ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1937 ൽ സ്ഥാപിതമായ കിടങ്ങഴി ജി . എം. എൽ . പി . സ്കൂൾ, മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരി നഗരസഭയിലെ ഹിദായത്തുൽ മുഅമിനീൻ ഹയർ സെക്കണ്ടറി മദ്രസയിലും പുൽപ്പറ്റ പഞ്ചായത്തിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂൾ, 2013 ജൂലൈ 7 ന് സ്വന്തം കെട്ടിടത്തിലേക്കു ചുവടുറപ്പിച്ചു.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിടങ്ങഴിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ. 1973 ൽ കിടങ്ങഴിയിൽ ഉള്ള ഇന്നത്തെ H M ഹാളിൽ ആയിരുന്നു പഴയ സ്കൂൾ കെട്ടിടം പ്രവർത്തിച്ചിരുന്നത്. ഇന്ന് കിടങ്ങഴി അങ്ങാടിയിൽ നിന്നും 300 മീറ്റർ മാറി മരത്താണി റോഡിൽ 07/07/2013 ൽ പുതിയയകെട്ടിടം ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസുവരെ പന്ത്രണ്ട് ക്ലാസ്സുകളോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
QR CODEഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ മൂന്നു ഡിവിഷനുകളായി പന്ത്രണ്ട് ക്ലാസുകൾ
മികച്ച പഠനസൗകര്യങ്ങൾക്കായി ഹൈടെക് ക്ലാസ് മുറികൾ
കുട്ടികൾക്ക് അണുവിമുക്ത കുടിവെള്ള സൗകര്യം , മികച്ച ശൗചാലയങ്ങൾ , ശിശുസൗഹൃത പഠനാന്തരീക്ഷം......കൂടുതൽ വായിക്കുക