസമിതി ചെയർമാൻ വി.വി സുകുമാരൻ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപകൻ മനോജ് കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് നന്ദിയും പറഞ്ഞുയോഗത്തിൽ റിപ്പോർട്ട് അവതരണം, വരവ്-ചെലവ് കണക്ക് അവതരിപ്പിക്കൽ, ചർച്ച, മറുപടി എന്നിവ നടന്നു.
2022-23 വർഷത്തെ പി.ടി.എ പ്രസിഡണ്ടായി ഉണ്ണികൃഷ്ണൻ പൊടിപ്പളവും, വൈസ്.പ്രസി‍ഡണ്ടായി ടി.വി നാരായണനെയും, മദർപി.ടി.എ പ്രസിഡണ്ടായി ടി.ഖദീജയെയും വൈസ് പ്രസിഡണ്ടായി ഷീജ സുരേഷിനെയും, എസ്.എം.സി ചെയർമാനായി കുഞ്ഞബ്ദുള്ള മവ്വലിനെയും തെരെഞ്ഞെടുത്തു.
 
===ആഗസ്റ്റ് 6:വിമുക്തി വിവരശേഖരണ പരിപാടിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി
കേരള സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി ബോധവൽക്കരണ പദ്ധതിയാണ് വിമുക്തി . ഈ പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ തീവ്രത കണക്കാക്കാനും ബോധവൽക്കരണനിർമാർജന പദ്ധതികൾ നടപ്പിലാക്കാനുമായി കേരള പോലീസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായത്തോടെ വിവര ശേഖരണം നടത്തുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ബേക്കൽ, പനയാൽ , മവ്വൽ,പെരിയാട്ടടുക്കം തുടങ്ങി പത്ത് കേന്ദ്രങ്ങളിലായി അന്യ സംസ്ഥാനതൊഴിലാളികളിൽ നിന്നും വിവരശേഖരണം നടത്തുന്ന പദ്ധതിക്ക് തുടക്കമായി. വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള ലഹരിവിവരശേഖരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ.വി.ബാലകൃഷ്ണൻ നിർദ്ദേശങ്ങൾ നൽകി. ബേക്കൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർ യു.പി. വിപിൻ , സബ് ഇൻസ്പെക്ടർ രജനീഷ് മാധവ് തുടങ്ങിയവർ കുട്ടികളോടൊപ്പം പങ്കുചേർന്നു.
 
===ആഗസ്റ്റ് 6: അമ്മക്കൂട്ടം വാർഷികാഘോഷവും വായനാ വീട് ഉദ്ഘാടനവും നടന്നു.===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അമ്മമാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പായ അമ്മക്കൂട്ടത്തിന്റെ നാലാം വാർഷികവും അമ്മക്കൂട്ടത്തിന്റെ നേതൃത്തിൽ വായന പരിപോഷിപ്പിക്കാൻ നിർമ്മിച്ച വായനാ വീടിന്റെ ഉദ്ഘാടനവും ഉദുമ നിയോജക മണ്ഡലം എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, മെമ്പർ ജയശ്രീ എം.പി,എസ്.എം.സി ചെയർമാൻ കുഞ്ഞബ്ദുള്ള മവ്വൽ,മദർ പി.ടി.എ പ്രസിഡണ്ട് ഖദീജ, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട്, ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ മനോജ് കെ സ്വാഗതവും മദർ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീജ സുരേഷ് നന്ദിയും പറഞ്ഞു. രാവിലെ അമ്മമനസ്സ് എന്ന മോട്ടിവേഷൻ ക്സാസ്സും നടന്നു.ക്ലാസ്സിന് ഷൈജിത്ത് പാക്കം നേതൃത്വം നൽകി. അമ്മക്കൂട്ടം സെക്രട്ടറി സുജാത ബാലൻ സ്വാഗതവും മദർ പി.ടി.എ പ്രസിഡണ്ട് ഖദീജ ടി.അദ്ധ്യക്ഷത വഹിച്ച. അനിത രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.അമ്മമാരുടെ വിവിധ കലാപരിപാടികളും കായിക മത്സരവും നടന്നു.68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിൽ മികച്ച വേഷത്തിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ അമ്മക്കൂട്ടം മെമ്പർ സുചിത്രാ ദേവിയെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.
 
===ആഗസ്റ്റ് 6:തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് അമ്പങ്ങാട് ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹോപഹാരം ===
തുടർച്ചയായി നാലുവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് അമ്പങ്ങാട് ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹോപഹാരം സി എ ച്ച് കുഞ്ഞമ്പു എം എ ൽ എ സ്കൂൾ അധികൃതർക്ക് കൈമാറി.
 
===ആഗസ്റ്റ് 10:യുദ്ധവിരുദ്ധദിനം===
ഹിരോഷിമ നാഗസാക്കി ദുരന്തത്തിന്റെ കെടുതികൾ ഓർമ്മിപ്പിച്ച് തച്ചങ്ങാട്ടെ കുട്ടി പോലീസ് നിഴൽനാടകം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധറാലിയും നടത്തി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് , റെഡ്ക്രാേസ് തുടങ്ങിയ സ്കൂൾ യൂണിറ്റുകളും അധ്യാപകരും രക്ഷിതാക്കളും റാലിയിൽ പങ്കെടുത്തു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, രക്തച്ചൊരിച്ചിൽ ഉപേക്ഷിക്കാം /സമാധാനം പുതിയ ലോകത്തിന്റെ കരുത്ത്, സേ നോ ടു വാർ തുടങ്ങി നിരവധി സന്ദേശങ്ങൾ എഴുതിയ മുപ്പതോളം പ്ലക്കാർഡുകൾ കയ്യിലേന്തി കുട്ടികൾ റാലിയിൽ അണിനിരന്നു. റാലി സ്കൂൾ പ്രധാനാധ്യാപകൻ കെ. മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ , സ്റ്റാഫ് സെക്രട്ടറി മനോജ് പിലിക്കോട്, സി.പി. ഒ ഡോ. സുനിൽകുമാർ , അശോകൻ കെ, അഭിലാഷ് രാമൻ, അശോകകുമാർ , മിനി, ഡോണ ഗജീസ്, അഞ്ജിത തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു.
 
===ആഗസ്റ്റ് 14: ലഹരി വിമുക്ത ഭവനം===
കേരള സ്കൗട്ട്സ് & ഗൈഡ്സിന്റെ " ലഹരി വിമുക്ത ഭവനം....ലഹരിവിമുക്തഗ്രാമം..ലഹരി വിമുക്ത കേരളം..."എന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾ 10 വീതം വീടുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു ..
 
===ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനാഘോഷം===
 
===ആഗസ്റ്റ് 16:ഡോ.സുനിൽമാഷിന് തച്ചങ്ങാടിന്റെ യാത്രയയപ്പ്===
 
===ആഗസ്റ്റ് 22: തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 14 പുതിയ അധ്യാപക തസ്തികകൾക്ക് അംഗീകാരം===
2022-23 വർഷത്തെ അധ്യാപക തസ്തിക നിർണ്ണയം കഴിഞ്ഞതോടെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗ്രാമീണ വിദ്യാലയമായ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് 14 അധ്യാപക തസ്തികകളാണ് ലഭിച്ചത്. ജില്ലയിൽത്തന്നെ ഇത്രയധികം അധ്യാപക തസ്തികകൾ ലഭിക്കുന്ന അപൂർവ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് തച്ചങ്ങാട് സ്കൂൾ.ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപക തസ്തിക നിർണ്ണയം നടത്താറ്.പ്രീ-പ്രൈമറി അടക്കം രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പഠിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ വീർപ്പുമുട്ടുന്ന ഈ വിദ്യാലയത്തിന് ആവശ്യത്തിന് ക്ലാസ്സുമുറികൾ ഉണ്ടെങ്കിൽ 5 അധിക തസ്തികകൂടി ലഭിക്കുമായിരുന്നു.അഞ്ചുവർഷം മുമ്പ് 600കുട്ടികൾ മാത്രം ഉണ്ടായിരുന്ന ഇവിടെ കുട്ടികളുടെ വർദ്ധനവ് വലിയ തോതിലാണ്. കഴിഞ്ഞവർഷം മാത്രം മുന്നൂറോളം കുട്ടികളാണ് പുതുതായി ഇവിടെ ചേർന്നത്. ക്ലാസ്സുമുറികളുടെ അഭാവത്താൽ ഒന്ന്, അഞ്ച്, എട്ട് ക്ലാസ്സുകളിലേക്കുമാത്രമാണ് ഈ വർഷം പ്രവേശനം നടത്തിയത്.
അക്കാദമികരംഗത്തും അക്കാദമികേതര രംഗത്തും ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന തച്ചങ്ങാട് ഹൈസ്കൂൾജില്ലയിൽത്തന്നെ ശ്രദ്ധേയമാണ്.ശക്തമായ പി.ടിഎ, എം.ടി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവ ചേർന്നുള്ള കൂട്ടായ പ്രവർത്തനമാണ് വിദ്യാർത്ഥികളുടെ വർദ്ധനവിനും അധ്യാപക തസ്തികകൾ വർദ്ധിക്കാനും കാരണമായത്. പി.ടി.എ പ്രസി‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളവും പ്രധാനാധ്യാപകൻ കെ.മനോജുമാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
 
===ആഗസ്റ്റ് 31:തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.===
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാംപിലെ ജില്ലാ പ്രതിനിധി അഹമ്മദ് ഷമ്മാസ് നിർവ്വഹിച്ചു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ മനോജ് കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.മനോജ് കുമാർഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 31 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും.
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാംപിലെ ജില്ലാ പ്രതിനിധി അഹമ്മദ് ഷമ്മാസ് നിർവ്വഹിച്ചു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ മനോജ് കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.മനോജ് കുമാർഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 31 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും.
പരിശീലത്തിന്റെ ഇടവേളകളിൽ അഹമ്മദ് ഷമ്മാസ് നിർമ്മിച്ച ആനിമേഷൻ സിനിമ കാണിക്കുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. സ്‌കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.
പരിശീലത്തിന്റെ ഇടവേളകളിൽ അഹമ്മദ് ഷമ്മാസ് നിർമ്മിച്ച ആനിമേഷൻ സിനിമ കാണിക്കുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. സ്‌കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.
===സപ്തംബർ 2: ഓണാഘോഷം===
===സപ്തംബർ 4 to6: ഓണം ത്രിദിന എസ്.പി.സി ക്യാമ്പ്===
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണക്യാമ്പ് "ചിരാത് "തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സമാപിച്ചു. ബേക്കൽ പോലീസ് സബ് ഇൻസ്പെക്ടർ മോഹനൻ എം പതാക ഉയർത്തി. എം.എസ്.സി. ചെയർമാനും പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗവുമായ കുഞ്ഞബ്ദുള്ള മൗവ്വലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേശൻ. പി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.എ ജ്യോതികയുടെ നേതൃത്വത്തിൽ യോഗ പരിശീലനം, അഞ്ജിതചന്ദ്രന്റെ നേതൃത്വത്തിൽ എയ്റോബിക്ക്സ് പരിശീലനം എന്നിവ രണ്ടുദിവസങ്ങളിലായി നടന്നു. ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ഷിജു അഗ്നിസുരക്ഷാമാർഗങ്ങളെക്കുറിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 'പയമ' എന്ന പേരിൽ വയോജനങ്ങളുമൊത്ത് കുട്ടികൾ സംവദിച്ചു. വയോജനങ്ങൾക്ക് ഓണക്കോടിയും ചടങ്ങിൽ വെച്ച് നൽകി.അജിത് കളനാടിന്റെ നേതൃത്വത്തിൽ ബ്രയിൻ സ്റ്റോമിങ്ങ് ക്ലാസ്സുകൾ നടത്തി. പ്രകൃതിയെ അറിയുന്നതിനായി കോട്ടപ്പാറ കാനം സന്ദർശിച്ചു.
എസ്.പി.സി സംസ്ഥാന നോഡൽ ഓഫീസർ ഐ.ജി.പി. വിജയൻ ഐ.പി.എസ് കൈകാര്യം ചെയ്ത 'ഹോണസ്റ്റി ഷോപ്പ്' എന്ന ക്ലാസ്സും ഏറെ ഹൃദ്യമായിരുന്നു. ബേക്കൽ പോലീസിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി കേഡറ്റുകൾക്ക് കായികപരിശീലനവും പരേഡ് പ്രാക്ടീസും നൽകി. കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഓണാഘോഷവും സംഘടിപ്പിച്ചു. ക്യാമ്പിന്റെ സമാപനം കാസർഗോഡ് സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ അഡ്വ. മനോജ് കെ, ഉണ്ണികൃഷ്ണൻ പൊടിപ്പളം, ഗാർഡിയൻ പി.ടി.എ പ്രസിഡന്റ് ജിതേന്ദ്രകുമാർ, എസ്.പി.സി. അസിസ്റ്റൻറ് നോഡൽ ഓഫീസർ ശ്രീധരൻ . കെ.പ്രണാബ് കുമാർ, അഭിലാഷ് രാമൻ, ഖദീജ മുനീർ , സ്റ്റാഫ് സെക്രട്ടറി മനോജ് കുമാർ പിലിക്കോട്, ജനമൈത്രി പോലീസ് സി.പി. ഒ മനോജ് , അബ്ബാസ് മൗവ്വൽ എന്നിവർ സംസാരിച്ചു. എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പ്രതിഭ, സുജിത എ.കെ എന്നിവർ ത്രിദിന ക്യാമ്പിന് നേതൃത്വം നൽകി.
===സപ്തംബർ 13:അധ്യാപകർക്ക് യാത്രയയപ്പ്===
തച്ചങ്ങാട് നിന്നും പടി ഇറങ്ങുന്ന ധന്യ,രാജേഷ്, വിജയശ്രീ എന്നീ അധ്യാപകർക്ക് തച്ചങ്ങാട് കുടുംബം നൽകിയ യാത്രയയപ്പ്സപ്തംബർ 14: തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിന്ദി വാരാഘോഷം
===സപ്തംബർ 14: ഹിന്ദി ദിനം ആചരിച്ചു===
ഹിന്ദി വാരാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്റ്റാഫ് സെക്രട്ടറിയും മലയാളം അധ്യാപകനുമായ മനോജ് കുമാർ പീലിക്കോട് നിർവഹിച്ചു.അദ്ധ്യാപകരായ പ്രണാബ്കുമാർ, ശ്രീവിദ്യ, പ്രതിഭ ,ചാന്ദിനി,രേഷ്മ, രാജു എന്നിവരും പി.ടി.എ അംഗമായ രജിഷയും ആശംസ അർപ്പിച്ചു സംസാരിച്ചു.ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
===സപ്തംബർ 15: ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്===
===സപ്തംബർ 16: ഓസോൺ ദിനാചരണം ===
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിറ്റിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താ ഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. .ഓസോൺ സംരക്ഷണ സന്ദേശം എഴുതിയ പ്ലക്കാർഡുമേന്തി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സൈക്കിൾ റാലി നടത്തി. സൈക്കിൾ റാലി ബേക്കൽ എ.എസ്.ഐ ദിനേശ് രാജ് ഫ്ലാഗ് ഓഫ് ചെയ്തു.പ്രധാനാധ്യാപകൻ അഡ്വ.കെ. മനോജ്, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,പ്രണാബ് കുമാർ എന്നിവർ ഓസോൺ ദിനാചരണ സന്ദേശം നൽകി. സൈക്കിൾ റാലി തച്ചങ്ങാട് നിന്നും തുടങ്ങി അമ്പങ്ങാട് വരെയും അവിടെ നിന്ന് തച്ചങ്ങാട് സ്കൂളിലേക്കും സഞ്ചരിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കുമാർ എം, സുഭാഷ്, അധ്യാപകരായ മനോജ് കുമാർ പീലിക്കോട്, അശോകൻ, എസ്.പി.സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പ്രതിഭ, സുജിത എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികൾ ദീപം തെളിയിച്ച് ഓസോൺ സംരക്ഷണ പ്രതിജ്ഞ എടുത്തു..പള്ളിക്കര പഞ്ചായത്ത്ബയോഡൈവേർസിറ്റി മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ജയപ്രകാശ് എ.കെ പ്രകൃതി സംരക്ഷണ ബോധവത്കരണ ക്ലാസ്സ് നൽകി.തുടർന്ന് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഉപന്യാസ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരായ മനോജ്. കെപി, പ്രണാബ് കുമാർ, ശ്രീവിദ്യ,പ്രതിഭ, സുജിത എന്നിവർ നേതൃത്വം നൽകി.
