ഗവഃ എൽ പി എസ് ഉറുകുന്ന്

1951 ൽ സ്കൂൾ സ്ഥാപിതമായി .തെന്മല പഞ്ചായത്തിന്റെ ഏഴാം വാർഡിൽ സ്ഥിതി ചെയുന്നു.തെന്മല പഞ്ചായത്തിലെ 6 ,7 ,8 ,9  എന്നീ 4  വാർഡുകളിൽ നിന്നാണ് ഇവിടെ കുട്ടികൾ എത്തിച്ചേരുന്നത്.കൃഷി വകുപ്പിന്റെ കറ്റ മെതിക്കാനായി ഉപയോഗിച്ചിരുന്ന 40 അടിയോളം നീളമുള്ള പുൽപ്പുരയാണ് ആദ്യം ക്ലാസ് എടുക്കാൻ ഉപയോഗിച്ചിരുന്നത് .അഞ്ചു വ്യക്തികളാണ് പ്രധാനമായും സ്കൂളിന് വേണ്ടി മുന്നിട്ടിറങ്ങിയത്.സർവ്വശ്രീ വലിയകൃഷ്ണൻ ,വി.ജി.കേശവൻപിള്ള ,ആർ .കേശവൻ,ഉമ്മറുകുട്ടി,ലബ്ബ ,പി സി ചെറിയാൻ എന്നിവരാണവർ .അന്ന് ഏരൂർ പഞ്ചായത്ത് ആയിരുന്നു സ്കൂളിന്റെ മാനേജ്‌മന്റ് .

2001 മാർച്ചിൽ സ്കൂളിന്റെ 50 ആം വാര്ഷികം വളരെ ഭംഗിയായി നടത്തി.

പഞ്ചായത്ത് സ്കൂളുകൾ എല്ലാം ഗവൺ മെൻറ് ഏറ്റെടുത്തതിനാൽ ഉറുകുന്നു എൽ പി എസും ഇപ്പോൾ ഗവണ്മെന്റ് സ്കൂൾ ആണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:40438WIKI&oldid=1556954" എന്ന താളിൽനിന്ന് ശേഖരിച്ചത്