താനക്കോട്ടൂർ യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താനക്കോട്ടൂർ യു പി എസ് | |
---|---|
വിലാസം | |
താനക്കോട്ടൂർ താനക്കോട്ടൂർ , താനക്കോട്ടൂർ പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0496 2572499 |
ഇമെയിൽ | thanakkotturus@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16668 (സമേതം) |
യുഡൈസ് കോഡ് | 32041200203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 361 |
പെൺകുട്ടികൾ | 329 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | റിയാസ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിഷ എം കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
നാടിൻറെ ആത്മാവ് ഗ്രാമങ്ങളാണെ ന്നതുപോലെ, ഗ്രാമങ്ങളുടെ ആത്മാവ് അവിടങ്ങളിലെ പാഠശാലകളാണ്.തലമുറകൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയങ്ങളുടെ ചരിത്രം ഓരോ പ്രദേശത്തെയും ചരിത്രം തന്നെയാണ്.ഓരോ വിദ്യാലയത്തിന്റെയും പിറവിക്കും വളർച്ചക്കും പിന്നിൽ നിസ്വാർത്ഥരായ മനുഷ്യസ്നേഹികളുടെ ത്യാഗത്തിന്റെയും കഠിനദ്വാനത്തിന്റെയും കഥകളുണ്ടെന്ന് വരുംതലമുറ അറിയേണ്ടതുണ്ട്.
പണ്ടുകാലത്ത് തികച്ചും അവികസിതവും വിദ്യാഭ്യാസപരമായി തീരെ പിന്നോക്കം നിന്നിരുന്ന തുമായ ചെക്യാട് പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലാണ് ഈ പ്രദേശം. ഈ സാഹചര്യത്തിലാണ് ഒരു എൽ പി സ്കൂൾ മൂലം പറമ്പത്ത് പ്രവർത്തനമാരംഭിച്ചത്.പുഴ വക്കത്തായതിനാൽ കരിയാടാൻ കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് പിന്നീട് സ്കൂൾ മാറ്റി സ്ഥാപിച്ചു.1938 യശശരീരരായ ശ്രീ ജി ശങ്കരക്കുറുപ്പും ശ്രീ കുളങ്ങര കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂടി വിദ്യാലയം ഏറ്റെടുത്തു. കണ്ണൂർ കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന ചെറ്റക്കണ്ടി പുഴയുടെ തീരത്ത് നിന്ന് അൽപം തെക്കോട്ട് മാറി പി.ഡബ്ല്യു.ഡി. റോഡിന് സമീപത്തായി മുല്ലേരി പറമ്പിൽ ഇന്നത്തെ സ്കൂൾ സ്ഥാപിച്ചു.അതിനാൽ മുല്ലേരി സ്കൂൾ എന്ന പേരുവന്നു.
2016 മുതൽ താനക്കോട്ടൂർ യുപിസ്കൂൾ മുല്ലേരി പറമ്പിന് തൊട്ടടുത്തായി നിർമ്മിച്ചിട്ടുള്ള ബഹുനില കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 24 വിശാലമായ ക്ലാസ് മുറികളും ആധുനിക സ്വഭാവമുള്ള ഓഫീസ് മുറിയും ശൗചാലയ വും വിശാലമായ പാചക മുറിയും ഉൾപ്പെടെ ഏറെ ആകർഷകമായ ഈ കെട്ടിടം സ്കൂളിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീ മത്തത്ത് അബ്ബാസ് ഹാജി യുടെ നേതൃത്വത്തിലാണ് തയ്യാറായിട്ടുള്ളത്. അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യത്തിലും ഏറെ മുന്നോട്ടു പോകാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- Pages using infoboxes with thumbnail images
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16668
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