"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) (മൂലരൂപം കാണുക)
15:13, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)
('=== <u>കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 109: | വരി 109: | ||
</tr> | </tr> | ||
</table> | </table> | ||
=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2018-19</u>=== | |||
*<font size=4>'''പ്രവേശനോത്സവം'''</font> | |||
[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AA%E0%B4%BE_%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D<font color=red size=3>നിപ വൈറസ് </font>] ഭീതി കാരണം സ്കൂൾ തുറക്കാൻ വൈകിയെങ്കിലും നവാഗതരെ സ്വീകരിക്കാൻ പി.ടി. | |||
എ അംഗങ്ങളും,മാനേജ്‌മെന്റും അധ്യാപകരും ഒരുക്കങ്ങൾ നടത്തിയിരുന്നു.[[ പ്രവേശനോത്സവത്തിന് ]] മാറ്റ് കുറയാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.സ്കൂൾ അസംബ്ളി ചേരുകയും ഹെഡ് മാസ്റ്റർ തന്റെ വാക്കുകളിലൂടെ | |||
കുട്ടികൾക്ക് ഊർജ്ജം പകരുകയും ചെയ്തു.സ്കൂളിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിലൂടെ അദ്ദേഹം വിവരിച്ചു.തുടർന്ന് ക്ലാസ്സുകളിലെത്തിച്ചേർന്ന കുട്ടികൾക്ക് മധുരം നൽകി.പുതിയ സഹപാഠികൾക്ക് മധുരം നൽകാനും ആശങ്കകളും അങ്കലാപ്പുമില്ലാതെ ക്ലസ്സിലെത്തിക്കാനുമുള്ള അധ്യാപകരുടെയും മുതിർന്ന വിദ്യാർത്ഥികളുടെയും എസ്.പി.സി ,റെഡ് ക്രോസ് ,സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകളുടെയും കൂട്ടായ പ്രവർത്തനം പ്രവേശനോത്സവത്തെ വിജയകരമാക്കി,ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ ഇവിടെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഈ അധ്യായനവർഷത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി പ്രവേശനം നേടിയത്.<br> | |||
[[പ്രമാണം:IMs4G 3738.resized.JPG|250px|I]] | |||
[[പ്രമാണം:Igyu7MG 3900.resized.JPG|250px|I]] | |||
[[പ്രമാണം:IMt67G 4029.resized.JPG|250px|]] | |||
[[പ്രമാണം:IMG 3868.resized.JPG|250px|rgmhss]] | |||
*<font size=4>'''പരിസ്ഥിതി ദിനം''' </font> | |||
സ്കൂൾ തുറക്കാൻ വൈകിയെങ്കിലും ഒരു പ്രത്യേകദിവസം സ്കൂൾ അസംബ്ളി ചേരുകയും പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ് മാസ്റ്റർ പ്രഭാഷണം നടത്തുകയും ചെയ്തു.നമ്മുടെ ജീവന്റെയും പ്രകൃതിയുടെയും നിലനിൽപ്പിനാധാരമായ സസ്യ സമ്പത്തിനെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം കുട്ടികളെ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.വൃക്ഷത്തൈകൾ നട്ടുവളർത്തേണ്ടതിന്റെ പ്രധാന്യം ശാസ്ത്രീയത എന്നിവ ബോധ്യപ്പെടുത്തി. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
*<font size=4>'''വായനാദിനം'''</font> | |||
ജൂൺ 19ന് വായനാദിനം കൊണ്ടാടി | |||
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.വായനാ ദിനാചരണത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC<font color=red size=3>പി.എൻ പണിക്കർ </font>] അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , സെമിനാറുകൾ എന്നിവ നടത്തി.വായനാകുറിപ്പ് തയ്യാറാക്കൽ ആരംഭിച്ചു.മികച്ചവയ്ക്ക് സമ്മാനവും ഏർപ്പെടുത്തി.വായനമരിക്കുന്നില്ലെന്നും മറിച്ച് വളർന്നുകൊണ്ടിരിക്കുകയാണെന്നും വായിച്ചുവളരേണ്ടവരാണ് ഞങ്ങളെന്നുമുള്ള അവബോധം കുട്ടികളിലുണ്ടക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു | |||
