വിദ്യാർത്ഥി രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആസ്വാദനക്കുറിപ്പ്-നന്മമരം

ഷെൽസിൽവെൾ‌സ്റ്റൈൻ രചിച്ച ഗിവിംഗ് ട്രീ എന്ന പുസ്തകം നന്മമരം എന്ന പേരിൽ പരിഭാഷപ്പെടുത്തിയത് കെ.കെ.കൃഷ്ണകുമാറാണ്.ബാലസാഹിത്യമാണെങ്കിലും മുതിർന്നവർക്കും കൂടി ഗുണപാഠമാകുന്ന ഒരു പുസ്തകമാണിത്.വളരെ മനോഹരമായ ഒരു പുസ്തകമാണിത്.വളരെ മനോഹരമായ ഇതിലെ ചിത്രീകരണം നൽകിയിരിക്കുന്നത് കെ.പി.മുരളീധരനാണ്. ആധുനികയുഗത്തിലെ മനുഷ്യനും മരവും തമ്മിലുള്ള ബന്ധം ആണ് കവി ഇവിടെ ചൂണ്ടിക്കാട്ടു്നനത്. ലളിതമായ ഭാഷാശൈലിയും തനിമയോടുകൂടിയതുമായ പരിഭാഷയാണ് കെ.കെ.കൃഷ്ണകുമാർ ഈ പുസ്തകത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.തന്റെ അവസാനം വരെ എല്ലാമെല്ലാം മനുഷഅയന് ദാനം ചെയ്ത ഒരു നന്മമരത്തിന്റെ കഥയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ കഥയിലെ ആശയം- ദുരാഗ്രഹിയായ മനുഷ്യൻ കിട്ടാവുന്ന തെല്ലാം മരത്തിനോട് വാങ്ങിയിട്ടും പിന്നെയും മതിവരാതെ വീണ്ടും ആ മരക്കുറ്റിയുടെ അടുത്ത് ചെന്ന് സ്ഥലം ആവശ്യപ്പെടുന്നു. പ്രകൃതിവരദാനമായ ഒരു വൃക്ഷം മനുഷ്യനെ സ്നേഹിക്കുന്ന സന്ദർഭമാണ് കവി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്


മുബീന.വി 10-E

ജൈവവൈവിധ്യവും മാനവരാശിയും

മനുഷ്യ പരിണാമ കാലഘട്ടം മുതൽ തന്നെ ജൈവ സമ്പത്തുകൾ ഏതെങ്കിലും രീതിയിൽ മാനവ നിത്യജീവിതത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.ആരോഗ്യപൂപർണ്ണമായ പ്രകൃതിയും മനുഷ്യ സമ്പത്തും സന്തുലിത ഭാവത്തിലെത്തുമ്പോഴാണ് ഒരു യദാർത്ഥ സമൂഹം രൂപം കൊള്ളുന്നത്.ഇതിൽ മനുഷ്യർക്കുമാത്രമല്ല പ്രകതിയിലെ ചരാചരങ്ങൾക്കെല്ലാം അവരുടേതായ എളിയരും ബൃമാത്തുമായ പങ്ക് വഹിക്കാനുണ്ട്.ജൈവസമ്പത്തുകൾ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. “ധർമാർത്ത വിഹീനരായ അനേകം സന്താനങ്ങളെ വളർത്തുന്നതിനേക്കാൾ നല്ല കാര്യമാണ്. യാത്രികർക്ക് തണലേകുന്ന ഛായാ വൃക്ഷങ്ങൾ വഴിക്കിരുവശത്തും നട്ട് വളർത്തുന്നത് ”എന്നായിരുന്നു പൂർവ്വികമതം. പണ്ടുകാല ജനങ്ങൾ പ്രകൃതിയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്കിലൂടെ മനസ്സിലാക്കാം.പരിസര സന്തുലനവും ജൈവസംരക്ഷണവും മനുഷ്യജീവന്റെയും ,മനുഷ്യശേഷിയുടേയും ജൈവ ധർമ്മമായി അവർ കണ്ടിരുന്നു എന്നുവെന്നും നമുക്കതിലൂടെ മനസ്സിലാക്കാം. പണ്ടുകാലത്തെ ജനങ്ങൾ സസ്യങ്ങളെ ഔഷധികളായി കണ്ട് മാതാവിമന്റെ സ്ഥാനം നൽകി ആദരിച്ചിരുന്നു. “അല്ലയോ മാതൃഭൂതങ്ങളായ ഔഷധികളേ ... നിങ്ങളുടെ ഇരിപ്പിടങ്ങളഅ‍ അനന്തരങ്ങളാണ്.നൂറുതരത്തിൽ ശക്തിയോടുകൂടിയ ഔഷധികളേ എന്റെ രോഗികളേ രോഗമില്ലാതാക്കുക ” എന്ന ഋഗ്വേദ വചനങ്ങളിലൂടെ ജൈവ,ജന്തു സമൂഹത്തോട് നമ്മുടെ പൂർവ്വികർക്കുണ്ടായ മനോഭാവം വ്യക്തമാണ്.ഉഷ്മമേഖല മൺസൂൺ നിത്യ ഹരിത വന പ്രദേശമായ കേരളം ജൈവ സമ്പന്നമായിരുന്നു.എന്നാൽ വിരളിലെണ്ണാൻ കഴിയുന്ന മരങ്ങളെ നമുക്ക് കാണാൻ സാധിക്കുന്നുള്ളൂ.ദിനം തോറും വനം നശിച്ചുകൊണ്ടിരിക്കുകയാണ്.വരും തലമുറയുടെ കാര്യം പരിഗണിക്കാതെയാണ് ഇന്നത്തെ മനുഷ്യരുടെ കടന്നുകയറ്റം.അതുകൊണ്ടുതന്നെ ആധുനിക മനുഷ്യർക്ക് പ്രാചീന മനുഷ്യരുടെ ബുദ്ധിയുണ്ടാവട്ടയെന്ന് പ്രാർത്ഥിക്കാം.പ്രകൃതി സംരക്ഷണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം


                                                                                                                                            ഇഷ്ബിന



FIFA WORLD CUP 2010-ഒരു അവലോകനം

2010 ജൂൺ-11,ദക്ഷിണാഫ്രിക്കയിലെ സോക്കർസിറ്റി സ്റ്റേഡിയം.ദക്ഷിണാഫ്രിക്കയും മെക്സിക്കോയും ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടി.വുവുസേലകൾ മുഴങ്ങി.സാക്കുമി ആനന്ദനൃത്തം ചവിട്ടി.ജബുലാനി കളം നിറഞ്ഞാടി.ഇവിടെ ഒരുമഹായുദ്ധത്തിന് തിരശ്ശീല ഉയരുകയാണ്.ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. ദക്ഷിണാരഫ്രിക്കൻ താരം ഷബലാലയുടെ ബൂട്ടിൽ നിന്നായിരുന്നു ആദ്യ ഗോൾ. 32 ടീമുകൾ 8 ഗ്രൂപ്പുകൾ ആദ്യ റൗണ്ട് മത്സരങ്ങൾ ജൂൺ‌-25 വരെ നീണ്ടു.പകുതി ടീമുകൾ നാട്ടിലേയ്ക്ക് വണ്ടി കയറി.ഫ്രാൻസ്, ഇറ്റലി - എന്നീ മുൻ ഫേവറിറ്റുകളുടെ പുറത്താകളുകളായിരുന്നു ആദ്യ റൗണ്ടിൽ നമുക്ക് കാണാൻ കഴിഞ്ഞത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിനുടമയായത് അർജന്റീനൻ താരം ഹിഗ്വൈൻ ആയിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരെ ഹിഗ്വൈൻ മൂന്നുതവണ വല കുലുക്കി.ആദ്യ റൗണ്ടിൽ തന്നെ വലിയ ഗോൾ വിജയം നേടിയത് പോർച്ചുകലായിരുന്നു.ഉത്തര കൊറിയയ്ക്കെതിരെ 7 ഗോളുകൾ അവർ നേടി. 16 ടീമുകൾ പ്രീക്വാർട്ടറിൽപ്രവേശിച്ചു.ദക്ഷിണകൊറിയ,അമേരിക്ക,ഇംഗ്ലണ്ട്,മെക്സിക്കോ,സ്ലോവാക്യ,ചിലി,ജപ്പാൻ,പോർച്ചുഗൽ-എന്നിവർയ്ക്ക് പ്രീക്വാർട്ടർ വരെ മാത്രമേ ആയുസ്സ ഉണ്ടായിരുന്നുള്ളൂ.ക്വാർട്ടർ മത്സരങ്ങൾ വമ്പൻമാരുടെ പോരാട്ടമായി മാറി.ആറാം ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലും മറഡോണയുടെ കീഴിൽ ലോകകപ്പ് നേടാൻ പുറപ്പെട്ട അർജന്റീനയും ക്വാർട്ടറിൽ പുറത്തായത് ആരാധകരെ നിരാശരാക്കി. സെമി ഫൈനലിന് കളമൊരുങ്ങി.ലോകകപ്പ് നേടുമെന്ന് ഏറ്റവും കൂടുതൽ പ്രവചിക്കപ്പെട്ട ജർമനി,സ്പെയിനിനോട് 1-0ത്തിന് പരാചയപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി.ഇവിടെ താരമാത് പോൾ എന്ന നീരാളിയാണ്. അവൻ ജർമ്മനിയുടെ ആയുസ്സ് മുമ്പേ പ്രവചിച്ചു. പ്രവചനം ശരിയായി.രണ്ടാം സെമിയിൽ ഉറഗ്വായ് -നെ തോൽപ്പിച്ച് കലാശ പോരാട്ടത്തിന് അർഹത നേടി.ഫൈനലിനു മുമ്പ് മൂന്നാം സ്ഥാനക്കാരെ നിർണ്ണയിക്കാനുള്ള ലൂസേഴ്സ് ഫൈനലിൽ ജർമ്മനിയും ഉറഗ്വായ് യും ഏറ്റുമുട്ടി. വിജയം ജർമ്മനിക്കൊപ്പമായിരുന്നു. അവസാനം ജൂലായ്-11 സ്പെയിനോ,ഹോളണ്ടോ ആരു ജയിക്കും? ലോകം ഉറ്റുനോക്കി.പോൾ സ്പെയിനിനൊപ്പമായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ഹോളണ്ടിനെ തറ പറ്റിച്ച് സ്പെയിൻ ലോകത്തിന്റെ നെറുകയിൽ..................... ചരിത്രത്തിലാദ്യമായി.......... ഒരു മാസക്കാലം നീണ്ടുനിന്ന മഹായുദ്ധത്തിന് തിരശ്ശീല വീണു.....................ഇനി ബ്രസ്സീലിൽ.......


                 			 ഈ ലോകകപ്പിലെ പ്രധാന നേട്ടങ്ങൾ        
                

നേട്ടം താരം

                രാജ്യം 

ആദ്യ ഗോൾ ഷബലാല ദക്ഷിണാഫ്രിക്ക അവസാനഗോൾ ഇനിയേസ്റ്റ സ്പെയിൻ ഏക ഹാട്രിക്ക് ഹിഗ്വെയ്ൻ അർജന്റീന ഗോൾഡൻ ബോൾ ഫോർലാൻ ഉറുഗ്വായ് ഗോൾഡൻ ബൂട്ട് മുള്ളർ ജർമ്മനി


മുഹമ്മത് ഉവൈസ്.സി.കെ


"https://schoolwiki.in/index.php?title=വിദ്യാർത്ഥി_രചനകൾ&oldid=395478" എന്ന താളിൽനിന്ന് ശേഖരിച്ചത്