"ഫോർട്ട് ബോയിസ് എച്ച്. എസ്./അക്ഷരവൃക്ഷം/ഉയരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് എച്ച്.എസ്./അക്ഷരവൃക്ഷം/ഉയരെ എന്ന താൾ ഫോർട്ട് ബോയിസ് എച്ച്. എസ്./അക്ഷരവൃക്ഷം/ഉയരെ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
ആനുകാലിക പ്രസക്തി ഉള്ള ഈ ചിത്രത്തിൽ ഒരു പൈലറ്റിന്റെ ജീവിതവും വിമാന നിയ ന്ത്രണത്തിൽ ഉള്ള സാങ്കേതികവശങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീം വിജയിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം കഥാഗതിക്ക് അനുസരിച്ച് ചിട്ട പ്പെടുത്തിയിരിക്കുന്നു. ജീവിതഗന്ധിയായ ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രത്യേകിച്ച് പല്ലവി എന്ന കഥാപാത്രം ഒരു നോവായി ഒരു പ്രചോദനമായി മനസ്സിൽ തങ്ങി നിൽക്കുന്നു. | ആനുകാലിക പ്രസക്തി ഉള്ള ഈ ചിത്രത്തിൽ ഒരു പൈലറ്റിന്റെ ജീവിതവും വിമാന നിയ ന്ത്രണത്തിൽ ഉള്ള സാങ്കേതികവശങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീം വിജയിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം കഥാഗതിക്ക് അനുസരിച്ച് ചിട്ട പ്പെടുത്തിയിരിക്കുന്നു. ജീവിതഗന്ധിയായ ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രത്യേകിച്ച് പല്ലവി എന്ന കഥാപാത്രം ഒരു നോവായി ഒരു പ്രചോദനമായി മനസ്സിൽ തങ്ങി നിൽക്കുന്നു. | ||
<br> | <br> | ||
{{BoxBottom1 | |||
| പേര്= ആർദ്ര | |||
| ക്ലാസ്സ്= 8എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഫോർട്ട് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43057 | |||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
13:46, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഉയരെ
അടുത്തിടെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നതുമായ ഒരു മലയാള സിനിമയെ കുറിച്ചാണ് എഴുതുന്നത്. നമ്മുടെ സമൂഹത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള
ഒരു വിഷയം ആണ് സ്ത്രീകൾക്ക് നേരയുള്ള ആസിഡാക്രമണം. പ്രണയാഭ്യർത്ഥന നിരസിച്ചത് മൂലം നരാധമന്മാരുടെ രോഷാഗ്നിയിൽ സ്വന്തം മുഖവും ശരീരവും ജീവിതവും എരിഞ്ഞടങ്ങിയ എത്രയോ പെൺകുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്. ഈ വിഷയത്തോട് ചേർത്ത് വായിക്കാവുന്ന ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഉയരെ എന്ന ചിത്രം
പല്ലവി എന്ന പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ഉയരെ. പുതുമുഖസംവിധായകനായ മനു അശോകനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നായികാ കഥാപാത്രമായ പല്ലവിയെ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത നടി പാർവതിയാണ്. പാർവതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
കുട്ടിക്കാലം മുതൽ പൈലറ്റ് ആകണം എന്നതായിരുന്നു പല്ലവിയുടെ സ്വപ്നം. ആ സ്വപ്ന ത്തിലേക്കുള്ള വഴിയിൽ വച്ച് അവളുടെ കാമുകൻ അവൾക്ക് നേരെ ആസിഡ് ഒഴിക്കുകയാണ്. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മരണത്തെക്കാൾ വലിയ വേദനയാണിത് നല്കുന്നത്. ഇതു മൂലം അവൾ ആഗ്രഹിച്ച ജോലി അവൾക്ക് നഷ്ടപ്പെടുന്നു. സമൂഹം അവളെ അവഗണിക്കുന്നു. പരിഹാസങ്ങൾ വേട്ടയാടുന്നു. അതെല്ലാം അതിജീവിച്ച് അവൾ മുന്നോട്ടു വന്ന് സ്വപ്നങ്ങൾ പൂർത്തിയാക്കി ജീവിതവിജയം നേടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ആനുകാലിക പ്രസക്തി ഉള്ള ഈ ചിത്രത്തിൽ ഒരു പൈലറ്റിന്റെ ജീവിതവും വിമാന നിയ ന്ത്രണത്തിൽ ഉള്ള സാങ്കേതികവശങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീം വിജയിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം കഥാഗതിക്ക് അനുസരിച്ച് ചിട്ട പ്പെടുത്തിയിരിക്കുന്നു. ജീവിതഗന്ധിയായ ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രത്യേകിച്ച് പല്ലവി എന്ന കഥാപാത്രം ഒരു നോവായി ഒരു പ്രചോദനമായി മനസ്സിൽ തങ്ങി നിൽക്കുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം