"ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==<b>ഭൗതികസൗകര്യങ്ങൾ</b>== പ്രീ പ്രൈമറി മുതൽ 4-ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<b>ഭൗതികസൗകര്യങ്ങൾ</b>==
{{PSchoolFrame/Pages}}
          പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 14 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ടോയ്ലറ്റുകൾ,എല്ലാ ക്ലാസ്സിലും ഫാനുകൾ,വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്,സയൻസ് ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.നിരവധി പുസ്തകങ്ങളോടു കൂടിയ വിശാലമായ സ്ക്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്.
[[ചിത്രം:21302gvlps.jpg|thumb]]
          നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്..
==ഭൗതികസൗകര്യങ്ങൾ==
{| class="wikitable"
|+
!ക്രമ നം
! colspan="2" |അടിസ്ഥാന വിവരങ്ങൾ
|-
|1
|ആകെ വിസ്തീർണ്ണം
|2.63 ഏക്കർ
|-
|2
|സർവ്വെ നമ്പർ
|2/1
|-
|3
|സ്കൂൾ വികസത്തിന് അനുവദിച്ച ഭൂമി
|സർക്കാർ
|-
|4
|ചുറ്റുമതിൽ
|ഉണ്ട്
|-
|5
|കെട്ടിടത്തിന്റെ തരം
|പക്ക
|-
|6
|കെട്ടിടത്തി പ്ലിന്റ് വിസ്തീർണ്ണം
|1018.18
|-
|7
|കെട്ടിടത്തിന്റെ കൈവശാവകാശം
|സ്വന്തം ഉടമസ്ഥത
|-
|8
|ലൈബ്രറി
|ഉണ്ട്
|-
|9
|വൈദ്യുതീകരണം
|ഉണ്ട്
|-
|10
|കുടിവെളളം
|കിണർ, നഗരസഭ കുടിവെള്ള പദ്ധതി
|-
|11
|ഇന്റർനെറ്റ് ലഭ്യത
|ഉണ്ട്
|-
|12
|ആകെ ക്ലാസ്മുറികൾ
|14
|-
|13
|കമ്പ്യൂട്ടർ ലാബ്
|ഉണ്ട്
|-
|14
|പാചകപ്പുര
|ഉണ്ട്
|-
|15
|മാലിന്യനിർമ്മാർജ്ജനം
|ഉണ്ട്
|-
|16
|കാർഷിക പ്രവർത്തനം
|ഉണ്ട്
|-
|17
|ശുചിമുറി
|ഉണ്ട്
|}
എല്ലാ വിദ്യാലയങ്ങളുടേയും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ അക്കാദമിക മികവ് ഉയർന്നതാണെങ്കിലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്.വിശാലമായ കളിസ്ഥലം, കൂടുതൽ ക്ലാസ് മുറികൾ, ലൈബ്രറി - ലാബ് എന്നിവയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഇവയെല്ലാം ഈ വിദ്യാലയം കാത്തിരിക്കുന്ന ആവശ്യങ്ങളാണ്. കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും കലവറയും ഇവിടെ അത്യാവശ്യം തന്നെയാണ്.
 
===മികച്ച വിദ്യാലയാന്തരീക്ഷം===
ജി.വി.എൽ.പി.സ്കൂളിന്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പച്ചക്കറിത്തോട്ടവും, പൂന്തോട്ടവും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു.
 
===ക്ലാസ് മുറികൾ===
ലീലാ മന്ദിരം<ref>പൂർവ്വ വിദ്യാർത്ഥിനിയായ പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ കെട്ടിടം ലീലാ മന്ദിരം
[[പ്രമാണം:21302-leelamandiram.jpeg|ലഘുചിത്രം]]
</ref> രണ്ടു നിലയായി ഉയർത്തുന്നതിന് ചിറ്റൂർ എം.എൽ.എ. അച്യുതൻ അനുവദിച്ച ഫണ്ട് (25 ലക്ഷം രൂപ) സഹായകമായി. മൂന്ന് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു. ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ [https://drive.google.com/open?id=1aaGa0qkspg4scMQIRJSfQDYCnXT4QJ1o 14 ക്ലാസ്സ്] മുറികളിലായി പ്രവർത്തിക്കുന്നു. ബി.എം.86 ബാച്ച് 11<ref>ഭാരത് മാതസ്ക്കൂൾ, 1986 ബാച്ചിലെ 11 വിദ്യാർത്ഥികൾ</ref>ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.
 
===പ്രീ പ്രൈമറി===
കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതൽ ആണല്ലോ! ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളിൽ ഉണ്ട്.
 
===ലൈബ്രറി===
കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാൻ പ്രാപ്തമായ ഒരു പുസ്തക ശേ ഖരണം ഇവിടെയുണ്ട്. സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു. ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഞങ്ങളുടെ ഗ്രന്ഥശാലയിൽ 1495 മലയാള, ഇംഗ്ലീഷ് പുസ്തകങ്ങളും, 656 തമിഴ് പുസ്തകങ്ങളുമാണുള്ളത്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.
 
===ക്ലാസ് ലൈബ്രറി===
സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകുന്ന പുസ്തകങ്ങൾ ക്ലാസ്സ് റൂം ലൈബ്രറിയിൽ പ്രത്യേകസ്ഥാനം അർഹിക്കുന്നു. ക്ലാസ് ലൈബ്രറി രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നത് നമ്മുടെ എൽ.പി കുട്ടികൾ തന്നെയാണ്.
 
===ലാബുകൾ===
* കമ്പ്യൂട്ടർ ലാബ്-നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക്<ref>KITEന്റെ പ്രൈമറി സ്കൂളുകൾക്കുള്ള [https://kite.kerala.gov.in/KITE/index.php/welcome/ict/24 ഹൈടെക് ലാബ് പദ്ധതി]</ref> കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
*  [[{{PAGENAME}}/സയൻസ് ലാബ്|സയൻസ് ലാബ്]]
* [[{{PAGENAME}}/ഗണിത ലാബ്|ഗണിത ലാബ്]]
 
===പാചകപ്പുര===
കുട്ടികൾക്ക് രുചികരമായ ഉച്ചഭക്ഷണം ഇവിടെ തയ്യാറാക്കുന്നു. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിനു പിന്നിൽ ദേവു അമ്മയുടെയും മകൾ രമയുടെയും കൈപ്പുണ്യമാണെന്നതിൽ സംശയമില്ല. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. എന്നാലും സ്ഥലക്കുറവ് എന്നത് ഈ പാചകപ്പുരയുടെ ഒരു പരിമിതിയാണ്.
 
==അവലംബം==
5,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444986...1877475" എന്ന താളിൽനിന്ന് ശേഖരിച്ചത്