===സപ്തംബർ 17:ലോക സോഫ്റ്റ്‍വെയർ ഫ്രീഡം ഡേ===
സപ്തംബർ 17 ലോക സോഫ്റ്റ്‍വെയർ ഫ്രീഡം ഡേയിൽതച്ചങ്ങാട്ടെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കി പീഡിയെയും വിക്കി പീഡിയയെയും അടുത്തറിയുന്ന ശില്പശാലയിൽ പങ്കാളിയായി. എങ്ങനെയാണ് ഒരു ഫോട്ടോ വിക്കികോമൺസിൽ ചേർക്കേണ്ടത്,അത് എങ്ങനെയാണ് എല്ലാവർക്കും സൗജന്യമായി ലഭ്യമാകുന്നത് , എങ്ങനെയുള്ള ഫോട്ടോകൾ തെരെഞ്ഞെടുക്കാം, അപ് ലോഡ് ചെയ്യാം, അത്തരം ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെങ്ങനെ എന്നുള്ള അറിവു നേടൽ കൂടിയായി മാറി ഈ ശില്പശാല. ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത മലയാളം വിക്കി പീഡിയ-സ്കൂൾ വിക്കി കാര്യവാഹകനും സ്കൂൾ വിക്കി സ്റ്റേറ്റ് കോർഡിനേറ്ററുമായ വിജയൻ രാജപുരം നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും സജിത പി നന്ദിയും പറഞ്ഞു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 8, 9, 10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ശില്പശാലയിൽ പങ്കാളിയായി.
===തച്ചങ്ങാട്ടെ കുട്ടികൾ കായിക കുതിപ്പ് തുടരുന്നു===
കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാംസ്ഥാനവുംനേടിയ കാസർകോട് ജില്ല ടീമിൽ അംഗങ്ങളായ ജിഎച്ച്എസ് തച്ചങ്ങാട് സ്കൂളിലെ ആവണി. അനഘ. നമിത്. ശിവാത്മീ ക്യാപ്റ്റൻ ആയ ടീം.
===സപ്തംബർ 20: ജുനിയർ റെഡ് ക്രോസ് അംഗങ്ങളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.===
ഗവ: ഹൈസ്ക്കൂൾ തച്ചങ്ങാട്ടെ പുതിയ ജുനിയർ റെഡ് ക്രോസ് അംഗങ്ങളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് പ്രൗഢമായ ചടങ്ങ് വഴി നിർവഹിക്കപ്പെട്ടു.ജുനിയർ റെഡ് ക്രോസ് അംഗങ്ങൾക്ക് പ്രധാനാധ്യാപകൻ കെ.മനോജ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് വിജയൻ മാസ്റ്റർ, ജുനിയർ റെഡ് ക്രോസ് കൗൺസിലർ കെ.സരിത ടീച്ചർ എന്നിവർ സ്കാർഫ് അണിയിച്ചു.ഈ വർഷം 20 ഓളം വിദ്യാർത്ഥികൾ പുതിയ കേഡറ്റുകളായിട്ടുണ്ട്.
===സപ്തംബർ 23, 24 :സ്കൂൾ കായിക മേള===
===സെപ്റ്റംബർ 28:ലോക പേവിഷ ബാധ ദിനം _പ്രതിജ്ഞ===
===സപ്തംബർ 29: ബേക്കൽ ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-ഐ.ടി -പ്രവൃത്തി പരിചയമേള സംഘാടകസമിതി യോഗം===
ഈ വർഷത്തെ ബേക്കൽ ഉപജില്ലാ ശാസ്ത്ര-ഗണിത-ഐ.ടി -പ്രവൃത്തി പരിചയമേള തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടക്കും. ശാസ്ത്ര-ഗണിതശാസ്ത്രമേള ഒക്ടോബർ 10 നും ഐ.ടി -പ്രവൃത്തി പരിചയമേള ഒക്ടോബർ 11 നുമാണ് നടക്കുക.മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സംഘാടക സമിതി രൂപീകരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ നിർവ്വഹിച്ചു. ബേക്കൽ എ.ഇ ഒ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർമാൻ കെ.മണികണ്ഠൻ, ക്ഷേമകാര്യ വകുപ്പ് സ്റ്റാന്റിംഗ് ചെയർപേഴ്സൺ കെ.ജയശ്രീ, എസ്.എം.സി ചെയർമാൻ കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.മനോജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനോജ് കുമാർ പീലിക്കോട് നന്ദിയും പറഞ്ഞു.സംഘാടകസമിതി ചെയർമാനായി പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരനെയും ജനറൽ കൺവീനറായി പ്രധാനാധ്യാപകൻ കെ.മനോജിനെയും ട്രഷറായി ബേക്കൽ എ.ഇ ഒ സുരേശൻ പി.കെയെയും തിരഞ്ഞെടുത്തു.വിവിധ സബ് കമ്മറ്റികളെയും തെരെഞ്ഞെടുത്തു.
===സംസ്കൃത ദിനാഘോഷം തച്ചങ്ങാടിന് മിന്നും വിജയം===
കാസർഗോഡ് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാഘോഷത്തിൽ ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജ്യോതിക പി.കെ
കാസർഗോഡ് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാഘോഷത്തിൽ കാവ്യാലാപനത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി അരുണിമ ചന്ദ്രൻ
===സപ്തംബർ 29:ലഹരി വിരുദ്ധ സന്ദേശയാത്ര===
===ഒക്ടോബ‍ർ 2: ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു.===
സമകാലിക ജീവിതത്തിൽ സത്യസന്ധതയുടെ പാഠം പഠിക്കുന്നതിനായി തച്ചങ്ങാടെ കുട്ടിപോലീസ് ഹോണസ്റ്റി ഷോപ്പ് (സത്യസന്ധതയുടെ കട)ആരംഭിച്ചു.സത്യസന്ധതയുടെ മഹത്വം സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച രാഷ്ട്രപിതാവിന്റെ ജന്മദിനത്തിലാണ് തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ ഹോണസ്റ്റി ഷോപ്പ് എന്ന പുതിയ പദ്ധതി ആരംഭിച്ചത്.അധ്യയനത്തിന് ഉപകരിക്കുന്ന വസ്തുക്കൾ സ്കൂളിലെ മുറിയിൽ സജ്ജീകരിച്ച് വസ്തുക്കളുടെ നിശ്ചിത തുക നിക്ഷേപിച്ച് കുട്ടികൾ സ്വയം തന്നെ കച്ചവടം നടത്തുന്ന സമ്പ്രദായമാണ് ഹോണസ്റ്റി ഷോപ്പ് .കടയിൽനിന്നും വാങ്ങുന്ന വസ്തുക്കളുടെ വില കുട്ടികൾ തന്നെ നിശ്ചിത പെട്ടിയിൽ നിക്ഷേപിക്കുന്നു ,ബാക്കി തുക കുട്ടികൾ തന്നെ സ്വീകരിക്കുന്നു തുടങ്ങി നിരവധി പ്രത്യേകതകൾ ഈ പദ്ധതിക്കുണ്ട്.കടയുടെ നടത്തിപ്പിനായി പ്രത്യേകം വ്യക്തികളോ,നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനായി ക്യാമറകളോ ഒന്നും തന്നെ ഷോപ്പിൽ ഉണ്ടായിരിക്കില്ല. ദൈനംദിന ക്ലാസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായിവരുന്ന പേന , പെൻസിൽ ,റബ്ബർ സ്കെയിൽ, കൂടാതെ പോക്കറ്റ് ഡിക്ഷനറി, മാസ്ക്ക് എന്നിവ കടയിൽ ലഭ്യമാണ്. കടയിലേക്ക് ആവശ്യമായി വരുന്ന സധനങ്ങൾ വാങ്ങാനും ലഭിക്കുന്ന തുക ഉപയോഗിച്ച് കട നടത്തി കൊണ്ടുപോകാനും സ്കൂളിലെ എസ് പി.സി. സീനിയർ കുട്ടികൾക്കാണ് ചുമതല. ഹോണസ്റ്റി ഷോപ്പിന്റെ ഉദ്ഘാടനം സ്കുൾ പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം നിർവ്വഹിച്ചു. ബേക്കൽ സിവിൽ പോലീസ് ഓഫീസർമാരായ ദിലീദ്, പദ്മ , എന്നിവരും അധ്യാപകരായ പ്രതിഭ, പ്രണാബ് കുമാർ, ഡോ.സുനിൽകുമാർ കോറോത്ത് എന്നിവരും സംസാരിച്ചു. ഗാർഡിയൻ പി.ടി.എ പ്രസിഡന്റ് ജിതേന്ദ്രകുമാർ സ്വാഗതവും സുജിത എ.പി നന്ദിയും പറഞ്ഞു.
