Shamilpadukundil
ഒപ്പം നടക്കാം - സ്പെഷ്യൽ മോണിംഗ് കോച്ചിംഗ് ഒന്നാം പാദ വാർഷിക പരീക്ഷയിൽ കൂടുതൽ പരിഗണന ആവശ്യമായി വന്ന 2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 33 കുട്ടികളെ ഒരു മാസത്തെ പരിശീലനത്തിലൂടെ മറ്റു കുട്ടികളോടൊപ്പം എത്തിക്കുക എന്ന ദൗത്യമാണ് HM യൂസഫ് മാഷും സഹപ്രവർത്തകരായ അറബി അധ്യാപകർ ഹംസ മാഷും ഗഫൂർ മാഷും ഏറ്റെടുത്തത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയം സ്കൂൾ ഓഫീസിൽ വെച്ച് ഈ കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അതിൽ 11 പേരെ പ്രതീക്ഷിത നിലയിലെത്തിക്കാൻ കഴിഞ്...