*<font size=4>'''പി.ടി.എ ഭാരവാഹികൾ'''</font> | |||
ജൂൺമാസം ജനറൽ പി.ടി.എ വിളിച്ച് ചേർക്കുകയും ഈ വർഷത്തെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
*<font size=4>'''ക്ലാസ് പി.ടി.എ'''</font> | |||
എല്ലാ ക്ലാസ്സിലെയും ക്ലാസ് പി.ടി.എ വിളിച്ച് ചേർക്കുകയും കുട്ടികളുടെ കുട്ടികളുടെ ഹാജർ നില,പഠനപുരോഗതി,പഠനശേഷി, കുട്ടിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങൾവിശകലനം ചെയ്ത് മെച്ചപ്പെടുത്തേണ്ടകാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു . | |||
*<font size=4>'''കൗൺസിലിംങ്ങ് ക്ലാസ്സുകൾ'''</font> | |||
പി.ടി.എയുടെ സഹകരണത്തോടെ വിദ്യർത്ഥികൾക്ക് ക്ലാസടിസ്ഥാനത്തിൽ കൗൺസിലിംങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. | |||
*<font size=4>'''ബഷീർ ദിനം'''</font> | |||
[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC<font color=red size=3>വൈക്കം മുഹമ്മദ് ബഷീറിന്റെ </font>] ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. | |||
*<font size=4>'''മാതൃസംഗമം'''</font> | |||
പുതിയപാഠ്യപദ്ധതിയുടെ കുറിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മാതൃസംഗമം സ്കൂളിൽ നടക്കുകയുണ്ടായി ഓരോവർഷവും ആരംഭത്തിൽ തന്നെ മാതൃസംഗമം വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ ഉൾക്കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കാൻ നമ്മൾ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു. | |||
*<font size=4>'''അനുമോദനം'''</font> | |||
എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യർത്ഥികളെ സ്കൂൾ ഹാളിൽ വെച്ച് അഭിനന്ദിക്കുകയും ബഹുമതികൾ സമർപ്പിക്കുകയും ചെയ്തു | |||
*<font size=4>'''ശാസ്ത്ര സെമിനാർ'''</font> | |||
പാനൂർ ഉപജല്ല ശാസ്ത്ര സെമിനാറിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം തരത്തിലെ പ്രണവ് ജയചന്ദ്രൻ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. | |||
*<font size=4>'''നീന്തൽ പരിശീലനം'''</font> | |||
കുട്ടികൾക്ക് നീന്തൽ പരിശീലന സൗകര്യമൊരുക്കി സ്കൂൾ അധികൃതർ.വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ നീന്തലിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് കുട്ടികൾക്ക് പരിശീലനം നൽകാൻ സൗകര്യമൊരുക്കിയത്. | |||
സ്റ്റൂഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള സി.പി.ഒ. ശ്രീ. എം.കെ.രാജീവൻ ,എ.സി.പി.ഒ. ശ്രീമതി ടി.കെ.സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് നീന്തൽ പരിശീലനം നൽകിവരുന്നു.പാട്യം പുതിയതെരുവിലെ കോട്ടകുളത്തിൽവെച്ചാണ് കാഡറ്റുകൾക്ക് പരിശീലനം നൽകുന്നത്. കേഡറ്റുകൾക്ക് ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് നീന്തലിൽ പരിശീലനം നൽകുന്നത്.അവധിദിവസങ്ങളിലാണ് പരിശീലനം. ഇതിനകം നൂറ്റി അമ്പതോളം കാഡറ്റുകൾ പരിശീലനം പൂർത്തിയാക്കി .ഇവരെ ഉപയോഗിച്ച് മറ്റു കുട്ടികൾക്ക് കൂടി പരിശീലനം നൽകാനുള്ള ശ്രമം തുടർന്നുവരുന്നു. ഈ വർഷത്തെ നീന്തൽ പരിശീലനത്തിന്റെ ഉദ്ഘടനം പാനൂർ സി.ഐ വി.വി.ബെന്നി നിർവഹിക്കുകയുണ്ടായി | |||
