സി എം എസ് എൽ പി എസ് മുണ്ടത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി എം എസ് എൽ പി എസ് മുണ്ടത്താനം
വിലാസം
മുണ്ടത്താനം

mundathanam p.o kangazha 686541
,
മുണ്ടത്താനം പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9846499774
ഇമെയിൽcmslpsmundathanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32422 (സമേതം)
യുഡൈസ് കോഡ്32100500204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBiju Jacob
പി.ടി.എ. പ്രസിഡണ്ട്Jiji P Thomas
എം.പി.ടി.എ. പ്രസിഡണ്ട്Nisha Sony
അവസാനം തിരുത്തിയത്
21-11-2024Anjudevasi32422


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സി എം എസ് കോ-ഓപ്പറേറ്റ് മാനേജ്മെന്റിനെ കീഴിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്  1917 ലാണ്.കോട്ടയം ജില്ലയിലെ പുരാതന  സ്കൂളുകളിൽ ഒന്നാണ് ഇത്. ഇത് സ്വകാര്യ എയ്ഡഡ് ന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ്.കഴിഞ്ഞ 100 വർഷക്കാലം കൊണ്ട് ധാരാളം കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്താൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് ജീവിതത്തിന്റെ നാനാ വഴികളിൽ ഇന്ന് പ്രശോഭിക്കുന്ന നാട്ടുകാർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.കർഷകർ, അദ്ധ്യാപകർ, ഡോക്റ്റർമാർ, എഞ്ചിനിയർമാർ, ഐ എ എസ് , , കലാകാരന്മാർ എന്നിവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിട്ടുണ്ട്. യശ:ശരീരനായ അസ്ഥിരോഗ വിദഗ്ദൻ Dr ബാബു കുട്ടി , തിരുവന്തപുരം Medical College ലെ Dr ഷീന , പ്ലാനിംഗ് ബോർഡ് അംഗമായിരുന്ന Sri റ്റി വി ഫിലിപ്പോസ് , സി.റ്റി. ബഞ്ചമിൻ IAS എന്നിവർ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ .2017 ൽ സ്കൂൾ ശതാബ്ദി ആഘോഷിച്ചു .LKG UKG ക്ലാസുകൾ ആരംഭിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതിലൂടെ കുട്ടികളുടെ എണ്ണം ക്രമമായി വർദ്ധിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

ആഹാരം പാകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര സ്കൂളിനുണ്ട്. എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനാവശ്യമായ ബഞ്ചും , ഡസ്ക്കും ഉണ്ട്. ഓരോ ക്ലാസുകളിലും ഫാനും അതു പോലെ തന്നെ പ്രോജക്ടർ  ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. രണ്ട് പ്രോജക്ടറുകളും ഓഫീസ് ഉപയോഗത്തിനായി പ്രിന്റെ റും ഉണ്ട്. കിണറിൽ നിന്നും ടാപ്പ് വഴിയായി ജലം ഉപയോഗിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൈൽ പാകിയ ടോയ് ലറ്റുകൾ ഉണ്ട്. സ്കൂൾ ആവശ്യത്തിനായ് സ്വന്തമായി ഉച്ചഭാഷണി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കറുകച്ചാൽ മണിമല റൂട്ടിൽ പത്തനാട് ജംക്ഷനിൽ നിന്നും കുളത്തൂർ മൂഴി റൂട്ടിൽ 2 1/2 Km സഞ്ചരിച്ചാൽ മുണ്ടത്താനത്ത് എത്തും. ജംഗ്ഷനിൽ തന്നെ റോഡിനോടു ചേർന്ന് വലതു ഭാഗത്തായി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.

Map