സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല | |
---|---|
വിലാസം | |
പരുമല പരുമല പി.ഒ. , 689626 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 09 - 1928 |
വിവരങ്ങൾ | |
ഫോൺ | 0479 2313336 |
ഇമെയിൽ | stfrancislpsparumala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37230 (സമേതം) |
യുഡൈസ് കോഡ് | 32120900131 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു ജോയി |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി കെ. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ നൗഷാദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജീവിതത്തിന്റെ ശെരിയായ പന്ഥാവുകൾ ഈ സമൂഹത്തിനു കാട്ടി കൊടുക്കുവാൻ അക്ഷീണം പരിശ്രമിച്ച ഈ വിദ്യാലയത്തിന്റെ പൂർവ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഈ നാട്ടിലെ കുഞ്ഞുങ്ങളുടെ അറിവിന്റെ ശ്രീ കോവിൽ തുറക്കാൻ ഒരു വിദ്യാലയം സ്ഥാപിച്ചത് ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ Dr.അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ കാലത്ത് 1928 മെയ് മാസം 22 ന് ആണ്.പിന്നീട് സ്കൂളിന്റെ രക്ഷാധികാരിയും കോർപ്പറേറ്റ് മാനേജരും ആയ അഭിവന്ദ്യ Dr.ജെറോം എം ഫെർണാണ്ടസ് പിതാവ് ഈ സ്കൂളിന്റെ ഉയർച്ചക്ക് വേണ്ടി മഹത്തായ സഹായം ചെയ്തിട്ടുണ്ട്.പിന്നീട് കൊല്ലം രൂപതയുടെ സാരഥിയായി വന്ന അഭിവന്ദ്യ Dr.ജോസഫ് ജി ഫെർണാണ്ടസ് പിതാവ് ഈ സ്കൂൾ കുറെ കുടി വലുപ്പത്തിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി പണിത് തന്നു. ആശിർവാദ കർമം 1983 sept 1 ന് അഭിവന്ദ്യ പിതാവ് തന്നെ നിർവഹിച്ചു തുടർന്ന്, കൊല്ലം മെത്രാനായ അഭിവന്ദ്യ Dr.സ്റ്റാൻലി റോമൻ പിതാവ് കോർപ്പറേറ്റ് മാനേജർ ആയി ഇപ്പോൾ കൊല്ലം രൂപതയുടെ ബിഷപ്പ് ആയ Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി പിതാവാണ്കോർപ്പറേറ്റ് മാനേജർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രിയപ്രവർത്തകർ,വക്കിലുമാർ, അദ്ധ്യാപകർ, മികച്ച സാമൂഹ്യപ്രവർത്തകർ, സാഹിത്യകാർ എന്നിങ്ങനെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കുട്ടത്തിൽ ഉണ്ട്. പഠന പാഠ്യേതര വിഷയങ്ങളിലും,അച്ചടക്കം, മുല്യബോധം, സ്വഭാവരൂപീകരണം ഇവയിലും മികച്ച പരിശീലനമാണ് ഈ സ്കൂളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
25 സെന്റ് സ്ഥലത്തായി 4 ക്ലാസ്സ് മുറികൾ ഒരു ഓഫീസ് മുറി,പാചകപ്പുര,2 ടോയ്ലറ്റ്, 2യൂറിനെൽസ് ഇവ ഉൾപെടുന്നതാണ് സ്കൂൾ സമുച്ചയം.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് പൂർവവിദ്യാർത്ഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമായി വിവിധ സഹായങ്ങൾ ലഭിച്ചു.മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫൈർ, അലമാരകൾ,മിക്സി, റീഡിങ് സ്റ്റാൻഡ്, കുക്കർ, വൈറ്റ് ബോർഡ്,ഐ-പാഡുകൾ,ഉച്ച ഭക്ഷണം കഴിക്കുന്നതിനുഅവശ്യമായ പാത്രങ്ങൾ, ഗ്ലാസ്സുകൾ ഇവ ലഭിക്കുക ഉണ്ടായി.ചെങ്ങന്നൂർ SBI ലൈഫ് ഇൻഷുറൻസിന്റെ വകയായി ക്ലാസ്സ് മുറികൾ ടൈൽ ഇട്ട് തന്നു. ഇപ്പോഴത്തെ PTA പ്രസിഡന്റ് ശ്രീ.ആന്റണി ജോസഫ് ന്റെ വകയായി കുട്ടികൾക്കായുള്ള ഒരു ചെറിയ പാർക്ക് നിർമിച്ചു തന്നു.ഈ വർഷം ഓൺലൈൻ പഠനത്തിന് സഹായകരമായി പരുമല D.B കോളേജിലെ APCOS UAE എന്ന സംഘടന ഒരു TV സെറ്റ് നൽകുകഉണ്ടായി.
