അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി (കോമന എൽ പി എസ്സ്).1918 ഏപ്രിൽ മാസത്തിൽ 16- തീയതി സ്ഥാപിതമായ ഈ വിദ്യാലയം നന്ദാവനം എന്നും അറിയപ്പെടുന്നു.2022-2023 വർഷത്തിൽ 104 വയസ്സ് പിന്നിടുകയാണ് ഈ വിദ്യാലയ മുത്തശ്ശി. പ്രതാപ കാലത്ത് 200 ന് മുകളിൽ കുട്ടികൾക്ക് അക്ഷര മധുരം പകർന്നു നൽകിയ ഈ വിദ്യാലയം 2014-15 അധ്യയന വർഷം പിന്നിട്ടപ്പോൾ അത് 9 ആയി കുറഞ്ഞു. ഭൗതിക സാഹചര്യങ്ങളുടെ കുറവും, നിരവധി അൺ ഐഡഡ് സ്കൂളുകളുടെ കടന്നു കയറ്റവും, മറ്റു ഗവണ്മെന്റ് സ്കൂളുകളുടെ സൗകര്യങ്ങളും ഇതിന് കാരണമായി. എന്നാൽ ഇന്ന് സ്കൂൾ ഒരു തിരിച്ചു വരവിന്റെ പാതയിൽ ആണ്. ഭൗ‌തീക സാഹചര്യങ്ങൾ വർധിപ്പിക്കുകയും അദ്ധ്യാപകരുടെ കുറവുകൾ പരിഹരിക്കുകയും ചെയ്താൽ ഈ വിദ്യാലയവും അമ്പലപ്പുഴയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറും.

LKG മുതൽ 4 വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 50 നോട്‌ അടുത്ത് കുട്ടികൾ പഠിക്കുന്നു. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ, പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ സ്കൂളിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം പരിശോധിച്ചാൽ ധാരാളം പ്രമുഖ വ്യക്തികൾ ഈ സ്കൂളിന്റെ പൂർവ വിദ്യാർഥികളാണ്.അദ്ധ്യാപക അവാർഡ് നേടിയ കാണിച്ചു കുളങ്ങര VHSS അദ്ധ്യാപകൻ ശ്രീ. KC ഹരികുമാർ, ഗവേഷകൻ Dr. രാജേഷ്, Dr. ദീപ്തി, Dr. ഗോകുൽ ഇപ്പോഴത്തെ DPO (SSA)ശ്രീ. സന്ദീപ് ഉണ്ണികൃഷ്ണൻ, ബിസിനസ്സുകാരായ സന്തോഷ് കുമാർ, ERC പണിക്കർ, സമൂഹ പെരിയോൻ ശ്രീ ചന്ദ്രൻ പിള്ള,ഒട്ടനവധി സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി പൂർവ വിദ്യാർഥികളാൽ സമ്പന്നമാണ് നമ്മുടെ വിദ്യാലയം.

സ്കൂൾ മാനേജ്‍മെന്റ് നടത്തുന്നത് കോമന NSS 1572 കരയോഗം വകയാണ്. സ്കൂൾ വികസനത്തിനായി നിരവധി മാനേജ്‍മെന്റ് പ്രധിനിധികൾ അവരുടെ നിസ്വാർത്ഥമായ പ്രവർത്തനം കാഴ്‌ചവെച്ചു. ശ്രീ. രാമകൃഷ്ണപിള്ള, രഘുനാഥൻ നായർ, പദ്മനാഭപിള്ള, കൃഷ്ണപിള്ള, ദാമോദരൻ പിള്ള, ഇപ്പോൾ ശ്രീ മനോജ്‌ കുമാർ.

ഇപ്പോൾ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറവാണ് എങ്കിലും എല്ലാ കുട്ടികളെയും ശാസ്ത്ര ഗണിത ശാത്ര പ്രവർത്തിപരിചയ മേളകളിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.2019-20 അധ്യയന വർഷത്തിൽ LSS സ്കൊളർഷിപ്പുകളും സ്കൂൾ കുട്ടികൾ കരസ്ഥമാക്കി. പഠന യാത്ര, ഫീൽഡ് ട്രിപ്പ്, വായന മത്സരം, ദിനാചാരണങ്ങൾ ഇവയ്ക്കൊക്കെ സ്കൂൾ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളുടെ നൃത്ത പരിശീലനത്തിനായി പ്രത്യേക അദ്ധ്യാപകനെ വച്ച് ക്ലാസുകൾ നയിക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അദ്ധ്യാപരുടെ മേൽനോട്ടത്തിൽ ഇവിടെ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ഡിസംബറിൽ നക്ഷത്ര നിർമ്മാണപരിശീലനം നടത്തുകയും ചെയ്തു. നക്ഷത്ര വിൽപ്പനയിലൂടെ സ്വരൂപ്പിച്ച പണം കൊണ്ട് എല്ലാ കുട്ടികളുടെയും വീട്ടിൽ ഓരോ ഗണിതമൂല സ്ഥാപിക്കുവാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ അദ്ധ്യാപകരും രക്ഷിതാക്കളും.

സ്കൂൾ പരിസരം ആകർഷകമാക്കാൻ പൂർവ വിദ്യാർത്ഥികളുടെയും മറ്റ് സുമനസ്സുകളുടെയും സഹായത്താൽ പൂച്ചെടികൾ നട്ടു വളർത്തുവാൻ കഴിഞ്ഞു.

കാലപ്പഴക്കത്താൽ കെട്ടിടങ്ങൾ നഷ്ടമായതിനാൽ ഇപ്പോൾ ആവശ്യത്തിന് ക്ലാസ്സ്‌ മുറികൾ സ്കൂളിൽ ഇല്ല. അസംബ്ലി നടത്തുവാനോ, മറ്റു പരിപാടികൾ നടത്തുവാനോ പന്തൽ ലഭ്യമല്ല. ചുറ്റുമതിൽ ഇല്ലാത്തത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കുട്ടികൾക്ക് ആവശ്യമായ കളിയുപകരണങ്ങൾ ഇവിടെ ലഭ്യമല്ല. ആവശ്യമായ ഇരിപ്പിടം കുറവാണ്.

തുടർന്ന് വരുന്ന വർഷങ്ങളിൽ ഈ കുറവുകൾ എല്ലാം പരിഹരിച്ചുകൊണ്ട് മികച്ച വിദ്യാലയമാക്കി ഈ സ്കൂളിനെ മാറ്റുവാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ അദ്ധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും.

35323
[[File:
|238px|]]
പേര്Komana LPS
ഇപ്പോഴുള്ള സ്ഥലംKomana
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽkomanalpsambalappuzha@gmail.com
മൊബൈൽ9633996575
"https://schoolwiki.in/index.php?title=ഉപയോക്താവ്:35323&oldid=1430173" എന്ന താളിൽനിന്ന് ശേഖരിച്ചത്