(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| "കഥകള്‍" എന്ന വിഭാഗത്തില്‍ പ്പെടുന്ന രചനകളാണ് ഈ താളിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
| | "കഥകള്‍" എന്ന വിഭാഗത്തില്‍ പ്പെടുന്ന രചനകളാണ് ഈ താളിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

| | നിങ്ങള്‍ തയ്യാറാക്കിയ കഥകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നതിന് കഥകള്‍ ഉള്‍പ്പെടുത്തിയ പേജില്‍ അവസാനമായി <nowiki>[[Category:കഥകള്‍]]</nowiki>എന്ന് ഉള്‍പ്പെടുത്തിയാല്‍ മതി. |
| '''കളിപ്പാട്ടങ്ങള്‍'''

| സമയം 8.30 AM.

| നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പര്‍ ഫ്ലാറ്റില്‍ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേള്‍ക്കാം -

| “ ഓ.. പ്രകാശ്, നീ ഇനിയും ഒരുങ്ങിയില്ലെ! നമ്മള്‍ ഇന്നും ലേറ്റാവും,ഷുവര്‍.”

| ചുണ്ടില്‍ ലിപ്സ്റ്റിക് തേച്ച്, പട്ടുസാരിയുടുത്ത്, വാനിറ്റി ബാഗും തൂക്കി ജയലക്ഷ്മി പുറത്തേക്കു വന്നു.

| " ജയാ, ഞാന്‍ എപ്പഴേ റെഡി!"- പ്രകാശ് തന്റെ ടൈ നേരെയാക്കിക്കൊണ്ടു പറഞ്ഞു.

| "ശരി പോകാം. അല്ല ഈ സാരി എങ്ങനെയുണ്ട് പ്രകാശ്? "

| "തരക്കേടില്ല.... ഓ, ഗോഡ് ! ടിന്റുമോന്‍ എണീറ്റിട്ടുകൂടിയില്ല! അവനെ ' ഡേ കെയറില്‍ ' ഏല്‍പ്പിക്കേണ്ടേ?"

| "ഞാന്‍ അക്കാര്യം മറന്നു!" തലയ്ക്കു കൈകൊടുത്ത് അവള്‍ സോഫയിലേക്ക് അമര്‍ന്നിരുന്നു.

| "നീയവിടെ ഇരിയ്ക്വാണോ ! വേഗം പല്ലുതേച്ച് കുളിപ്പിക്ക്."

| "ഓ- എന്നെകൊണ്ടു വയ്യ! നിങ്ങളു പോയി എടുത്തോണ്ടുവാ. പല്ലു തേപ്പിക്കലും കുളിപ്പിക്കലുമൊക്കെ അവിടുത്തെ ആയമാര്‍ ചെയ്തോളും."

| പ്രകാശ് മകനെ എടുത്തുകൊണ്ടുവന്നു. കാറില്‍ കയറിയിട്ടും ടിന്റുമോന്‍ ഉറക്കത്തിലാണ്!

| വാഹനം ഓടിക്കൊണ്ടിരിക്കെ ജയലക്ഷ്മി പലതവണ കണ്ണാടി നോക്കി. അപ്പോഴേക്കും അവര്‍ 'പകല്‍വീടി'ന്റെ അങ്കണത്തിലെത്തിയിരുന്നു.

| മധ്യവയസ്കയായ ഒരു സ്ത്രീ ടിന്റുമോനെ ഏറ്റു വാങ്ങി.അവരോട് പ്രകാശ് ടിന്റുമോനെ കുളിപ്പിക്കണം എന്നേ പറഞ്ഞൊള്ളു. 'പല്ലു തേപ്പിക്കണം' എന്നു പറയാന്‍ വിട്ടുപോയി!

| ജയ അവന് ഒരുമ്മ കൊടുത്തു.എന്നിട്ട് പറഞ്ഞു,

| "ടിന്റു, മമ്മി വൈകുന്നേരം വരാം.നല്ല കുട്ടിയായിരിക്കണം."

| കാര്‍ പാഞ്ഞുപോയി. ആ കുഞ്ഞിനെ കുളിപ്പിച്ചു നിര്‍ത്തി. വയസ്സ് മൂന്നേ ആയിട്ടുള്ളു; എങ്കിലും അവന് അത്യാവശ്യം 'തിരിച്ചറിവു'ണ്ട്. നിരനിരയായി വെച്ചിട്ടുള്ള കളിപ്പാട്ടങ്ങളിലേക്ക് അവന്‍ നോക്കി. എല്ലാം വീട്ടിലുള്ളത്; കളിച്ചു മടുത്തത്. അവനെപ്പോലെതന്നെയുള്ള ഒരു പാവ അക്കൂട്ടത്തിലുണ്ടായിരുന്നു. അവന്‍ അതിനെ മാത്രം ശ്രദ്ധിച്ചു.

| ഏതാണ്ട് നാലു വയസ്സുള്ള ഒരാണ്‍കുട്ടി അടുത്തു വന്ന് അവന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.

| "വാ, മ്മക്ക് കളിച്ചാം."

| അവന്‍ കുതറിമാറി.

| ചുമരില്‍, ഒരമ്മ തന്റെ കുട്ടിയെ മടിയിലിരുത്തി ചോറൂട്ടുന്ന ചിത്രം ഉണ്ടായിരുന്നു. അവന്‍ കൊതിയോടെ അതു നോക്കിനിന്നു....

| വൈകുന്നേരം അച്ഛനും അമ്മയും അവനെ 'ഏറ്റുവാങ്ങി.'

| രാത്രി ജയ എന്തോ എവുതികൊണ്ടിരിക്കയായിരുന്നു. പതിവില്ലാത്ത ഒരു ചോദ്യം അവന്‍ ചോദിച്ചു.

| "മമ്മീ, ഇച്ച് ചോറ് വാങ്ങിത്തര്വോ?"

| "എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്! നീ തനിച്ചങ്ങു കഴിച്ചാല്‍ മതി."

| എഴുത്തു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ടിന്റു അതാ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നു ! തൊട്ടുവിളിച്ചു ; അനക്കമില്ല ! കുലുക്കി വിളിച്ചു ; എന്നിട്ടും....

| "പ്രകാശ് ,ഓടി വാ. നമ്മുടെ ടിന്റു....."

| പ്രകാശ് പാഞ്ഞുവന്നു

| "ജയേ, നീ പോയി കാറിന്റെ കീ എടുത്തോണ്ടു വാ."

| ഡോക്ടര്‍ ഐ.സി.യു.വില്‍ നിന്ന് പുറത്തിറങ്ങി. ജയയും പ്രകാശും ഓടിച്ചെന്നു.

| "ഡോക്ടര്‍, എന്തുപറ്റി എന്റെ മോന്? - ജയ ചോദിച്ചു.

| "പേടിക്കാനൊന്നുമില്ല. ചെറിയൊരു മോഹാലസ്യം.ഇപ്പോള്‍ ബോധം തെളിഞ്ഞാണു കിടക്കുന്നത്..... ഒരു സംശയം - അബോധാവസ്ഥയില്‍ കുട്ടി 'ചോറ് വാരിത്തര്വോ?' എന്നു ചോദിക്കുന്നുണ്ടായിരുന്നു. ഒരിക്കലല്ല. പലതവണ! എന്തായിത്? എനിക്കു മനസ്സിലായില്ല.!"

| എന്നാല്‍ ജയലക്ഷ്മിക്കു മനസ്സിലായി

| "ഡോക്ടര്‍, ഞങ്ങള്‍ക്ക് കുട്ടിയെ കാണണം."- അവര്‍ ഒരുമിച്ച് ഒരേ സ്വരത്തിലാണു പറഞ്ഞത്!

| "വരൂ."

| അവര്‍ ഡോക്ടറുടെ പിന്നാലെ കയറിച്ചെന്നു.അവന്‍ എണീറ്റിരിക്കയായിരുന്നു. ജയലക്ഷ്മി ഓടിച്ചെന്ന് അവന്റെ ഇരു കവിളിലും ഉമ്മവെച്ചു ; അതിനിടയില്‍ ഡോക്ടര്‍ കേള്‍ക്കാതെ ചെവിയില്‍ മന്ത്രിച്ചു,

| "ഇനി എന്നും ചോറ് വാരിത്തരാം ട്ടോ."