"സംവാദം:എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംവാദം:എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള (മൂലരൂപം കാണുക)
01:06, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022→വിജയോത്സവം 2022: പുതിയ ഉപവിഭാഗം
(' 2022-2023 അധ്യയന വർഷം സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→വിജയോത്സവം 2022: പുതിയ ഉപവിഭാഗം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു . | മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു . | ||
== ജൂൺ 2022 പരിസ്ഥിതിദിനം == | |||
"ഒരേയൊരു ഭൂമി"എന്ന പ്രപഞ്ചസത്യം -ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഭൂമി എന്ന നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിൽ നാം എത്രമാത്രം ജാഗ്രത പുലർത്തണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം ....നല്ല നാളേക്ക് വേണ്ടി............. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനും, ഈ ദിനാചരണം നമ്മുടെ ജീവിതരീതികളുടെ പരിവർത്തനത്തിന് കാരണം ആകണം എന്നും,നാമെല്ലാവരും പരിസ്ഥിതിസൗഹൃദ വ്യക്തികൾ ആകണമെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം കൂടിയാണെന്ന് തിരിച്ചറിയുന്നതിനായി അന്നേദിവസം സമുചിതമായി ആചരിച്ചു. | |||
അനുഭവങ്ങളുടെ, തീവ്രമായ പരിസ്ഥിതി സ്നേഹത്തിന്റെ അതോടൊപ്പം തന്നെ തന്റെ ഡോക്ടറേറ്റ് പഠനത്തിലൂടെ പരിസ്ഥിതിയെ ആഴത്തിൽ അറിയുകയും ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന ഡോക്ടർ സി പി ഷാജി സാർ ആണ് ഈ ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. | |||
പുസ്തകങ്ങളെകാൾ കൂടുതൽ പ്രകൃതിയെ അറിയുന്നത് അടുക്കളയിൽ നിന്നും, തൊടിയിൽ നിന്നും, കാൽനട യാത്രയിൽ നിന്നും പ്രകൃതിയുടെ സങ്കേതങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിൽ നിന്നും ആണെന്ന് വളരെ രസകരമായി കുട്ടികളെ ബോധ്യപ്പെടുത്തി. സ്നേഹം തുളുമ്പുന്ന നമ്മുടെ ഭാഷയും,കവിതയും സാഹിത്യവും കൂട്ടുപിടിച്ചുകൊണ്ട് പ്രകൃതിയിൽനിന്ന് ഭാഷയിലേക്കും ഇതിൽ നിന്ന് ഗഹനമായ ശാസ്ത്ര-ഗണിത വിഷയങ്ങളിലേക്കും എത്തിച്ചേരാം എന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | |||
ഉദ്ഘാടനചടങ്ങിനെ തുടർന്ന് പരിസ്ഥിതിദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറും പ്ലക്കാർഡുകളും കയ്യിലേന്തി കൊണ്ട് കുട്ടികൾ പരിസ്ഥിതി സംരക്ഷണം അവബോധം ഉണർത്തുന്നതിനായുള്ള റാലി സംഘടിപ്പിച്ചു. | |||
തുടർന്ന് പ്രകൃതിയെ അടുത്തറിയുന്നതിനുള്ള വാതായനങ്ങളാകുന്ന പ്രകൃതിയുടെ വിവിധ സ്രോതസ്സുകളെ കുറിച്ച്,നമ്മുടെ ചുറ്റുപാടിൽ നിന്നും നാം മനസ്സിലാക്കേണ്ട ബോധ്യങ്ങളെകുറിച്ചും അതിലൂടെ എങ്ങനെയെല്ലാം പ്രകൃതിയെ സംരക്ഷിക്കണമെന്നും വളരെ രസകരമായി ,മനോഹരമായ ദൃശ്യങ്ങളിലൂടെ ഒന്നര മണിക്കൂർ നീളുന്ന പ്രഭാഷണം വഴി സാർ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുത്തു. | |||
ഔഷധോദ്യാന നവീകരണം | |||
