"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==എന്റെ മലയാളം==
==കരുതലിന്റെ ഓണം==
മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "എന്റെ മലയാളം" പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു.  ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളിൽ മലയാളഭാഷയിൽ പിന്നോക്കം നില്ക്കുന്നവരെ കണ്ടെത്തി പരിശീലനം നല്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീ സുധീർകുമാർ പിവി സ്വാഗതവും ശ്രീ നാരായണൻ കുണ്ടത്തിൽ നന്ദിയും പറഞ്ഞു
ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്‌കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെ അനുഭവപാഠം പകരാൻ ഓണ സദ്യയും , ഓണക്കിറ്റുമായി അധ്യാപകരും വിദ്യാർത്ഥികളും.രോഗം കാരണം കിടപ്പിലായ ജി.എച്ച്.എസ്.എസ്. കക്കാട്ടിലെ എട്ടാം ക്ലാസിലെ സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികൾക്കാണ് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓണ സദ്യയും , ഗൈഡ് യൂണിറ്റിന്റെ വകയായി ഓണക്കിറ്റും എത്തിച്ചു നൽകിയത്. സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാർക്ക് വീട്ടിലെത്തി ഓണ സദ്യ നൽകാൻ  കുട്ടികൾക്കൊപ്പം ക്ലാസ് അധ്യാപികമാരായ ശാന്ത. പി , പ്രവീണ കെ  ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ എം,, രതി കെ , മദർ പിടി എ അംഗം ജയ പ്രഭ എന്നിവരും നേതൃത്വം നൽകി.
==ഓണാഘോഷം (25/08/2023)==
ഈ വർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു, കുട്ടികൾക്കായി കസേരകളി മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ,  ചാക്ക് റൈസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.രക്ഷിതാക്കൾക്കുള്ള മത്സരങ്ങളും സംഘടിപ്പിച്ചു. ചെണ്ടമേളത്തോട് കൂടിയുള്ള  മാവേലി എഴുന്നള്ളത്ത് പരിപാടികൾക്ക് കൊഴുപ്പേകി. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
==സ്വാതന്ത്ര്യ ദിനം==
2023ആഗസ്റ്റ് പതിനഞ്ച് സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ്കുമാർ പതാക ഉയർത്തി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ സ്വാതന്ത്രദിന സന്ദേശം നല്കി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂളിൽ പ്രീപ്രൈമറി കുട്ടികൾക്കായുള്ള സ്കൗട്ട്&ഗൈഡ്സ് യൂണിറ്റായ ബണ്ണി യൂണിറ്റിന്റെ ഉത്ഘാടനം ശ്രീ കെ കെ പിഷാരടി മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ജനമൈത്രി ബീറ്റ് ഓഫീസറും കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ SPC ഡ്രിൽ ഇൻസ്ട്രക്ടറുമായ ശ്രീ.പ്രദീപൻ കോതോളിക്ക് കക്കാട്ട് സ്കൂളിൽ സ്വീകരണം നൽകി. വാർഡ് മെമ്പർ ശ്രീമതി. വി.രാധ പൊന്നാടയണിയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.എം.മനോജ് കുമാർ, പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി. സുജിനലക്ഷ്മി, PTA പ്രസിഡണ്ട് ശ്രീ.കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി.പ്രകാശൻ, ശ്രീ.കെ.കെ.പിഷാരടി ശ്രീമതി.എം.ശശിലേഖ എന്നിവർ സംസാരിച്ചു.ശ്രീ.പ്രദീപൻ കോതോളി മറുപടി പ്രസംഗം നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
==യുദ്ധവിരുദ്ധ റാലി(09/08/2023)==
ആഗസ്ത് 9 ന് യുദ്ധവിരുദ്ധ ദിനത്തോട് അനുബന്ധിച്ച്  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിയിൽ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജെ ആർ സി കേഡറ്റുകളും വിദ്യാർത്ഥികളും പങ്കെടുത്തു.
==ലഹരി വിരുദ്ധ കാമ്പെയ്ൻ(5/08/2023)==
ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്‌' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ്  കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്.
നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിലാണ്  പദ്ധതി നടപ്പിലാക്കുന്നത്.SPC സീനിയർ കേഡറ്റ് ശ്രേയ എ.വി.യുടെ വീട്ടിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണൻ നായർ വീട്ടു ചുമരിൽ സ്റ്റിക്കർ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. അധ്യക്ഷത വഹിച്ചു.SPC ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ടി.തമ്പാൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ.വി മധു, ജനമൈത്രി ബീറ്റ് ഓഫീസർ എം.ശൈലജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ. ദീപക് പി.കെ, ഗൃഹനാഥൻ സി.വി.കുഞ്ഞികൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, SPC ഗാർഡിയൻ PTA ഗ്രീഷ്മ പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
{|
|-
|
[[പ്രമാണം:12024 spc ANTIDRUG.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 spc ANTIDRUG1.jpeg|200px|ലഘുചിത്രം]]
|}
==സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി==
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. രജില ടീച്ചർ, ത്രിവേണി ടീച്ചർ, രാജേഷ് മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി,
{|
|-
|
[[പ്രമാണം:12024 veggarden3.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 veggarden.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 veggarden2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 veggarden1.jpeg|200px|ലഘുചിത്രം]]
|}
 
==സ്കൂൾ തല മേള2023(29/07/2023)==
2023ലെ സ്കൂൾ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐ ടി മേളകൾ 29/07/2023ശനിയാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെവി മധുവിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. വിവിധ മേളകളിലായി 200 ഓളം കുട്ടികൾ പങ്കെടുത്തു.
