സെന്റ്.ജോർജ്ജ്‌സ് എൽ പി സ്ക്കൂൾ ചക്കരക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
സെന്റ്.ജോർജ്ജ്‌സ് എൽ പി സ്ക്കൂൾ ചക്കരക്കടവ് | |
---|---|
വിലാസം | |
ചെറായി ചെറായി , ചെറായി പി.ഒ. , എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 26505 (സമേതം) |
യുഡൈസ് കോഡ് | 32081400408 |
വിക്കിഡാറ്റ | Q99509904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം:
1886ൽ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് . ആ കാലങ്ങളിൽ അധ്യാപകർക്ക് ശമ്പളം പള്ളിയിൽ നിന്ന് നൽകി വന്നു. എന്നാൽ ഇടക്കാലത്ത് ശമ്പളം നൽകാൻ പള്ളിക്ക് കഴിയാതെ വന്നപ്പോൾ സ്കൂൾ നടത്തിപ്പ് മുടങ്ങി. ആയതിനാൽ 1905ൽ പള്ളിപ്പുറത്തുകാരൻ പിള്ളക്ക് മടത്തും ചിലിയച്ഛൻ സ്കൂൾ നടത്താൻ ഏൽപ്പിച്ചു കൊടുത്തു . അദ്ദേഹം ഇതിനെ ഗ്രാൻഡ് സ്കൂൾ ആക്കി മാറ്റി. 1906ൽ മാഞ്ഞൂരാൻ പൊറിഞ്ചു ഏറ്റെടുത്തു. വീണ്ടും 1909ൽ സ്കൂൾ പള്ളി മാനേജ്മെന്റിലേക്ക് തിരിച്ചെടുത്തു. 1920ൽ പറവട്ടി മാനാടൻ ലോന പൊറിഞ്ചുവിൻറെ സ്ഥലത്തേക്ക് സ്കൂൾകെട്ടിടം മാറ്റി പണിതു. ഈ വർഷം തന്നെ സർക്കാരിൽ നിന്നും അനുവാദം കിട്ടി. അന്നത്തെ മാനേജർ സെൻറ് റോസ് പള്ളി വികാരിയായിരുന്ന ഫാദർ തറയിൽ ജോർജ് ആയിരുന്നു. ആദ്യകാലങ്ങളിൽ 12 ഡിവിഷനുകളിലായി 12 അധ്യാപകർ ഇവിടെ സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. എന്നാൽ പിന്നീട് കുട്ടികളുടെ അഭാവം നിമിത്തം 4 ഡിവിഷനുകളായി ചുരുങ്ങി. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാ അഭ്യസിച്ഛ് ഇന്ന് വിവിധ മേഖലകളിൽ തങ്ങളുടെ പ്രാഗൽഭ്യം പ്രകടിപ്പിക്കുന്ന വളരെയധികം പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്. നിലവിലുള്ള അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്കുയർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ -
ടോയ്ലറ്റ് ,ഇലക്ട്രിസിറ്റി , കുടിവെള്ളം , ചുറ്റുമതിൽ ,
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി കെ .വി . ആനി , ശ്രീമതി നാൻസി വര്ഗീസ് ,ശ്രീമതി ഗ്രേസി .എം .ജെ .ശ്രീമതി ജെസ്സി . പി .കെ .