അന്നേ ദിനം നമ്മുടെ വിദ്യാലയത്തിലെ ഔഷധ തോട്ടത്തെ പരിചയപ്പെടാനും അതിലെ ഔഷധച്ചെടികൾ മനസ്സിലാക്കാനും വിദ്യാർഥികൾ ഔഷധത്തോട്ടം സന്ദർശിക്കുകയും അതിലെ ഔഷധ ചെടികൾ പരിചയപ്പെടുകയും കുറവുള്ള ഔഷധച്ചെടികൾ നട്ട് അതിനെ വിപുലമാക്കുകയും ചെയ്തു. [[ഉപയോക്താവ്:Scghsmala|Scghsmala]] ([[ഉപയോക്താവിന്റെ സംവാദം:Scghsmala|സംവാദം]]) 00:41, 16 ഓഗസ്റ്റ് 2022 (IST) | |||
== ജൂൺ 2022 വായന മാസാചരണം == | |||
വായനദിനം റിപ്പോർട്ട് | |||
'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന സന്ദേശം നൽകികൊണ്ട് കേരളജനതയെ അക്ഷരങ്ങളു ടെയും വായനയുടെയും ലോകത്തേയ്ക്ക് കൈപിടിച്ച് നട ത്തിയ അതുല്യ പ്രതിഭ ശ്രീ പി എൻ പണിക്കരോടുള്ള ആദരസൂച കമായി അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 കേരളത്തിൽ വായനദിന മായി ആചരിച്ചുവരുന്നു. | |||
വായനശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മ പ്പെടുത്തലാണ് ഓരോ വായനാദിനവും. വായ നാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായ യായ സ്മാർട്ട്ഫോണു കളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയിൽ വായന ദിനത്തിന്റെ പ്രധാന്യം ഏറെയാണ്. | |||
അന്നേദിനം വായനദിനസന്ദേശമുൾക്കൊള്ളുന്ന ബാഡ്ജുകൾ ധരിച്ചു സ്കൂളിലെത്തിയ കുട്ടികൾ പരസ്പരം വായനദിനാശംസകൾ നേരുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. | |||
വായാനദിനാഘോഷങ്ങൾക്കു മാറ്റു കൂട്ടും വിധം വായനദിനാചരണത്തിന്റെ ഉപ ജില്ലാതല ഉദ്ഘാടനം സൊക്കോർസോയു ടെ അങ്കണത്തിൽ വെച്ച് നടന്നതു വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർ വ്വായി. ശ്രീമതി ധന്യ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാള ബി.പി.സി ശ്രീമതി സതി എം.എ അധ്യക്ഷത വഹിച്ചു . | |||
'പാവങ്ങൾ' എന്ന ക്ലാസിക് കൃതി വിദ്യാർ ത്ഥി പ്രതിനിധിയ്ക്ക് കൈമാറികൊണ്ട് മാള പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ശ്രീ സാബു പോൾ വായ നദിനാചരണം ഉദ്ഘാടനം ചെയ്തു ... | |||
ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ് കോളേജ് മലയാളം വിഭാഗം മേധാവി ശ്രീമതി ലിറ്റി ചാക്കോ മുഖ്യാതിഥി ആയിരുന്നു. 'സ്വപ്നങ്ങൾക്ക് മൂർച്ചകൂട്ടാൻ സഹായിക്കുന്നതാണ് വായന’.... എന്ന മുഖ്യാതിഥിയുടെ സന്ദേശം, കുഞ്ഞുങ്ങളുടെ വായനയോടുള്ള പ്രതിപത്തിയെതൊട്ടുണർ | |||
ത്തുന്നതായിരുന്നു. തുടർന്ന് സാമുവൽ എ എസ് വായനാദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് പ്രസംഗം അവതരിപ്പിച്ചു. അക്ഷര കെ എസ് കവിതാലാപനം നടത്തി. | |||
കുട്ടികളിൽ വായനശീലം വർദ്ധിപ്പി ക്കാൻ ഒരു കൈത്താങ്ങായി ,മലയാള മനോരമയുടെ പത്തു ദിനപത്രങ്ങൾ സ്കൂളിന് നൽകി ക്കൊണ്ട് വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു. | |||
ശ്രീമതി അനു ജോൺ ചടങ്ങിൽ ഏവർക്കും നന്ദി പറഞ്ഞു | |||
വായനമാസാചരണം പ്രവർത്തനങ്ങൾ | |||
ക്ലാസ് ലൈബ്രറി ശാക്തീകരണം | |||
