പ്രഥമ സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു

ജാതി മത വർഗ്ഗ വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ്. മുപ്പത്തിമൂന്നാമത് ഒളിമ്പിക്സ് പാരിസിൽ ജൂലൈ 26 ന് ആരംഭിച്ചു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം നാലു മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് . ഓരോ നാലുകൊല്ലം കൂടുമ്പോഴും സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലാണ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനും ആയി ജൂലൈ മാസം 27ആം തീയതി രാവിലെ 9:30ന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഒളിമ്പിക്സിന് ആരംഭം കുറിക്കുന്ന സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ചു. ബോംബെയിൽ വച്ച് നടന്ന ദേശീയ തല ജൂനിയർ ഹാൻഡ്ബോൾ മീറ്റിൽ പങ്കെടുത്ത തീർത്ഥ എസ് നായർ, പാർവതി, ആർദ്ര എസ്, ഋതുവർണ എസ് ബാബു എന്നിവർ ഹെഡ്‍മാ‍സ്റ്ററോടൊപ്പം ദീപശിഖ തെളിയിച്ചു. സ്കൂൾ പി ഇ ടി അധ്യാപകൻ സിബി മാനുവലും സന്നിഹിതനായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു.

 
ദീപശിഖ തെളിയിക്കൽ