ടൗൺ യു പി എസ് ഏറ്റുമാനൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഏകദേശം മുപ്പതോളം ഔഷധസസ്യങ്ങൾ ഉള്ള ഒരു ഔഷധസസ്യ തോട്ടം സയൻസ് ക്ലബ് നട്ടു പരിപാലിച്ചു പോരുന്നുണ്ട്. നമ്മുടെ നാട്ടിൽ ഒരുകാലത്ത് സുലഭമായി ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ വംശനാശം വന്നു കൊണ്ടിരിക്കുന്ന തുമായ പല ഔഷധസസ്യങ്ങളും ഔഷധസസ്യ തോട്ടത്തിലുണ്ട്. നല്ല ആഹാരശീലം, ശുചിത്വ ശീലം , തുടങ്ങി നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ് അടിസ്ഥാനത്തിൽ പതിപ്പുകളും നിർമ്മിച്ചു. ഇത് വിവിധ മേഖലകളിൽ ഉള്ള അറിവ് വർദ്ധിപ്പിക്കുന്നതിന് സഹായകമായി. ഭൂമിയിലെ സംരക്ഷണ കവചമായി ഓസോൺ പാളിയിൽ സുഷിരങ്ങൾ ഭൂമിക്കുമേൽ കടുത്ത ആഘാതമാണ്  സൃഷ്ടിക്കുന്നത് പ്രകൃതിക്കുമേൽ മനുഷ്യന്റെ അമിത ചൂഷണമാണ് ഇതിനു കാരണം. എല്ലാ വിദ്യാർത്ഥികളും പ്ലാസ്റ്റിക് കുപ്പികൾ പാത്രങ്ങൾ ഇവയ്ക്കു പകരം സ്റ്റീൽ കുപ്പികളും പാത്രങ്ങളും കൊണ്ടുവരുന്നു.