"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ഹയർസെക്കന്ററി (മൂലരൂപം കാണുക)
15:51, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
വടകര ഒഞ്ചിയം പഞ്ചായത്ത് നാദാപുരംറോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്നിരുന്ന ദേശത്ത് | |||
പുതുവെളിച്ചവും പുരോഗതിയും സാധ്യമാക്കുന്നതിൽ അതുല്യമായ സേവനമാണ് ഈ വിദ്യാലയം നൽകിയത്. | |||
ഗവൺമെൻ്റ് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന പേരുണ്ടായിരുന്ന സ്ഥാപനം | |||
ഇപ്പോൾ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളി എന്നറിയപ്പെടുന്നു | |||
മടപ്പള്ളി കടലോരത്ത് 1920ൽ പ്രവർത്തനമാരംഭിച്ച ഹയർ എലമെൻ്ററി സ്കൂൾ പല ഘട്ടങ്ങൾ താണ്ടി ഇന്നത്തെ രൂപം പ്രാപിക്കുകയായിരുന്നു. | |||
എലമെൻ്ററി സ്കൂളിൻ്റെ രജതജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡണ്ടായിരുന്നു ചെറിയാംകണ്ടി കുങ്കൻ, കുഞ്ഞമ്പുമാസ്റ്റർ തുടങ്ങിയവരുടെ അധ്വാനഫലമായി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളായി ഉയർന്നു. മദ്രാസ് സർക്കാരിൻ്റെ ഫിഷറീസ് വകുപ്പിൻ്റെയും വാണിജ്യ- വ്യവസായവകുപ്പിൻ്റെയും കീഴിൽ | |||
മടപ്പള്ളി കടപ്പുറത്ത് വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. | |||
1959ൽ മടപ്പള്ളി കോളേജ് പുതിയ സ്ഥലത്തേക്കു മാറ്റിയപ്പോൾ | |||
കോളേജ് നിന്നിടത്തേക്ക് സ്കൂൾ മാറി. | |||
1980 ൽ 3500 ഓളം കുട്ടികളാണ് | |||
സ്കൂളിലുണ്ടായിരുന്നത്. | |||
അന്നത്തെ പി.ടി.എയുടെ ശ്രമഫലമായി ഫിഷറീസ് ടെക്നിക്കൽ സ്കൂൾ വിഭജിച്ചപ്പോൾ | |||
പെൺകുട്ടികൾക്കുള്ള സ്കൂളായിത്തീർന്നു. | |||
അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാരാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. | |||
വളർച്ചയുടെ പല ഘട്ടങ്ങൾ കടന്ന് ഇന്ന് എല്ലാ തലങ്ങളിലും ഖ്യാതി നേടിയ വിദ്യാലയമായി 'മടപ്പള്ളി ഗേൾസ്' തിളങ്ങിനിൽക്കുന്നു. | |||
അഞ്ചു മുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തി മുന്നൂറോളം കുട്ടികളാണ് ഇപ്പോഴിവിടെ പഠിക്കുന്നത്. | |||
അധ്യാപകരും അനധ്യാപകരുമായി | |||
65 ഓളം പേർ സേവനനിരതരായുണ്ട്. | |||
പ്രത്യേകതകൾ: | |||
- ഏറ്റവും മികച്ച കെട്ടിടങ്ങൾ | |||
- ഹൈടെക് ക്ലാസ് മുറികൾ | |||
- പരിസ്ഥിതിസൗഹൃദ കാംപസ് | |||
- ജൈവവൈവിധ്യാന്തരീക്ഷം | |||
- ആധുനിക ലാബ് - ലൈബ്രറികൾ | |||
- ഭിന്നശേഷിക്കാർക്കുള്ള | |||
പരിശീലനകേന്ദ്രം | |||
- കുറ്റമറ്റ ഓൺലൈൻ ക്ലാസുകൾ | |||
- വിശാലമായ കളിസ്ഥലം | |||
- അർപ്പണബോധമുള്ള അധ്യാപകർ | |||
- മികച്ച നേതൃത്വം | |||
- രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ | |||
- കലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം | |||
- ആൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള നടപടികൾ പൂർത്തിയാകുന്നു. | |||
ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ: | |||
= ലൈബ്രറിപ്പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന 'പുസ്തകവണ്ടി' പദ്ധതി | |||
= സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്കുകൂടി | |||
ഉപയോഗിക്കാൻ കഴിയുന്ന | |||
പദ്ധതി ഉടൻ തുടങ്ങുന്നു. | |||
= അധ്യാപകർ കുട്ടികളിലേക്ക്: | |||
ഓരോ പ്രദേശത്തും താമസിക്കുന്ന കുട്ടികളെ ഓരോ യൂണിറ്റായിക്കണ്ട് | |||
അവിടെ ചെന്ന് ക്ലാസെടുക്കുന്ന പരിപാടിക്കു തുടക്കമാവുന്നു. | |||
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഈ ക്ലാസുകൾ നൽകുക. | |||
സ്കൂൾ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്ന ഒരു പദ്ധതിയാണിത്. | |||
