ഗവ:എൽ പി എസ്സ് പ്ളാങ്കമൺ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ:എൽ പി എസ്സ് പ്ളാങ്കമൺ
വിലാസം
പ്ലാങ്കമൺ

ഗവ.എൽ.പി.എസ്. പ്ലാങ്കമൺ
,
വെള്ളിയറ പി.ഒ.
,
689612
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04692679400
ഇമെയിൽglpsplankamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്37604 (സമേതം)
യുഡൈസ് കോഡ്32120601502
വിക്കിഡാറ്റQ87594975
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഅയിരൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്(പഞ്ചായത്ത്)
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി
പി.ടി.എ. പ്രസിഡണ്ട്ജോമേഷ് .പി.ജെ.
എം.പി.ടി.എ. പ്രസിഡണ്ട്റൂബി സാജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



1947 സ്ഥാപിതമായി.ഗവ.എൽ.പി.സ്കൂൾ.പ്ലാങ്കമൺ |

ആമുഖം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വെണ്ണിക്കുളം സബ് ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ പഞ്ചായത്തിൽ 6 ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഏക ഗവൺമെന്റ് സ്കൂളാണ് ഗവ.എൽ.പി.സ്കൂൾ.പ്ലാങ്കമൺ

ചരിത്രം

പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ തിരുവല്ല റാന്നി റൂട്ടിൽ പ്ലാങ്കമണ്ണിനടുത്താണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക‍‍



ഭൗതികസാഹചര്യങ്ങൾ

പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.5 ക്ലാസ്മുറികളും ഒരു ഓഫീസും ഉണ്ട്.ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്.സ്കൂൾ മുഴുവനും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ലാപ്ടോപ്പും ഒരു പ്രൊജക്റ്ററും പ്രയോജനപ്പെടുത്തി വരുന്നു.പഞ്ചായത്തിൽ നിന്നും ശിശുസൗഹൃദ ഇരിപ്പിടസൗകര്യം സ്കൂളിൽ ലഭിച്ചിട്ടുണ്ട്.പാചകപ്പുര സ്കൂൾ കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.  വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ സ്കൂളിന്റെ ജലലഭ്യത ഉറപ്പു വരുത്തുന്നു.സ്കൂളിന്റെ തറ ടൈൽ ഇട്ട് ഭംഗി ആക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പാത്രങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഓരോ ക്ലാസിലെയും പഠനസാമഗ്രികൾ സൂക്ഷിക്കാനായി അലമാരകൾ ഉണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ അതാതു ക്ലാസിന്റെ നിലവാരമുള്ള കളിയുപകരണങ്ങൾ ഉണ്ട്.കുട്ടികളിൽ വായനാബോധം വളർത്താൻ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.

മികവുകൾ

ഈ സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ചു പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവരാണ്.ഓരോ വർഷങ്ങളിലായി  കുട്ടികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.2011-12,2012-13 അധ്യയന വർഷങ്ങളിലായി യഥാക്രമം ഗ്രേയ്സ് മറിയ നെബു, സിജിൻ. എ എന്നിവർ എൽ.എസ്.എസ് സ്കോളർഷിപ്പിനു അർഹരായി.ലോക്ഡൗൺ കാലത്ത് മലയാള മനോരമ നല്ല പാഠം ഒരുക്കിയ ട്വൻറി 20 ചാലഞ്ചിൽ പങ്കെടുത്തു  20 ടാസ്കുകൾ വിജയകരമായി പൂർത്തിയാക്കി എസ്.അക്ഷിത ഒന്നാം സ്ഥാനം നേടി.നേർക്കാഴ്ച ചിത്രരചന മൽസരത്തിൽ രക്ഷ കർതൃ വിഭാഗത്തിൽ നിന്നും ശ്രീമതി.അനില കുമാരി എസ് മികച്ച സൃഷ്ടിക്ക് അർഹയായി.2015-16 ൽ മാതൃഭൂമി- വി.കെ.സി. യുടെ നേതൃത്വത്തിൽ നൻമപ്പെട്ടി സ്ഥാപിച്ച് കുട്ടികളുടെ ലഘു സമ്പാദ്യം കൊണ്ട് "അവർക്കായി നമുക്കും വാങ്ങാം " എന്ന പ്രൊജക്ടിൽ പങ്കെടുത്ത് നമ്മുടെ സ്കൂൾ ജില്ലാ തലത്തിൽ വിജയിയായതിൽ നിന്നും 5000 രൂപയും പ്രശംസാപത്രവും ലഭിക്കുകയുണ്ടായി.

==മുൻസാരഥികൾ== സേവനകാലയളവ്

ക്രമ

നമ്പർ

പേര് കാലയളവ്
1 ഫിലിപ്പ്
2 കൊച്ചുകുഞ്ഞ്
3 ജോർജ്ജ്
4 തോമസ്
5 നാരായണിയമ്മ
6 ശ്രീധരൻ
7 ടി.ആർ.സുരേന്ദ്രൻ 1990-94
8 കെ.ഒ.ശോശാമ്മ 1994-95
9 ലീലാമ്മ വർഗീസ് 1995-98
10 ഗിരിജാദേവി.സി.കെ 2008-13
11 പ്രിൻസ്.എം.ഡി 2013-16
12 ആമിനാബീവി.സി.എ 2016-20
13 ബിന്ദു പി 2020-


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 ബിന്ദു.പി ഹെഡ്മിസ്ട്രസ്
2 രജനി.എം

കോശി

എൽ.പി.എസ്.

ടി

3 അഞ്ജന പി

കുമാർ

എൽ.പി.എസ്.

ടി

4 രാജലക്ഷ്മി.ജി പ്രീപ്രൈമറി

ടീച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്വിസ് മത്സരം

ശാസ്ത്രമേള

കലോൽസവ

ബാലസംഘം

പഠനോത്സവം

ദിനാചരണങ്ങൾ

എല്ലാ ദിവസവു അസംബ്ലി

തിങ്കൾ ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി

വെളിച്ചം _ മാഗസിൻ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

പതാക ഉയർത്തൽ





വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം



ക്രിസ്മസ് ആഘോഷം

വഴികാട്ടി

1   പ്ലാങ്ക് മൺ ജംങ്ഷനിൽ നിന്നും 100 മീറ്റർ ദൂരമുണ്ട് ഈ സ്കൂളിലേക്ക്.

2     പ്രശസ്തമായ അയിരൂർ കർമ്മേൽ മന്ദിരത്തിൽ നിന്നും 150 മീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്.

3       ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ നഗറിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ.

Map
"https://schoolwiki.in/index.php?title=ഗവ:എൽ_പി_എസ്സ്_പ്ളാങ്കമൺ&oldid=2535864" എന്ന താളിൽനിന്ന് ശേഖരിച്ചത്