{|
|-
|
[[പ്രമാണം:12024 mela23 1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 3.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 4.jpeg|200px|ലഘുചിത്രം]]
|-
|
[[പ്രമാണം:12024 mela23 5.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 6.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 7.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 8.jpeg|200px|ലഘുചിത്രം]]
|}
==എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം(27/07/2023)==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. എനർജി മാനേജ്മെന്റ് സെന്റർ കോഡിനേറ്റർ ശ്രീ സാബിർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ നാരായണൻ കുണ്ടത്തിൽ, ശ്രീ അനിൽകുമാർ കെ വി, ശ്രീമതി എം സുഷമ എന്നിവർ സംസാരിച്ചു. വർക്ക് ഷോപ്പിൽ നൂറ് കുട്ടികൾ പങ്കെടുത്തു.
{|
|-
|
[[പ്രമാണം:12024 led 1a.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 led 2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 led 3.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 led 4.jpeg|200px|ലഘുചിത്രം]]
|}
 
=="സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)==
കക്കാട്ട്: നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്ക്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം ന്റെ അധ്യക്ഷതയിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ കെ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ആയ റിട്ട. ഹോണറബിൾ ക്യാപ്‌റ്റൺ  ഇ രാജഗോപാലൻനായർ , റിട്ട. ഹോണററി ഫ്ലയിംഗ് ഓഫീസ്സർ പി.പി സഹദേവൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. നീലേശ്വരം പോലീസ് സബ്. ഇൻസ്പെക്ടർ വിശാഖ് ടി, ജനമൈത്രി ജാഗ്രതാ സമിതി അംഗം  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സീനിയർ അസിസ്റ്റന്റ് കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ , ജനമൈത്രീ ശിശു സൗഹൃദ ഓഫീസ്സർ ശൈലജ എം, SPC ഗാർഡിയൻ PTA പ്രസിഡന്റ് ഗ്രീഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ. നന്ദിയും അറിയിച്ചു.
{|
|-
|
[[പ്രമാണം:12024 kargilday.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 kargilday2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 kargilday3.jpeg|200px|ലഘുചിത്രം]]
|}
 
==വിജയോത്സവം 2023(22/07/2023)==
2023ലെ എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികൾക്കും, എൻ എം എം എസ് , ഇൻസ്പയർ അവാർഡ് വിജയികൾകളെയും അനുമോദിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ ഉത്ഘാടനവും ഉപഹാരവിതരണവും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൾ റഹിമാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത,വാർഡ് മെമ്പർ ശ്രീമതി കെ രാധ, പി ടി എ പ്രസി‍ഡന്റ് ശ്രീ കെ വി മധു, പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ഹെ‍ഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ,  സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
{|
|-
|
[[പ്രമാണം:12024 vijayolsavam 1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 vijayolsavam 2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 vijayolsavam 4.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 vijayolsavam 3.jpeg|200px|ലഘുചിത്രം]]
|}
 
==പൈ അപ്രോക്സിമേഷൻ ഡേ(21/07/2023)==
പൈ അപ്രോക്സിമേഷൻ ഡേ യോട് അനുബന്ധിച്ച് മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത തിരുവാതിര നടന്നു. പൈ യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചാർട്ട് പ്രദർശനവും ക്ലാസ്സും നടന്നു.
==ചാന്ദ്രദിനം(21/07/2023)==
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, ചാന്ദ്രദിനപതിപ്പുകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം നടന്നു.ഉച്ചയ്ക്ക് വാട്ടർ റോക്കറ്റ് വിക്ഷപണം നടന്നു.ഷെഫിൻഷാ, ശ്രീനന്ദൻ എന്നിവർ നേതൃത്വം നല്കി. തുടർന്ന് നടന്ന ഡിജിറ്റൽ ക്വിസ്സ് മത്സരത്തിൽ 10 ബി ക്ലാസ്സിലെ ദീപക്ദേവ്, മാളവിക രാജൻ ടീം ഒന്നാം സ്ഥാനം നേടി. 10എ ക്ലാസ്സിലെ അമൽ ശങ്കർ നവനീത് ടീം രണ്ടാം സ്ഥാനവും 9സിയിലെ ശ്രേയ, അനാമിക 9എയിലെ ആദിദേവ് ,അഭിദേവ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
ചാന്ദ്രയാൻ -3നെകുറിച്ച്സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ കാർത്തിക് സി മാണിയൂർ ക്ലാസ്സ് എടുത്തു.