ഓരോ ക്ലാസിലെയും എല്ലാ കുട്ടികളുടെയും സഹകരണത്തോടെ തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ ശേഖരിച്ചു ക്ലാസ്സ്‌ലൈബ്രറി സജ്ജമാക്കി..ഇതുവഴി പുസ്തകങ്ങളെ കൂടുതൽ അടുത്തറിയാൻ ..വായനയുമായി കൂട്ടുകൂടാൻ കുട്ടികൾക്ക് അവസരമൊരുങ്ങി. | |||
വായന ക്വിസ് ...വായന, അറിവിന്റെ ലോകത്തേയ്ക്കുള്ള വാതിൽ | |||
സ്കൂൾ അസംബ്ലിയിൽ വ്യത്യസ്ത ദിവസങ്ങളിലായി കുട്ടികളുടെ പുസ്തകാസ്വാദനക്കുറിപ്പു അവതരണം കവിതാലാപനങ്ങൾ എന്നിവ നടന്നു. | |||
ബഷീർദിനം | |||
വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ എല്ലാം ഉൾച്ചേർത്തു കൊണ്ടുള്ള ചുമർപത്രിക നിർ മ്മാണ മത്സരം സംഘടിപ്പിച്ചു . | |||
ചുമർ പത്രിക നിർമ്മാണം | |||
വായനയുടെ മാഹാത്മ്യത്തെ കൂടുതൽ ഊട്ടി ഉറപ്പിക്കാനായി ചുമർപത്രികനിർമ്മാണമത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 പേർ അടങ്ങുന്ന ഒരു ടീം ആണ് മത്സരത്തിൽ പങ്കെടുത്തത്. ചുമർ പത്രികയുടെ പ്രദർശനം വായനയുടെ ആഴങ്ങളിലേക്കും വ്യതിരിക്തതയി ലേക്കും വിദ്യാർത്ഥികളെ നയിച്ചു. | |||
പുസ്തകപരിചയ മത്സരം | |||
ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ക്കായി പുസ്തക പരിചയ മത്സ രം സംഘ ടിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച നിലവാരം പുലർത്തി. യു.പി. വിഭാഗ ത്തിൽ നിന്ന് കാർത്തി ക കെ സും(VII A) ആഗ്നസും(VII B) ഹൈസ്കൂൾ വിഭാഗ ത്തിൽ നിന്ന് ഇവാഞ്ചൽ തോമസും(X D) ആഗ്നസ് ആന്റണിയും (X B) സമ്മാനാ ർഹരായി. | |||
നല്ലപാഠം | |||
പരസ്പരം പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും മനോഭാവം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി വർഷങ്ങളായി നടത്തിവരുന്ന നല്ലപാഠം പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ Co-ordinator ആയ റാണി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ നിന്നും ശേഖരിച്ച പഠന സാമഗ്രികൾ വിദ്യാർത്ഥി പ്രതിനിധികൾ ഹെഡ്മിസ്ട്രസിനു കൈമാറിക്കൊണ്ടാണ് ഇതിന് ആരംഭമിട്ടത്. St.Joseph's CLPS , Vynthala , St.John the Baptist CLPS ,Pariyaram ഈ വിദ്യാലയങ്ങളിലേക്ക് അവ ലഭ്യമാക്കാനും കഴിഞ്ഞു. | |||
****************************** [[ഉപയോക്താവ്:Scghsmala|Scghsmala]] ([[ഉപയോക്താവിന്റെ സംവാദം:Scghsmala|സംവാദം]]) 00:56, 16 ഓഗസ്റ്റ് 2022 (IST) | |||
== ജൂൺ 21യോഗാദിനം == | |||
ജൂൺ 21യോഗാദിനം | |||
സങ്കീർണ്ണമായ ഈ ആധുനിക കാലഘട്ടത്തിൽ മനസ്സി നും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകുന്ന സംഗീതവും യോഗയും.. | |||
'എന്താണ് യോഗ? നിത്യ ജീവിതത്തിൽ യോഗ യുടെ പ്രാധാന്യം' അധ്യാപിക സി ജീസ് മരിയ കുട്ടികൾ ക്ക് സന്ദേശം നൽകി.അന്നേദിനം മുപ്പതോളം വിദ്യാർത്ഥി കൾ അണിനിരന്നു ഏകദേശം പത്തു മിനിറ്റോളം നീണ്ടു നിൽക്കു ന്ന യോഗാഭ്യാസ പ്രകടനം കാഴ്ചവെച്ചു.. | |||
സംഗീതദിനം | |||