*<font size=4>'''പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ചെയ്ത വിവിധ പ്രവർത്തനങ്ങൾ'''</font>2018 ജൂലൈ-ഓഗസ്റ്റ് | |||
[[പ്രമാണം:67thy.png|thumb|250px|കുട്ടനാട്ടിനൊരു കൈത്താങ്ങ്]] | |||
*<font size=4>'''കുട്ടനാട്ടിനൊരു കൈത്താങ്ങ്'''</font> | |||
വെള്ള പൊക്ക കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ് എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ് | |||
*<font size=4>'''കേരളത്തിനൊരു കൈത്താങ്ങ്'''</font> | |||
പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഒരു ദിവസം കൊണ്ട് സമാഹരിച്ച അധ്യാപകരുംടെയും വിദ്യാർത്ഥികളുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങൾ,,പയർവർഗങ്ങൾ,ധാന്യങ്ങൾ,കമ്പളിപുതപ്പ്,പഞ്ചസാര,പാത്രങ്ങൾ ,ബിസ്ക്കറ്റുകൾ,ശുചീകരണവസ്തുക്കൾ തുടങ്ങി അവശ്യ സാധനങ്ങൾ കണ്ണൂർ ജില്ലാകലക്ടറെ ഏൽപ്പിച്ചു.കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ പി.കെ ശ്രീമതി എം പി ഏറ്റുവാങ്ങി<br> | |||
[[പ്രമാണം:IMG-20180820-WA0056.jpg|250px|I]] | |||
[[പ്രമാണം:IM5G-20180820-WA0015.resized.jpg|190px|I]] | |||
[[പ്രമാണം:IMG-20180820-WA0006.jpg|190px|]] | |||
[[പ്രമാണം:We45.png|145px|rgmhss]] | |||
[[പ്രമാണം:Screenshot from 2018-08-25 09 02 39.png|thumb|230px|ആറളത്തിനൊരു കൈത്താങ്ങ്]] | |||
*<font size=4>'''ആറളത്തിനൊരു കൈത്താങ്ങ്'''</font> | |||
ആറളത്തിനൊരു കൈത്താങ്ങുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും .വെള്ള പൊക്ക കെടുതി അനുഭവിക്കുന്ന ആറളം കോളനിയിലെ നൂറ് കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമാണ് നല്കിയത് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഭരിച്ച ഒരുലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ പാനൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നേരിട്ട് ആറളത്തെ കോളനികളിലെത്തിച്ചത്. പാനൂർ സി.ഐ വി.വി.ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു. | |||
*<font size=4>'''പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി'''</font> | |||
സ്കീളിലെ ഒരു കൂട്ടം അധ്യാപകരും എഴുപതോളം എൻ.എസ്.എസ്.വിദ്യാർത്ഥികളും പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി.വയനാട്ടിലെ പനമരം ഭാഗത്താണ് അംഗങ്ങൾ ദൗത്യത്തിനിറങ്ങിയത്. പോലീസ്സ്റ്റേഷൻ പരിസരം ,ആശുപത്രി പരിസരം,വീടും പരിസരവും ഒക്കെ ശുചിയാക്കിയതിന് ശേഷമാണ് ഇവർ മടങ്ങിയത്.എല്ലാം തകർത്തെറിഞ്ഞ പ്രളയക്കെടുതിക്കിരയായ സ്ഥലത്ത് സേവനപ്രവർത്തനത്തിലേർപ്പെട്ടത് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു. | |||
<table> | |||
<tr> | |||
<td> | |||
[[ചിത്രം : 39900534 1341660302634799 7930504026544668672 n.jpg|thumb|290px|left|""]] | |||
</td> | |||
<td> | |||
[[ചിത്രം : 39905919 1341660162634813 4067063369062940672 n.jpg|thumb|290px|left|""]] | |||
</td> | |||
<td> | |||
[[ചിത്രം : IMG-20180822-WA0093.jpg|thumb|300px|left|""]] | |||
</td> | |||
</tr> | |||
</table> | |||
*<font size=4>'''അധ്യാപകദിനം''</font> | |||
