ഗവ.എച്ച്.എസ്. ആറൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. ആറൂർ | |
---|---|
വിലാസം | |
ആറൂർ GHS AROOR , കരിമ്പന പി.ഒ. , 686662 , എറണാകുളം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | ghsaroor28055@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28054 (സമേതം) |
യുഡൈസ് കോഡ് | 32080600504 |
വിക്കിഡാറ്റ | Q99486279 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫാത്തിമ. കെ. വി. |
പി.ടി.എ. പ്രസിഡണ്ട് | ബിനു. കെ. പി. |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത പ്രേംകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൂത്താട്ടുകുളം ടൗണിൽ നിന്നും 5 കിലോമീറ്റർ വടക്കായി പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ , എം. സി. റോഡിന് സമീപത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്നു. ഇവിടത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ഫാത്തിമ കെ വി
ചരിത്രം
1951-ൽ യു. പി. സ്‌കൂളായി തുടങ്ങി. യശശ്ശരീരനായ വട്ടക്കാവിൽ കുര്യൻ, 84 സെന്റ് സ്ഥലവും ഏലി, അന്നം എന്നിവർ 10 സെന്റ് സ്ഥലവും നാമമാത്രമായ പ്രതിഫലം മാത്രം പറ്റി നൽകിയ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനം തുടങ്ങി. 1955-ൽ ലോവർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. അന്ന് തിരുമാറാടി, പാലക്കുഴ, ആരക്കുഴ എന്നെ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾ ഈ സ്‌കൂളിലാണ് മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. 2013-ൽ ആർ.എം.എസ്.എ. പദ്ധതിയിൽ പെടുത്തി ഇത് ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തു. ആറൂർ ഗവ. ഹൈസ്‌കൂൾ ഒരു ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്. സമീപ പഞ്ചായത്തുകളിലേതുൾപ്പെടെ 12 സ്‌കൂളുകൾ ഈ ക്ലസ്റ്ററിൽ ഉൾപ്പെടുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്, നേച്ചർ ക്ലബ്, ഹെൽത് ക്ലബ്, മാത്തമാറ്റിക്സ് ആന്റ് സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോരുത്തർക്കും അനുയോജ്യമായ ക്ലബുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
ജൂനിയർ റെഡ് ക്രോസ്
കുട്ടികളിൽ സേവനമനോഭാവവും സാമൂഹ്യപ്രതിബദ്ധതയും വളർത്തുന്നതിനായി ഹൈസ്‌കൂൾ വിഭാഗത്തിൽ റെഡ് ക്രോസിൻറെ യൂണിറ്റ്2015 മുതൽ പ്രവർത്തിച്ചുവരുന്നു.
സ്‌കൂൾ യൂണിഫോo
ചുവന്ന ചെക് ഷർട്ടും നേവി ബ്ലൂ പാന്റ്സ്/സ്കർട്ട് എന്നിവയാണ് സ്‌കൂൾ യൂണിഫോo. ഇതിനൊപ്പം ഐഡന്റിറ്റി കാർഡ്, ബെൽറ്റ് എന്നിവയും എല്ലാ കുട്ടികളും എല്ലാ ദിവസവും ധരിക്കേണ്ടതാണ്.
കമ്പൂട്ടർ ക്ലാസ്
ഒന്നാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക അധ്യാപകന്റെ മേൽനോട്ടത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകിവരുന്നു.
സ്‌പെഷ്യൽ ക്ലാസ്
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം ശനിയാഴ്ചകളിലും ഇടവേളകളിലുമായി നൽകിവരുന്നുണ്ട്. സ്പോർട്സിലും, ശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലും പങ്കെടുക്കുവാനുള്ള പ്രതിഭകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുന്നുണ്ട്.
പി.റ്റി.എ., എം.പി.റ്റി.എ., സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി
സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ.യുടെ സജീവ സാന്നിധ്യമുണ്ട്. എല്ലാ രക്ഷകർത്താക്കളും ഇതിൽ അംഗങ്ങളാണ്. കൂടാതെ അമ്മമാരുടെ കൂട്ടായ്മയായ എം.പി.റ്റി.എ. യും പ്രവർത്തനങ്ങളിൽ നിരന്തര പങ്കാളികളാണ്.
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്‌കൂളിന്റെ സമഗ്ര വികസനം ലാക്കാക്കി സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തി സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും പ്രവർത്തിച്ചുവരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Shini Yohannan (സംവാദം) 23:13, 30 നവംബർ 2016 (IST)
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28054
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