മികവുകൾ
LSS പരീക്ഷയിൽ തുടർച്ചയായി 2 വർഷങ്ങളിലും ഓരോ കുട്ടികൾ വിധം വിജയിച്ചു. 1 മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം,ഇംഗ്ലീഷ് ഇവ നന്നായി വായിക്കാനും എഴുതാനും കഴിയുന്നു. കലോത്സവം,പ്രവർത്തിപരിചയമേള എന്നിവയിൽ സമ്മാനർഹരായി.ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 5 മണി വരെ spoken English grammer ഇവയിൽ പ്രതേക പരിശീലനം നൽകുന്നു.ഗണിതത്തിനായി ആഴ്ച യിൽ രണ്ട് ദിവസം വിധം രാവിലെ 9 മണിക്ക് പ്രതേക ക്ലാസ് നടത്തുന്നു.വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം അനുസരിച്ചുള്ള ഉല്ലാസഗണിതം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്ത് വരുന്നു.
മുൻസാരഥികൾ
ശ്രീ. പ്രോത്താസീസ്
ശ്രീ. ജോസഫ് കെ.ജെ
ശ്രീ. കെ.എസ് ആന്റണി
ശ്രിമതി.വിജയമ്മ എൽ
ശ്രീമതി.സിൽവിയ ഗോൺസാൽവസ്
ശ്രീമതി.വില്യമിൻ എൽമ
ശ്രിമതി.മേരി വർഗീസ്
ശ്രീമതി.സിസിലി എസ്
ശ്രീമതി.മേരി ബി
Sr.റോസമ്മ വി.ബി
മുൻസാരഥികൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം, ഗാന്ധി ജയന്തി മുതലായ പ്രാധാന്യമുള്ള ദിനങ്ങൾ അദ്ധ്യാപകരുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്നു.ഓണം, ക്രിസ്തുമസ് മുതലായ ആഘോഷങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.
പ്രവേശനോത്സവം
സ്വാതന്ത്ര്യദിനാഘോഷം
-
പതാകഉയർത്തൽ
-
thumb
-
thumb
-
സ്വാതന്ത്ര്യദിനാഘോഷം
-
thumb
ഓണാഘോഷം
-
ഓണാഘോഷം
-
ഓണസദ്യ
-
വള്ളംകളി
കുട്ടികൾക്ക് വിത്ത് നൽകുന്നു
-
കുട്ടികൾക്ക് വിത്ത് നൽകുന്നു
-
വിത്ത്
ഉല്ലാസഗണിതം
-
ഉല്ലാസഗണിതം
പ്രതിഭയോടൊപ്പം
-
പ്രതിഭയോടൊപ്പം - പ്രദീപ് പാണ്ടനാട്
ശിശുദിനം
-
ശിശുദിനഘോഷം
ക്രിസ്തുമസ്ദിനാഘോഷം
-
ക്രിസ്തുമസിനെ തുടർന്നുള്ള ഞങ്ങളുടെ ആഘോഷം
ഞങ്ങളുടെ ചീരവിളയെപ്പ്
37230 IMG-20200926-WA0075.jpg|thumb|ഞങ്ങളുടെ വിളവെടുപ്പ്
റിപ്പബ്ലിക്ക് ഡേ
പഠനയാത്ര
വാർഷികഘോഷം
== അദ്ധ്യാപകർ ==
നിലവിൽ ഒരു അധ്യാപിക മാത്രമേ ഉള്ളു. സിന്ധു ജോയ് - ഹെഡ്മിസ്ട്രസ്
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
- കലാകായിക പരിശീലനം
- പ്രതിഭയെ ആദരിക്കൽ
- പ്രദർശനങ്ങൾ
- പുറത്തുനിന്നുള്ള വിദഗ്ധരെ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ, നാടൻ പാട്ടു കളരി, വിവിധ വിഷയങ്ങളുടെ ക്ലാസുകൾ,സമീപത്തുള്ള ലൈബ്രറിയുടെ സഹകരണത്തോടെ അമ്മ വായന പരിപാടി.
- കുട്ടികളുടെ വായന പരിപോഷണത്തിനായി വായന കുടുക്ക.
- എന്റെ ചെടി എന്റെ സ്കൂളിൽ
- ഹെൽത് ചെക്കപ്പുകൾ
- വിവിധ ക്വിസ് മത്സരങ്ങൾ
കുട്ടികളുടെ പതിപ്പുകൾ
-
-
-
-
-
ഹെൽത്ത് ചെക്ക് അപ്പ്
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂൾ ഫോട്ടോകൾ
നേർക്കാഴ്ച
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37230
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