സെപ്റ്റംബർ 5ഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.ഭാരതീയരായ നാം അധായപകദിനമായി കൊണ്ടാടുകയാണ്.നമ്മുടെ പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠർക്ക് നമ്മുടെ സ്നേഹാദരവുകൾ അർപ്പിക്കാനുള്ള അവസരമായി ഈ ദിനം മാറ്റിവെച്ചിരിക്കുന്നു. കേവലം പാഠ പുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകിയ പ്രിയ അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കുന്ന ദിവസം. ആശംസാകാർഡുകളും പൂക്കളും സമ്മാനങ്ങളും അധ്യായപകർക്ക് നൽകികൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകദിനാഘോഷം കൊണ്ടാടി.കുട്ടികൾ തങ്ങളുടെ ഗുരുനാഥൻമാർക്കുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുന്ന വിവിധ ദൃശ്യങ്ങൾ<br> | |||
[[പ്രമാണം:DfvIMG-20180906-WA0027.jpg|250px|I]] | |||
[[പ്രമാണം:E5IMG-20180905-WA0017.resized.jpg|230px|]] | |||
[[പ്രമാണം:If5MG-20180906-WA0030.resized.jpg|250px|I]] | |||
[[പ്രമാണം:T8IMG-20180905-WA0021.resized.jpg|230px|]]<br> | |||
[[പ്രമാണം:Sfd456.jpg|thumb|230px|]] | |||
*<font size=4>'''മഹാത്മ ഗാന്ധി അനുസ്മരണവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ '''</font> | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ചിത്രകലാ ക്ലബിന്റെ നേതൃത്വത്തിലാണ് മഹാത്മജി അനുസ്മരണം നടത്തിയത്. | |||
ഒക്ടോബർ രണ്ട് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനമാണ്.മഹാത്മജിയുടെ നൂറ്റി അമ്പത് രേഖാചിത്രങ്ങൾ വരച്ചാണ് വിദ്യാർത്ഥികൾ മഹാത്മ സ്മരണ പുതുക്കിയത്. | |||
മഹാത്മജിയുടെ കുട്ടിക്കാലം, വിദ്യാഭ്യാസം, സ്വാതന്ത്ര്യ പോരാട്ടങ്ങൾ, ഒടുവിൽ വെടിയേറ്റ് മരിച്ചു വീഴുന്നത് തുടങ്ങിയ സന്ദർഭങ്ങളെല്ലാം ഉപയോഗിച്ചായിരുന്നു ചിത്രരചന | |||
ചിത്രരചനാ ക്ലബിന്റെ നേതൃത്വത്തിൽ ചിത്രകലയിൽ താല്പര്യമുള്ള നൂറ്റി അമ്പത് വിദ്യാർത്ഥികൾ ചേർന്നാണ് രചന നടത്തിയത്. | |||
*<font size=4>'''മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ'''</font> | |||
കീമോതെറാപ്പിയെ തുടർന്ന് മുടി നഷ്ടമാകുന്ന നിർധനരായ കേൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ.കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥിനികളായ 34 പേരാണ് കേശദാനം നടത്തി മാത്യകയായത്.കേരളഫൗഡേഷൻെറ സഹായത്തോടെയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ കേശദാനചടങ്ങ് ഒരുക്കിയത്.കോടിയേരി കേൻസർ സെന്ററിലെ നിർദ്ദന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനാണ് വിദ്യാർർത്ഥിനികൾ മുടി ദാനം ചെയ്തത്. | |||
*<font size=4>'''വിദ്യാർത്ഥികളുടെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം '''</font> 23 november 2018 | |||
യാത്രയ്ക്കിടയിൽ ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെ പിടിഎ അനുമോദിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പിടിഎയുടെ ഉപഹാരം പ്രസിഡന്റ് കെ.കെ. സജീവ് കുമാർ വിതരണം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. മാല തിരിച്ചു കിട്ടിയ ഉടമ വിദ്യാർഥിനികൾക്കു നൽകിയ സ്നോപഹാരം ചടങ്ങിൽ കൈമാറി.ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ പുക്കോം കൊയപ്പാളിൽ അഞ്ജന ,നിടുമ്പ്രം ചുങ്കക്കാരന്റവിട താരാട്ടിൽ അമീഷ എന്നിവർക്കാണ് സ്കുളിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴിയിൽ സ്വകാര്യ ബസിൽ നിന്ന് താലി മാല കിട്ടിയത്.അവർ മാല കണ്ടക്ടറെ ഏൽപിച്ചു. കണ്ടക്ടർ മാല പൊലീസിൽ കൈമാറി. ഇതിനിടയിൽ മാലയുടെ ഉടമ സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. മാല തിരികെ നൽകി. | |||
*<font size=4>'''ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് '''</font> 6 december 2018 | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചു.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ആണ് പരിപാടി ഉദഘാടനം ചെയ്തത്.സ്കൂളിലെ<b>എൻ എസ്.എസ്,എസ്.പി,സി,ജെ.ആർ.സി </b>എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പാനൂർ ബസ്സ്സ്റ്റാന്റിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചത്.കൂത്തുപറമ്പ് എക്സൈസ് ഡിവിഷന്റയും പാനൂർ ജനമൈത്രി പോലീസിന്റയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാനൂർ എസ് എെ പി .സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് തെരുവോര ചിത്രരചന,ലഹരിവിരുദ്ധ കവിതാലാപനം എന്നിവ നടത്തി. | |||
[[ചിത്രം:Seimage.jpg|thumb|790px|centre]]<br> | |||
[[പ്രമാണം:I12emage.JPG|thumb|230px|]] | |||
*<font size=4>'''മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് വിശിഷ്ട ഹരിത വിദ്യാലയം '''</font> | |||
കണ്ണൂർ : പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കുന്നതിനും വിദ്യർത്ഥികളെ പാരിസ്ഥിതിക വിഷയങ്ങളിൽ തൽപരരാക്കുന്നതിനും മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു .ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമാക്കിയത്.ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. ഹയർസെക്കൻഡറി വിഭാഗത്തിലെ 110 വിദ്യാർത്ഥികളുടെ രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനമാണ് ഒരു ദേശത്തിന്റെ വിശിഷ്ട വിദ്യാലയമാക്കി മൊകേരി സ്‌കൂളിനെ മാറ്റിയത്. പഠന തിരക്കിനടിയിലും ഇവർ നടത്തിയ നൻമ നിറഞ്ഞ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം തേടിയെത്തിയത്. | |||
പുസ്തകങ്ങൾക്കും ചോറ്റു പാത്രത്തിനും പുറമെസീഡംഗങ്ങൾ കൈയ്യിൽ എപ്പോഴും ഒരു ടോർച്ചു കൂടി കരുതാറുണ്ട്.ഹയർസെക്കൻഡറിയിലെ പഠനഭാരം വൈകുന്നേരം അഴിച്ചു വെച്ചാണ് അവർ പരിസ്ഥിതി പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത്.മൊകേരി സ്‌കൂളിൽ നിന്ന് ഏഴു കിലോ മീററർ അകലെയാണ് കനകമല.ഇവിടെ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനും കനകമലയുടെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനും കൂട്ടായ ശ്രമമായിരുന്നു ഇത്. കനകമലയിലെ ജോലികൾ പൂർത്തിയാവുമ്പോൾ നേരം ഇരുട്ടും . തെരുവുവിളക്കുകളില്ലാത്ത വഴിയോരത്തുകൂടെ ടോർച്ച് തെളിച്ചാണ് അവർ വീട്ടിലെത്തുക. വീട്ടുകാരുടെ പൂർണ്ണ സമ്മതവും ഇക്കാര്യത്തിൽ കുട്ടികൾക്കുണ്ട്. പ്രകൃതിയോടും സമൂഹത്തോടും നമുക്ക് വലിയ ബാധ്യതയുണ്ടെന്നും അവ ചെയ്തു തീർക്കേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞതാണ് രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനത്തിനുളള പിൻബലം. പിന്നെ സീഡ് കോർഡിനേറ്ററായ ബോട്ടണി വിഭാഗത്തിലെ ഡോ. പി.ദിലീപിന്റെ മേൽനോട്ടത്തിന്റെ നൈരന്തര്യവും. | |||
