ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ എഡിഷൻ നാല്-2025
- (Click the link to Read in other languages)
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ പ്രവർത്തനങ്ങൾ 2025 നവംബറിൽ ആരംഭിച്ചു. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 20 വരെ അപേക്ഷിക്കാൻ അവസരം നൽകി. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും www.hv.kite.kerala.gov.in വഴി പ്രത്യേകമായി അപേക്ഷകൾ സ്വീകരിച്ചു. 825 വിദ്യാലയങ്ങൾ അപേക്ഷ നൽകി.

2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 85 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷന് 20,000 രൂപ, അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ എന്നിങ്ങനെ അനുവദിച്ചു.
സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുത്തത്.
ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡിയോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.[1]
ടെലികാസ്റ്റ് - ഷെഡ്യൂൾ
| School | Code | District | Date of Telecast | Youtube Link | Photo | |
|---|---|---|---|---|---|---|
| 0 | CURTAIN RAISER Haritha vidyalayam Educational Reality show | - | - | 09/01/2025 | HV SEASON 4 - Curtain-raiser | |
| 1 | ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി |
34306 | TVM | 09/01/2025 | HV SEASON 4- EPISODE 01 | |
| 2 | ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി |
38073 | PTA | 10/01/2026 | HV Season 4 Episode 02 | |
| 3 | ഗവ യു പി എസ് വിതുര |
42653 | TVM | 10/01/2026 | HV Season 4 Episode 03 | |
| 4 | ഗവ. എൽ പി എസ് വളയൻചിറങ്ങര![]() |
27232 | EKM | 11/01/2026 | Govt LPS Valayanchirangara | |
| 5 | വി വി എച്ച് എസ്സ് എസ്സ് പോരേടം |
40022 | KLM | 11/01/2026 | VV HSS Poredom |









