"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഭാഷാ ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, സാമൂഹ്യശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, എക്കോക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സുരക്ഷാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ആർട്ട് ക്ലബ്ബ് എന്നീ ക്ലബ്ബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
==  ഭാഷാ ക്ലബ്ബ് ==
ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വായനാ ദിനം ആഘോഷിച്ചു. വായനാ മത്സരം, പോസ്റ്റർ നിർമ്മാണം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, പുസ്തകപരിചയം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. മാതൃഭാഷാ ദിനം ആഘോഷിച്ചു.
== ശാസ്ത്രക്ലബ്ബ് ==
ഫെബ്രുവരി 28, ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ശാസ്ത്രോത്സവം നടത്തി. ശാസ്ത്രദിന പ്രസംഗം, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് അവതരണം, ക്വിസ്സുകൾ, ലഘുപരീക്ഷണം, ശാസ്ത്രപ്രദർശനം എന്നിവ നടത്തി.
==  ഗണിത ക്ലബ്ബ്. ==
ഡിസംബർ 22 ന് ഗണിതശാസ്ത്രദിനം ആഘോഷിച്ചു. ഗണിത പ്രശ്നോത്തരികൾ അവതരിപ്പിച്ചു.
== സാമൂഹ്യശാസ്ത്രക്ലബ്ബ് ==
സ്വാതന്ത്രദിനം, ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ, ഗാന്ധിജയന്തി, റിപ്പബ്ലിക്ക് ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റർ രചന, പ്രസംഗമത്സരം, പ്രച്ഛന്നവേഷമത്സരം, എന്നിവ ഓൺലൈനായി നടത്തി. മികച്ചവർക്ക് സമ്മാനങ്ങൾ നൽകി. പഴമയുടെ പ്രതീകമായി ഒരു ചരിത്രലാബും സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ഭാഗമായുണ്ട്.
== പരിസ്ഥിതി ക്ലബ് ==
പരിസ്ഥിതി ക്ലബ്ബിനോടനുബന്ധിച്ച് പൂന്തോട്ടം, അടുക്കളത്തോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു വരുന്നു. പരിസ്ഥിതി ദിനാചരണം വിപുലമായ രീതിയിൽ എല്ലാ വർഷവും നടത്തുന്നു. കോവിടിനോടനുബന്ധിച്ച് ഈ വർഷം ഓൺലൈനായിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. ജൈവവൈവിധ്യപാർക്കും നക്ഷത്രവനവും നിർമ്മിച്ച് സംരക്ഷിച്ച് വരുന്നു.
=== മിയാവാക്കി വനവൽക്കരണം ===
വനംവകുപ്പുമായി ചേർന്ന് സ്കൂളിന്റെ അരഎക്കർ സ്ഥലത്ത് മിയാവാക്കി വനം നട്ടുപിടുപ്പിച്ച് സംരക്ഷിച്ച് വരുന്നു.
== ഐ.ടി. ക്ലബ്ബ് ==
കുട്ടികൾക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്.
== സുരക്ഷ/ആരോഗ്യ ക്ലബ്ബ് ==
ഈ ക്ലബ്ബുകളോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ലഹരി വിരുദ്ധ, സൈബർ സുരക്ഷ, പോഷകാഹാരം, ശാരീരിക ശുചിത്വം, ആർത്തവ ശുചിത്വം ഇവയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നടത്തി.
== ലൈബ്രറി ==
ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകശേഖരമുള്ള ഒരു മികച്ച് ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അവധിക്കാലത്തും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിക്കുന്നു.
=== അമ്മവായന ===
അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മവായന പദ്ധതി ഈ സ്കൂളിൽ നിലനിൽക്കുന്നു.
=== വഴിയോരവായനാ കേന്ദ്രം ===
സ്കൂളിന് സമീപത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പൊതുജനങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകങ്ങളും ദിനപത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
453

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1105013...2186423" എന്ന താളിൽനിന്ന് ശേഖരിച്ചത്