സംഗീതാധ്യാപിക ശ്രീമതി ലക്ഷ്മി ടീച്ചർ ജീവിത ത്തിൽ സംഗീതം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന തിനെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിച്ചു .മഴ പെയ്യി ക്കാനും മാറാരോഗത്തെ സുഖപ്പെടുത്താൻ പോലും കഴി യുന്ന സംഗീതത്തിന്റെ ശക്തിയെ ക്കുറിച്ചു ടീച്ചർ സംസാ രിച്ചു . തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥി കളുടെ വയലിൻ പ്രകടനം ഏവരുടെയും കാതിനും മനസ്സിനും സുഖമുള്ള ഒരു അനുഭ വമായി സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള. | |||
ലഹരിവിരുദ്ധദിനം | |||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനായി മാള സബ്ഇൻസ്പെക്ടർ ശ്രീ.സുധാകരൻസർ കുട്ടികൾക്ക് ക്ലാസ് നൽകി.മാളയുടെ സമീപപ്രദേശങ്ങളിൽ വളരെ ആനുകാലികമായി നടന്ന ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ അതുമായി ബന്ധപ്പെട്ട കുട്ടികൾ,അവരുടെ സാഹചര്യങ്ങൾ എന്നിവ വിശദമാക്കികൊണ്ട് അതിന്റെ ദൂഷ്യവശങ്ങൾ വളരെ എളുപ്പത്തിൽ കുട്ടികളെ ബോധ്യപ്പെടുത്തി.മാത്രമല്ല ലഹരിയിൽ നിന്ന് അകന്നു നിൽക്കണമെന്നും കുടുംബത്തെ,വിദ്യാലയത്തെ,സമൂഹത്തെ സ്നേഹിക്കുന്ന കുട്ടികളായി വളരണമെന്നും നർമ്മരസം കലർത്തി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. | |||
പ്രവേശനോത്സവം 2022 | |||
2022-23അധ്യയനവർഷത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ വേനലവധിക്കാലത്ത് സംഘ ടിപ്പിച്ച 3 ദിവസം നീണ്ടു നിന്ന Talent Hunt Programme വിദ്യാർത്ഥികളെ വിദ്യാലയത്തോട് ചേർത്തു നിർത്താനും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ താല്പര്യം ജനിപ്പിക്കാനും ഏറെ സഹായകമായി.രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർ സോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാ ഭവുമായി സംഘടിപ്പിച്ചു . | |||
എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണ ത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാ തിഥികൾക്കൊപ്പം നവാഗതർക്ക് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. പ്രവേശനോത്സവ ഗാന ത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരു മുറ്റത്ത് അലയ ടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി . | |||
വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം ആരംഭിച്ചു .ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി. | |||
ഒന്നാംക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തി കൊണ്ട് എൽ.പി അധ്യാപിക റാണിടീച്ചർ വിദ്യാരംഭം കുറി ച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തക ങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി. | |||
മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാ ത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന,സി.മേരിസ് എന്നിവർ തിരിതെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു . | |||
ഈ വർഷം സൊക്കോർസോയിലെ നവസാരഥിക ളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്, എൽ.പി ഹെഡ്മിസ്ട്രസ് സി.മേരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞു ങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. | |||
മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടു കാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പി ച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജ സ്വലമാ ക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു . | |||
പുതിയ പ്രതീക്ഷകളുമായി അതിജീവനത്തിന്റെ വഴികളിലൂടെ പുതിയ അധ്യയനവർഷത്തി ലേയ്ക്കു ചുവടുവെയ്‌ക്കുന്ന എല്ലാകുഞ്ഞുങ്ങൾക്കും നഷ്ടങ്ങളുടെ വിടവുകൾ നികത്തി അറിവിന്റെ ആകാ ശങ്ങളിലേയ്ക്കു കൂടുതൽ കരുത്തോടെ പറക്കാൻ എല്ലാ ഈശ്വരാനുഗ്രഹങ്ങളും ആശംസകളും നേരുന്നു... | |||
ഈശ്വരസന്നിധിയിൽ... | |||
സ്കൂൾ തുറന്നു് ആദ്യആഴ്ചയിൽ, പുതിയ അധ്യയനവർഷം ദൈവാനുഗ്രഹത്തോടെ ആരംഭിക്കു ന്നതിനായി സി.ജീസ് മരിയയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ചു അരമണിക്കൂർ ദൈവസാന്നിധ്യസ്മരണയിൽ ചെലവഴിച്ചു. [[ഉപയോക്താവ്:Scghsmala|Scghsmala]] ([[ഉപയോക്താവിന്റെ സംവാദം:Scghsmala|സംവാദം]]) 01:03, 16 ഓഗസ്റ്റ് 2022 (IST) | |||
== വിജയോത്സവം 2022 == | |||
വിജയോത്സവം 2022 | |||
2022 മാർച്ചിലെ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയവും 61 FULL A+ഉം നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ച സോക്കോർസോയുടെ വിജ യോ ത്സ വം ജൂൺ 30നു സാഘോഷം കൊണ്ടാടി. | |||
മഹാമാരിയുടെ മഹാസങ്കടങ്ങൾക്കിടയിലും അധ്യാപകരും കുട്ടികളും ഒന്നിച്ചു കൈകോർത്ത ത്തിന്റെ ഫലമായി ദൈവാനുഗ്രഹത്തിന്റെ ഒരു പെരുമഴക്കാലാനുഭവമാണ് സോക്കോർസോ മക്കൾ അനുഭവിച്ചത്. | |||
ഹെഡ്മിസ്ട്രസ് സി ജീന സ്വാഗതം ആശം സിച്ച ചടങ്ങിൽ മാള ഫൊറോനാ വികാരി റവ.ഫാ.വർഗ്ഗീസ് ചാലിശ്ശേരി അധ്യക്ഷത വഹി ച്ചു . | |||
ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ സമചി ത്തയോടെ മുന്നേറാൻ നമ്മെ സഹായിക്കുന്നതാണ് വിദ്യാഭ്യാസം. പഠനകാല ഘട്ടങ്ങളിലെ വിജയങ്ങൾ ജീവിതവിജയത്തിലേയ്ക്കുള്ള ചവിട്ടുപടികളാക്കാൻ സാധിക്കട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് ഉദയ എഡ്യൂക്കേഷൻ കൗൺസി ലർ റവ.സി ടെസ് ലിൻ CMCവിജയോത്സവം ഉദ്‌ഘാടനം ചെയ്തു. | |||
ഫുൾ എ പ്ലസ് ജേതാക്കളായ 61 കുട്ടികൾക്ക് സി.ടെസ് ലിൻ ട്രോഫികൾ സ മ്മാനിച്ചു. വിജയികളായ 210 കുട്ടികൾക്കും അവരുടെ ക്ലാസ് അധ്യാപകർതന്നെ മെ ഡൽ സമ്മാനിച്ചത് മനസ്സ് നിറയുന്ന അനു ഭവമായി.തങ്ങളുടെ വിജയം അംഗീകരിക്ക പ്പെട്ടതിന്റെ ചാരിതാർഥ്യം കുട്ടികളുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു. | |||
വിദ്യാലയത്തോടുള്ള ആദരസൂചകമായി SSLC വിദ്യാർത്ഥികൾ ഒന്നിച്ചു വിദ്യാലയഗീതം ആലപിച്ചത് ഹൃദയസ്പർശിയായ അനുഭവമായി. | |||
മാള പഞ്ചായത്ത് വാർഡ് മെമ്പർ യദു കൃഷ്ണ ടി.വി,സൊക്കോർസോ കോൺവെന്റ് സുപ്പീരിയർ സി.നിർമല, HSSപ്രിൻസിപ്പൽ സി.അനറ്റ്, LPഹെഡ്മിസ്ട്രസ്, സി.മേരിസ്, അധ്യാപകപ്രതിനിധി സി.ജീസ്മരിയ എന്നി വർ വിജയികളായ എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേർന്നു. | |||
തങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരോടും മാതാ പിതാക്കളോടും സർവ്വോപരി ദൈവത്തോടും നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ഫുൾ എ പ്ലസ് ജേതാവായ മേഘ ഇ ജെ സംസാരിച്ചു. വിജയോത്സവത്തിന്റെ ഹൃദയമിടി പ്പിനെ ദ്രുതഗതിയിലാക്കിക്കൊണ്ടു നീലക്കുറിഞ്ഞികളുടെ നൃത്താവിഷ്‌ക്കാരം നടന്നു. | |||
ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ പി എ ഷാനവാസ് ഏവർക്കും നന്ദി പ്രകാശിച്ചു | |||
വിജയോത്സവം 2022 | |||
2022 മാർച്ചിലെ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയവും 61 FULL A+ഉം നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ച സോക്കോർസോയുടെ വിജ യോ ത്സ വം ജൂൺ 30നു സാഘോഷം കൊണ്ടാടി. | |||
മഹാമാരിയുടെ മഹാസങ്കടങ്ങൾക്കിടയിലും അധ്യാപകരും കുട്ടികളും ഒന്നിച്ചു കൈകോർത്ത ത്തിന്റെ ഫലമായി ദൈവാനുഗ്രഹത്തിന്റെ ഒരു പെരുമഴക്കാലാനുഭവമാണ് സോക്കോർസോ മക്കൾ അനുഭവിച്ചത്. | |||
ഹെഡ്മിസ്ട്രസ് സി ജീന സ്വാഗതം ആശം സിച്ച ചടങ്ങിൽ മാള ഫൊറോനാ വികാരി റവ.ഫാ.വർഗ്ഗീസ് ചാലിശ്ശേരി അധ്യക്ഷത വഹി ച്ചു . | |||
ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ സമചി ത്തയോടെ മുന്നേറാൻ നമ്മെ സഹായിക്കുന്നതാണ് വിദ്യാഭ്യാസം. പഠനകാല ഘട്ടങ്ങളിലെ വിജയങ്ങൾ ജീവിതവിജയത്തിലേയ്ക്കുള്ള ചവിട്ടുപടികളാക്കാൻ സാധിക്കട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് ഉദയ എഡ്യൂക്കേഷൻ കൗൺസി ലർ റവ.സി ടെസ് ലിൻ CMCവിജയോത്സവം ഉദ്‌ഘാടനം ചെയ്തു. | |||
ഫുൾ എ പ്ലസ് ജേതാക്കളായ 61 കുട്ടികൾക്ക് സി.ടെസ് ലിൻ ട്രോഫികൾ സ മ്മാനിച്ചു. വിജയികളായ 210 കുട്ടികൾക്കും അവരുടെ ക്ലാസ് അധ്യാപകർതന്നെ മെ ഡൽ സമ്മാനിച്ചത് മനസ്സ് നിറയുന്ന അനു ഭവമായി.തങ്ങളുടെ വിജയം അംഗീകരിക്ക പ്പെട്ടതിന്റെ ചാരിതാർഥ്യം കുട്ടികളുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു. | |||
വിദ്യാലയത്തോടുള്ള ആദരസൂചകമായി SSLC വിദ്യാർത്ഥികൾ ഒന്നിച്ചു വിദ്യാലയഗീതം ആലപിച്ചത് ഹൃദയസ്പർശിയായ അനുഭവമായി. | |||
മാള പഞ്ചായത്ത് വാർഡ് മെമ്പർ യദു കൃഷ്ണ ടി.വി,സൊക്കോർസോ കോൺവെന്റ് സുപ്പീരിയർ സി.നിർമല, HSSപ്രിൻസിപ്പൽ സി.അനറ്റ്, LPഹെഡ്മിസ്ട്രസ്, സി.മേരിസ്, അധ്യാപകപ്രതിനിധി സി.ജീസ്മരിയ എന്നി വർ വിജയികളായ എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേർന്നു. | |||
തങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരോടും മാതാ പിതാക്കളോടും സർവ്വോപരി ദൈവത്തോടും നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ഫുൾ എ പ്ലസ് ജേതാവായ മേഘ ഇ ജെ സംസാരിച്ചു. വിജയോത്സവത്തിന്റെ ഹൃദയമിടി പ്പിനെ ദ്രുതഗതിയിലാക്കിക്കൊണ്ടു നീലക്കുറിഞ്ഞികളുടെ നൃത്താവിഷ്‌ക്കാരം നടന്നു. | |||
ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ പി എ ഷാനവാസ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു . | |||
******************************* [[ഉപയോക്താവ്:Scghsmala|Scghsmala]] ([[ഉപയോക്താവിന്റെ സംവാദം:Scghsmala|സംവാദം]]) 01:06, 16 ഓഗസ്റ്റ് 2022 (IST) |