അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25/സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു/കൂടുതൽ അറിയാം

സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു .

 
നാലു ഹൗസ്

ആഗസ്റ്റ് 21. അസംപ്ഷൻകൾ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് മേള സ്പോർട്സ് അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഹൗസ് ആയി തിരിച്ചു, ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടി.ഏകദേശം 400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ രാവിലെ 9.30 ന് സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനുതോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽപരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.അധ്യാപകർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.

ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്.

വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംമ്പാ ഡാൻസ് ,യോഗ ഡാൻസ് മുതലായവ സ്കൂൾ സ്പോർട്സിന് കൊഴുപ്പേകി. മേളയോടനുബന്ധിച്ച് അവതരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ നേരത്തെ തന്നെ സൂമ്പ ഡാൻസും യോഗ ഡാൻസും പരിശീലിച്ച് തയ്യാറായി .പ്രവർത്തനങ്ങൾക്ക് കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകി. രാവിലെ 6 30ന് 3000 മീറ്റർ ബോയ്സ് റേസ് സംഘടിപ്പിച്ചു് കായിക മത്സരങ്ങൾ ആരംഭിച്ചു. 9.30 ആയിരുന്നുഉദ്ഘാടന ചടങ്ങ്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റെവറന്റ് ഫാദർ തോമസ് നിർവഹിച്ചു. മേയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണസൂര്യവും വാഹനസൗകര്യവും ഒരുക്കിയിരുന്നു.

 

...

 

വിദ്യാവിദ്യാർഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് മത്സരം '

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളെയും നാല് ഹൗസുകൾ ആക്കി തിരിച്ചു.റെഡ് ബ്ലൂ വൈറ്റ് ക്രീം എന്നിങ്ങനെ നാല് ഗ്രൂപ്പുകൾ ആക്കി തിരിക്കുകയും അവർക്ക് ഹൗസ് ക്യാപ്റ്റൻമാരെയും തിരഞ്ഞെടുത്തു നൽകി.മത്സരത്തിനായി നേരത്തെ രജിസ്റ്റർ ചെയ്ത് വിദ്യാർത്ഥികൾക്ക് മാത്രമാണ് മത്സരിക്കാൻ അവസരം.

നേതൃത്വം നൽകി അധ്യാപകർ.

ഒരു ഹൗസിനും പ്രത്യേകമായി നേതൃത്വം നൽകുന്നതിന് ഓരോ അധ്യാപകർക്ക് ചുമതല നൽകി അവരെ സഹായിക്കുന്നതിന് കൂടുതൽ ടീച്ചർമാരെയും ചുമത നൽകി ഏൽപ്പിച്ചു.മത്സര സമയം കൃത്യമായി പാലിക്കുന്നതിന് ശ്രദ്ധിച്ചു.മത്സരം നടത്തുവാനായി പ്രത്യേക പേരുകൾ തിരിച്ചു നൽകി അതാത് വിഭാഗം മത്സരങ്ങൾ അധ്യാപകർ നടത്തുകയായിരുന്നു

 
ദീപശിഖ
 
ഉദ്ഘാടനം