===ഒക്ടോബ‍ർ 2: എസ്.പി.സി എഴുത്തു പരീക്ഷയുംകായിക ക്ഷമത പരിശോധനയും===
തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിലെ സൂപ്പർ സീനിയർ എസ്.പി സി കേഡറ്റുകളുടെ എഴുത്ത് പരീക്ഷയും കായികക്ഷമതാ പരിശോധനയും രണ്ടുദിവസങ്ങളിലായി നടന്നു.മൂന്നുവർഷത്തെ പരിശീലനത്തിന് ശേഷമുള്ള പാസിംഗ് ഔട്ട് പരേഡിന് മുന്നോടിയായി 44 കേഡറ്റുകളാണ്പരീക്ഷകളിൽ പങ്കെടുത്തത്. സംസ്ഥാനതലത്തിൽ എസ് പി സി ഡയറക്ടറേറ്റ് തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.കൂടാതെ ഡയറക്ടറേറ്റ് നിർദ്ദേശിച്ച കായിക ഇനങ്ങളിൽ കേഡറ്റുകളുടെ ശാരീരിക ക്ഷമതയും പരിശോധിച്ചു. ഒക്ടോബർ മാസത്തിൽ തന്നെ സൂപ്പർ സീനിയർ ക്യാഡറ്റുകൾ പാസ്സിംഗ് ഔട്ട് പരേഡ് നടത്താനുള്ള പരിശീലനം തുടരുകയാണ്. ബേക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്ഓഫീസർമാരായ ദിലീപ്, പത്മ എന്നിവരുടെയുംകമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പ്രതിഭ,സുജിത എന്നിവരുടെയും നേതൃത്വത്തിലാണ് കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിന്തയ്യാറെടുപ്പുകൾ നടത്തുന്നത്.
===ഒക്ടോബ‍ർ 2:  ഗാന്ധിസ്മൃതിയും ലഹരി വിരുദ്ധപ്രതിജ്ഞയും===
തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതിയും ലഹരിവിരുദ്ധ പ്രതിജ്ഞയും കൈകൊണ്ടു .സ്കൂൾ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാർ പുഷ്പാർച്ചന നടത്തി. സ്റ്റുഡൻറ് പോലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധസേനകളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. അധ്യാപകരായ പ്രണാബ്കുമാർ, അശോകൻ, സുജിത്ത്, പ്രതിഭ, ഡോ.കെ.സുനിൽ കുമാർ എന്നിവരും എസ് പി സി ഗാർഡിയൻ പിടിഎ പ്രസിഡണ്ട് ജിതേന്ദ്ര കുമാർ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പ്രതിഭ,സുജിത,രക്ഷിതാക്കൾ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
===ഒക്ടോബർ 6:ലഹരി വിരുദ്ധ പ്രവർത്തങ്ങളുടെ ക്യാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ലൈവ് പ്രക്ഷേപണം===
===ബേക്കൽ ഉപജില്ലാ ശാസ്ത്രമേള വിളംബര ഘോഷയാത്ര===
ബേക്കൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് മുന്നോടിയായി വിളംബര ഘോഷയാത്ര ഘോഷയാത്ര സംഘടിപ്പിച്ചു.
===ഒക്ടോബർ 10,11:ബേക്കൽഉപജില്ലാ ശാസ്ത്രോത്സവം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ===
ബേക്കൽഉപജില്ലാ ശാസ്ത്രോത്സവം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. തിങ്കളാഴ്ച്ച ശാസ്ത്രമേളയും ഗണിത ശാസ്ത്ര മേളയും ചൊവ്വാഴ്ച ഐ.ടി, പ്രവൃത്തി പരിചയമേളയുമാണ് നടക്കുക. ശാസ്ത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനം സംഘാടക സമിതി ചെയർമാനും പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എം കുമാരന്റം അദ്ധ്യക്ഷതയിൽ ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു. കാസറഗോഡ് ഡി.‍‍ഡി.ഇ, പുഷ്പ കെ.വി വിശിഷ്ടാതിഥി ആയിരുന്നു.ശ്രീമതി.ഫാത്തിമത്ത് ഷംന (മെമ്പർ ജില്ലാ പ‍ഞ്ചായത്ത് ),ശ്രീമതി.വി.ഗീത (മെമ്പർ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി.നാസിനി വഹാബ് (വൈസ്.പ്രസിഡണ്ട്, പള്ളിക്കരഗ്രാമ പഞ്ചായത്ത്),ശ്രീ.എ.മണികണ്ഠൻ (ആരോഗ്യ-വിദ്യാഭ്യാസസ്റ്റാന്റിംഗ്കമ്മിറ്റിചെയർമാൻ, പള്ളിക്കരഗ്രാമപഞ്ചായത്ത്),ശ്രീതി.ജയശ്രീ.കെ.വി(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പള്ളിക്കര ഗ്രാമ പഞ്ചായത്ത്),ശ്രീ.മവ്വൽ കുഞ്ഞബ്ദുള്ള ( മെമ്പർ, പള്ളിക്കരഗ്രാമ പഞ്ചായത്ത്),ശ്രീമതി.ജയശ്രീ.എം. (മെമ്പർ, പള്ളിക്കര ഗ്രാമ പഞ്ചായത്ത്),ശ്രീ.കെ.എം ദിലീപ് കുമാർ (ബി.പി.ഒ, ബി.ആർ.സി ബേക്കൽ),ശ്രീ.ഉണ്ണികൃഷ്ണൻപൊടിപ്പളം (പി.ടി.എ പ്രസിഡണ്ട്), ശ്രീ.വി.വി.സുകുമാരൻ (വികസന സമിതി ചെയർമാൻ),ശ്രീ.സാജിദ് മവ്വൽ (ചെയർമാൻ, സ്വീകരണ കമ്മിറ്റി), ശ്രീ. അബ്ബാസ് മവ്വൽ ( ചെയർമാൻ, ട്രോഫി കമ്മിറ്റി), ശ്രീ.സുരേഷ് തച്ചങ്ങാട് (ചെയർമാൻ, ഭക്ഷണ കമ്മിറ്റി), അഡ്വ.മനോജ് കുമാർ ചെയർമാൻ, പ്രചരണ കമ്മിറ്റി), ശ്രീ.വേണു അരവത്ത് (ചെയർമാൻ, ലൈറ്റ് & സൗണ്ട്), ശ്രീ.മനോജ് പീലിക്കോട് (സ്റ്റാഫ് സെക്രട്ടറി ), നന്ദി: ശ്രീ.സുരേശൻ പി.കെ (എ.ഇ ഒ, ബേക്കൽ)എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള മീഡിയ സെന്റർ===
ബേക്കൽ ഉപജില്ലാ ശാസ്ത്രോത്സവത്തിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള മീഡിയ സെന്റർ.
===നവംബർ 11: പാഠ്യപദ്ധതി പരിഷ്ക്കരണ ചട്ടക്കൂട്നിർമ്മാണം.സമൂഹ ചർച്ച===
===ഡിസംബർ 9:301 ഓളം  വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ്===
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ  301 ഓളം  വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.  ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾ വീടുകളിൽനിന്ന്‌ ബജ്റ, ചോളം, റാഗി, തിന, ചാമ, കൂവരക്, വരക്, തുടങ്ങിയ ചെറുധാന്യങ്ങൾകൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവരികയായിരുന്നു. ഉപ്പുമാവ്, പുട്ട്, ദോശ, പത്തിരി, ഇഡ്ഡ ലി, ഇടിയപ്പം, പൂരി, ചപ്പാത്തി, പുഴുക്ക്, വട, ഓട്ടട തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ലഡു, പായസം, ഹൽവ, ഫലൂദ, കേക്ക്, ചെറുധാന്യങ്ങളുടെ ജ്യൂസ് തുടങ്ങിയവയും പ്രദർശനത്തിൽ നിരന്നു.30 തരം പായസങ്ങൾ മില്ലറ്റ് ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. മില്ലറ്റ് ഫെസ്റ്റ്  പ്രധാനാധ്യാപകൻ മനോജ് കെ  ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം  അധ്യക്ഷനായി. പി.ടി.എ അംഗങ്ങളായ സുരേഷ് തച്ചങ്ങാാട്, വേണു അരവത്ത് , സീനിയർ അസിസ്റ്റന്റ് വിജയകുമാർ,  എന്നിവർ ആശംസ അർപ്പിച്ചു. മില്ലറ്റ് ഫെസ്റ്റ്  കോർഡിനേറ്റർ സുജിന സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.ജൗഹറ, ഷംന, മോനിഷ, ശ്രീവിദ്യ, ജിജി, ജ്യോതി, പ്രീത, വിദ്യ, ശ്രുതി, അശോകൻ, അഭിലാഷ് രാമൻ തുടങ്ങിയ അധ്യാപകരും രമ്യ, പ്രീത, അനിത, വൃന്ദ, സുമംഗല എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.