ഇലഞ്ഞി, പാരിജാതം,ബിലിംപിക്ക, അത്തി, ചതുരനെല്ലി,ലക്ഷിതരു,രാജമല്ലി തുടങ്ങി മുപ്പത്തിയേഴ് ഇനംസസ്യങ്ങളാണ് കനകമലയിൽ വെച്ചു പിടിപ്പിച്ചത്. വൃക്ഷങ്ങളെ പരാദ സസ്യങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മരം ചുറ്റുന്ന ഇത്തിൾകണ്ണിയെയും മൂടില്ലാത്താളിയെയും എല്ലാം അവർ പിഴുതുമാറ്റി.സീഡ് ക്ലബ്ബിലെ ബയോ ഡൈവേഴ്‌സിറ്റി വിങ്ങിന്റെ കീഴിൽ റോക്ക് ഗാർഡൻ നിർമ്മിച്ചാണ് അവർ പാറക്കൂട്ടത്തെ ജൈവിക രീതിയിലേക്ക് മാറ്റിയത്.പിക്കാസും കൈക്കോട്ടും കൊണ്ട് അവർ പാറയെ ജൈവീകമാക്കി. പപ്പീലിയോ -ദി ബട്ടർഫ്‌ളൈ ഗാർഡൻ എന്ന പേരിൽ .ഭൂമിയിൽ നിന്ന് വേരറ്റു പോയേക്കാവുന്ന ചിത്രശലഭങ്ങളുടെ സംരക്ഷണമാണ് വിദ്യാലയത്തിലെ സീഡംഗങ്ങൾ ഏറ്റെടുത്തത്.സ്‌കൂളിലേക്കുള്ള വഴിയിൽ നിറയെ പപ്പായത്തോട്ടവുമുണ്ട്. ഹൈസ്‌കൂളിലെയും ഹയർസെൻഡറിയിലെയും 47 ഓളം മരങ്ങളും 26 ഓളം കുറ്റിച്ചെടികളും ഉൾപ്പെടുത്തി 73 സസ്യങ്ങളുടെ ശാസ്ത്രീയ നാമം പ്രദർശിപ്പിച്ചത് വിദ്യാർത്ഥികളുടെ അറിവ് കൂട്ടാൻ ഏറെ സഹായകമായി | |||
ഊർജ്ജ സംരക്ഷത്തിനായി മെയിൻ സ്വിച്ച് ഓഫ് ചെയ്തുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ ഇടപെടൽ .സീറോ അവർ എന്ന പേരിൽ ഉച്ചക്ക് 12.15 മുതൽ 1.15 വരെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക വഴി ദിനം പ്രതി മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഇവർ ലാഭിക്കുന്നത്. ഓസിമം ഫോർ ഓസോൺ എന്ന പേരിൽ സ്‌കൂളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും തുളസി വെച്ചു പിടിപ്പിച്ചു.അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിൽ തുളസിക്ക് പ്രധാന പങ്കുവഹിക്കനാവുമെന്ന കണ്ടെത്തലാണ് സീഡംഗങ്ങളെ ഇതിനായി പ്രേരിപ്പിച്ചത്.മൊകേരി, കുന്നോത്തുപറമ്പ്, ചെണ്ടയാട്, പാട്യം, വള്ള്യായി, കൂരാറ,കതിരൂർ എന്നീ ബസ് കാത്തിരപ്പു കേന്ദ്രങ്ങളിലാണ് തുളസി വെച്ചു പിടിപ്പിച്ചത്. കണ്ടലും ഞണ്ടും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിക്കുന്നവരോട് മൊകേരി സ്‌കൂളിലെ സീഡംഗങ്ങൾക്ക് കുറെ പറയാനുണ്ട്. കണ്ടൽ ചെടിയിൽ നിന്ന് മുളപൊട്ടി വീഴുന്ന തൈകളെ വലിച്ച് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലും ഞണ്ടുകൾക്ക് പങ്കുണ്ട്. കണ്ടലുകൾ സംരക്ഷിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. ഈ തിരിച്ചറിവാണ് കുട്ടികളെ കണ്ടലിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ഞണ്ടിനെയും സംരക്ഷിക്കാൻ പ്രേരിപ്പിച്ചത്. കുയ്യാലി പുഴയോരത്തെ കണ്ടൽ കാടുകളിൽ ഞണ്ടുകളെ നിക്ഷേപിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. നിയോ സർമേഷ്യം, മലബാറി കം പാരാസൈസർമാ, പ്ലിക്കേഷ്യം എന്നീ ഇനം ഞണ്ടുകളാണ് കണ്ടലുകൾക്ക് തുണയാവുന്നത് ദേശാടന കിളികളുടെയും വിവിധ മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമായ കുന്നോത്തുമുക്ക് തോടിനെ മാലിന്യമുക്തമാക്കികഠിന ശ്രമത്തിലൂടെ തെളിനീരൊഴുക്കിയതും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ സീഡംഗങ്ങൾ തന്നെ<br> | |||
[[പ്രമാണം:20190327_100540.resized.jpg|260px|I]] | |||
[[പ്രമാണം:20190327_100555.resized.jpg|260px|]] | |||
[[പ്രമാണം:20190327_100609.resized.jpg|260px|I]] | |||
[[പ്രമാണം:20190327_100946.resized.jpg|260px|]] |