സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/സംസ്‍കൃത ദിനം

22:42, 25 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) (''''സംസ്കൃത ദിനാഘോഷവും പ്രദർശനവും സംഘടിപ്പിച്ചു''' കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രാവണപൂർണിമ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ "...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്കൃത ദിനാഘോഷവും പ്രദർശനവും സംഘടിപ്പിച്ചു

കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രാവണപൂർണിമ സംസ്കൃത ദിനം സമുചിതമായി  ആഘോഷിച്ചു. 

സ്കൂളിലെ " നവധ്വനി " സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി , പഴങ്ങൾ- പച്ചക്കറികൾ- ധാന്യങ്ങൾ എന്നിങ്ങനെ വിവിധ വസ്തുക്കളുടെ സംസ്കൃതപദ പ്രദർശനം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

പ്രധാനാധ്യാപകൻ  ശ്രീ തോമസ് അഗസ്റ്റിൻ സാറിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ ബിബിൻ ജോസ് സംസ്കൃതപദ പ്രദർശനത്തിൻ്റെ ഉദ്ഘാടനകർമം നിർവഹിച്ചു.