ഈ പരിപാടിയുടെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=hzjBIp1tZSo
===ഡിസംബർ 23:ക്രിസ്മസ് അപ്പൂപ്പന്മാർക്ക് പച്ചക്കറിവിത്ത് നൽകി===
ക്രിസ്മസിന് മണ്ണിലൊരു പിടി വിത്ത് എന്ന സന്ദേശമുയർത്തി ,പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ പച്ചക്കറിവിത്ത് നൽകി,.സ്ക്കൂൾ ഗ്രീൻപോലീസ് അംഗങ്ങൾ ഇരുന്നൂറ്റി അമ്പതോളം വരുന്ന കുട്ടി ക്രിസ്മസ് അപ്പൂപ്പന്മാർക്ക് വിത്ത് നൽകി ഉൽഘാടനം നിർവഹിച്ചു'.മനോജ് പിലിക്കോട്, ജ്യോതി, ഷൈനി, വിജി എന്നിവർ നേതൃത്വം നൽകി. കേക്കിന് പകരം വത്തക്ക മുറിച്ച് വിതരണം ചെയ്തു,.
===ഡിസംബർ 29,30,31: എസ്.പി.സി  ത്രിദിന ക്രിസ്മസ് ക്യാമ്പ് 2023 ===
തച്ചങ്ങാട് സ്കൂളിലെ എസ്.പി.സി  ത്രിദിന ക്രിസ്മസ് ക്യാമ്പ് ഡിസംബർ 29,30,31 തീയതികളിലായി നടന്നു. DYSP ഡോ: വി. ബാലകൃഷ്ണൻ ( SSB കാസറഗോഡ് ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബേക്കൽ എ.ഇ.ഒ ശ്രീ സുരേശൻ പി.കെ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ. മണികണ്ഠൻ,  സീനിയർ അസിസ്റ്റന്റ് ശ്രീ വിജയകുമാർ, SPC ഗാർഡിയൻ  പ്രസിഡന്റ് ശ്രീ ജിതേന്ദ്രകുമാർ, മദർ പി.ടി.എ പ്രസിഡന്റ് ഖദീജ മുനീർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ശ്രീ ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷം വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അഡ്വ. മനോജ് കെ സ്വാഗതവും ACPO സുജിത എ.പി നന്ദിയും പറഞ്ഞു.ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് സിവിൽ എക്സൈസ് ഓഫീസർ ( ഹോസ്ദുർഗ്ഗ് റെയിഞ്ച് ) കെ. പി അബ്ദുൾ സലാം വളരെ വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഹരി വസ്തുക്കൾ എങ്ങനെ തിരിച്ചറിയാം, ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്, ലഹരി ഉപയോഗം നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നീ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ ഉതകുന്നതരത്തിലുള്ള ഒരു ക്ലാസ്സായിരുന്നു. നമുക്ക് വളരെ അജ്ഞവും ഭയാനകവുമായ ഒരു വിഷയമാണ് സന്തോഷ് പനയാൽ അനായാസം കുട്ടികളിലേക്ക് എത്തിച്ചത്. പാമ്പുകളെ പറ്റി വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വിഷ പാമ്പുകളെ എങ്ങനെ തിരിച്ചറിയാമെന്നും പാമ്പുകടിയേറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷ എന്താണെന്നും വളരെ വിശദമായി പറഞ്ഞുകൊടുത്തു. എന്തുകൊണ്ടും വളരെ ഹൃദ്യമായ ഒരു ക്ലാസ്സായിരുന്നു.
'സുസ്ഥിര വികസനം സുരക്ഷിത ജീവിതം ' എന്ന വിഷയത്തിൽ ഡോ: വി. ബാലകൃഷ്ണൻ ക്ലാസ്സെടുത്തു. അതിജീവനത്തിനായി പുതുവഴികൾ തേടാൻ മത്സരിക്കുന്ന വർത്തമാനകാലത്ത് 'സുസ്ഥിര വികസനം സുരക്ഷിത ജീവിതം' എന്ന ആശയത്തിന്റെ പ്രാധാന്യം ക്യാമ്പിലൂടെ കേഡറ്റുകൾ മനസ്സിലാക്കി.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ പ്രധാന അധ്യാപകൻ, മറ്റ് അധ്യാപകർ, എസ്.പി.സി. രക്ഷാകർത്രു പ്രതിനിധികൾ എന്നിവരുടെ സംഘാടന മികവ് ക്യാമ്പിന്റെ വിജയമായി മാറി. ക്യാമ്പിന്റെ ഉദ്ഘാടനം മുതൽ പി, ടി. എ. പ്രസിഡൻ്റ്, അധ്യാപകർ, പോലീസുകാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചത് ഏറെ സന്തോഷം പകർന്നു.വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി എസ്. പി.സി. രക്ഷാകർത്രു അംഗങ്ങൾ മൂന്നു ദിവസവും കൂടെ ഉണ്ടായത് ക്യാമ്പിന് ഊർജ്ജസ്വലതയെകി.
ഡിസംബർ 31ന് സമാപന സമ്മേളനം  ബേക്കൽ എസ്. ഐ.ശ്രീ. സാലിം.കേ.ഉദ്ഘാടനം ചെയ്തു.പി, ടി, എ വൈസ് പ്രസിഡണ്ട് ടി.വി.നാരായണൻ, സ്റ്റാഫ് സെക്രട്ടറി മനോജ്കുമാർ പിലിക്കോട്, അഭിലാഷ് രാമൻ (HST Malayalam),എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ എസ്.എം.സി. ചെയർമാൻ കുഞ്ഞബ്ദുള്ള മൗവ്വൽ അധ്യക്ഷനായിരുന്നു. സ്കൂൾഹെഡ്മാസ്റ്റർ മനോജ്.കെ സ്വാഗതവും എ.സി.പി. ഒ. പ്രതിഭ. എ നന്ദിയും പറഞ്ഞു. ദേശീയഗാന ത്തോടെ ക്യാമ്പിന് സമാപനം കുറിച്ചു.
===അഭിരാമിക്കും വൈഗയ്ക്കും സംസ്ഥാനാംഗീകാരം===
<gallery>
<gallery  widths="150px" heights="150px" >
പ്രമാണം:12060 lk 2022 25 1.jpeg
</gallery>
[[പ്രമാണം:SSK2022-23 604 HS A 106 12060.jpg|ലഘുചിത്രം|61-ാം സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചനാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച അഭിരാമിയുടെ കാർട്ടൂൺ]]
61-ാമത് കേരള  സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാ‍ർട്ടൂൺ രചനയിൽ ഒമ്പതാം തരം വിദ്യാർത്ഥി അഭിരാമിക്ക് എ ഗ്രേഡ് ലഭിച്ചു. അതോടൊപ്പം തന്നെ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ എട്ടാം തരം വിദ്യാർത്ഥി വൈഗയ്ക്കും എ ഗ്രേഡ് ലഭിച്ചു.വിജയികളെ സ്റ്റാഫ് കൗൺസിൽ, പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
===ബേക്കൽ സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ റണ്ണറപ്പ്===
[[പ്രമാണം:12060 kabadi team 2023.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കബഡി ടീം ]]
ബേക്കൽ സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ റണ്ണറപ്പായി.ഉദുമയിൽ വച്ചുനടന്ന മത്സരത്തിൽ കായികാധ്യാപകൻ അശോകൻ, ഇർഷാദ് എന്നിവർ കുട്ടികളെ നയിച്ചു.
===സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാടിന്റെ പ്രതിനിധികൾ===
[[പ്രമാണം:12060 sub jr tenni 2023 1.jpg|ലഘുചിത്രം]]
സംസ്ഥാന സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻ ഷിപ്പിൽ റണ്ണറപ്പായ കാസറഗോഡ് ജില്ലാ ടീമംഗങ്ങളിൽ തച്ചങ്ങാടിന്റെ പ്രതിനിധികളും.
===2023 ജനുവരി 12: പഠന-വിനോദ യാത്ര സംഘടിപ്പിച്ചു===
[[പ്രമാണം:12060 tour 2022 jan 12 1.jpg|ലഘുചിത്രം|പഠന -വിനോദ യാത്ര_2023]]
ഈ വർഷത്തെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി 3 ദിവസത്തെ പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.കുടക്,മൈസൂർ,ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. 54 കുട്ടികളും 6 അധ്യാപകരുമാണ് യാത്രയിൽ ഉണ്ടായിരുന്നത്.12ാം തീയ്യതി രാവിലെ 6മണിക്ക് തച്ചങ്ങാട് നിന്നും പുറപ്പെട്ടു.കുടകിലെ രാജാ സീറ്റ്, ബാംബൂ പാർക്ക്, ഗോൾഡൻ ടെമ്പിൾ എന്നിവയും മൈസൂരിലെ ചാമുണ്ഡി ഹിൽ, മൃഗശാല, മൈസൂ‍ർ പാലസ്,സെന്റ് ഫിലോമിന ചർച്ച്, വൃന്ദാവൻ ഗാർഡൻ എന്നിവയും ബാംഗ്ലൂരിലെ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കും സന്ദർശിച്ചു.യാത്രയ്ക്ക് ടൂർ കൺവീനർ അഭിലാഷ് രാമൻ, സജിത പി, അശോകൻ കെ, രതീഷ് കുമാർ, അബ്ദുൾ മജീദ്, വിനീഷ എന്നിവർ നേതൃത്വം നൽകി.
