സാമൂഹ്യശാസ്ത്രം ഗണിതം അറബിക്

എന്റെ പേങ്ങാട് ഗ്രാമം

കാഞ്ഞിരക്കുന്നിൻ താഴെയായി

ചന്തമുള്ളൊരു പേങ്ങാട്.

തോട്ടിലെ വെള്ളം ഒഴുകുന്നു

കളകളമെന്നൊരു പാട്ടുമായ്.

പണ്ട് ഇവിടെ വയലായിരുന്നു

പച്ചപ്പട്ടുടുത്ത പാടങ്ങൾ.

ഇന്നവിടെ നമ്മുടെ സ്കൂളായി

പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു.

മണ്ണുനിറച്ച ആ വയലുകളിൽ

കോൺക്രീറ്റ് മതിലുകൾ വന്നല്ലോ.

എങ്കിലും നമ്മൾ ഒന്നാണ്

സ്നേഹം തരും കൂട്ടുകാരാണ്.

ശാന്തമായെന്റെ ഗ്രാമം വാഴുന്നു

ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു.

എന്റെ നാടിൻ പെരുമയല്ലോ

എന്റെ പേങ്ങാട് വിദ്യാലയം.

അഹ്നഫ പി.കെ, ക്ലാസ്: 4 A

"https://schoolwiki.in/index.php?title=2025-26&oldid=2949382" എന്ന താളിൽനിന്ന് ശേഖരിച്ചത്