{|
|-
|
[[പ്രമാണം:12024 chandradinam23.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 chandradinam23 1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 chandradinam23 2.jpeg|200px|ലഘുചിത്രം]]
|}
 
==ജനസംഖ്യാദിനം(11/07/2023)==
ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് പ്രത്യേകഅസംബ്ലി സംഘടിപ്പിച്ചു. ജീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു ജനസംഖ്യാദിന സന്ദേശം നല്കി.ഹെഡ്മാസ്റ്റർ ശ്രീ മനോജ് കുമാർ സംസാരിച്ചു. തുടർന്ന് വിവിധമത്സരങ്ങളിൽ വിജയികളായകുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.
{|
|-
|
[[പ്രമാണം:12024 population1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 population2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 population3.jpeg|200px|ലഘുചിത്രം]]
|}
==ബഷീർ ദിനം(05/07/2023)==
വീദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മൂഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ശ്രീ രാജൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.തുടർന്ന് ബഷീർ കൃതികളുടെ പ്രദർശനവും പ്രസംഗമത്സരവും നടന്നു.
==ഡോക്ടേഴ്സ് ഡേ(01/07/2023)==
ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ബഹു.HM മനോജ് സർ ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ ആശംസാ കാർഡുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
{|
|-
|
[[പ്രമാണം:12024 doctors day celebration.jpeg|200px|ലഘുചിത്രം]]
|}
==ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം==
സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചകറിത്തോട്ടം ഒരുക്കി.തൃവേണി ടീച്ചർ, രജില ടീച്ചർ, നിർമ്മല ടീച്ചർ ഹെഡ്മാസ്റ്റർ മനോ‍ജ് മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.
{|
|-
|
[[പ്രമാണം:12024 pachakarithottam1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 pachakarithottam.jpeg|200px|ലഘുചിത്രം]]
|}
==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു==
സ്കൂൾ പരിസരത്തെ സുരക്ഷയുമായി ബന്ധപെട്ട് ആണ് സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. PTA പ്രസിഡന്റ് കെ.വി മധുവിന്റെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ രാധ വി ഉദ്ഘാടനം ചെയ്തു. ജനമൈത്രിബീറ്റ് ഓഫീസർമാരായ പ്രദീപൻ കൊതോളി,  ശൈലജ എം,  ജൂനിയർ  ഹെൽത്ത്  ഇൻസ്പെക്ടർ , ബാബു  കെ.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ പി.എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ  മനോജ് കുമാർ എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ് നന്ദിയും പറഞ്ഞു.  അധ്യാപകർ, പ്രദേശത്തെ വ്യാപാരികൾ,ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ , രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യമാണ് പ്രൊട്ടക്ഷൻ ഗ്രൂപ്പിനുള്ളത്. എല്ലാമാസവും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുവാനും  സ്ക്കൂൾ പരിസരങ്ങൾ നിരീക്ഷിക്കുവാനും  തീരുമാനിച്ചു.
{|
|-
|
[[പ്രമാണം:12024 schoolprotectiongroop.png|200px|ലഘുചിത്രം]]
|}
 
==ആരോഗ്യ അസംബ്ലിയും ഡ്രൈഡേയും(23/06/2023)==
പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. അസംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം മനോജ്, ശ്രീമതി ഷീബ വി എന്നിവർ പനി പടരാതിരിക്കാനും വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ചും വിശദീകരിച്ചു.  തുടർന്ന് അധ്യാപകരുടെ  നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം  ശുചീകരിച്ചു.
{|
|-
|
[[പ്രമാണം:12024 aarogya assembly2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 aarogya assembly1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 Aroogya assembly.jpeg|200px|ലഘുചിത്രം]]
|}
==ചരിത്ര താളുകൾ പ്രദർശനം(22/06/2023)==
വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അമ്പത് വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ് പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ പി കെ ദിപക് സ്വാഗതവും ശ്രീ സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് ചടങ്ങിന് ആശംസകളർപ്പിച് സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 charithrathalukal1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 Charithrathalukal.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 charithrathalukal.jpeg|200px|ലഘുചിത്രം]]
|}
==യോഗ ദിനം(21/06/2023)==
കക്കാട്ട്: ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ  SPC യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ്സ്, ഹെൽത്ത് ക്ലബ്, ജനമൈത്രീ പോലീസ് നീലേശ്വരം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കക്കാട്ട് ഗവ .ഹയർ സെക്കന്ററി സ്കൂളിൽ  യോഗാദിനം ആചരിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ വിശാഖ് ടി ഉദ്ഘാടനം ചെയ്തു. ജനമൈത്രീ ബീറ്റ് ഓഫീസ്സറും ഡ്രിൽ ഇൻസ്ട്രക്ടരുമായ  പ്രദീപൻ കോതോളി, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ തങ്കമണി പി.പി,  കായികഅധ്യാപികയായ പ്രീതിമോൾ ടി.ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ പൃഥിരാജ് രാവണേശ്വരം യോഗാസനങ്ങൾ അഭ്യസിപ്പിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ നന്ദിയും പറഞ്ഞു. ഇരുന്നൂറിൽ അധികം കുട്ടികൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു.
 
==പുരാവസ്തുക്കളുടെ പ്രദർശനം(19/06/2023)==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന പല പുരാവസ്തുക്കളും കാണാൻ കുട്ടികൾക്ക് കിട്ടിയ അസുലഭ സന്ദർഭമായിരുന്നു പുരാസവസ്തു പ്രദർശനം
{|
|-
|
[[പ്രമാണം:12024 puravasthupradarsanam.jpeg|200px|ലഘുചിത്രം]]
|}
==വായനാദിനം(19/06/2023)==
"അക്ഷരം അനശ്വരം" 2023 ലെ വായനാ മാസാചരണ പരിപാടികളുടെ ഉത്ഘാടനവും സ്കൂളിൽ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി എസ് പ്രീത നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി രാധ അധ്യക്ഷത വഹിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രാദേശിക ഗ്രന്ഥശാലകളിൽ അംഗങ്ങളാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീ പി പ്രകാശൻ പത്താം തരം വിദ്യാർത്ഥിനി ആദിത്യ ബിനുവിന് സഹൃദയ വായനശാലയുടെ അംഗത്വം നല്കി നിർവ്വഹിച്ചു. ശ്രീ കെ രാഗേഷ് വായനാ ദിന സന്ദേശവും ശ്രീമതി ശാന്ത ജയദേവൻ പി എൻ പണിക്കർ അനുസ്മരണവും നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് സ്വാഗതവും വിദ്യാരംഗം കൺവീനർ ഡോ. പി കെ ദിപക് നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ കെ നാരായണൻ, ശ്രീമതി എം സുഷമ സഹൃദയ വായനശാല സെക്രട്ടറി നാരായണൻ പാലക്കുന്ന് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആറാം ക്ലാസ്സിലെ അശ്വഘോഷ് സി ആർ പുസ്തകപരിചയം നടത്തി. കുമാരി സാംബവി കാവ്യാലാപനം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ എടുത്തു.
{|
|-
|
[[പ്രമാണം:12024 vayanamasam.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vauanamasam1.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vayanamasam2.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vayanamasam3.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vayanaprathinja.jpeg|150px|ലഘുചിത്രം]]
|}
==വയോജന അതിക്രമ അവബോധ ദിനം(15/06/2023)==
വയോജന അതിക്രമവിരുദ്ധ ബോധവൽക്കരണ ദിനമായ ജൂൺ 15ന് സ്കൂൾ  അസംബ്ലിയിൽ കക്കാട്ട്  സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ് ശ്രമതി ബി നാരായണി, നാരായണി ടീച്ചർ എന്നിവർ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കിട്ടു.  സ്കൂൾ ലീഡർ അനന്യ വയോജന അതിക്രമ അവബോധദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിൻസിപ്പൽ ശ്രീമതി കെ കെ ഹേമലത വിശിഷ്ടാതിഥികളെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. ഹെ‍ഡ്മാസ്റ്റർ ശ്രീ  മനോജ്കുമാർ എം സ്വാഗതവും സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. ചടങ്ങിൽ ശ്രീ സി എച്ച് സനൂപ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ , മൂനീർ എം, പ്രമോദ് കുമാർ എം വി എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 vayojanam2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 vayojanam1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 vayojanam.jpeg|200px|ലഘുചിത്രം]]
|}
==പരിസ്ഥിതി ദിനാഘോഷം 2023 (05/06/2023) ==
കക്കാട്ട്  ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, എസ് പി സി ,സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ 2023ലെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോക്ലബ്ബ് , സയൻസ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു.  PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ  പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു.
{| class="wikitable"
{|
|-
|
[[പ്രമാണം:12024 june5 2023.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 june5a.jpeg|ലഘുചിത്രം]]
|}
==പ്രവേശനോത്സവം 2023-24  (01/06/2023)==
ഒരധ്യയന വർഷത്തിനു കൂടി തുടക്കമായി ......
മഴമേഘങ്ങൾ ഒളിച്ചുകളി തുടരുകയാണെങ്കിലും സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. നവാഗതരെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം നവ്യവും ആകർഷകവുമായ പരിപാടികളോടെ സംഘടിപ്പിച്ചു.ഇതിന് പൊലിമ കൂട്ടാൻ ഒരുക്കിയ തലപ്പാവും മുഖംമൂടിയും വൈവിധ്യമാർന്ന പൂക്കളും കരവിരുതിൻ്റെ വിസ്മയമായി മാറി.അധ്യാപികമാരായ ശ്രീജ, ശശിലേഖ, യശോദ, ചിത്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ ഒരുക്കങ്ങൾ പൂർത്തിയായത് . സ്കൂളിലെ SPC , ഗൈഡ്സ് കുട്ടികളുടെ സേവനം എടുത്തു പറയേണ്ടതു തന്നെ. ദിവസങ്ങൾക്കു മുന്നെ തുടങ്ങിയ ഒരുക്കങ്ങൾ മികച്ച ആസൂത്രണത്തിൻ്റെ ഫലമാണ്. വിദ്യാലയാങ്കണം ബഹുവർണങ്ങളാൽ അലംകൃതമായിരുന്നു.
വിദ്യാലയത്തിൻ്റെ പ്രധാന പ്രവേശന കവാടം ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തയാറാക്കിയിരുന്നു.  രാവിലെ 9.45-ഓടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും മനോഹരമായ പൂക്കളുടെ ആകൃതിയിൽ തയ്യാറാക്കിയ മുഖാവരണവും അണിഞ്ഞ് കൈയ്യിൽ പലവർണ പേപ്പർ പൂക്കളുമേന്തി സ്കൂൾ കവാടത്തിൽ അണിനിരന്നപ്പോൾ മനോമോഹനമായ മയൂരനടനം പോലെ ദൃശ്യമായി .വെയിലിൻ്റെ തീക്ഷ്ണത പൊതുവെ കുറവായിരുന്നു. പിഞ്ചോമനകൾ വെയിലേറ്റ് വാടാതിരിക്കാൻ പകലോൻ്റെ കരുതൽ തന്നെ .
വാർഡ് മെമ്പർ ശ്രീമതി രാധ, പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.വി.മധു, ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ സന്തോഷ് മാസ്റ്റർ, അധ്യാപകരായ ദീപക്,  മഹേഷ്,  സുധീർ, നാരായണൻ കുണ്ടത്തിൽ എന്നിവർ ഘോഷയാത്രയുടെ മുൻ നിരയിൽ ഉണ്ടായിരുന്നു.  SPC, സ്കൗട്ട്സ് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. PTA അംഗങ്ങളും രക്ഷിതാക്കളും ഘോഷയാത്രയിൽ പങ്കെടുത്തു.
ബാൻഡ് വാദ്യ താളകൊഴുപ്പിൻ്റെ അലയൊലികൾ വിദ്യാലയാന്തരീക്ഷത്തെ മേളമുഖരിതമാക്കി . ഘോഷയാത്ര
സ്കൂൾ മൈതാനത്തിൽ നിന്നു തുടങ്ങി പ്രധാന പ്രവേശന കവാടത്തിലൂടെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. 2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു . ഒന്നാം ക്ലാസ്സിലേയും പ്രി പ്രൈമറിയിലേയും കുട്ടികൾക്ക് പഠന കിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട്, SFI ഏരിയാ കമ്മിറ്റി, ഗരിമ പുരുഷ സഹായ സംഘം , കാസറഗോഡ് 'മൈ ഫോൺ ' ഷോപ്പുടമ ശ്രീ മുഹമ്മദ് ഫൈസൽ എന്നിവർ കിറ്റുകൾ സ്പോൺസർ ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും വിദ്യാലയത്തിൽ സന്നിഹിതരായിരുന്ന രക്ഷിതാക്കൾക്കും വിശിഷ്ട വ്യക്തികൾക്കും പായസ മധുരം നൽകിയത്  പ്രവേശനോത്സവത്തിന് മാറ്റുകൂട്ടുന്ന പ്രവർത്തനമായി മാറി. ലളിതമാണെങ്കിലും കക്കാട്ട് ഗരിമ ഒട്ടും ചോരാതെ പ്രൗഢോജ്വലമായി തന്നെ ഈ വർഷത്തെ പ്രവേശനോത്സവത്തിന് പരിസമാപ്തിയായി .പ്രവേശനോത്സവ കൺവീനർ ശ്രീ പ്രമോദ് മാസ്റ്റർ എല്ലാവർക്കും നന്ദി അറിയിച്ചു.
{|
|-
|
[[പ്രമാണം:12024 praveshanolsavam23.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 praveshanolsavam23a.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 pravwshanolsavam23b.jpeg|200px|ലഘുചിത്രം]]
|}
 
==തുടർച്ചയായി ഇരുപതാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം==
2023മാർച്ച് മാസത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 167 കുട്ടികളെയും വിജയിപ്പിച്ച്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും നൂറ് ശതമാനം വിജയം നേടി . 55കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും 17കുട്ടികൾക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസ്സും ലഭിച്ചു.
{|
|-
|
[[പ്രമാണം:12024 sslc 2023.jpeg|200px|ലഘുചിത്രം]]
|}
==കെട്ടിടോത്ഘാടനവും യാത്രയയപ്പും(01/04/2023)==
2020-21വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപെടുത്തി ഹയർസെക്കന്ററി വിഭാഗത്തിന് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പണിത കെട്ടിടത്തിന്റെ ഉത്ഘാടനവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി വിജയൻ, പ്രൈമറി വിഭാഗം അധ്യാപിക പി വി വിജയലക്ഷ്മി എന്നിവർക്കുള്ള യാത്രയയപ്പും ബഹുമാനപ്പെട്ട നിയമ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉത്ഘാടനം ചെയ്തു.യോഗത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കാസർഗോഡ് എം  പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥി ആയിരുന്നു. പരേതനായ എം വി കുഞ്ഞമ്പുവിന്റെ സ്മരണക്കായി മക്കൾ നിർമ്മിച്ച് നൽകിയ സ്കൂൾ പ്രവേശന കവാടത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡ‍ന്റ് ശ്രിമതി എസ് പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ  വി അബ്ദുൾ റഹിമാൻ,  മടിക്കൈ പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസൺ ശ്രീമതി രമാ പത്മനാഭൻ, വാർഡ് മെമ്പർ ശ്രീമതി വി രാധ, ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ്, മുൻ എം എൽ എ  ശ്രീ എം നാരായണൻ, ശ്രീ ബങ്കളം കുഞ്ഞികൃഷ്ണൻ, ശ്രീ എ പ്രഭാകരൻ, ശ്രീ എം രാജൻ, (മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ) ശ്രീമതി ശാന്തിനി( മദർ പി ടി എ പ്രസിഡന്റ്) ശ്രീ കെ പ്രഭാകരൻ (മടിക്കൈ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗം), ശ്രീ വി എ നാരായണൻ( പൂർവ്വ വിദ്യാർത്ഥി സംഘടന) ശ്രീ കെ സന്തോഷ്( സീനീയർ അസിസ്റ്റന്റ്), ശ്രീ പി വി പ്രകാശൻ( സ്റ്റാഫ് സെക്രട്ടറി) ശ്രീ എം കെ രാജശേഖരൻ( മുൻ പ്രിൻസിപ്പൽ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നന്ദിയും അർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്ററർ ശ്രീ പി വിജയൻ, ശ്രീമതി പി വി വിജയലക്ഷ്മി എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി
{|
|-
|
[[പ്രമാണം:12024 sentoff5a.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 sentoff6a.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 sentoff2a.jpeg|200px|ലഘുചിത്രം]]
|-
|
[[പ്രമാണം:12024 sentoff1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 sentoff3a.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 sentoff.jpeg|200px|ലഘുചിത്രം]]
|}
==പഠനോത്സവം(11/03/2023)==
സമഗ്രശിക്ഷാ കേരളയുടെ സഹകരണത്തോടെ കക്കാട്ട് സ്കൂളിൽ പഠനോത്സവവും ഇംഗ്ലീഷ് കാർണിവലും 2023മാർച്ച് 11 ശനിയാഴ്ച നടന്നു. ഇംഗ്ലീഷ് കാർണിവൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി മണികണ്ഠനും പഠനോത്സവും മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശനും ഉത്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം, ചൊൽകാഴ്ച,  എയ് റോബിക്സ്, ശാസ്ത്ര പരീക്ഷണങ്ങൾ, സുംബാ ഡാൻസ്,  ഗണിത കൗതുകം, മികവ് വീഡിയോ , പഠനോത്പന്നങ്ങളുടെ പ്രദർശനം എന്നിവ നടന്നു.
ഇംഗ്ലീഷ് കാർണിവലിൽ  വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയ ഫുഡ്കോർട്ട് , ഗെയിമുകൾ, പുസ്തകപ്രദർശനം, മാജിക്ക് ഷോ, സിനിമാ പ്രദർശനം,  പുരാവസ്തു ശേഖരം എന്നിവയും ഒരുക്കി
{|
|-
|
[[പ്രമാണം:12024 englishcarnival.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 english carnival2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 english carnival5.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024english carnival4.jpeg|200px|ലഘുചിത്രം]]
|}
==ശ്രദ്ധ- പഠന പരിപോഷണ പരിപാടി    2022-23==
വിവിധ വിഷയങ്ങളിൽ പഠനപിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈത്താങ്ങ് നല്കി മറ്റു കുട്ടികളോടൊപ്പമെത്തിക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഹൈസ്ക്കൂൾ വിഭാഗത്തിൽ 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇതിൽ പരിഗണിക്കുന്നത്. പദ്ധതിയുടെ വിജയകരമായ  നടത്തിപ്പിനെ കുറിച്ചു ആലോചിക്കുന്നതിനു  14/11/20 22 ന് ഒരു എസ്.ആർ.ജി.