"എസ് എസ് എൽ പി എസ് പോരൂർ/IT@PARENTS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('thumb|It @ parents logo വിദ്യാർത്ഥികൾ കമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (15419 എന്ന ഉപയോക്താവ് എസ് എസ് എൽ പി എസ് പൊറൂർ/IT@PARENTS എന്ന താൾ എസ് എസ് എൽ പി എസ് പോരൂർ/IT@PARENTS എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
07:39, 5 ജൂലൈ 2021-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികൾ കമ്പ്യൂട്ടറധിഷ്ഠിത പഠനം നേടുമ്പോൾ അവരോടൊപ്പം രക്ഷിതാക്കളും അടിസ്ഥാന സാങ്കേദികവിദ്യകൾ ഉപയോഗിച്ച് പഠിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിശീലനം നേടുകയെന്ന ലക്ഷ്യത്തോടെ പോരൂർ സെന്റ് സെബാസ്റ്റ്യൻസ്എൽ.പി.സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഐ.ടി.@ പാരന്റസ് പദ്ധതി.
വിദ്യാലയ പ്രദേശത്തെ മുഴുവൻ രക്ഷിതാക്കൾക്കും പരിശീലന പദ്ധതിയിൽ പങ്കുചേരാം.കുട്ടികളോടൊപ്പം രക്ഷിതാക്കളും വിദ്യാലയത്തിലെത്തി ആധുനിക സാങ്കേദിക വിദ്യകൾ ഉപയോഗിച്ച് പഠനം നടത്തുമ്പോൾ മാധ്യമങ്ങൾ ഉപകാരപ്രദമായി ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ദുരുപയോഗ സാധ്യതകൾ ഇല്ലാതാക്കാനും രക്ഷിതാക്കളും കുട്ടികളും ഒന്നിച്ചുള്ള പഠനം ഉപകാരപ്പെടും. രക്ഷിതാക്കൾക്ക് പരിശീലനം കൊടുക്കുന്നത് അധ്യാപകരുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളാണ്.
സാങ്കേതികവിദ്യകളിൽ കുട്ടികൾ രക്ഷിതാക്കളുടെ അധ്യാപകരായി മാറുമ്പോൾ കുടുംബത്തിലും വിദ്യാലയത്തിലും വിദ്യാഭ്യാസം ഒരു കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണെന്നുള്ള ബോധ്യത്തിലെത്താനും കുട്ടികൾ എന്തു പഠിക്കുന്നു വെന്നും എങ്ങനെ പഠിക്കുന്നുവെന്നും രക്ഷിതാക്കൾ അറിയുകയും പഠിക്കുകയും ചെയ്യും. പഠനവിഷയങ്ങളും പഠന രീതികളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും രസകരവും ഗണാത്മകവുമാകാൻ ഈ പദ്ധതി സഹായകമാകും.
അവധി ദിവസങ്ങളിലും പ്രവർത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞ്3 മണി മുതൽ 4.30 വരെയുമായിരിക്കും പരിശീലന ക്ലാസ്സുകൾ നടക്കുക. സ്കൂൾ മാനേജർ ഫാ. അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈമ മുരളീധരൻ ഉദ്ഘാടനം ചെയതു. ഹെഡ്മാസ്റ്റർ വർക്കി എൻ.എം, പി.ടി.എ പ്രസിഡന്റ് വിജേഷ്, സിസ്റ്റർ ജോളിമാനുവൽ, ടോം ജോസഫ്, സ്വപന ജോസഫ്, റിനി, രവീണ, അമ്മിണി എന്നിവർ പ്രസംഗിച്ചു.