ജി.യു.പി.എസ് പെരിഞ്ഞനം/ ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

2016-2017 വര്‍ഷത്തെ സ്കൂള്‍ ഹെല്‍ത്ത്ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.80 കുട്ടികള്‍ അംഗങ്ങളായുണ്ട്. മാസത്തില്‍ രണ്ടു തവണ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. ഈ വര്‍ഷം ആദ്യമായി ചെയ്ച്ത് വിദ്യാലയത്തിലെ ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട പോരായ്മകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. പരിഹാര പ്രവര്‍ത്തനങ്ങള്‍ അവരുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പി.ടി.എ പ്രതിനിധികള്‍, നഴ്സ് എന്നിവര്‍ ആസൂത്രണം ചെയ്തു. ഈ അധ്യായന വര്‍ഷം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ വ്യക്തി ശുചിത്വം, വിദ്യാലയശുചിത്വം, ശുചിത്വബോധം സമൂഹത്തിലേക്ക് പ്രചരിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് പ്രധാന്യം നല്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പി. ടി.എ യുടെ ആത്മാര്‍ഥമായ സഹകരണം ഉണ്ട്. ആഴ്ചയിലൊരിക്കല്‍ dryday ആചരിക്കുന്നു. ക്ലാസ്സ് തലത്തില്‍ ഹെല്‍ത്ത് കോണര്‍ തയ്യാറാക്കി. ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരെ തെരഞ്ഞെടുത്തു ചുമതലകള്‍ നല്കി. ദിവസേന ക്ലാസ്സും പരിസരവും മോണിറ്ററിംഗ് നടത്തി ഏറ്റവും ശുചിത്വമുള്ള ക്ലാസ്സിന് മാസം തോറും റോളിംഗ് ട്രോഫികള്‍ നല്കിവരുന്നു. WIFS പ്രോഗ്രാമിന്‍െറ ഭാഗമായി 6 ,7 ക്ലാസ്സിലെ കുട്ടികള്‍ക്ക് അയണ്‍ ഗുളിക വിതരണം നടത്തി വരുന്നു. CHCലെ ഡോക്ടര്‍മാര്‍, JPHN എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുന്നു. മാലിന്യ സംസ്ക്കരണത്തിന്‍െറ ഭാഗമായി ജൈവ, അജൈവ വസ്തുക്കള്‍ നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്കാരണത്തിന്‍െറ ഭാഗമായി ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചിട്ടുണ്ട്.

         ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഹെല്‍ത്ത് ക്ലബിന്‍െറ നേതൃത്വത്തില്‍ നടത്തി വരുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുകയില ഉല്പന്നങ്ങള്‍ വില്കത്തതില്‍ നന്ദി രേഖപ്പെടുത്തികൊണ്ടുള്ള സ്റ്റീക്കര്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് കടകളില്‍ പതിച്ചു.