യോഗം ചേരുകയും ഇതിന്റെ കോഡിനേറ്ററായി ശ്രീമതി ശാന്ത ടീച്ചറെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രീ-ടെസ്റ്റ് നടത്തി കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. പ്രാരംഭത്തിൽ 53 കുട്ടികളെയാണ് ഇതിൽ പരിഗണിച്ചത്. എന്നാൽ ക്ലാസ് തുടങ്ങിയ ശേഷം ശരാശരി നിലവാരത്തിലുള്ള പല കുട്ടികളുടെയും അഭ്യർത്ഥന പരിഗണിച്ച് കുട്ടികളുടെ എണ്ണം വിപുലീകരിച്ചു. വിവിധ സബ്ജക്ട് കൗൺസിലുകൾ ചേർന്ന് പരിശീലനം നൽകുന്ന അധ്യാപകരുടെ ലിസ്റ്റും സമയക്രമവും തയ്യാറാക്കി. മൊഡ്യൂളുകൾ അധ്യാപകർക്ക് പ്രിന്റെടുത്ത് നല്കി. അതിനു ശേഷം 17/11/2022 ന് പദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. HM വിജയൻ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അസിസ്റ്റന്റ് സന്തോഷ് മാഷ്, എസ്.ആർ.ജി കൺവീനർ മുനീർ മാഷ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. 21/11/ 2022 ന് ഔപചാരികമായി ക്ലാസ് ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നല്കി. സാധാരണ പഠന സമയത്തിന് പുറമെ രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തിയാണ് ക്ലാസ്സെടുത്തത്. എല്ലാ ദിവസവും കുട്ടികൾക്ക് ലഘു ഭക്ഷണം നല്കി. ആഴ്ചയിലൊരിക്കൽ ഓരോവിഷയത്തിന്റെയും തുടർ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹെഡ് മാസ്റ്റർ കൃത്യമായി ക്ലാസ്സ് നിരീക്ഷിച്ച് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി. 28/2/2023 ന് പദ്ധതി പൂർത്തികരിച്ചതിന്റെ ഭാഗമായി സമാപനയോഗം ചേർന്നു. കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി പോസ്റ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. ശ്രീമതി രതി ടീച്ചർ നേതൃത്വം നല്കി. തുടർ പഠനത്തിന് പ്രേരണയെന്നോണം മുഴുവൻ കുട്ടികൾക്കും ഓരോ നോട്ടുപുസ്തകം നല്കുകയുണ്ടായി. ശ്രീമതി ശാന്ത ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അധ്യാപിക ശ്രീമതി ഉഷടീച്ചർ അധ്യക്ഷത വഹിച്ചു. എച്ച്.എം. ശ്രീ വിജയൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. മുനീർ മാഷ്, സുഷമ ടീച്ചർ, സവിത ടീച്ചർ, രജന ടീച്ചർ, ദീപക് മാഷ്, ശ്രീവിദ്യ ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. ചില കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചത് ഹൃദയാവർജകമായി. ഒൻപതാം തരത്തിലെ ഷെഫിൻ ഷാ എന്ന കുട്ടിയുടെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.
{|
|-
|
[[പ്രമാണം:Sradha 1.jpg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 sradha2.jpg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 sradha3.jpg|200px|ലഘുചിത്രം]]
|}
 
=="ക്രിയത്മക കൗമാരം കരുത്തും കരുതലും"(3/3/23)==
സ്കൂൾ ടീൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ക്രിയത്മക കൗമാരം കരുത്തും കരുതലും" എന്ന വിഷയത്തെ ആസ്പദമാക്കി 8,9ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. സീമ ജി ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ വിജയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി ശ്രീവിദ്യ ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു.
==ദേശീയ ശാസ്ത്രദിനം(28/2/23)==
ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി ശാസ്തരപരീക്ഷണകളരി സംഘടിപ്പിച്ചു. ശ്രീ അനിൽ മാസ്റ്റർ നേതൃത്വം നല്കി. ലളിതമായ വാക്കുകളിലൂടെ അദ്ദേഹം ശാസ്ത്രപാടവം കുട്ടികളിലേക്ക് പകർന്ന് നല്കി. തുടർന്ന് കുട്ടികൾ സ്വയം പരീക്ഷണത്തിലേർപ്പെട്ടു. ശ്രീ സതീശൻ മാസ്റ്റർ പരീക്ഷണത്തിന് പിന്നിലുള്ള ശാസ്ത്രതത്വങ്ങൾ വിശദീകരിച്ചു. രാവിലെ ഒൻപതാം ക്ലാസ്സിലെ ദേവദത്ത് ശാസ്ത്രദിന പ്രഭാക്ഷണം നടത്തി.
==ബെസ്റ്റ് പെർഫോർമർ==
ഹരിതവിദ്യാലയം സീസൺ 3യിൽ ബെസ്റ്റ് പെർഫോർക്കുള്ള അവാർഡ് കക്കാട്ട് സ്കൂളിലെ കാർത്തിക് സി മാണിയൂരിന് ലഭിച്ചു. വനിതാ ഫുട്ബോളിനെ കുറിച്ചും കണക്കിലെ ചോദ്യങ്ങൾക്കുമുള്ള മറുപടിയിലൂടെ ജഡ്ജസ്സിനെ വിസ്മയിപ്പിച്ച കാർത്തികിന് അർഹതപെട്ട അംഗീകാരം
{|
|-
|
[[പ്രമാണം:12024 karthik.jpeg|200px|ലഘുചിത്രം]]
|}
==പരിചിന്തൻ ദിനം(22/2/2023)==
സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22പരിചിന്തന ദിവസമായി ആഘോഷിച്ചു. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റ‍ർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശശിലേഖ ടീച്ചർ സ്വാഗതവും കുമാരി സൗപർണിക നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്കൗട്ട് ആന്റ്‍ ഗൈഡ്സ് യൂണിറ്റ് നിർമ്മിക്കുന്ന "ശുദ്ധി"സോപ്പിന്റെ വിതരണോത്ഘാടനവും ജെആർസി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന  " പറവകൾക്ക് ദാഹജലമൊരുക്കൽ"പരിപാടിയുടെ ഉത്ഘാടനവും നടന്നു.
