"ഗവ.എൽ പി സ്കൂൾ വാഴത്തോപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(+വർഗ്ഗം:29241; +വർഗ്ഗം:Ente gramam using HotCat) |
|||
വരി 63: | വരി 63: | ||
പ്രമാണം:29241 Vazhathope Panchayath.jpg | വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസ് | പ്രമാണം:29241 Vazhathope Panchayath.jpg | വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസ് | ||
</Gallery> | </Gallery> | ||
[[വർഗ്ഗം:29241]] | |||
[[വർഗ്ഗം:Ente gramam]] |
23:36, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
വാഴത്തോപ്പ്
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വാഴത്തോപ്പ്. ചെറുതോണിയിൽ നിന്ന് മണിയാറൻകുടിക്ക് പോകുന്ന പാതയിലാണ് വാഴത്തോപ്പ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
വാഴത്തോപ്പ് മധ്യകേരള ഡിവിഷനിൽ പെടുന്നു. വാഴത്തോപ്പ് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്ത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ക്രിസ്ത്യൻ പള്ളിയും സ്ഥിതി ചെയ്യുന്നു. കേന്ദ്ര ഭാഗത്തുനിന്ന് വലത്തോട്ട് സഞ്ചരിച്ചാൽ തടിയമ്പാട്, കരിമ്പൻ എന്നീ ഭാഗങ്ങളിലേക്ക് എത്താം. കേന്ദ്ര ഭാഗത്തുനിന്ന് നേരെ പോകുമ്പോഴാണ് മണിയാറൻകുടി. ഈ പാതയിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാഴത്തോപ്പ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ട് ഇടുക്കി ആർച്ച് ഡാം, ചെറുതോണി അണക്കെട്ട്, കുളമാവ് അണക്കെട്ട് ഇവ മൂന്നും ചേർന്നതാണ്. ഇതിലെ ചെറുതോണി അണക്കെട്ട് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്
- ഇടുക്കി കളക്ടറേറ്റ്
- ചെറുതോണി അണക്കെട്ട്
- കൃഷി ഓഫീസ്
- ഇടുക്കി താലൂക്ക് ഓഫീസ്
- കെ.എസ്.ഇ.ബി
- പോസ്റ്റ് ഓഫീസ്
- ഇടുക്കി മെഡിക്കൽ കോളേജ്
- പോലീസ് സ്റ്റേഷൻ
ശ്രദ്ധേയരായ വ്യക്തികൾ
- ചെമ്പൻ കൊലുമ്പൻ: ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്ത് കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഊരാളി എന്ന ആദിവാസിവിഭാഗക്കാരുടെ മൂപ്പനായിരുന്നു ചെമ്പൻ കൊലുമ്പൻ. ഇപ്പോൾ ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തു നിന്നു ഏകദേശം 5 കിലോമീറ്റർ മാറിയുള്ള ചെമ്പച്ചേരിയിലെ (ചെമ്പകശ്ശേരി) നരിക്കാട് ആയിരുന്നു കൊലുമ്പന്റെ കുടി. കൊലുമ്പനാണ് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടിനും സുഹൃത്ത് എ.സി.തോമസ് എടാട്ടിനും വഴി കാട്ടിക്കൊടുത്തുവെന്നാണ് ചരിത്രം. . കുറവന്റെയും കുറത്തി മലകളുടെയും ഐതിഹ്യം അദ്ദേഹം അവരോട് പറഞ്ഞു. മലനിരകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ദൃശ്യം മിസ്റ്റർ തോമസിനെ ആകർഷിച്ചു, അദ്ദേഹത്തിന്റെ ആശയമാണ് ഇടുക്കി ആർച്ച് ഡാമിന്റെ രൂപത്തിൽ യാഥാർത്ഥ്യമായത്.
ആരാധനാലയങ്ങൾ
- സെൻറ് ജോർജ് കത്രീടൽ വാഴത്തോപ്പ്
- ശ്രീ ധർമ്മശാസ്താ ക്ഷേത്രം ചെറുതോണി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെൻറ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്.
- ഗവൺമെൻറ് എൽ പി സ്കൂൾ വാഴത്തോപ്പ്
- ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്.
ചിത്രശാല
-
ഗവൺമെൻറ് എൽപിഎസ് വാഴത്തോപ്പ് സ്കൂൾ മുറ്റം
-
സ്കൂൾ പുതിയ കെട്ടിട പ്രവേശന കവാടം
-
ഇടുക്കി അണക്കെട്ട്
-
വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസ്