ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

14:32, 17 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ) (→‎ഓൺലൈനിൽ പോസ്റ്റർ നിർമാണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വതന്ത്ര വിജ്ഞാനോത്സവം 2023 പ്രവർത്തനങ്ങൾ

എടത്തനാട്ടുകര:ഗവ.ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023  സംഘടിപ്പിച്ചു.

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.15 ഓളം വ്യത്യസ്ത തരത്തിലുള്ള പ്രോഗ്രാമുകൾ തയ്യാറാക്കി മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കൂടി കാണാനും പരിശീലിക്കാനും  സൗകര്യങ്ങളും ഒരുക്കി.റോബോർട്ടിക് ഹബ്ബിൽ,സെക്യൂരിറ്റി അലാറം, ഓട്ടോമാറ്റിക് ട്രാഫിക് മാൻ ഓട്ടോമാറ്റിക് റെയിൽവേ ഗേറ്റ്,

ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, റോബോ ഹെൽ ആൽക്കഹോൾ ഡിറ്റക്ടർ,ടെമ്പറേച്ചർ ആൻഡ് ഹ്യൂമിഡിറ്റി ഡിറ്റക്ടർ,ഓട്ടോമാറ്റിക് ഡെക്കറേഷൻ ലൈറ്റ്, ഡാൻസിങ് എൽഇഡി, സോയിൽ മൊയ്‌സ്റ്റർ ഡിറ്റക്ടർ, റോബോ കാർ സൗണ്ട് ഡിറ്റക്ടർ, ഹോം ഓട്ടോമേഷൻ എൽപിജി ലീക്കേജ് ഡിറ്റക്ടർ എന്നിവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.ഗെയിം കോർണറിൽ പ്ലാറ്റ്ഫോം ഗെയിം, ആപ്പിൾ ഗെയിം, ഫ്ലാപ്പി ബേർഡ്, സ്നേക്ക് ആൻഡ് ലേഡർ, കാർ പാർക്കിംഗ് ഗെയിം തുടങ്ങിയവയും സജ്ജമാക്കിയിരുന്നു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി നടന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു.സ്വതന്ത്ര  വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും  ലക്ഷ്യവും  രക്ഷിതാക്കളിലും എത്തിക്കുന്നതിനായി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. റഹ്മത്ത് അധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ.സുനിത, എം.ജിജേഷ് എന്നിവർ പ്രസംഗിച്ചു.സ്കൂൾ അസംബ്ലിയിൽ കൈറ്റ്സ് അംഗം ഷാന തസ്നി സ്വതന്ത്ര വിജ്ഞാനോത്സവസന്ദേശം ലിറ്റിൽ നൽകി.വിദ്യാർത്ഥികളായ സനിൽ ഫുഹാദ്, ആബിദ് റഹ്മാൻ,ശാമിൽ, ബിലാൽ, അമൂൽ, റഷാഷിരീഫ്, ആർ ദിയ ഹെന്ന,  ബിലാൽ അഹമ്മദ്‌, അർഷിൻ മുഹമ്മദ്‌, അഷ്ഫാക്ക്, അഷ്മിൽ,അബുൽ ഷഹബാസ്, ശ്രീ കാർത്തിക്, അഫ്നൻ, ശ്രീശാന്ത്, ആശ്വിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്വതന്ത്ര വിജ്ഞാനോത്സവം 2023 ഡിജിറ്റൽ പോസ്റ്റർ

സ്വതന്ത്ര വിജ്ഞാനോത്സവം നോട്ടീസ്

സ്വതന്ത്ര വിജ്ഞാനോത്സവം സന്ദേശം പ്രത്യേക അസംബ്ലി

സ്വതന്ത്ര വിജ്ഞാനോത്സവം റോബോട്ടിക് ഹബ്ബ്

സ്വതന്ത്ര വിജ്ഞാനോത്സവം ഗെയിം കോർണർ

സ്വതന്ത്ര വിജ്ഞാനോത്സവം മറ്റു സ്കൂളുകളിലെ കുട്ടികൾക്കുള്ള പ്രദർശനവും പരിശീലനവും

സ്വതന്ത്ര വിജ്ഞാനോത്സവം ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം

സ്വതന്ത്ര വിജ്ഞാനോത്സവം രക്ഷിതാക്കൾക്കായുള്ള പ്രത്യേക ക്ലാസ്സ്

സോഫ്റ്റ്‌വെയർ  സ്വാതന്ത്ര്യദിനം 2025 സ്കൂൾ തല പ്രവർത്തനങ്ങൾ

2025 സോഫ്റ്റ്‌വെയർ സ്വതന്ത്ര വാരാഘോഷത്തോടനുബന്ധിച്ച് എടത്തനാട്ടുകര:ഗവ.ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച‍ു.

പോസ്റ്റർ പ്രദർശനം, പ്രതിജ്ഞ ,ബോധവൽക്കരണം (രക്ഷിതാക്കൾക്കും ,കുട്ടികൾക്കും)

സ്കൂൾതല ക്വിസ്, പത്താം ക്ലാസിലെ കുട്ടികൾക്ക് ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ.

വെൽക്കം പാരൻസ്  റോബോട്ട്,എ ടി എൽ ലാബ് സന്ദർശനം,എ ടി എൽ ലാബ് സന്ദർശനം,ഗെയിം കോർണർ,ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ്,ഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ് പരിശീലനം, പത്താം ക്ലാസ്സിലെ കുട്ടികൾക്ക് സ്ക്രൈബസ് പരിചയപെടുത്തൽ,തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്നു.

ഇൻഫർമേഷൻ കിറ്റ് പ്രദർശനം

എൽ.കെ.ജില്ല ഗ്രൂപ്പിൽ നൽകിയ ഇൻഫർമേഷൻ കിറ്റ് എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലേക്ക് അയക്കുകയും നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്‌തു.

 
ഇൻഫർമേഷൻ കിറ്റ്





പ്രതിജ്ഞ

23/09/2025 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനിയായ നിഷ്മ ഷെറിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 
പ്രതിജ്ഞ




ബോധവൽക്കരണം കുട്ടികൾക്കു്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ബോധവൽക്കരണം നടത്തി.

 
ബോധവൽക്കരണം കുട്ടികൾക്കു്
 
ബോധവൽക്കരണം കുട്ടികൾക്കു്




ബോധവൽക്കരണം രക്ഷിതാക്കൾക്കു്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു രക്ഷിതാക്കൾക്ക് എൽ കെ കുട്ടികളുടെയും മെൻറ്റർറുടെയും  നേതൃത്വത്തിൽ പ്രത്യേക ക്ലാസ്സ്‌ നൽകി.

 
ബോധവൽക്കരണം രക്ഷിതാക്കൾക്കു്



സ്കൂൾതല പ്രശ്നോത്തരി

20/09/2025 ന് സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി വിജയികളെ കണ്ടെത്തി.ജില്ലയിൽ നിന്നും പ്രത്യേകം തയ്യാറാക്കി നൽകിയ  എച്ച്. ടി. എം. എൽ.ഫയൽ ഉപയോഗിച്ചായിരുന്നു ഇത് നടത്തിയത്.വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ  പ്രിന്റ് ചെയ്തു പ്രധാന അധ്യാപകൻ കെ എ മനാഫ്, മാസ്റ്റർ ട്രെയിനർ  എം കെ ഇഖ്ബാൽ, ലിറ്റിൽ കൈറ്റ്സ് മെന്റർ എം ജിജേഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികളായ സി അദീന, സി ശിഫ മെഹ്റിൻ, വി പി ഹാദി ശസിൻ എന്നിവർക്ക് നൽകി.

 
പ്രശ്നോത്തരി വിജയികൾ
 
പ്രശ്നോത്തരി 3
 
പ്രശ്നോത്തരി 2
 
പ്രശ്നോത്തരി 1



പത്താം ക്ലാസിലെ കുട്ടികൾക്ക് ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ.

സ്കൂളിലെ പത്താം ക്ലാസ്സിലെ  കുട്ടികൾക്ക് അവരുടെ ഐ. സി. ടി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് അർഡിനോ കിറ്റ് പരിചയപ്പെടുത്തുകയും, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശീലിപ്പിക്കുകയും ചെയ്തു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അനൂപ് അൻവർ, നന്ദ കിഷോർ, റിസിൻ, ദിയ ഫാത്തിമ, നെശ് വ, നദ നസ്രിൻ, അഷ്താഫ്, എന്നിവർ നേതൃത്വം നൽകി

 
ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ.
 
ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ.2







വെൽക്കം പാരൻസ്  റോബോട്ട്

ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ ക്യാമ്പിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അലൂഫ് അൻവർ രക്ഷിതാക്കളെ സ്വാഗതം ചെയ്തതിനുവേണ്ടിയുള്ള വെൽക്കം പാരൻസ്  റോബോട്ട് തയ്യാറാക്കി.രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമുണർത്തി.

 
വെൽക്കം പാരൻസ്  റോബോട്ട്






എ ടി എൽ ലാബ് സന്ദർശനം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ എ. ടി. എൽ  ലാബ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മറ്റ് ക്ലാസിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ പ്രവർത്തനം വിശദീകരിക്കുകയും ചെയ്തു

 




ഗെയിം കോർണർ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗെയിംസ് കോർണർ സജ്ജീകരിച്ചു. സ്ക്രാച്  3 യിൽ കുട്ടികൾ തയ്യാറാക്കിയ വിവിധ തരം ഗെയിമുകൾ സ്കൂളിലെയും മറ്റു വിദ്യാലയങ്ങളിലും  വിദ്യാർത്ഥികളിൽ വിസ്മയം ഉണ്ടാക്കി. വിവിധതരം ഗെയിമുകളായ

 
ഗെയിം കോർണർ





ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ടെക് വിങ്സ് റോബോട്ടിക് ഫെസ്റ്റ് നടന്നു. ഫെസ്റ്റിന്റ ഭാഗമായി അനിമഷൻ, റോബോടിക്സ്, ഗെയിം എന്നിവ തയ്യാറാക്കി.കൈറ്റ് വിതരണം ചെയ്ത ആർഡിനോ ഉപയോഗിച്ചുള്ള  വിവിധ തരം പ്രോഗ്രാമുകൾ,സ്ക്രാചിൽ തയ്യാറാക്കിയ14 തരം ഗെയിമുകൾ, സബ് ജില്ല, ജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിർമിച്ച ആനിമേഷൻ എന്നിവയുടെ പ്രദർശനവും  നടന്നു.

 
പത്ര വാർത്ത

ഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ് പരിശീലനം

ഭിന്ന ശേഷി കുട്ടികൾക്ക് ടെക്സ്റ്റ്‌ പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പെയിന്റിംഗ്

ശില്പശാല നടത്തി.സമീപ പ്രദേശത്തെ 6 സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു.

 
പെയിന്റിംഗ് പരിശീലനം




സ്ക്രൈബസ് പരിചയപെടുത്തൽ

8 ,9 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്രൈബസ്

സോഫ്റ്റ്‌വെയർ നെ കുറിച്ച് പ്രത്യേക പരിശീലനം നൽകി.

ഓൺലൈനിൽ പോസ്റ്റർ നിർമാണം

സ്കൂളിലെ വിദ്യാർഥികൾക്ക്  ഓൺലൈൻ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.എല്ലാ ക്ലാസിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു.