ജി എം എൽ പി സ്ക്കൂൾ മടക്കര

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മടക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ മാപ്പിള എ ൽ  പി സ്കൂൾ മടക്കര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി സ്ക്കൂൾ മടക്കര
വിലാസം
മടക്കര

ഇരിണാവ് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽgmlpsmadakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്13521 (സമേതം)
യുഡൈസ് കോഡ്32021400402
വിക്കിഡാറ്റQ64458658
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപ്കുമാർ. എം. ഇ
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ. എൻ. പി
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാട്ടൂൽ ഗ്രാമപഞ്ചായത്തിലുള്ള മടക്കര എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് മടക്കര.നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .

നാടിനെ അക്ഷരവെളിച്ചം തെളിയിച്ച് അറിവിൻറെ ആദ്യാക്ഷരം പകർന്നു കൊണ്ട് 1918ൽ ഓലമേഞ്ഞ ചായ്പ്പിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി അക്ഷരങ്ങൾ മണ്ണിൽ കുറിച്ചപ്പോൾ അവിടെ പിറവിയെടുത്തത് ഒരു നാടിൻറെ സാംസ്കാരിക നക്ഷത്രമാണ്. കുപ്പുരയിൽ അബ്ദുറഹ്മാൻ എന്നവർ പ്രഥമ വിദ്യാർത്ഥിയായി തുടങ്ങിയ എഴുത്തുപുര 1925 ൽ വേലിക്കോത്ത് അഹമ്മദ് അവർകൾ സ്കൂൾ നിർമ്മിച്ച് പഠനം അവിടേക്ക് മാറ്റി. അവരുടെ കയ്യിൽ നിന്ന് അടുത്ത തലമുറക്കാരായ ടി എം വി കുടുംബത്തിന് കൈമാറുകയും ഇവർ ജമാഅത്ത് കമ്മിറ്റിക്ക് വിൽക്കുകയും ചെയ്തു. പ്രദേശവാസിയായ പത്താല ഹംസ ഹാജിയുടെ പൊതു പ്രവർത്തനത്തിനിടയിൽ ദുബൈ ഫുജൈറയിലുള്ള അറബി സ്കൂൾ കെട്ടിട പുനർനിർമാണത്തിനുള്ള പണം നൽകുകയും അത് തികയാത്തതിനാൽ നാട്ടുകാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം സ്വരൂപിച്ച് നിർമ്മാണം പൂർത്തിയാക്കി. പുനർനിർമ്മിച്ച ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 2011 കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നിലവിൽ സ്കൂൾ ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

10 മുറികളോട് കൂടിയ സ്കൂൾ കെട്ടിടം , 7 ക്ലാസ് മുറികൾ ,ഓഫീസ് റൂം , 1 ഹാൾ ,വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ,ശിശു സൗഹൃദ ആകർഷണീയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,ഗണിത ലാബ്‌ ,സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂം, ഓരോ ക്ലാസ്സിലും ഷെൽഫുകൾ വായനാമൂലകൾ കുട്ടികളുടെ പാർക്ക് , കളിസ്ഥലം പാചകപ്പുര ,ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ അടച്ചുറപ്പുള്ള മുറി, കിണർ , ജപ്പാൻ കുടിവെള്ളം ,വാട്ടർ പ്യൂരിഫെയ്‌ർ ,വാഹന സൗകര്യം എന്നിവ ഉണ്ട് .ലൈബ്രറി പുസ്തകങ്ങൾ ഓഫീസ് റൂമിലും ക്ലാസ് മുറിയിലെ റാക്കുകളിലുമായി ക്രമീകരിച്ചിട്ടുണ്ട് . പ്രീപ്രൈമറി ക്ലാസ്സുകളും 1 മുതൽ 5 വരെയുള്ള പ്രൈമറി ക്ലാസ്സുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആൺകുട്ടികൾക്കും പെൺപെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്ക് ,സ്റ്റാഫ് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കാരത്തെ നീന്തൽ പരിശീലനം നടത്തിവരുന്നു.
  • കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം
  • പഠന വിഷയങ്ങൾ ഐ സി ടി യുമായി ബന്ധപ്പെടുത്തി പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു .
  • പ്രതിമാസ ബാലസഭ നടത്തുന്നു.
  • പൊതുവിജ്ഞാനം വളർത്തുന്നതിനായി മാസത്തിലൊരിക്കൽ അമ്മയും കുഞ്ഞും ക്വിസ് .
  • വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ.
  • രക്ഷാകർതൃ ശാക്തീകരണം
  • മികവുറ്റ എൽ എസ് എസ് പരീശീലനം .
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക് പ്രത്യേക പരിശീലനം
  • പ്രകൃതിനടത്തം
  • പഠനയാത്രകൾ
  • ഗൃഹസന്ദർശനം

മാനേജ്‌മെന്റ്

  • പൂർണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്നു.

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 പ്രദീപ് കുമാർ എം ഇ 2021 -
2 ഹൈമജ സി കെ 2019-20
3 ഗീത എം 2017-19
4 റീന ജോസഫ് 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

കണ്ണൂർ വളപട്ടണം വഴി പാപ്പിനശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .

പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം .

കണ്ണൂർ  അഴീക്കൽ  ഫെറി  ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചു  സ്കൂളിൽ എത്താം .

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_സ്ക്കൂൾ_മടക്കര&oldid=2535136" എന്ന താളിൽനിന്ന് ശേഖരിച്ചത്