ഉപയോക്താവ്:39002
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ മുതുപിലാക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട
ചരിത്രം
1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്ഥാപിച്ചു. സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാൽ ഈ സ്കൂൾ തദ്ദേശ്ശവാസികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്. 1952ൽ എയിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ മാർത്തോമാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ. 1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു. അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജർ 2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.
ഭൗതികസൗകര്യങ്ങൾ
60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്. ഐ.സി.റ്റി സ്കീം അംഗമാണ്. എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- എയ്റോബിക് ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ഡോ. സി.റ്റി. ഈപ്പൻ, ശ്രീ. മാത്യു ചാവടിയിൽ, റവ. ഫാ. കെ.സി. ശാമുവൽ, ജി. സരസ്വതിയമ്മ, സി. ഓമനയമ്മ, എൻ. ജോർജ് സാമുവൽ, സൂസമ്മ് ശാമുവൽ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ) എഴുകോൺ നാരായണൻ എം.എൽ.എ പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെന്പർ Dr. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി) ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.093283" lon="76.689377" zoom="11" width="300" height="300" selector="no" controls="none">
11.071469, 76.077017,
12.364191, 75.291388,
9.045299, 76.649288
RHS SASTHAMCOTTA
</googlemap>
|
|