സമൂഹം.എച്ച്.എസ്.എൻ .പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സമൂഹം.എച്ച്.എസ്.എൻ .പറവൂർ
വിലാസം
വടക്കൻ പറവൂർ

റിപ്പബ്ലിക് റോഡ്, എൻ പറവൂർ
,
വടക്കൻ പറവൂർ പി.ഒ.
,
683513
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഇമെയിൽsamoohamhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25070 (സമേതം)
യുഡൈസ് കോഡ്32081000301
വിക്കിഡാറ്റQ99485887
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വടക്കൻ പറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പറവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ205
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമാ ഗോപിനാഥ്
പി.ടി.എ. പ്രസിഡണ്ട്സലി കൈതാരം
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വടക്കൻ പറവൂരിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പറവൂർ ബ്രാഹ്മണസമൂഹം 1953 ൽ പറവൂർ റിപ്പബ്ലിക് റോഡിനു തെക്കുവശത്ത് അഞ്ചര ഏക്കറോളം വിസ്തൃതിയിൽ പ്രകൃതിരമണീയമായ സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണിത്.

ആമുഖം

നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്. വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല. ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്.

കഴിഞ്ഞ അറുപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.

ചരിത്രം

ശ്രീ ഡി നാരായണ അയ്യരുടെയും ശ്രീ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ 1953-ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഫസ്റ്റ് ഫോമിൽ 32 കുട്ടികളും ഫോർത്ത് ഫോമിൽ 58 കുട്ടികളും മാത്രമായി പ്രവർത്തനമാരംഭിച്ചു. 2 ഫുൾ ടൈം അധ്യാപകരും 3 പാർട്ട് ടൈം അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം. വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിനായി പിന്നീട് അഞ്ച് ഏക്കർ 15 സെൻറ് സ്ഥലം വാങ്ങിച്ചു. യശ:ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു പ്രഥമാധ്യാപകൻ. ആദ്യത്തെ എസ് എസ് എൽ സി 1954 ലാണ് പുറത്തിറങ്ങിയത്. 1957 ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1968ൽ ഇന്നത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയും ശ്രീ കൃഷ്ണ മൂർത്തി അയ്യർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്തു. 1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാലയന്തരീക്ഷം എല്ലായ്‍പോഴും പഠനത്തിനും പഠനാനുബന്ധപ്രവ‍‍ർത്തനങ്ങൾക്കും അനുയോജ്യമായിരിക്കണമല്ലോ. അതിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയിട്ടുള്ള പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തിൽ ചിലവഴിക്കാനുള്ള മികച്ച സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ഏകദേശം അഞ്ചര ഏക്രയോളം വിസ്തൃതിയിൽ, വിശാലമായ മൈതാനത്തോടുകൂടി, വളരെയേറെ ഗതാഗതത്തിരക്കുള്ള പ്രധാനപാതയിൽ നിന്നും ഏകദേശം നൂറ്-നൂറ്റമ്പത് മീറ്ററോളം ഉള്ളിലായാണ് ഇവിടുത്തെ ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുള്ളത്. ക്ലാസ് മുറികളാകട്ടെ പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ അത്യന്താധുനീകമായ എല്ലാ ഹൈടെക്ക് സൗകര്യങ്ങളും ഉൾപ്പെടുന്നവയുമാകയാൽ ഇവിടെയിരുന്നുള്ള വിദ്യാഭ്യാസം പാഠങ്ങളെ ശരിയായ രീതിയിൽ തന്നെ ഹൃദിസ്ഥമാക്കുന്നതിൽ വിദ്യാർത്ഥികളെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. പഠനത്തോടൊപ്പം തന്നെ പ്രകൃതി പഠനത്തിനും, കായികോല്ലാസത്തിനും സഹായകമായ രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. തുടർന്ന് വായിക്കുക

നേട്ടങ്ങൾ

  • പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം : 2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജുള്ള വിദ്യാലയമായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.
  • 2021, 2020, 2019, 2018, 2017, 2016, 2015, 2014 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം.
  • 2009 എസ് എസ് എൽ സി പരീക്ഷയിൽ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം
  • സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയവും എ ഗ്രേഡും.
  • 2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട്, മോഹിനിയാട്ടം ഇനങ്ങളിൽ വിജയി.
  • 2016-17 സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം.
  • 1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ് സ്കൂളിന് സമർപ്പിച്ചു.
  • " ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.

പുരസ്കാരങ്ങൾ

പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളിൽ ചിലതിനെക്കുറിച്ചറിയുന്നതിന് കൂടുതൽ വായിക്കൂ..


പാഠ്യേതര പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്. തുടർന്ന് വായിക്കുക

മാനേജ്മെന്റ്

വടക്കൻ പറവൂർ ബ്രാഹ്മണ സമൂഹം

മുൻ സാരഥികൾ

  • ശ്രീ. മുത്തുസ്വാമി അയ്യർ
  • ശ്രീ. കൃഷ്ണമൂർത്തി അയ്യർ
  • ശ്രീ. നാരായണ ശർമ്മ
  • ശ്രീമതി. ഭഗവതി അമ്മാൾ
  • ശ്രീമതി. രാധാമണി പി എസ്
  • ശ്രീമതി. എൻ ടി സീതാലക്ഷ്മി
  • ശ്രീമതി എൻ പി വസന്തലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വ്യക്തി മേഖല
ബാലചന്ദ്രൻ ചുള്ളിക്കാട് കവി, സിനിമാതാരം, തിരക്കഥാകൃത്ത്
കെടാമംഗലം വിനോദ് സിനിമാതാരം
മുരളി മോഹൻ സിനിമ, സീരിയൽ താരം
ഡോ മനു വർമ്മ ഹൃദ്രോഗ വിദഗ്ധൻ
പറവൂർ രാജഗോപാൽ കവി
ദുർഗ്ഗ വിശ്വനാഥ് പിന്നണി ഗായിക
എൻ എ നസീർ ഫോട്ടോഗ്രാഫർ
ശബരീഷ് വർമ്മ സിനിമാതാരം
കൃഷ്ണൻ വി ഗായകൻ
ശരത് കെ സുഗുണൻ ഗായകൻ
അമൃതവർഷ കെ നർത്തകി

പാഠ്യ - പാഠ്യേതരപ്രവ‍ർത്തനങ്ങൾ വിശദമാക്കുന്ന ഉപതാളുകൾ

യാത്രാസൗകര്യം

പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


വഴികാട്ടി

വടക്കൻ പറവൂർ സമൂഹം ഹൈസ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം. ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 200 മീറ്റ‍ർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ‍ ഏകദേശം 200 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം.
  • എറണാകുളത്ത് നിന്ന് വരാപ്പുഴ വഴി ബസിൽ വരുമ്പോൾ‍ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം. അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 200 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം.
  • ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ ​എത്തിച്ചേരാം.
  • പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്. ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.

Map

School address: Samooham High School, Republic Road,
N Paravur, Ernakulam Dist, Kerala - 683513,
Ph: +918943145237

നവസാമൂഹികമാധ്യമങ്ങളിൽ

അവലംബം

"https://schoolwiki.in/index.php?title=സമൂഹം.എച്ച്.എസ്.എൻ_.പറവൂർ&oldid=2537427" എന്ന താളിൽനിന്ന് ശേഖരിച്ചത്