ഗവ. എൽപിഎസ് വേലനിലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽപിഎസ് വേലനിലം | |
---|---|
വിലാസം | |
വേലനിലം വേലനിലം പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04828 284043 |
ഇമെയിൽ | glpsvelanilam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32344 (സമേതം) |
യുഡൈസ് കോഡ് | 32100400903 |
വിക്കിഡാറ്റ | Q87659539 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസിമോൾ അബ്രാഹം |
പി.ടി.എ. പ്രസിഡണ്ട് | ഷിജോ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | രാജിമോൾ വി ആ൪ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ വേലനിലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്‌കൂളാണ് ഗവണ്മെന്റ് എൽ. പി .എസ്.വേലനിലം .
ചരിത്രം
1948 ജനുവരി 28 ന് ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ് മാസ്റ്റർ ശ്രീ.സി.കെ. ദാനിയേൽ ആയിരുന്നു. ശ്രീ. ചാണ്ടി ആലക്കാപ്പറമ്പിൽ എന്ന ആളിൽ നിന്നും അര ഏക്കർ സ്ഥലം വിലയ്ക്കു വാങ്ങി. ആദ്യം താത്കാലിക ഷെഡിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് രണ്ടു ഡിവിഷനോടെ സ്ഥിര കെട്ടിടത്തിൽ ക്ലാസ് തുടർന്നു.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിലുള്ളത്. ഒരു ഓഫീസ് മുറിയും 5 ക്ലാസ് മുറികളും 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. കൂടാതെ SMC യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രീ- പ്രൈമറി ക്ലാസും ഇവിടെയുണ്ട്. എല്ലാ മുറികളും ടൈൽ പതിച്ചതും മേൽക്കൂര കോൺക്രീറ്റ് ചെയതതുമാണ്. പ്രധാന കെട്ടിടത്തോട് തൊട്ട് ചേർന്ന് ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഡൈനിംഗ് ഹാളും സ്ഥിതി ചെയ്യുന്നു. വറ്റാത്ത കിണർ വെള്ളം പ്രത്യേക അനുഗ്രഹമാണ്.
ലൈബ്രറി
ബാലസാഹിത്യം, ആനുകാലികങ്ങൾ, ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
20 സെന്റ് വിസ്തൃതിയുള്ള ഗ്രൗണ്ട് സ്കൂളിനുണ്ട്.
സയൻസ് ലാബ്
എൽ.പി. പാഠ്യപദ്ധതിക്കനുയോജ്യമായ ലാബ് സൗകര്യങ്ങൾ സജ്ജീകരിച്ച പ്രത്യേക ലാബ് സ്കൂളിനുണ്ട്. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾക്കുവേണ്ട ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്ക് കുട്ടികൾക്ക് അവസരം ലഭിക്കുന്നുണ്ട്.
ഐടി ലാബ്
എൽ.ഇ.ഡി പ്രൊജക്റ്ററും ലാപ് ടോപ്പും ഉൾപ്പെടുന്ന രണ്ടു സ്മാർട്ട് ക്ലാസ് റൂമുകളും കൂടാതെ എല്ലാ ക്ലാസുകളിലേക്കും ഓരോ ലാപ്ടോപ്പ് വീതവും സ്കൂളിൽ നിലവിലുണ്ട്.
സ്കൂൾ ബസ്
കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ടു പോകുന്നതിനുമായി ടാക്സി വാടകയ്ക്ക് എടുത്ത് പ്രവർത്തിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
പൂച്ചെടികൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടെ വിവിധ തരം ചെടികൾ ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം സ്കൂളിലുണ്ട്. ജലസസ്യങ്ങളും ജീവികളും ഉള്ള ചെറിയ ഒരു കുളവും ഉണ്ട്.
സ്കൗട്ട് & ഗൈഡ്
ഈ സ്കൂളിൽ പ്രവർത്തിക്കുന്നില്ല.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യേ വേദി കൺവീനർ സിൽവിയ ജോർജിന്റെ നേതൃത്വത്തിൽ 20 കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ഷീജ ടി. വൈ, സിൽവിയ എന്നിവരുടെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ആശാമോൾ , സിന്ധു എന്നിവരുടെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ഗണിത ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ആശാമോൾ , ടെസിമോൾ എന്നിവരുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഷീജ, സിന്ധു എന്നിവരുടെ മേൽനോട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
സ്കൂളിൽ പ്രവർത്തിക്കുന്നില്ല.
നേട്ടങ്ങൾ
1. കോട്ടയം ജില്ലയിലെ മികച്ച ഫോക്കസ് സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. (ഏറ്റവുമധികം കുട്ടികളെയാകർഷിച്ച സ്കൂൾ)
2. ശുചിത്വ മിഷന്റെ ഹരിത ക്യാമ്പസ് അവാർഡ് നേടി.
3. മുൻ വർഷങ്ങളിൽ കുട്ടികൾ എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടുകയുണ്ടായി.
4. സബ് ജില്ലാ കലോത്സവത്തിൽ ട്രോഫി നേടിയിട്ടുണ്ട്.
5. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്രേ മേളകളിൽ ഗ്രേഡുകൾ നേടിക്കൊണ്ട് മികവ് പുലത്തുന്നു.
ജീവനക്കാർ
അധ്യാപകർ
1. ടെസിമോൾ അബ്രാഹം - എച്ച്.എം
2.ആഗ്നസ് ആനി ജോസഫ്
3. സിന്ധു വി.സി
4. സിൽവിയ ജോർജ്ഗ
5. ആശാമോൾ ആഗസ്തി
അനധ്യാപകർ
1. പത്മാക്ഷി കെ.പി (പി.ടി മീനിയൽ )
2. തങ്കമ്മ കെ.എം. (കുക്ക് )
മുൻ പ്രധാനാധ്യാപകർ
2011 - 2021 - എം.എ. സജികുമാർ
2006 - 2011 - ആമിനാബീവി കെ.എം.
2005 - 2006 - പി.ജെ. ഓമന
2003 - 2005 - എം. പാത്തുമ്മാ ബീവി
1998 - 2003 - വി.കെ. ലക്ഷ്മി
1996 - 1998 - കെ.പി. മനു
1994 - 1996 - സി.പി.അബ്ദുൾ റഹിമാൻ
1989 - 1994 - ലിസിയമ്മ നൈനാൻ
1988 - 1989 - ടി.കെ. കമലമ്മ
1971 - 1988 - ടി.പി. ഭവാനിക്കുട്ടി
1969 - 1971 - എം.ഇ. രാഘവൻ
1965 -1969 - പി.എം. മുസ്തഫ റാവുത്തർ
1948 - 1965 - സി.കെ. ദാനിയേൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കേണൽ . എ. സി. തോമസ്
- ഡോക്ടർ . വി. ജി. ബാലകൃഷ്ണൻ
- ഡോക്ടർ. ബിജു ഫൈസൽ
- ഡോക്ടർ . മുഹമ്മദ് ഹനീഫ
- പ്രഫസർ. ലില്ലിക്കുട്ടി തോമസ്
- തോമസ് ആയില്യമാലിൽ (late) (മൃഗചികിത്സ വിദഗ്ദ്ധൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32344
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