"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിജു ടി വര്ഗീസ് സർ ഇന്റെ നേതൃത്തതിൽ അക്കാഡമിക്കും അതുപോലെ തന്നെ പഠനാന്തര പ്രവർത്തനങ്ങളും നല്ല രീതിൽ കുട്ടികൾക്കു പ്രയോജനമാക്കും വിധം നടക്കുണ്ട്. കുട്ടികളുടെ കഴിവിന്റെ  വളർച്ചക്ക് മുൻതൂക്കം നൽകി പല ക്ലബ്ബുകളും, സെമിനാറുകളും, കലകായിക മത്സരങ്ങളും അധ്യാപകരുടെ സഹകരണത്തോടെ സ്കൂളിൽ നടത്തപെടുന്നു. വിദ്യാഭ്യാസം എന്നത് പഠനത്തോടൊപ്പം കുട്ടികളുടെ കഴിവുകൾ കണ്ടത്തി അതിന്നു ശക്തി നല്കുന്നതാണ് അതിന്നു വേണ്ടി  വിവിധ ക്ലബ്ബുകളും, എസ്‌ .പി.സി ,  എൻ  .സി.സി   എന്നിവയിലൂടെ ട്രെയിനിങ് , ദിശ ബോധം നൽകുന്നതിന് ഗവണ്മെന്റ് ഏജൻസികളുമായി സഹകരിച്ചും പല പ്രവർത്തനഗ്ഗൽ നടത്തുന്നു.  കമ്പ്യൂട്ടർ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് യിലൂടെ കുട്ടികൾക്ക് നല്കുന്നു.
{{PHSSchoolFrame/Pages}}
{{Yearframe/Header}}


<b>2022-23 അക്കാദമികവർഷത്തെ പ്രവർത്തനങ്ങൾ</b>
<b>2022-23 അക്കാദമികവർഷത്തെ പ്രവർത്തനങ്ങൾ</b>
വരി 195: വരി 196:


പോപ് പയസ് ഹയർസെക്കൻഡറി സ്കൂൾ നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കും കുട്ടികൾക്കുമായി സംരഭക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന സംരഭക പരിശീലനത്തിൽ പേപ്പർ ബാഗ് നിർമ്മാണം, കേക്ക് മേക്കിംഗ്, മെഴുകുതിരി നിർമ്മാണം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചെറിയ കൈത്തൊഴിലുകളിലൂടെ സംരഭകരാകുവാനും ചെറിയ വരുമാനം നേടുവാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.
പോപ് പയസ് ഹയർസെക്കൻഡറി സ്കൂൾ നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കും കുട്ടികൾക്കുമായി സംരഭക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന സംരഭക പരിശീലനത്തിൽ പേപ്പർ ബാഗ് നിർമ്മാണം, കേക്ക് മേക്കിംഗ്, മെഴുകുതിരി നിർമ്മാണം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചെറിയ കൈത്തൊഴിലുകളിലൂടെ സംരഭകരാകുവാനും ചെറിയ വരുമാനം നേടുവാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.
<b>34.ആരവമായി മേളകൾ.</b>
[[ചിത്രം:worked_36002.jpg |300 px ]]  [[ചിത്രം:workedn_36002.jpg |300 px ]]
സ്കൂൾ മേള കുട്ടികളുടെ വൻ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തി പരിചയമേളകൾ കുട്ടികളുടെ പ്രകടനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു
<b>35.പ്രതിവാര വാർത്താ വിശകലന ചർച്ച.</b>
[[ചിത്രം:athi_36002.jpg |300 px ]]
കുട്ടികളിൽ വാർത്താവായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ കറ്റാനം പോപ് പയസ് ഹയർ സെക്കണ്ടറി സ്കൂളിൽ "അത്തിമരത്തണലിൽ" എന്ന പേരിൽ പ്രതിവാര വാർത്താ വിശകലന പരിപാടിയ്ക്ക് തുടക്കം കുറിച്ചു. മനോരമ നല്ല പാഠത്തിന്റെ ഈ വർഷത്തെ തീമായ ലോഗിൻ ടു ലോകം എന്ന പദ്ധതിയുടെ ഭാഗമായാണ് അത്തിമരത്തണലിൽ പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ അങ്കണത്തിലുള്ള അത്തിമരത്തണലിൽ നല്ലപാഠം പ്രവർത്തകർ ഒന്നിച്ചു കൂടുകയും ഒരാഴ്ചയിലെ മനോരമ പത്രത്തെ ആസ്പദമാക്കി വാർത്താ വിശകലന ചർച്ചകളും സെമിനാറും, ഒരാഴ്ചയിലെ പ്രധാനവാർത്തകൾ ഉൾക്കൊള്ളിച്ചുള്ള ക്വിസ് മത്സരവും, കൈയ്യെഴുത്ത് പത്രത്തിന്റെ പ്രകാശനവും നടത്തുന്ന പദ്ധതിയാണ് "അത്തിമരത്തണലിൽ".
<b>36.ലഹരി വിരുദ്ധ സെമിനാർ.</b>
[[ചിത്രം:seminar_36002.jpg |300 px ]]
കറ്റാനം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാറിൽ ലഹരിവിരുദ്ധ സന്ദേശം എക്സൈസ് ഇൻസ്പെക്ടർ ശ്രീ വി അരുൺ കുമാർ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് താൻ ജോലിയിൽ കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളെ ഏറെ ഹൃദയസ്പർശിയായി ഈ സെമിനാറിൽ അവതരിപ്പിച്ചു. ആധുനിക ലഹരികളായ എം ഡി എം എ, എൽ എസ് ഡി തുടങ്ങിയവയെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചു. കറ്റാനം റോട്ടറി ഭാരവാഹികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.
<b>37.പോസ്റ്റൽ വീക്ക് ആചരണം.</b>
[[ചിത്രം:postalweek_36002.jpg |300 px ]]
പോസ്റ്റൽ വീക്ക് ആചരണത്തിൻ്റെ ഭാഗമായി ഫിലാറ്റലി ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പള്ളിക്കൽ പോസ്റ്റ് ഓഫീസിൽ സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾ അറിവുകൾ നേടുകയും ഉദ്യോഗസ്ഥരോട് സംവദിക്കുകയും ചെയ്തു.
<b>38.ലഹരിക്കെതിരായ ചർച്ച</b>
[[ചിത്രം:atathi_36002.jpg |300 px ]]
ലഹരിക്കെതിരായ ചർച്ചയുടെ ഭാഗമായി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളും അധ്യാപകരും അത്തിമരത്തണലിൽ ഒത്തുകൂടുകയും സംവദിക്കുകയും ചെയ്തു. പ്രകൃതിയോടിണങ്ങിക്കൊണ്ടുള്ള പുതിയ ചർച്ചാ രീതി കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ലഹരിയുടെ കണ്ണികൾ അറുക്കുവാനുള്ള ഉദ്യമത്തിൽ സീഡ് ക്ലബ്ബിനൊടോപ്പോം എൻ സി സി, എസ് പി സി കേഡറ്റുകളും അധ്യാപകരും ഒത്തുചേർന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുവാനായി സാധാ ജാഗരൂകരാകണമെന്നുള്ള നിർദ്ദേശത്തോടെ ചർച്ച അവസാനിച്ചു.
<b>39.സ്കൂൾ സ്പോർട്സ് </b>
[[ചിത്രം:schoolsports_36002.jpg |300 px ]]
സ്കൂൾ സ്പോർട്സ് കുട്ടികളുടെ കായികശേഷിയുടെ പ്രകടനത്തിനുള്ള ഉത്തമ വേദിയായി മാറി. വീറും വാശിയോടെയും കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. കിഡ്ഡീസ് , ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി ഇരുന്നൂറിലേറെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
<b>40."വീട്ടിലൊരു ആട്ടിൻകുട്ടി" പദ്ധതി</b>
[[ചിത്രം:aadu_36002.jpg |300 px ]]
പോപ് പയസ് XI ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടിലൊരു ആട്ടിൻകുട്ടി പദ്ധതി നടപ്പിലാക്കി. ആടിനെ വളർത്തുവാൻ താത്പര്യമുള്ള കുട്ടികൾക്കും അമ്മമാർക്കും ആടിനെ വിതരണം ചെയ്യുകയും, അതിന്റെ പരിപാലനം ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് വീട്ടിലൊരു ആട്ടിൻകുട്ടി. നല്ലപാഠം പ്രവർത്തകർ, സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി വർഗീസിന് വിതരണം ചെയ്യുവാനുള്ള ആട്ടിൻകുട്ടികളെ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആട്ടിൻ കൃഷിയോട് താത്പര്യമുള്ള രക്ഷിതാക്കൾക്ക് പിന്നീട് ആടുകളെ കൈമാറി.
<b>41.ലഹരി വിരുദ്ധ വിളംബര റാലി.</b>
[[ചിത്രം:vilambara_36002.jpg |300 px ]] [[ചിത്രം:vilambaraa_36002.jpg |300 px ]]
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിളംബര റാലി സംഘടിപ്പിച്ചു. ലഹരി നൽകുന്ന സുഖം ക്ഷണികം, ലഹരി നൽകുന്ന സമ്മാനം മരണം എന്ന സന്ദേശം നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തിയത്. നൂറിലേറെ എൻ സി സി, എസ് പി സി കേഡറ്റുകൾ റാലിയിൽ പങ്കെടുത്തുകൊണ്ട് വിവിധ ഇടങ്ങളിൽ ബോധവൽക്കരണ സന്ദേശം നൽകി.
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]
1,042

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866342...2095169" എന്ന താളിൽനിന്ന് ശേഖരിച്ചത്