{|
|-
|
[[പ്രമാണം:12024 parichindan day.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 parava2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 parava.jpeg|200px|ലഘുചിത്രം]]
|}
 
==ഇംഗ്ലീഷ് കാർണിവൽ(22/2/2023)==
ഹൊസ്ദുർഗ് ബി ആർ സിയുടെ സഹകരണത്തോടെ ഗുണത പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി "ഇൻസ്പേരിയ- A  Cultural Fiesa"  സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മണികണ്ഠൻ പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ഇംഗ്ലീഷ് കാർണിവൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ബി ആർ ട്രെയിനർ സുബ്രഹ്മണ്യൻമാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് മാസ്റ്റർ ദിൽരാജ് വി വി സ്വാഗതവും കുമാരി ദിൽന നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് ഉപ്പ് സത്യാഗ്രഹം( ദൃശ്യാവിഷ്കാരം),ഭാഷോൽസവം (ഹ്രസ്വചിത്രപ്രദർശനം),ഇംഗ്ലീഷ് സ്കിറ്റ്, മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീ പ്രസാദ് പി വി നയിച്ച പരീക്ഷണകളരിയും നടന്നു.
 
==പ്രഥമ ശുശ്രൂഷ ക്ലാസ്സ്==
എൽ പി വിഭാഗം കുട്ടികൾക്കായി പ്രഥമശുശ്രൂഷ ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ്ങ് ഓഫീസർ ശ്രീമതി ദിവ്യ പി ക്ലാസ്സ് നയിച്ചു. വിവിധ സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി.
==പഠന പോഷണ പരിപാടി(ELA)==
പഠന പോഷണ പരിപാടിയുടെ ഭാഗമായി 10/02/2023 വെള്ളിയാഴ്ച ശ്രീ ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും 11/02/2023ശനിയാഴ്ച ശ്രീ അനിൽ നടക്കാവിന്റെ നേതൃത്വത്തിൽ അഭിനയകളരിയും സംഘടിപ്പിച്ചു
==ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംപ്രേഷണം (14/02/2023)==
ഹരിത വിദ്യാലയം റിയാലിററി ഷോയിൽ കക്കാട്ട് സ്കൂളിന്റെ എപ്പിസോഡ് ഫെബ്രുവരി 14ചൊവ്വാഴ്ച വൈകുന്നേരം 7മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടന്നു
==പ്രത്യേക അസംബ്ലി (13/02/2023)==
ഫെബ്രുവരി 13 ൻ്റെ ദീപ്തസ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന കവി ശ്രേഷ്ഠൻ ഒ എൻ വി കുറുപ്പിൻ്റെ ചരമദിനം, ദേശീയ വനിതാദിനം, ലോകറേഡിയോ ദിനം എന്നിവയെല്ലാം പരാമർശിച്ചു കൊണ്ട്  3B ക്ലാസിലെ കുട്ടികൾ  അസംബ്ലി  നടത്തി .
==ഞാനും എന്റെ മലയാളവും ഉത്ഘാടനം==
മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "ഞാനും എന്റെ മലയാളവും" പദ്ധതിയുടെ    ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ മുൻ എം പി ശ്രീ പി കരുണാകരൻ , സാഹിത്യകാരൻ പി വി കെ പനയാൽ എന്നിവർ ചേർന്ന്  നിർവ്വഹിച്ചു.  ഹെഡ്മാസ്റ്റർ പി വിജയൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ രാധ ആശംസകളർപ്പിച്ച് സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 entemalayalam udgadanam.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 entemalayalam udgadanam1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 nhanum ente malayalavum.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 nhanum ente malayalavum1.jpeg|200px|ലഘുചിത്രം]]
|}
==ഹിന്ദി ദിവസ്==
പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണം  വിപുലമായി ആഘോഷിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാർസഭാ മുൻ പ്രിൻസിപ്പൽ ശ്രീ എം മധുസൂദനൻ പരിപാടി ഉത്ഘാടനം. ചെയ്തു. ചടങ്ങിൽ ഹിന്ദി ദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. .പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സീനിയർ അസിസ്റ്റൻറ് ശ്രീകെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ ശ്രീമതി സി ഷീല എന്നിവർ സംസാരിച്ചു. ശ്രീ ഹരിനാരായണൻ മാസ്റ്റർ സ്വാഗതവും ശ്രീമതി എം വി ആശ നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:12024 hindi divas.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 hindi divas1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 hindi divas2.jpeg|200px|ലഘുചിത്രം]]
|}
 
==ഞാനും എന്റെ മലയാളവും-രക്ഷിതാക്കളുടെ യോഗം==
മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "ഞാനും എന്റെ മലയാളവും" പദ്ധതിയുടെ ഭാഗമായി നടന്ന രക്ഷിതാക്കളുടെ യോഗത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു.  ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളിൽ മലയാളഭാഷയിൽ പിന്നോക്കം നില്ക്കുന്നവരെ കണ്ടെത്തി പരിശീലനം നല്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീ സുധീർകുമാർ പിവി സ്വാഗതവും ശ്രീ നാരായണൻ കുണ്ടത്തിൽ നന്ദിയും പറഞ്ഞു
{|
{|
|-
|-
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883602...1963362" എന്ന താളിൽനിന്ന് ശേഖരിച്ചത്