സിഎംഎസ് കോളേജ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സിഎംഎസ് കോളേജ് എൽപിഎസ്
വിലാസം
ചാലുക്കുന്ന്

സി.എം.എസ്.കോളജ് എൽ.പി.സ്കൂൾ, ചെട്ടിത്തെര‍ുവ്,കത്തീഡ്രൽ റോഡ്, ചാലുകുന്ന്.
,
കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം1 - ജനുവരി - 1815
വിവരങ്ങൾ
ഇമെയിൽcmscollegelpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്33223 (സമേതം)
യുഡൈസ് കോഡ്32100701002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമ‍ുൻസിപ്പാലിറ്റി,കോട്ടയം
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബേത്ത് ഷേർളി തോമസ്.
പി.ടി.എ. പ്രസിഡണ്ട്ബിജു കെ.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1815 ൽ റവ ബേഞ്ചമിൻ ബെയ് ലി സ്ഥാപിച്ച സി.എം.എസ് കോളജ് എൽ.പി സ്കൂൾ 1851 ൽ ചാല‍ുകുന്നിലേക്ക് മാറ്റി സ്ഥാപിച്ചു. 209 ലധികം വർഷം പഴക്കമ‍ുള്ള ഈ സ്കൂൾ ഹെന്ട്രി ബേക്കർ ജൂനിയർ എന്ന സി.എം.എസ് മിഷനറി മാറ്റിസ്ഥാപിച്ചിട്ട് 173 വർഷം പൂർത്തിയായിരിക്ക‍ുന്നു. സി.എം.എസ് കോളജ് എൽ.പി സ്കൂൾ കോട്ടയം, സി.എം.എസ് കോളജിന‍ും മുൻപ് സ്ഥാപിക്കപ്പെട്ട ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.

ചരിത്രം

കോട്ടയം ജില്ലയുടെ നഗര ഹൃദയത്തിൽ 1815 ൽ റവ ബേഞ്ചമിൻ ബെയ് ലി സ്ഥാപിച്ച സി.എം.എസ് കോളജ് എൽ.പി സ്കൂൾ 1851ൽ ഹെൻട്രി ബേക്കർ ജൂനിയർ ചാലുകുന്നിലേക്ക് ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു. കോട്ടയം താഴത്തങ്ങാടി റോഡിൽ കച്ചവടക്കാരായിരുന്ന ചെട്ടിയാർമാർ തിങ്ങിപ്പാർത്തിരുന്ന ചെട്ടിത്തെരുവിൽ സ്ഥിതി ചെയ്തിരുന്ന സ്കൂൾ എന്ന നിലയിൽ ചെട്ടിത്തെരുവ് സ്കൂൾ എന്ന ചരിത്ര പ്രാധാന്യമുള്ള പേര് സ്കൂൾ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ചെട്ടിയാർമാരുടെ അവസാന കുടുംബം 2014 ൽ ഇവിടം വിട്ടു പോയി. ഭാരതത്തിലെ തന്നെ ആദ്യ സ്കൂളുകളിൽ ഒന്ന് ആയ ഗ്രാമർ സ്കൂൾ (ഇപ്പോഴത്തെ സി.എം.എസ്സ് കോളജ്) , സി.എം.എസ്സ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ, സി.എം.എസ്സ് കോളജ് ഹൈസ്കൂൾ, സി എൻ.ഐ റ്റി റ്റി ഐ, ഇൻഡസ്ട്രിയൽ സ്കൂൾ, സി.എം.എസ് പ്രസ്സ്, സി.എം.എസ്സ് ഹോളി ട്രിനിറ്റി കത്തീഡ്രൽ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ നൂറുകണക്കിന് സഹോദര സ്ഥാപനങ്ങൾ ഉള്ള ഈ സ്കൂൾ സി.എം.എസ് കോർപറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂമുകൾ , മൾട്ടിമീഡിയ റൂം എന്നിവ ഉൾപ്പെടെ എൽ കെ ജി , യു കെ ജി ഒന്ന് , രണ്ട് , മൂന്ന് , നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 166 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ അഭ്യുദയ കാംക്ഷികളുടെ സഹായത്തോടെ, പഴമയുടെ പ്രൗഢി നഷ്ടപ്പെടുത്താതെ മേൽക്കൂര മാറി . ടൈലുകൾ പാകി, ക്ലാസ്സ് തിരിച്ച് പരിഷ്കരിച്ചു. സ്കൂളി ലെ കുട്ടികളുടെ യാത്രാ സൗകര്യത്തിലേക്കായി സ്കൂൾ വാൻ ക്രമീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം നഗരത്തിൽ നിന്ന് കുമരകം റോഡിൽ ബേക്കർ ജംക്ഷനിൽ നിന്ന് 600 മീറ്റർ പടിഞ്ഞാറ് മാറി ചാലുകുന്നിനു മുൻപായി സി.എം.എസ് കേർപറേറ്റ് മാനേജ്മെന്റ് ഓഫീസിനോട് ചേർന്ന് വലതു വശത്ത് സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=സിഎംഎസ്_കോളേജ്_എൽപിഎസ്&oldid=2533369" എന്ന താളിൽനിന്ന് ശേഖരിച്ചത്