ഈ വർഷത്തെ പ്രധാന പരിപാടികൾ: | |||
പ്രവേശനോത്സവം: | |||
ഇക്കൊല്ലത്തെ പ്രവേശനോത്സവം ബഹു. പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. | |||
ശ്രീ. കെ. മുരളീധരൻ എം.പി, ശ്രീമതി കെ. കെ. രമ എം.എൽ.എ, | |||
പ്രശസ്ത പിന്നണിഗായകൻ രമേഷ് നാരായണൻ, എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, ശിവദാസ് പുറമേരി, സോമൻ കടലൂർ, | |||
ജനപ്രതിനിധികളായ ശ്രീമതി എൻ. എം. വിമല (കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), | |||
ശ്രീ. എം.ടി.കെ. പ്രമോദ് (പി.ടി.എ. പ്രസിഡൻ്റ്) തുടങ്ങിയവർ ചടങ്ങ് സമ്പന്നമാക്കി. | |||
പരിസ്ഥിതിദിനം: | |||
കർഷകപ്രമുഖനായ ശ്രീ. ബാബു മാസ്റ്ററെ ആദരിക്കുന്ന ചടങ്ങ് നടന്നു. | |||
മുഴുവൻ കുട്ടികളും സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. | |||
വായനവാരം: | |||
പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. വിനോയ് തോമസാണ് വായനവാരം ഉദ്ഘാടനം ചെയ്തത്. | |||
ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷം കുട്ടികളുടെ പങ്കാളിത്തംകൊണ്ടും അവതരിപ്പിച്ച സാഹിത്യപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. | |||
ലൈബ്രറിപ്പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിക്കുന്ന 'പുസ്തകവണ്ടി' പദ്ധതിയുടെ ഉദ്ഘാടനം ശ്രീ. യതീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. | |||
ബഷീർ അനുസ്മരണം: | |||
ജൂലൈ 5 ന് നടന്ന ബഷീർ അനുസ്മരണ പരിപാടിയിൽ | |||
ഫാറൂഖ് കോളേജ് മലയാളവിഭാഗം തലവനും എഴുത്തുകാരനുമായ ഡോ. അസീസ് തരുവണ മുഖ്യപ്രഭാഷണം നടത്തി. | |||
കുട്ടികളുടെ വിവിധ കലാസാഹിത്യ പരിപാടികളും നടന്നു. | |||
പഠനോപകരണങ്ങൾ: | |||
കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും സൗകര്യങ്ങളും ആവശ്യമാണ്. എല്ലാ കുട്ടികളെയും ഓൺലൈൻ പഠനത്തിനു | |||
സജ്ജരാക്കുന്നതിന് സ്മാർട്ട് ഫോൺ അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, ഊരാളുങ്കൽ ബാങ്ക്, ഒഞ്ചിയം ബാങ്ക്, യു.എൽ.സി. സി.എസ്, രാഷ്ട്രീയസംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ ആത്മാർഥമായി സഹകരിച്ചു. | |||
എല്ലാ കുട്ടികളും ഓൺലൈൻ പഠനത്തിന് സമ്പൂർണമായും പ്രാപ്തരായി. | |||
എൻ.എസ്. എസ്: | |||
സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ വനമഹോത്സവം പരിപാടി ശ്രദ്ധേയമായി. ജൂലൈ1 മുതൽ 7 വരെ നടന്ന പരിപാടിയുടെ ഉദ്ഘാടനം | |||
ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ. റഹീസ് തറമ്മൽ നിർവഹിച്ചു. | |||
ലോക പരിസ്ഥിതിദിനത്തിന് | |||
തണ്ണീർത്തടം വീണ്ടെടുക്കൽ സംബന്ധമായ വിപുലമായ വെബിനാർ സംഘടിപ്പിച്ചു. | |||
തണ്ണീർത്തടം വീണ്ടെടുക്കൽ എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. | |||
മാഹി മഹാത്മാ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. ശിവദാസനാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. | |||
എൻ.എസ്.എസ്. കർഷകനെ ആദരിക്കൽ, മരമുത്തശ്ശിയെ ആദരിക്കൽ ചടങ്ങുകൾ നടത്തി. വിവിധ ക്ലബ്ബുകളുടെ മത്സരങ്ങളും നടന്നു. | |||
എൻ.എസ്.എസിൻ്റെ ശ്രദ്ധേയമായ മറ്റൊരു പദ്ധതി 'കൈത്താങ്ങ് എന്ന പേരിൽ ടെക്സ്റ്റ് ബുക്ക് ചലഞ്ചാണ്. | |||
പഠനസഹായികൾ കിട്ടാതെ വിഷമിക്കുന്ന കുട്ടികളെ സഹായിക്കാനുള്ള ഈ പദ്ധതിയിൽ നിരവധി പേർ സഹകരിച്ചു. പുതിയതോ പഴയതോ ആയ പുസ്തകങ്ങൾ ശേഖരിച്ച് അർഹർക്ക് | |||
നൽകുന്ന സവിശേഷ പരിപാടിയാണിത്. | |||
എൻ.എസ്.എസ്സിൻ്റെ 'മനസ്സ് സർഗോത്സവ'ത്തിൻ്റെ ഭാഗമായി വായനദിനാഘോഷം നടന്നു. കവയിത്രിയും ചിത്രകാരിയും അധ്യാപികയുമായ ശ്രീമതി രശ്മി എം.കെ. ഉദ്ഘാടനം ചെയ്തു. |