===2023 ജനുവരി 17:മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു===
പ്രമാണം:12060 motivation class 17 01 23 5.jpg
എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ  പരീക്ഷാഭീതി അകറ്റി മികച്ച ആത്മ വിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ പ്രാപ്തരാക്കുന്നതിനായി മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.SP 's ഡയറക്ടർ ശ്രീ. ശ്രീകുമാർ പള്ളിയത്ത് ക്ലാസ്സ്‌ കൈകാര്യം ചെയ്തു.പ്രധാനാധ്യാപകൻമനോജ്‌ കെ സ്വാഗതം പറഞ്ഞു വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനു വിവിധ സെഷനുകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായിരുന്നു.189 വിദ്യാർത്ഥികളും അവരുടെ അധ്യാപകരും ക്ലാസ്സിൽ അണിനിരന്നു. എസ്.ആർ.ജി കൺവീനർ സജിത പി നന്ദിയും പറഞ്ഞു.
=== ശ്രീഹരിയും ഗായത്രിയും വിജയികൾ===
=== ശ്രീഹരിയും ഗായത്രിയും വിജയികൾ===
പ്രമാണം:12060 scout quiz 2022 23.jpg
[[പ്രമാണം:12060 scout quiz 2022 23.jpg|ലഘുചിത്രം|ശ്രീഹരിയും ഗായത്രിയും വിജയികൾ]]
സ്കൗട്ട് & ഗൈഡ്സ് കുട്ടികൾക്കായി ജി.എച്ച്.എസ്.എസ് പെരിയയിൽവെച്ച് നടന്ന ബേക്കൽ ഉപജില്ലാ തല വാട്ടർ കളർ പെയിന്റിംഗ് മത്സരത്തിൽ യു.പി സ്കൗട്ട് വിഭാഗത്തിൽ ശ്രീഹരിയും (ഏഴാംതരം ബി)ഹൈസ്കൂൾ സ്കൗട്ട് വിഭാഗത്തിൽ ഗായത്രി (ഒമ്പതാം തരം ഡി)എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
സ്കൗട്ട് & ഗൈഡ്സ് കുട്ടികൾക്കായി ജി.എച്ച്.എസ്.എസ് പെരിയയിൽവെച്ച് നടന്ന ബേക്കൽ ഉപജില്ലാ തല വാട്ടർ കളർ പെയിന്റിംഗ് മത്സരത്തിൽ യു.പി സ്കൗട്ട് വിഭാഗത്തിൽ ശ്രീഹരിയും (ഏഴാംതരം ബി)ഹൈസ്കൂൾ സ്കൗട്ട് വിഭാഗത്തിൽ ഗായത്രി (ഒമ്പതാം തരം ഡി)എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.


വരി 35: വരി 224:
[[പ്രമാണം:Hv3-76-KASARAGOD GHS THACHANGAD.png||ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോ]]
[[പ്രമാണം:Hv3-76-KASARAGOD GHS THACHANGAD.png||ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോ]]
[[പ്രമാണം:12060 karaval 02 02 2023 1.jpg||ലഘുചിത്രം|കാരവൽ_02_02_2023]]
[[പ്രമാണം:12060 karaval 02 02 2023 1.jpg||ലഘുചിത്രം|കാരവൽ_02_02_2023]]
പൊതു വിദ്യാലയത്തിലെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിത വിദ്യാലയം സീസൺ മൂന്നിൽ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിന്റെ പ്രക്ഷേപണം 03-02-2023 വെള്ളിയാഴ്ച രാത്രി 7 മണിക്ക് .മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സമൂഹത്തിനുമുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന പരിപാടി കൈറ്റ് വിക്ടേർസ് ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തോളം വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണ് ആദ്യഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ജില്ലയിൽ നിന്ന് 10 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ്കാല പ്രവർത്തനങ്ങളും കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവതരിപ്പിച്ച പരിപാടിയിൽ സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട മികവുകളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവതരിപ്പിച്ചത്. സ്കൂൾ വിക്കിയുടെ പരിപൂർണ്ണ അപ്ഡേഷൻ, കുട്ടികളുടെ ഡിജിറ്റൽ പ്രൊഫൈൽ,വിക്കി കോമൺസ് പ്രവർത്തനങ്ങൾ, ഇ ക്യൂബ് ഇംഗ്ലീഷ്, സ്കൂൾ റേഡിയോ, അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പെൺകുട്ടികൾക്കായുള്ള ഫുട്ബോൾ, സെപക് താക്രോ, ടെന്നി കൊയ്ത്ത് പരിശീലനം, റീഡിംഗ് അംബാസിഡർ, കോഹ ലൈബ്രറി, വായനാ കൂടാരം, പുസ്തകക്കൂട്, അമ്മമാർക്കുള്ള ലൈബ്രറി പുസ്തക വിതരണം തുടങ്ങിയ വൈവിധ്യ പ്രവർത്തനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തവും അതിലൂടെ അവർ ആർജിച്ച ശേഷിയുമാണ് റിയാലിറ്റി ഷോയിലുള്ളത്.
പൊതു വിദ്യാലയത്തിലെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിത വിദ്യാലയം സീസൺ മൂന്നിൽ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിന്റെ പ്രക്ഷേപണം 03-02-2023 വെള്ളിയാഴ്ച രാത്രി 7 മണിക്ക് .മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സമൂഹത്തിനുമുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന പരിപാടി കൈറ്റ് വിക്ടേർസ് ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തോളം വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണ് ആദ്യഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ജില്ലയിൽ നിന്ന് 10 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ്കാല പ്രവർത്തനങ്ങളും കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവതരിപ്പിച്ച പരിപാടിയിൽ സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട മികവുകളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവതരിപ്പിച്ചത്. സ്കൂൾ വിക്കിയുടെ പരിപൂർണ്ണ അപ്ഡേഷൻ, കുട്ടികളുടെ ഡിജിറ്റൽ പ്രൊഫൈൽ,വിക്കി കോമൺസ് പ്രവർത്തനങ്ങൾ, ഇ ക്യൂബ് ഇംഗ്ലീഷ്, സ്കൂൾ റേഡിയോ, അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പെൺകുട്ടികൾക്കായുള്ള ഫുട്ബോൾ, സെപക് താക്രോ, ടെന്നി കൊയ്ത്ത് പരിശീലനം, റീഡിംഗ് അംബാസിഡർ, കോഹ ലൈബ്രറി, വായനാ കൂടാരം, പുസ്തകക്കൂട്, അമ്മമാർക്കുള്ള ലൈബ്രറി പുസ്തക വിതരണം തുടങ്ങിയ വൈവിധ്യ പ്രവർത്തനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തവും അതിലൂടെ അവർ ആർജിച്ച ശേഷിയുമാണ് റിയാലിറ്റി ഷോയിലുള്ളത്.സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പി.ടി.എ പ്രസി‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ഐ.ടി കോർഡിനേറ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി, വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ, ആദിത്യൻ വി.കെ, അമൃത അശോക്, ജിതിൻ, നിഹാൽ മഹേഷ്, അമൃത സുരേഷ്, നമിത്ത് എം, അലീഫ അമൻ തുടങ്ങിയവരാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.
സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പി.ടി.എ പ്രസി‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ഐ.ടി കോർഡിനേറ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി, വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ, ആദിത്യൻ വി.കെ, അമൃത അശോക്, ജിതിൻ, നിഹാൽ മഹേഷ്, അമൃത സുരേഷ്, നമിത്ത് എം, അലീഫ അമൻ തുടങ്ങിയവരാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.


===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ  301 ഓളം  വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.(09-12-2022)===
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ  301 ഓളം  വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.(09-12-2022)===
വരി 50: വരി 238:
സാമൂഹ്യശാസ്ത്രം അധ്യാപിക അഞ്ജിതയാണ് ഫ്ലാഷ് മോബിന് കുട്ടികളെ പരിശീലിപ്പിച്ചത്.35 ഓളം കുട്ടികൾ ഫ്ലാഷ് മോബിൽ അണി നിരക്കുന്നുണ്ട്.
സാമൂഹ്യശാസ്ത്രം അധ്യാപിക അഞ്ജിതയാണ് ഫ്ലാഷ് മോബിന് കുട്ടികളെ പരിശീലിപ്പിച്ചത്.35 ഓളം കുട്ടികൾ ഫ്ലാഷ് മോബിൽ അണി നിരക്കുന്നുണ്ട്.


