"ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
''
''


=== സ്കൂൾ ബസ്സ് ===
=== കുട്ടികളുടെ പാർക്ക് ===
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. വണ്ടൂർ നിയോജക മണ്ഡലം എം. എൽ. എ ശ്രീ എ.പി അനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ലഭിച്ച സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന്ബസ്സുകളാണുള്ളത്. ഏകദേശം അറുനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.


=== പ്രീ പ്രെെമറി ===
2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 2021 ൽ 265 - കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. 6അധ്യാപകരും 2ആയയും ആണ് സ്കൂളിൽ ഉള്ളത്. നാല് അധ്യാപകർക്കും ഒരു ആയക്കും സ‍‍ർക്കാർ ഓണറേറിയം ലഭിക്കുന്നു. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കുട്ടികളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്.


=== വിശാലമായ കളിസ്ഥലം ===
കുട്ടികൾക്കായൊരു പാർക്ക് വിദ്യാലയ പി.ടി.എ 2016-17 വർഷം ഏറ്റെടുത്ത പ്രോജക്ടായിരുന്നു. ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് തുകയായ 10,000 രുപയായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. പൊതുജനങ്ങളിൽ നിന്ന് സംഭാവന ശേഖരിക്കാൻ പി.ടി.എ തീരുമാനിക്കുകയും ഹൗസ് ക്യാംപെയ്നിങ്ങ് അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ തുക സമാഹരിക്കുകയായിരുന്നു. ഊഞ്ഞാൽ, സ്ലൈഡർ, അടക്കമുള്ള കളിയുപകരണങ്ങളും സ്പോർണ സർഷിപ്പിലൂടെ നേടാനായി. മുറ്റം ലാന്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ നിർമിച്ചു.ചെടികൾ നട്ടുപിടിപ്പിച്ചു.പാർക്ക് ചെയറുകൾ സ്ഥാപിച്ചു.തുടർന്ന്.വിദ്യാലയ മുറ്റത്ത് കുരുന്നുകൾക്ക് ആടിതിമർക്കാൻ ഇതിലൂടെ സാധിച്ചു.
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്. വിശാലമായ സ്കൂൾ മുറ്റത്ത് ഷട്ടിൽ കോർട്ട് അടക്കമുള്ള സൗകര്യങ്ങളുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് - ഉപജില്ലാ തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.
 
=== കഥ പറയുന്ന  ചുമരുകൾ  ===
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്.
 
=== ഫെയ്സ് ബുക്ക് പേജ് ===
സ്ക്കൂളിലെ വിശേഷങ്ങളും വാർത്തകളും എന്നും അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഒരു [https://www.facebook.com/profile.php?id=100002028054903 ഫെയ്സ്‌ബുക്ക്പേജ്] വിദ്യാലയത്തിന് സ്വന്തമായുണ്ട്. ദിനേന അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ പേജ് സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുറം ലോകത്തെത്തിക്കുന്നുവെന്നു മാത്രമല്ല സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഏകദേശം അയ്യാ യിരംസുഹൃത്തുക്കളുള്ള ഒരു അക്കൗണ്ട് ആണിത്.
[[പ്രമാണം:Gupskkv20189101.jpg|thumb|ഫെയ്സ് ബുക്ക് പേജ്]]
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379931...1379975" എന്ന താളിൽനിന്ന് ശേഖരിച്ചത്