===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ  ബിഗ് സ്ക്രീൻ പ്രദർശനം സംഘടിപ്പിച്ചു.03-02-2023===  
===2023 ഫിബ്രവരി 3:ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ  ബിഗ് സ്ക്രീൻ പ്രദർശനം സംഘടിപ്പിച്ചു===  
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റിയാലിറ്റി ഷോ കൈറ്റ് വിക്ടേർസ് ചാനലിൽ പ്രക്ഷേപണം ചെയ്തത് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/P62ENgKGvNk
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റിയാലിറ്റി ഷോ കൈറ്റ് വിക്ടേർസ് ചാനലിൽ പ്രക്ഷേപണം ചെയ്തത് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/P62ENgKGvNk
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ 75 -മത്തെ എപ്പിസോഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റേതായിരുന്നു. പ്രസ്തുത എപ്പിസോഡ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പി്ച്ചു.ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ ഔപചാരികമായ  ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ മണികണ്ഠൻ അധ്യക്ഷനായിരുന്നു.കാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ, സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഐ.ടി കോർഡിനേറ്റർ നന്ദിയും പറഞ്ഞു.പ്രദർശനം കാണാൻ നിരവധി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ എത്തിയിരുന്നു.ബിഗ് സ്ക്രീൻ പ്രദർശനം എല്ലാവർക്കും നവ്യാനുഭമമായിരുന്നു.റിയാലിറ്റി ഷോയിൽ 94 മാർക്ക് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിറഞ്ഞ കൈകളോടെയാണ് എല്ലാവരും അഭിനന്ദിച്ചത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ 75 -മത്തെ എപ്പിസോഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റേതായിരുന്നു. പ്രസ്തുത എപ്പിസോഡ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പി്ച്ചു.ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ ഔപചാരികമായ  ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ മണികണ്ഠൻ അധ്യക്ഷനായിരുന്നു.കാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ, സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഐ.ടി കോർഡിനേറ്റർ നന്ദിയും പറഞ്ഞു.പ്രദർശനം കാണാൻ നിരവധി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ എത്തിയിരുന്നു.ബിഗ് സ്ക്രീൻ പ്രദർശനം എല്ലാവർക്കും നവ്യാനുഭമമായിരുന്നു.റിയാലിറ്റി ഷോയിൽ 94 മാർക്ക് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിറഞ്ഞ കൈകളോടെയാണ് എല്ലാവരും അഭിനന്ദിച്ചത്.
വരി 57: വരി 245:
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അക്കാദമികവും അക്കാദമികേതരവുമായ വ്യത്യസ്തമായ മികവുകൾ പൊതു സമൂഹത്തിലും അക്കാദമിക സമൂഹത്തിലും എത്തിക്കാനാണ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണത്തിനായി തച്ചങ്ങാട്ടെ ലിറ്റിൽ കൈറ്റ്സ് മുന്നിട്ടിറങ്ങുന്നത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അക്കാദമികവും അക്കാദമികേതരവുമായ വ്യത്യസ്തമായ മികവുകൾ പൊതു സമൂഹത്തിലും അക്കാദമിക സമൂഹത്തിലും എത്തിക്കാനാണ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണത്തിനായി തച്ചങ്ങാട്ടെ ലിറ്റിൽ കൈറ്റ്സ് മുന്നിട്ടിറങ്ങുന്നത്.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ പ്രമോ വീഡിയോ https://youtu.be/rzAT8e1k9sA?t=1
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ പ്രമോ വീഡിയോ https://youtu.be/rzAT8e1k9sA?t=1
===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സീസണിൽ സംസ്ഥാനത്തെ മികച്ച പത്ത് സ്കൂളുകളിൽ ഒന്ന് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ===
തച്ചങ്ങാട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മികവ് അടിസ്ഥാനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിനായി കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സീസണിൽ സംസ്ഥാനത്തെ മികച്ച പത്ത് സ്കൂളുകളിൽ ഒന്നായി കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഏക സ്കൂളും തച്ചങ്ങാടാണ്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജിമ്മിജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽവച്ചു നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ വച്ചു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയിൽ നിന്നു തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രിതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.രണ്ട് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിച്ചത്.കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത പൊതുവിദ്യാലയങ്ങളുടെ മത്സരത്തിൽ കോവിഡ് കാല പ്രതിസന്ധികളെ ക്രിയാത്മകമാക്കി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച മാതൃകാ പ്രവർത്തനങ്ങളാണു റിയാലിറ്റി ഷോയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണു ഷോയിൽ പങ്കെടുത്തത്.പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ബേക്കൽ ഉപജില്ലയിൽ നിന്നു പങ്കെടുത്ത ഏക വിദ്യാലയമാണു തച്ചങ്ങാട് ഗവ.ഹൈസ്കൂൾ. പൊതു വിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്ന റിയാലിറ്റി ഷോ കൈറ്റ് വിക്ടേഴ്സ് ചാനലിലാണു സംപ്രേഷണം ചെയ്തത്.എല്ലാ കുട്ടികളിലും വായനാശീലം വളർത്താനുള്ള റീഡിംഗ് അംബാസിഡർ പദ്ധതി, സഹിതം പോർട്ടലിലൂടെ മുഴുവൻ കുട്ടികളുടെയും ഡിജിറ്റൽ പ്രൊഫൈൽ തയ്യാറാക്കൽ, സ്കൂൾ വിക്കിയുടെ പരിപൂർണ്ണമായ അപ് ഡേഷൻ, പെൺകുട്ടികൾക്കുള്ള പ്രത്യേക കായിക പരിശീലനം, അധ്യാപകരുടെ സർഗ്ഗവേദി, രക്ഷിതാക്കൾ, ഭിന്നശേഷിക്കാരായ കുട്ടികൾ എന്നിവർക്ക് കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്പ്യൂട്ടർ പരിശീലനം, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനം പക്ഷി നിരീക്ഷണത്തിനായി പ്രത്യേക ടീം, കൃഷി തുടങ്ങിയ വ്യത്യസ്ത മികവുകളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമാക്കിയത്.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവരും വിദ്യാർത്ഥികളും ചേർന്നാണ് തച്ചങ്ങാട് ഗവഹൈസ്കൂളിന് ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങിയത്.
===ശാസ്ത്രക്കിറ്റ് വിതരണം ചെയ്തു===
സമഗ്ര ശിക്ഷ കേരളത്തിൻറെ നേതൃത്വത്തിൽ എൽ പി , യു പി ക്ലാസുകളിൽ നടപ്പിലാക്കുന്ന 'ഇല' (എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് )പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസ്സിലെ "കല്ലായ് കാറ്റായ്"എന്ന പാഠഭാഗത്തിലെ പരീക്ഷണങ്ങൾ നടത്തുവാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് ശാസ്ത്രക്കിറ്റ് നൽകി.ബലൂൺ,സ്ട്രോകൾ,നോട്ട് പുസ്തകം, പേപ്പർ ഗ്ലാസ്‌, ചന്ദനത്തിരി, ജലചക്രം(തെർമോകോൾ, ഐസ് ക്രീം സ്പൂൺ എന്നിവ ഉപയോഗിച്ച് നിർമിച്ചത് ), പ്ലാസ്റ്റിക് ബോട്ടിൽ എന്നിവയാണ് കിറ്റിൽ ഉണ്ടായിരുന്നത്.98 കുട്ടികൾക്ക് ശാസ്ത്രകിറ്റ് നൽകി.
===2023 ഫിബ്രവി 11:ക്ലാസ്സ് മുറി & ഭക്ഷണ ശാല ഉദ്ഘാടനം===
തച്ചങ്ങാട് ഗവ: ഹൈസ്‌കൂളിൽ കാസർഗോഡ് വികസന പാക്കേജിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ലാസ്സ് മുറി കെട്ടിടവും ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഭക്ഷണശാലയും പ്രവർത്തനം തുടങ്ങി. ക്ലാസ്സ് മുറി കെട്ടിടത്തിന്റെ ഉദ്ഘാടനം മണ്ഡലം എംഎൽഎ അഡ്വ. സി.എച്ച് കുഞ്ഞമ്പുവും ഭക്ഷണശാലയുടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂറും ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരൻ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ് എഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന സ്‌കൂൾ പ്രധാനധ്യാപകൻ കെ.മനോജ് കുമാറിന് യാത്രയയപ്പും നൽകി.
===തച്ചങ്ങാട് ഗവ:ഹൈസ്കൂളിൽ എസ്.പി.സി  സമ്മർ ക്യാമ്പിന് തുടക്കമായി.===
[[പ്രമാണം:12060 spc camp 2023 aril.jpg|ലഘുചിത്രം|കാരവൽ_28_03_2023]]
തച്ചങ്ങാട് ഗവ:ഹൈസ്കൂളിൽ നാല് ദിവസമായി നടക്കുന്ന എസ്.പി.സി  സമ്മർ ക്യാമ്പിന് തുടക്കമായി.സമ്മർ ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ  എസ്. ഐ  ശ്രീ അശോകൻ കോട്ടപ്പുറം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി ഷൗക്കമാൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എ.മണികണ്ഠൻ,എസ്.എം.സി ചെയർമാൻ ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ,എം.പി.ടീ. എ പ്രസിഡൻ്റ് ഖദീജമുനീർ,എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് ശ്രീ.ജിതേന്ദ്ര കുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി.ടി. എ.പ്രസിഡൻ്റ് ശ്രീ ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം സ്വാഗതവും സീനിയർ അസിസ്റ്റന്റ്  പ്രഭാവതി പെരുമന്തട്ട നന്ദിയും പറഞ്ഞു.പ്രതിഭ,പ്രഭാവതി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.സമ്മർ ക്യാംപ് ശനിയാഴ്ച സമാപിക്കും.
===പ്രീ-പ്രൈമറി കലോത്സവം സംഘടിപ്പിച്ചു.(31-03-2023)===
[[പ്രമാണം:12060 pre primary fest 2023 1.jpg|ലഘുചിത്രം|പ്രീ-പ്രൈമറി കലോത്സവം പ്രധാനാധ്യാപകൻ കെ.പി. ഷൗക്കമാൻ ഉദ്ഘാടനം ചെയ്യുന്നു.]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ കലോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപകൻ കെ.പി. ഷൗക്കമാൻ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ, മദർ പി.ടി.എ പ്രസിഡണ്ട് ഖദീജ മുനീർ, സീനിയർ അസിസ്റ്റന്റ് പ്രഭാവതി പെരുമന്തട്ട എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.പ്രീ-പ്രൈമറി വിഭാഗം അധ്യാപിക സിന്ധു സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.എസ്.എം.സി അംഗങ്ങളായകാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരനും, ശിവാനന്ദൻ മാസ്റ്ററും സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ വിതരണവും നടന്നു.തുടർന്ന് പ്രീ-പ്രൈമറി വീഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും 2007-2008 എസ്.എസ്.എൽ.സി ബാച്ചിന്റെ വക  സമ്മാന വിതരണവും നടന്നു.തുടർന്ന് അരുൺ അശോക് & വൈഗ മനോജ് എന്നിവരുടെ നേതൃത്വത്തിൽ നൃത്താവിഷ്കാരവും അരങ്ങേറി.
===ഹരിത വിദ്യാലയ പുരസ്കാരത്തിന് കൈയ്യൊപ്പ് ചാർത്തിയവർക്കുള്ള അനുമോദനം===
===തച്ചങ്ങാട് ഗവ. ഹൈസ്കൂളിന് ഫ്രണ്ട്‌സ് അമ്പങ്ങാടിന്റെ ആദരം===
[[പ്രമാണം:12060 harithavidyalayam frnds ambangad 2023.jpg|ലഘുചിത്രം]]
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായി തെരെഞ്ഞെടുക്കപ്പെട്ട തച്ചങ്ങാട് ഗവ. ഹൈസ്കൂളിന് ഫ്രണ്ട്‌സ് അമ്പങ്ങാടിന്റെ വകയായുള്ള ഉപഹാരം പി.ടി എ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ പൊടിപ്പളവും വികസനസമിതി ചെയർമാൻ വിവി സുകുമാരനും ചേർന്നു ഏറ്റുവാങ്ങുന്നു.
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു===
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ 2021-24 ബാച്ചിന്റെ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം കൈറ്റ് ജില്ലാ കോർഡിനേറ്റർ രാജേഷ് എം.പി നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രെയിനർ അബ്ദുൾ ജമാൽ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 40 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. സ്‌കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐ.ടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.ക്യാംപിന്റെ സമാപനം പ്രധാനാധ്യാപകൻ കെ.മനോജ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ബേക്കൽ സബ്‍ജില്ലയിലെ മുഴുവൻ ക്യാംപ് പ്രതിനിധികളുമായുള്ള ഇന്ററാക്ഷനും നടന്നു.
===അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ രണ്ട് സെമിനാർ പ്രബന്ധം ===
[[പ്രമാണം:12060 seminar 2023 may 3 2.jpeg|ലഘുചിത്രം|അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ സെമിനാർ പ്രബന്ധം അഭിലാഷ് രാമൻ അവതരിപ്പിക്കുന്നു.]]
കോഴിക്കോട് നടക്കാവ് ഗവൺമെന്റ് സ്‌കൂളിൽ  3 ദിവസം നീണ്ടുനിൽക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര  കേരള പഠന കോൺഗ്രസ്സിന്റെ ആദ്യ ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ മികവുകൾ ഉൾക്കൊള്ളുന്ന രണ്ട് ബ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിദ്യാലയ മികവിന്റെ നേർക്കാഴ്ച-സ്കൂൾ വിക്കി, റീഡിംഗ് അംബാസഡർ എന്നീ പേപ്പറുകളാണ് അവതരി്പ്പിക്കപ്പെട്ടത്. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്ന സ്തതന്ത്രവും സൗജന്യവുമായ സ്കൂൾ വിക്കിയുടെ ഡോക്യുമെന്റേഷൻ സാധ്യതയും പരിമിതിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ സ്കൂൾ വിക്കി പേജിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ ആഴത്തിലും പരപ്പിലുമുള്ള വായനയ്ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട റീഡിംഗ് അംബാസഡറിന്റെ പ്രവർത്തനരീതിയും സാധ്യതയും ആണ് രണ്ടാമത്തെ പേപ്പറിലൂടെ അവതരിപ്പിച്ചത്.സ്കൂൾ ഐ.ടി കോർഡിനേറ്റർ അഭിലാഷ് രാമൻ, സജിത പി എന്നിവർ സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു.രണ്ടായിരത്തോളം പ്രതിനിധികൾ കേരള പഠന കോൺഗ്രസിൽ പങ്കെടുക്കും. നാനൂറോളം വിദഗ്ധന്മാരും വിദ്യാഭ്യാസപ്രവർത്തകരും സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് മെയ് അഞ്ചിന് അവസാനിക്കും.
===മെയ് 13:ഒപ്പരം 2023 റീ യൂണിയൻ===
2000-2001 S.S.L.C ബാച്ചാണ് ഒപ്പരം എന്ന പേരിൽ മെയ് 06 ന് ശനിയാഴ്ച വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചേ .മണ്മറഞ്ഞു പോയ പ്രിയപ്പെട്ട K.V രാധാകൃഷ്ണൻ മാസ്റ്റർ ,മുരളീധരൻ മാസ്റ്റർ ,സഹപാഠികളായിരുന്ന ജ്യോതിഷ് ,ഫൈസൽ ,അപ്പക്കുഞ്ഞി ,രജിത് എന്നിവരുടെ സ്മരണയ്ക്ക് സ്കൂളിലേക്ക് വായനാ കൂടാരം നിർമ്മിച്ചു നൽകി .കൂടാരത്തിന്റെ ഉത്ഘാടനം മണ്മറഞ്ഞു പോയവരുടെ കുടുംബങ്ങൾ നിർവഹിച്ചു .ഒന്നാം ക്ലാസുമുതൽ പത്താം ക്ലാസ് വരെ പഠിപ്പിച്ച 28 ഓളം കാസർഗോഡ് മുതൽ തിരുവന്തപുരം വരെയുള്ള ടീച്ചേഴ്സിനെ ആദരിച്ചു .യോഗം സീനിയർ ഹെഡ്മാഷ് എ .കുഞ്ഞിക്കണ്ണൻ മാഷ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു .യോഗത്തിൽ വിനയ .കെ സ്വാഗതവും ശ്യാം കുമാർ .വി അധ്യക്ഷതയും വഹിച്ചു ആശംസകൾ അർപ്പിച്ചു .പി ശിവാന്ദൻ മാസ്റ്റർ ,എസ് .ജയശ്രി ടീച്ചർ ,പവിത്രൻ മാസ്റ്റർ.വി , ഡി .ഭാഗീരഥി ടീച്ചർ ,ടി .വി ഗംഗാധരൻ മാസ്റ്റർ ,കെ കൃഷ്ണൻ മാസ്റ്റർ പാക്കം ,എം .വി ആന്റണി മാസ്റ്റർ ,കെ .കല്ലിമുള്ള മാസ്റ്റർ ,വിജയൻ മാസ്റ്റർ.എ എന്നിവർ സംസാരിച്ചു .രതീഷ് B .K. നന്ദി പറഞ്ഞു


=='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888163...2445510" എന്ന താളിൽനിന്ന് ശേഖരിച്ചത്